Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pilgrimage

Thiruvananthapuram

കൂ​നി​ച്ചി ക​ര്‍​മ​ല​മാ​താ​ മ​ല തീ​ര്‍​ഥാ​ട​നത്തിനു വൻ തിരക്ക്

വെ​ള്ള​റ​ട: പ്ര​സി​ദ്ധ പ​രി​സ്ഥി​തി തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ കൂ​നി​ച്ചി ക​ര്‍​മ​ല​മാ​താ മ​ല എ​ട്ടാ​മ​ത് തീ​ര്‍​ഥാ​ട​ന​ത്തി​ന്‍റെ അ​ഞ്ചാ​മ​ത് ദി​ന​ത്തി​ൽ തീ​ർ​ഥാ​ട​ക​രു​ടെ വ​ന്‍ തി​ര​ക്ക്. ഞാ​യ​റാ​ഴ്ച രാ​വി​ലെ മു​ത​ല്‍ തീ​ര്‍​ഥാ​ട​ക​രു​ടെ പ്ര​വാ​ഹ​മാ​ണ് ഇ​വി​ടേ​യ്ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

രാ​വി​ലെ ആ​റി​നു നെ​യ്യാ​റ്റി​ന്‍​ക​ര തി​രു​പു​റം സെ​ന്‍റ് ഫ്രാ​ന്‍​സീ​സ് സേ​വ്യ​ര്‍ ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തീ​ര്‍​ഥാ​ട​നം ന​ട​ന്നു. ഇ​ട​വ​ക വി​കാ​രി ഫാ. ​ജി​ബി​ന്‍​രാ​ജ് നേ​തൃ​ത്വം ന​ല്‍​കി. വൈ​കു​ന്നേ​രം മൂ​ന്നി​നു ജ​പ​മാ​ല, ലി​റ്റി​നി, നൊ​വേ​ന എ​ന്നി​വ​യും തു​ട​ര്‍​ന്ന് മ​രി​യ​ന്‍ പ്ര​ഭാ​ഷ​ണ​വും ന​ട​ന്നു.

ക​ര്‍​മ​ല​മാ​താ മ​ല​യി​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ടി​നു ന​ട​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്കു പേ​യാ​ട് മൈ​ന​ര്‍ സെ​മി​നാ​രി പ്രീ​ഫെ​ക്ട് ഫാ. ​വി.​ഒ. ജി​നോ​യും നാ​ലി​നു ന​ട‌​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്കു ഫാ. ​ജി​ബി​ന്‍ രാ​ജും മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. വൈ​കു​ന്നേ​രം ആ​റി​നു കു​രി​ശു​മ​ല സം​ഗ​മ വേ​ദി​യി​ല്‍ പീ​സ് ഫെ​സ്റ്റ് 2025 പ​രി​പാ​ടി​ക​ള്‍​ക്ക് തി​രു​പു​റം ഇ​ട​വ​ക നേ​തൃ​ത്വം ന​ല്‍​കി. തു​ട​ര്‍​ന്ന് ശാ​ലോം 2025 ആ​ഘോ​ഷ​വും ന​ട​ന്നു.


ഇ​ന്നു വൈ​കു​ന്നേ​രം ആ​റി​നു ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ പു​തു​വ​ത്സ​ര ദി​വ്യ​ബ​ലി​യ്ക്ക് മോ​ണ്‍. ഡോ. ​വി​ന്‍​സ​ന്‍റ് കെ. ​പീ​റ്റ​ര്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് വെ​ളി​ച്ചം 2026 പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ക്കും.

Kerala

ശബരിമലയിൽ വൻ തിക്കും തിരക്കും; ക്രമീകരണം പാളി, തിങ്ങി ഞെരുങ്ങി ഭക്തർ, ദർശനസമയം നീട്ടി

പ​ത്ത​നം​തി​ട്ട: മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന​ത്തി​നാ​യി ശ​ബ​രി​മ​ല ന​ട തു​റ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​ന്നി​ധാ​ന​ത്തും പ​മ്പ​യി​ലും വ​ൻ തി​ര​ക്ക്. ഇ​തോ​ടെ, പോ​ലീ​സ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ താ​ളം​തെ​റ്റു​ന്ന അ​വ​സ്ഥ​യി​ലെ​ത്തി.

പ​തി​നെ​ട്ടാം പ​ടി​ക്ക് മു​ൻ​പി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ബാ​രി​ക്കേ​ഡും തീ​ർ​ഥാ​ട​ക​ർ മ​റി​ക​ട​ന്ന സ്ഥി​തി​യി​ലേ​ക്ക് എ​ത്തി​യി​രി​ക്കു​ക​യാ​ണ്. തി​ര​ക്ക് വ​ർ​ധി​ച്ച​തോ​ടെ ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​ന സ​മ​യം നീ​ട്ടി​യ​താ​യി അ​റി​യി​ച്ചു. ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ ദ​ർ​ശ​നം അ​നു​വ​ദി​ക്കു​ന്ന​താ​യി​രി​ക്കും.

