NRI
കൊപ്പേൽ (ഡാളസ്): കൊപ്പേൽ സെന്റ് അൽഫോൻസാ ഇടവക വികാരി ഫാ. മാത്യൂസ് മുഞ്ഞനാട്ട് വരികളെഴുതി, സംഗീത സംവിധായകൻ സ്കറിയ ജേക്കബ് ഈണം പകർന്ന "സ്നേഹത്തിൻ താരകം' എന്ന പുതിയ ക്രിസ്മസ് കരോൾ ഗാന ആൽബം പ്രകാശനം ചെയ്തു.
കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ നടന്ന ചടങ്ങിൽ വികാരി ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂർ കുര്യൻ, സ്കറിയ ജേക്കബ്, ഇടവക ട്രസ്റ്റിമാർ എന്നിവർ ചേർന്ന് ആൽബത്തിന്റെ പ്രകാശന കർമം നിർവഹിച്ചു.
2025ലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ എത്തിയ ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത പിന്നണി ഗായിക മേഘ ജോസുകുട്ടിയാണ്.
NRI
ഡാളസ്: സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസിന്റെ ഈ വർഷത്തെ ക്രിസ്മസ് കരോൾ സർവീസ് ഞായറാഴ്ച വൈകുന്നേരം ആറിന് നടക്കും. "ക്രിസ്മസ് കരോൾ 2025' എന്ന് പേരിട്ടിരിക്കുന്ന ഈ ശുശ്രൂഷയിൽ വൈവിധ്യമാർന്ന കരോൾ ഗാനങ്ങളും ക്രിസ്മസ് സന്ദേശവും ഉണ്ടായിരിക്കും.
സെഹിയോൻ മാർത്തോമ്മാ ചർച്ച് വികാരി റവ. റോബിൻ വർഗീസ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ക്രിസ്മസ് സന്ദേശം നൽകും. ഇടവക വികാരി റവ. റെജീവ് സുഗു ചടങ്ങുകൾക്ക് നേതൃത്വം നൽകും.
സഭയിലെ ക്വയർ ഗ്രൂപ്പ് അവതരിപ്പിക്കുന്ന ക്രിസ്മസ് ഗാനങ്ങൾ കരോൾ സർവീസിന്റെ പ്രധാന ആകർഷണമായിരിക്കും. വിശ്വാസികൾക്കും സുഹൃത്തുക്കൾക്കും ഈ അനുഗൃഹീത ശുശ്രൂഷയിലേക്ക് സ്വാഗതമെന്ന് ഭാരവാഹികൾ അറിയിച്ചു.
NRI
ടെക്സസ്: ഡാളസിലെ ഫിലഡൽഫിയ പെന്തക്കോസ്ത് ചർച്ചിൽ ആത്മീയ സംഗീത സായാഹ്നം ഒരുക്കുന്നു.
ക്രോസ്റിവർ വോയ്സ് ഡാളസ് അവതരിപ്പിക്കുന്ന "ഒരു ഉണർവ് നൽകുന്ന സംഗീത സായാഹ്നം' (An Uplifting Musical Evening) എന്ന പരിപാടിയിൽ സംഗീതം, ആത്മീയ ആരാധന എന്നിവയുണ്ടായിരിക്കുമെന്നു സംഘാടകർ അറിയിച്ചു.
ശനിയാഴ്ച വൈകുന്നേരം 6.30 ബ്രോഡ്വേ ബൾവാർഡ് ഗാർലൻഡ് ഡാളസിൽ. കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പങ്കെടുക്കുന്നതിനും താഴെക്കൊടുത്തിട്ടുള്ള നമ്പറുകളിൽ ബന്ധപ്പെടുക: ജോർജ് ജോർജ്: 214 457 0047, ജോൺസ് മാത്യൂസ്: 214 298 5415.
NRI
ഡാളസ്: മസ്കറ്റ് ബാനർബ്രിഡ്ജ് റോഡിലുള്ള ഷാരോൺ ഓഡിറ്റോറിയത്തിൽ നർത്തന ഡാൻസ് ഡാളസ് 2025 വാർഷിക ഡാൻസ് അരങ്ങേറ്റം നടത്തപ്പെട്ടു. ജൂണിയർ മുതൽ സീനിയർ വരെയുള്ള ഡാൻസ് കുട്ടികളുടെ ഒന്നിനൊന്നു മികച്ച പ്രകടനങ്ങൾ കാണികളുടെ മുന്നിൽ അവതരിപ്പിച്ചു.
