ഡാളസ്: മസ്കറ്റ് ബാനർബ്രിഡ്ജ് റോഡിലുള്ള ഷാരോൺ ഓഡിറ്റോറിയത്തിൽ നർത്തന ഡാൻസ് ഡാളസ് 2025 വാർഷിക ഡാൻസ് അരങ്ങേറ്റം നടത്തപ്പെട്ടു. ജൂണിയർ മുതൽ സീനിയർ വരെയുള്ള ഡാൻസ് കുട്ടികളുടെ ഒന്നിനൊന്നു മികച്ച പ്രകടനങ്ങൾ കാണികളുടെ മുന്നിൽ അവതരിപ്പിച്ചു.
മൂന്ന് മണിക്കൂർ നീണ്ടു നിന്ന ഡാൻസ് അരങ്ങേറ്റം കാണികളെ അത്ഭുതപെടുത്തുന്നതായിരുന്നു. ഓരോ പ്രകടങ്ങളും കൈയടികളോട് കൂടിയാണ് കാണികൾ സ്വീകരിച്ചത്.
അറുനൂറിൽ പരം കണികളാൽ നിറയപ്പെട്ട ഓഡിറ്റോറിയത്തിൽ മൂന്ന് മണിക്കൂർ കുട്ടികൾ നടത്തിയ ഡാൻസ് പെർഫോമൻസ് ഒന്നിനൊന്നു മെച്ചപ്പെട്ടതായിരുന്നു.

പരിപാടി അവസാനിക്കുന്നതിനു മുമ്പായി ഡാൻസ് ടീച്ചർ ഹന്ന ജോൺ രചിച്ച ബ്രേവ് ലൈക് എ ഡാൻസർ എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തി.
പുസ്തകത്തിന്റെ കോപ്പികൾ ടീച്ചേഴ്സിനും സീനിയർ സ്റ്റുഡൻസിനും നൽകി കൊണ്ടായിരുന്നു പ്രകാശനം നടത്തിയത്. പുസ്തകം വിറ്റു കിട്ടുന്ന കാഷ് നവജീവൻ ചാരിറ്റി പ്രോജക്ടിന് നൽകുമെന്ന് ഹന്ന ജോൺ അറിയിച്ചു.

വളരെ മികച്ച രീതിയിൽ നടത്തപ്പെട്ട പരിപാടിക്ക് പ്രോത്സാഹനം നൽകുകഅറിയിച്ചതോടൊപ്പം ഗ്രാൻഡ് സ്പോൺസറായി മുന്നോട്ടു വന്ന താജ്മഹൽ ഇന്ത്യൻ ഗ്രോസറി ആൻഡ് കാറ്ററിംഗ്, അനിൽ മാത്യു (ഓൾ സ്റ്റേറ്റ് ഇൻഷുറൻസ്), ജോബി ജോൺ (ലോൺ ഓഫീസർ) എന്നവരോടുള്ള പ്രത്യേക നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
Tags : Narthana Dance Dallas USA