അ​തേ​സ​മ​യം ദ​ർ​ശ​നം കി​ട്ടാ​തെ ഭ​ക്ത​ർ മ​ട​ങ്ങി​യെ​ന്നും വി​വ​ര​മു​ണ്ട്. ബം​ഗ​ളൂ​രു, സേ​ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ഭ​ക്ത​രാ​ണ് മ​ണി​ക്കൂ​റു​ക​ളോ​ളം പ​മ്പ​യി​ൽ ക്യൂ ​നി​ന്നി​ട്ട് മ​ട​ങ്ങി​യ​ത്. ഇ​വ​ർ പ​ന്ത​ളം വ​ലി​യ​കോ​യി​ക്ക​ൽ ക്ഷേ​ത്ര​ത്തി​ൽ എ​ത്തി നെ​യ്യ​ഭി​ഷേ​കം ന​ട​ത്തു​ക​യും മാ​ല ഊ​രി നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു പോ​കു​ക​യും ചെ​യ്തു.

സ​ന്നി​ധാ​ന​ത്തേ​ക്കു​ള്ള കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ ക​യ​റാ​ൻ ക​ഴി​യാ​തെ തീ​ർ​ഥാ​ട​ക​ർ തി​ക്കും തി​ര​ക്കും കൂ​ട്ടു​ന്ന സ്ഥി​തി​യാ​ണ്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന, ബാ​രി​ക്കേ​ഡ് വെ​ച്ചു​ള്ള നി​യ​ന്ത്ര​ണ സം​വി​ധാ​നം ഇ​ത്ത​വ​ണ നി​ല​യ്ക്ക​ലി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. അ​താ​ണ് തി​ക്കി​നും തി​ര​ക്കി​നും പ്ര​ധാ​ന കാ​ര​ണം.

സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള പോ​ലീ​സു​കാ​രു​ടെ എ​ണ്ണ​ത്തി​ലും കാ​ര്യ​മാ​യ കു​റ​വു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. തി​ര​ക്ക് ക്ര​മാ​ധീ​ത​മാ​യി വ​ർ​ദ്ധി​ച്ചി​ട്ടും കേ​ന്ദ്ര​സേ​ന​ക​ളെ ഇ​തു​വ​രെ ശ​ബ​രി​മ​ല​യി​ൽ നി​യോ​ഗി​ച്ചി​ട്ടി​ല്ല.

Kerala

ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തേ​ക്കു​ള്ള കാ​ന​ന​പാ​ത തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി ഇ​ന്നു ഹൈ​ക്കോ​ട​തി​യി​ല്‍

കൊ​ച്ചി: ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തേ​ക്ക് എ​രു​മേ​ലി വ​ഴി​യു​ള​ള കാ​ന​ന പാ​ത ഈ ​മാ​സം 15 നു​ത​ന്നെ തു​റ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള​ള ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും.

ഡ​ല്‍​ഹി സ്വ​ദേ​ശി ശ്യാം​മോ​ഹ​ന്‍ ആ​ണ് ഹ​ര്‍​ജി​ക്കാ​ര​ന്‍. ഈ ​മാ​സം 17ന് ​വൃ​ച്ഛി​ക​മാ​സ പൂ​ജ​യ്ക്കാ​യി ന​ട തു​റ​ക്കു​മ്പോ​ള്‍ ശ​ബ​രി​മ​ല​യി​ല്‍ എ​ത്താ​ന്‍ ര​ണ്ടു​ദി​വ​സം മു​മ്പേ​ത​ന്നെ പ​ര​മ്പ​രാ​ഗ​ത പാ​ത തു​റ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

ഹ​ര്‍​ജി​യി​ല്‍ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​നോ​ട് ദേ​വ​സ്വം ബെ​ഞ്ച് വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. ന​ട തു​റ​ക്കു​ന്ന 17ന് ​കാ​ന​ന പാ​ത​യും തു​റ​ക്കു​മെ​ന്നാ​ണ് ദേ​വ​സ്വം ബോ​ര്‍​ഡ് അ​ഭി​ഭാ​ഷ​ക​ന്‍ ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി​യെ അ​റി​യി​ച്ച​ത്.

Kerala

ശ​ബ​രി​മ​ല​യെ ആ​ഗോ​ള തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​ക്കും: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ

 

 

തി​രു​വ​ന​ന്ത​പു​രം: ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ലൂ​ടെ ശ​ബ​രി​മ​ല​യു​ടെ സ​മ​ഗ്ര​വി​ക​സ​ന​മാ​ണ് ല​ക്ഷ്യ​മെ​ന്ന് ദേ​വ​സ്വം​മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ. ശ​നി​യാ​ഴ്ച പ​മ്പാ തീ​ര​ത്ത് ന​ട​ക്കു​ന്ന ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ശ​ബ​രി​മ​ല​യെ ആ​ഗോ​ള തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. തീ​ർ​ഥാ​ട​ക​രു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് അ​യ്യ​പ്പ സം​ഗ​മ​ത്തി​ലേ​ക്ക് സ​ർ​ക്കാ​രും ദേ​വ​സ്വം ബോ​ർ​ഡും എ​ത്തി​യ​ത്. ശ​ബ​രി​മ​ല​യ്ക്കു​ള്ള വി​ക​സ​ന കാ​ഴ്ച​പ്പാ​ടും ഭാ​വി​യി​ലെ മാ​റ്റ​ങ്ങ​ളും പ​ങ്കു​വ​യ്ക്കു​ക​യാ​ണ് ല​ക്ഷ്യം.

ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്ത 3,000 പേ​ർ​ക്കാ​ണ് പ്ര​വേ​ശ​നം. തി​ങ്ക​ളാ​ഴ്ച വ​രെ 4,864 പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു. മ​ത, സാ​മു​ദാ​യി​ക, സാം​സ്‌​കാ​രി​ക രം​ഗ​ത്തു​ള്ള 500 പേ​ർ​ക്കും പ്ര​വേ​ശ​ന​മു​ണ്ടാ​കും.

മൂ​ന്ന് വേ​ദി​ക​ളി​ലാ​യി ഒ​രേ സ​മ​യം വി​വി​ധ വി​ഷ​യ​ങ്ങ​ളെ കു​റി​ച്ച് ച​ർ​ച്ച ന​ട​ത്തും. ശ​ബ​രി​മ​ല മാ​സ്റ്റ​ർ പ്ലാ​ൻ, ആ​ത്മീ​യ ടൂ​റി​സം സ​ർ​ക്യൂ​ട്ടു​ക​ൾ, ശ​ബ​രി​മ​ല​യി​ലെ തി​ര​ക്ക് ക്ര​മീ​ക​ര​ണ​വും മു​ന്നൊ​രു​ക്ക​ങ്ങ​ളും ഇ​വ​യാ​ണ് വി​ഷ​യം.

പ​മ്പാ തീ​ര​ത്തെ പ്ര​ധാ​ന വേ​ദി​യി​ലാ​ണ് മാ​സ്റ്റ​ർ പ്ലാ​നി​നെ കു​റി​ച്ചു​ള്ള ച​ർ​ച്ച. പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, ശു​ചി​ത്വം, ഭ​ക്ത​ർ​ക്കു​ള്ള ക്ഷേ​മ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​വ ച​ർ​ച്ച ചെ​യ്യും. മൂ​ന്ന് ഘ​ട്ട​ങ്ങ​ളാ​ണ് മാ​സ്റ്റ​ർ പ്ലാ​നി​ലു​ള്ള​ത്.

ശ​ബ​രി​മ​ല, പ​മ്പ, നി​ല​യ്ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 1,000 കോ​ടി രൂ​പ​യു​ടെ വി​ക​സ​നം ല​ക്ഷ്യ​മി​ടു​ന്നു. കി​ഫ്ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് എ​രു​മേ​ലി, നി​ല​യ്ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ 146 കോ​ടി രൂ​പ​യു​ടെ വി​ക​സ​നം ന​ട​ക്കു​ന്നു.

ആ​ത്മീ​യ ടൂ​റി​സം സ​ർ​ക്യൂ​ട്ടാ​ണ് ര​ണ്ടാ​മ​ത്തെ വി​ഷ​യം. ശ​ബ​രി​മ​ല​യെ ആ​ഗോ​ള തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ശ​ബ​രി​ല​യു​ടെ തി​ര​ക്ക് നി​യ​ന്ത്ര​ണ​വും സ​ജീ​ക​ര​ണ​വു​മാ​ണ് മൂ​ന്നാ​മ​ത്തെ വി​ഷ​യം. ഭ​ക്ത​ർ​ക്ക് സു​ഗ​മ​മാ​യ രീ​തി​യി​ൽ ദ​ർ​ശ​നം ഉ​റ​പ്പാ​ക്കും.

ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ലൂ​ടെ ഭ​ക്ത​രു​ടെ അ​ഭി​പ്രാ​യം ശേ​ഖ​രി​ക്കും. ഇ​തി​നാ​യി ചോ​ദ്യാ​വ​ലി പ്ര​തി​നി​ധി​ക​ൾ​ക്ക് ന​ൽ​കും. തീ​ർ​ഥാ​ട​ക​രു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണും. സെ​ഷ​നു​ക​ളി​ലൂ​ടെ ഉ​രു​ത്തി​രി​യു​ന്ന ആ​ശ​യ​ങ്ങ​ൾ ക്രോ​ഡീ​ക​രി​ക്കാ​ൻ ക​മ്മി​റ്റി​യെ നി​യ​മി​ക്കും.

ക​മ്മി​റ്റി ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ളി​ൽ ഊ​ന്നി​യാ​കും തു​ട​ർ വി​ക​സ​നം. ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ളം, റെ​യി​ൽ​വേ അ​ട​ക്കം വൈ​കാ​തെ പൂ​ർ​ത്തി​യാ​കും. ശ​ബ​രി​മ​ല​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നൊ​പ്പം ക്ഷേ​ത്ര​ത്തി​ന്‍റെ പ്ര​ശ​സ്തി ഉ​യ​ർ​ത്തു​ക​യാ​ണ് ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Latest News

Up