മൂവാറ്റുപുഴ: എംവിഐപി കനാലിന്റെ അറ്റകുറ്റപ്പണികള്‍ നടക്കാത്തതിനാല്‍ ജലക്ഷാമം നേരിടുന്നതില്‍ പ്രതിഷേധിച്ച് മാറാടി പഞ്ചായത്ത് ജനപ്രതിനിധികള്‍ എംവിഐപി സൂപ്രണ്ടിംഗ് എന്‍ജിനീയറെ ഉപരോധിച്ചു. വൈസ് പ്രസിഡന്റ് സാജു കുന്നപ്പിള്ളിയുടെ നേതൃത്വത്തില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ഓഫീസില്‍ എത്തുകയായിരുന്നു.
വേനല്‍ ആരംഭിക്കുന്നതോടെ കനാലില്‍ വെള്ളം എത്തേണ്ടതാണെങ്കിലും ഇതുവരെയായിട്ടും വെള്ളം തുറന്നു വിട്ടിട്ടില്ല. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായാണ് കനാല്‍ വൃത്തിയാക്കിയിരുന്നത്.
എന്നാല്‍ എംവിഐപി നേരിട്ടാണ് ഇപ്പോള്‍ പണികള്‍ നടത്തുന്നത്. അടിയന്തിരമായി കനാലിലെ അറ്റകുറ്റപ്പണികള്‍ നടത്തി ജലക്ഷാമത്തിന് പരിഹാരം കാണാം എന്ന ഉറപ്പിനെ തുടര്‍ന്ന് ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. ജനപ്രതിനിധികളായ രതീഷ് ചങ്ങാലിമറ്റം, ജിഷ പുള്ളോര്‍കുടിയില്‍, ആനി വര്‍ഗീസ്, ഡെല്‍മ പോള്‍, ബ്ലോക്ക് പഞ്ചായത്തംഗം ജെയ്സ് ജോണ്‍, തേജസ് ജോണ്‍, കെ.എസ്. ഷാജഹാന്, ഷൈനി മുരളി, മഞ്ജു അനില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
കനാലില്‍ വെള്ളം തുറന്നുവിടണം
മൂവാറ്റുപുഴ: ആരക്കുഴ - മാറാടി എംവിഐപി കനാലില്‍ അടിയന്തരമായി വെള്ളം തുറന്നു വിട്ട് കര്‍ഷകര്‍ക്ക് ജലസേചന സൗകര്യം ഉറപ്പുവരുത്തണമെന്ന് കേരള കോണ്‍ഗ്രസ് ആരക്കുഴ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. ജലദൗര്‍ലഭ്യം മൂലം കൃഷിയിടങ്ങളില്‍ വെള്ളം എത്താതെ കര്‍ഷകര്‍ ദുരിതത്തിലായിരിക്കുകയാണ്. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ജോര്‍ജ് മേക്കുഴിക്കാട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എമ്മാനുവല്‍ മാതേയ്ക്കല്‍, ജോണ്സണ് അടപ്പൂര്, ജോമി കണ്ണാത്തുകുഴി എന്നിവര്‍ പ്രസംഗിച്ചു.
Tags : nattu vishesham Water shortage Superintending Engineer