ലാഗോസ്: നൈജീരിയയിൽ സ്ത്രീകളും കുട്ടികളും അടക്കം 28 മുസ്ലിം യാത്രക്കാരെ അജ്ഞാത തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി.
സെൻട്രൽ നൈജീരിയയിൽ പ്ലാറ്റോ സംസ്ഥാനത്തെ സാക് ഗ്രാമത്തിൽ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം.
മതപരമായ ആഘോഷത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്ന സംഘത്തെ വാഹനം തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നു.
സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. നൈജീരിയൻ സുരക്ഷാസേന രണ്ടു ദിവസമായി തെരച്ചിൽ നടത്തിവരുന്നു.
നൈജീരിയയുടെ വടക്കുകിഴക്കൻ ഭാഗത്ത് ഇസ്ലാമിക ഭീകരബന്ധമുള്ള ഗ്രൂപ്പുകൾ മോചനദ്രവ്യത്തിനും മറ്റുമായി സ്കൂൾ കുട്ടികൾ അടക്കമുള്ളവരെ തട്ടിക്കൊണ്ടുപോകുന്നതുമായി ഈ സംഭവത്തിനു ബന്ധമുണ്ടോ എന്നതിൽ വ്യക്തതയില്ല.
Tags : Nigeria kidnapped Muslims