മൂന്ന് മണിക്കൂർ നീണ്ടു നിന്ന ഡാൻസ് അരങ്ങേറ്റം കാണികളെ അത്ഭുതപെടുത്തുന്നതായിരുന്നു. ഓരോ പ്രകടങ്ങളും കൈയടികളോട് കൂടിയാണ് കാണികൾ സ്വീകരിച്ചത്.
അറുനൂറിൽ പരം കണികളാൽ നിറയപ്പെട്ട ഓഡിറ്റോറിയത്തിൽ മൂന്ന് മണിക്കൂർ കുട്ടികൾ നടത്തിയ ഡാൻസ് പെർഫോമൻസ് ഒന്നിനൊന്നു മെച്ചപ്പെട്ടതായിരുന്നു.
NRI
ഡാളസ്: ബോബി ജോസഫ് (55) ഡാളസിലെ കാരോൾട്ടണിൽ അന്തരിച്ചു. മൂവാറ്റുപുഴ ഐരാപുരം സ്വദേശി പരേതനായ ജോസഫ് മുതലത്തിന്റെയും പിറവം വെളിയനാട് സ്വദേശി മേരി ജോസഫിന്റെയും മകനാണ്.
പൊതുദർശനവും സംസ്കാര ശുശ്രുഷയും വെള്ളിയാഴ്ച രാവിലെ 11ന് റോളിഗ് ഓക്സ് ഫ്യൂണറൽ ഹോമിൽ (400 FREEPORT PARKWAY,COPPELTEXAS 75019).
ഭാര്യ: ഡോ. എലിസബത്ത് സാമുവൽ (തിരുവനന്തപുരം സ്വദേശി). മക്കൾ: ലിയ, അന്ന.
NRI
ഡാളസ്: പത്രോസ് (പെട്രോസ്) കേന്ദ്ര കഥാപാത്രമാകുന്ന നാടകം ശനിയാഴ്ച വൈകുന്നേരം ഫ്രാർമേഴ്സ് ബ്രാച്ചിലെ വെബ് ചാപ്ൽ റോഡിലെ ക്നാനായ ചർച്ചിൽ നടക്കും (13565 Webb Chapel Rd, Farmers Branch, TX 75234).
പത്രോസിന്റെ പ്രാധാന്യത്തെക്കുറിച്ചു വിവരിക്കുന്നതിനോടൊപ്പം ഈ നാടകത്തിന്റെ ഇതിവൃത്തവും കഥാപാത്രങ്ങളും സംഭാഷണങ്ങളും സുവിശേഷ സവിശേഷതകളുടെ സുപ്രധാന ഘടകങ്ങളായി പ്രേക്ഷകരിൽ എത്തിക്കുകയും ചെയ്യുന്നു.
ബൈബിളിലൂടെയുള്ള യാത്രയും അനുഭവങ്ങളും അപ്പസ്തോലന്മാരുടെ പ്രവൃത്തികളും തമ്മിലുള്ള സമാനതകൾ വിശദീകരിക്കുകയും ചെയ്യുന്നു നാടകത്തിന്റെ രചനയും സംവിധാനവും ബിജോയ് തെരുവത്തു, സഹ സംവിധാനം ചാർലി അങ്ങാടിച്ചേരിൽ, ടോം ജോസഫ് എന്നിവർ ചേർന്ന് നിർവഹിച്ചിരിക്കുന്നു.
സംഗീതം സ്കറിയ ജേക്കബ്, പിആർഒ സൈമൺ ചാമകാല.
NRI
ഡാളസ്: ഡാളസ് ഫ്രണ്ട്സ് ഓഫ് റാന്നിയുടെ സ്നേഹസംഗമം ഈ മാസം 23ന് വൈകുന്നേരം നാല് മുതൽ എട്ട് വരെ കാരോൾട്ടണിൽ നടക്കും. ഈ സ്നേഹ സംഗമത്തിന്റെ ആരംഭം ഡാളസിലായിരുന്നു.
