Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Water Shortage

Kottayam

വേ​ന​ല്‍​ച്ചൂട്: കു​ടി​വെ​ള്ളക്ഷാ​മം രൂ​ക്ഷ​മാ​യി​ട്ടും വി​ത​ര​ണ​ത്തി​ന് ന​ട​പ​ടി​യി​ല്ല

എ​ട​ത്വ: ക​ടു​ത്ത വേ​ന​ല്‍ ചൂ​ടി​ല്‍ വ​ര​ള്‍​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന് ന​ട​പ​ടി​യി​ല്ല. ത​ല​വ​ടി, എ​ട​ത്വ, മു​ട്ടാ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യി​ട്ടും ഇ​തി​നെ നേ​രി​ടാ​ന്‍ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ഫ​ല​പ്ര​ദ​മാ​യ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

പ​ല വാ​ര്‍​ഡു​ക​ളി​ലും കി​ണ​റു​ക​ള്‍ വ​റ്റു​ക​യും പൈ​പ്പ് വെ​ള്ളം ദി​വ​സ​ങ്ങ​ളാ​യി ല​ഭി​ക്കാ​താ​വു​ക​യും ചെ​യ്ത​തോ​ടെ ജ​ന​ജീ​വി​തം പ്ര​തി​സ​ന്ധി​യി​ലാ​ണ്. വേ​ന​ല്‍ തു​ട​ങ്ങു​ന്ന​തി​നു മു​ന്‍​പേ ടാ​ങ്ക​ര്‍ ലോ​റി​ക​ളി​ലൂ​ടെ കു​ടി​വെ​ള്ള വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ, താ​ത്കാ​ലി​ക സം​ഭ​ര​ണ ടാ​ങ്കു​ക​ളു​ടെ ശു​ചീ​ക​ര​ണം, പൊ​തു കി​ണ​റു​ക​ളു​ടെ ശു​ചീ​ക​ര​ണം, ജ​ല​സ്രോ​ത​സു​ക​ളു​ടെ സം​ര​ക്ഷ​ണം തു​ട​ങ്ങി​യ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കേ​ണ്ട​താ​യി​രു​ന്നു.

എ​ന്നാ​ല്‍ ഇ​തു​വ​രെ അ​ത്ത​രം ഒ​രു ന​ട​പ​ടി​യും ന​ട​പ്പി​ലാ​യി​ട്ടി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​രാ​തി​പ്പെ​ടു​ന്ന​ത്. കു​ടി​വെ​ള്ള ക്ഷാ​മം തു​ട​രു​ന്ന​ത് കു​ട്ടി​ക​ള്‍​ക്കും വ​യോ​ധി​ക​ര്‍​ക്കും രോ​ഗി​ക​ള്‍​ക്കും ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. അ​ടി​യ​ന്ത​ര​മാ​യി കു​ടി​വെ​ള്ള വി​ത​ര​ണം ഉ​റ​പ്പാ​ക്കാ​നും സ്ഥി​ര​മാ​യ ജ​ല​വി​ത​ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്താ​നും അ​ധി​കൃ​ത​ര്‍ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.]

Latest News

Up