International
അബുജ: നൈജീരിയയിൽ 25 സ്കൂൾ വിദ്യാർഥിനികളെ അക്രമികൾ തട്ടിക്കൊണ്ടുപോയി. കെബ്ബി സംസ്ഥാനത്തെ സെക്കൻഡറി സ്കൂളിൽനിന്നാണ് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയത്.
ഇന്നലെ വെളുപ്പിന് നാലിനായിരുന്നു സംഭവം. ഒരു സ്കൂൾ ജീവനക്കാരൻ കൊല്ലപ്പെട്ടു. ഒരാൾക്കു പരിക്കേറ്റു. 2014 മുതൽ നൈജീരിയയുടെ വടക്കൻ മേഖലയിൽ സ്കൂളുകളിൽനിന്നു കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് പതിവുസംഭവമായിരിക്കുകയാണ്.