ഇതൊരു സ്റ്റേജ് പ്രോഗ്രാമായിട്ടല്ല തയാറാക്കിയിരിക്കുന്നത്. തമ്മിൽ കാണാനും പരിചയം പുതുക്കുവാനുമുള്ള അവസരമായിട്ടാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
വിലാസം: St. Mary's Orthodox Church of India,1080 W Jackson Rd,Carrollton, TX - 75006.
കൂടുതൽ വിവരങ്ങൾക്ക്: സുഭാഷ് പനവേലിൽ - 469 877 0130, ഷിജു അബ്രഹാം - 214 929 3570.
NRI
ഡാളസ്: മാടോളിൽ ശോശാമ്മ തോമസ് (അമ്മിണി - 90) കേരളത്തിൽ അന്തരിച്ചു. മാരാമൺ ഇടത്തുമണ്ണിൽ കുടുംബാംഗമാണ്. ഡാളസ് കാരോൾട്ടൺ മാർത്തോമ്മാ ഇടവകാംഗമായിരുന്നു.
ഭർത്താവ്: കെ.ടി. തോമസ് (പാപ്പച്ചായൻ), മക്കൾ: സജി തോമസ്, സ്റ്റെർലിംഗ് തോമസ്, മരുമക്കൾ: ജിജി തോമസ്, ലിജി തോമസ്. സഹോദരങ്ങൾ: ജെയിംസ് മേപ്പുറത്ത് (ഡാളസ്), അലക്സ് എം. അലക്സാണ്ടർ.
1968ൽ യുഎസിൽ എത്തിയ ശോശാമ്മ അമ്മിണി, പാർക്ക്ലാൻഡിലും പിന്നീട് വാഡ്ലി കാൻസർ ആശുപത്രിയിലും ബെയ്ലർ ആശുപത്രിയിൽ ഓങ്കോളജി നഴ്സായും ജോലി ചെയ്തിട്ടുണ്ട്.
ഡാളസ് മാർത്തോമ്മാ ചർച്ചിൽ വൈസ് പ്രസിഡന്റ്, സേവികാസംഘം വൈസ് പ്രസിഡന്റ്, മേഖല കൗൺസിൽ അംഗം, അമേരിക്കയിൽ നിന്നുള്ള ആദ്യ വനിതാ മണ്ഡലം അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ക്വയറിൽ സജീവമായി പങ്കാളിയായിരുന്നു. സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ 11ന് ഭവനത്തിൽ ആരംഭിച്ച് ഉച്ചയ്ക്ക് ഒന്നിന് പുല്ലാട് തോട്ടപ്പുഴശേരി വാർയ്യണ്ണൂർ സെന്റ് പോൾസ് മാർത്തോമ്മാ പള്ളിയി സെമിത്തേരിയിൽ.
NRI
ഡാളസ്: മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് ഇടവകാംഗം പത്തനംതിട്ട അയിരൂർ ചെറുകര പീടികയിൽ സി.എം. മാത്യു (85) ഡാളസിൽ അന്തരിച്ചു.
ഭാര്യ: പത്തനംതിട്ട തോന്ന്യാമല താന്നിമൂട്ടിൽ കുടുംബാംഗം അന്നമ്മ മാത്യു. മക്കൾ: സ്റ്റാൻലി മാത്യു, നാൻസി (ഇരുവരും ഡാളസിൽ). മരുമക്കൾ: അറ്റേർണി കവിത, ബ്രാഡ്.
ബിഷപ് സിമ്മി മാത്യു (എപ്പിസ്കോപ്പൽ ചർച്ച്), തോമസ് മാത്യു (ഡാളസ്), മേരി മാത്യു (ബംഗളൂരു) എന്നിവർ ഭാര്യാ സഹോദരങ്ങളാണ്.
പൊതുദർശനം വെള്ളിയാഴ്ച വൈകുന്നേരം ആറ് മുതൽ 8.30 വരെ ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ദേവാലയത്തിൽ (11550 Luna Road, Farmers Branch TX 75234).
സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ദേവാലയത്തിൽ നടത്തപ്പെടുന്ന സംസ്കാര ശുശ്രൂഷകൾക്ക് ശേഷം കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019).
കൂടുതൽ വിവരങ്ങൾക്ക്: തോമസ് മാത്യു - 817 723 5390.
NRI
ഡാളസ്: അമേരിക്കൻ സാഹിത്യ സംഘടനയായ ലാന ദ്വൈവാർഷിക സമ്മേളനത്തിന് ഡാളസ് എറ്റ്റിയം ഹോട്ടലിൽ എം.എസ്.ടി. നമ്പൂതിരി - എബ്രഹാം തെക്കേമുറി ഹാളിൽ ഇന്ന് തുടക്കം കുറിക്കും. ഇന്ന് മുതൽ ഞായറാഴ്ച വരെ നടക്കുന്ന സമ്മേളനത്തിന് ഡാളസിലെ കേരളാ ലിറ്റററി സൊസൈറ്റിയാണ് ആതിഥേയത്വം വഹിക്കുന്നത്.
ഈ സമ്മേളനത്തിൽ ഡോ. എം.വി. പിള്ള , നിരൂപകൻ സജി അബ്രഹാം തുടങ്ങിയവർ പ്രധാന അതിഥികളായി പങ്കെടുക്കും. സാമൂഹികോന്മുഖമായ കലയെയും സാഹിത്യത്തെയും പ്രോത്സാഹിപ്പിക്കുകയും ആവിഷ്കരിക്കുകയും ചെയ്യുന്ന വേദിയിലേക്ക് സാഹിത്യ സ്നേഹികളെ ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
.മലയാള സാഹിത്യ ച൪ച്ചകളിൽ മുഴുകാനും, സാഹിത്യാസ്വാദക സൗഹൃദങ്ങൾ വളർത്തിയെടുക്കാനും ഒപ്പം വിവിധ കലാപരിപാടികളും കാണുവാനും, കേരള വിഭവങ്ങളാസ്വദിക്കാനും ലാനയുടെ സമ്മേളനത്തിൽ ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നത്
അമേരിക്കയിൽ മലയാളം ഭാഷയെ, ഭാഷാസാഹിത്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഒരു കേന്ദ്ര സാഹിത്യ സംഘടന എന്ന ആശയം രൂപപ്പെട്ടത്.
അതിനായി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ സാഹിത്യക്കാരന്മാർ, സാഹിത്യ പ്രബോധനക്കാർ എല്ലാവരുംകൂടി കൈകോർത്തു കേന്ദ്ര സാഹിത്യ സംഘടനയായ ലാന രൂപീകരിച്ചത്.
കേരള ലിറ്ററെറി സൊസൈറ്റി, ഡാളസ് ഭാരവാഹികളായ എം.എസ്.ടി. നമ്പൂതിരി, എബ്രഹാം തെക്കേമുറി, എബ്രഹാം തോമസ്, ജോസഫ് നമ്പിമഠം തുടങ്ങിയവർ മുൻകൈ എടുത്തു പ്രവർത്തിച്ചു. കെഎൽഎസ് പ്രവർത്തകരായ ഇവരൊക്കെ മുൻകാലങ്ങളിൽ ലാനയുടെ പ്രസിഡന്റുമാരായി സംഘടനയെ നയിച്ചവരാണ്.
ഇപ്പോൾ സംഘടനയെ നയിക്കുന്നത് പ്രസിഡന്റ് ശങ്കർ മന (ടെന്നീസി), സെക്രട്ടറി സാമുവൽ പനവേലി (ടെക്സസ്), ട്രഷറർ ഷിബു പിള്ള (ടെന്നീസി), മാലിനി (ന്യൂയോർക്ക്), ജോൺ കൊടിയൻ (കാലിഫോണിയ), ഹരിദാസ് തങ്കപ്പൻ (ഡാളസ്) എന്നിവരാണ്.
സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കാനഡയിൽ നിന്നും നിരവധി സാഹിത്യകാരന്മാരും കവികളും സാഹിത്യപ്രേമികളും ഇതിനകം ഡാളസിൽ എത്തിച്ചേർന്നിട്ടുണ്ട്.