Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ALERT

സം​സ്ഥാ​ന​ത്ത് ഇ​ന്ന് മ​ഴ​യ്ക്ക് സാ​ധ്യ​ത; അ​ഞ്ച് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. ഇ​ന്ന് അ​ഞ്ച് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.

തെ​ക്ക​ന്‍ കേ​ര​ള​ത്തി​ലും മ​ധ്യ​കേ​ര​ള​ത്തി​ലും ഇ​ന്നും ഞാ​യ​റാ​ഴ്ച​യും ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ വേ​ന​ല്‍ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെു​ണ്ടെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

മ​ല​യോ​ര​മേ​ഖ​ല​ക​ളി​ല്‍ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ കൂ​ടു​ത​ല്‍ മ​ഴ ല​ഭി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. കേ​ര​ള ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ ഇ​ന്നും ഞാ​യ​റാ​ഴ്ച​യും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി.

National

പക്ഷിപ്പനി: തമിഴ്നാട്ടിൽ ജാഗ്രത

ചെ​​​​ന്നൈ: ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ കാ​​​ഞ്ചീ​​​പു​​​രം ജി​​​ല്ല​​​യി​​​ൽ 1500ല​​​ധി​​​കം കാ​​​ക്ക​​​ൾ ച​​​​ത്തൊ​​​​ടു​​​​ങ്ങി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് പ്ര​​​​ദേ​​​​ശം പ​​​​ക്ഷി​​​​പ്പ​​​​നി ഭീ​​​​തി​​​​യി​​​​ൽ.

ചെ​​​ന്നൈ​​​യു​​​ടെ സ​​​മീ​​​പ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളാ​​​യ അ​​​​ഡ​​​​യാ​​​​ർ, പ​​​​ള്ളി​​​​ക​​​​ര​​​​നാ​​​​യി, വേ​​​​ലാ​​​​ച്ചേ​​​​രി, തി​​​​രു​​​​വാ​​​​ൺ​​​​മ​​​​യൂ​​​​ർ, ഇ​​​​സി​​​​ആ​​​​ർ, പ​​​​ഴ​​​​യ മാ​​​​മ​​​​ല്ല​​​​പു​​​​രം റോ​​​​ഡ് (ഒ​​​​എം​​​​ആ​​​​ർ) പ്ര​​​ദേ​​​ശ​​​ത്ത് ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച​​​യാ​​​ണ് കാ​​​ക്ക​​​ക​​​ൾ കൂ​​​ട്ട​​​ത്തോ​​​ടെ ച​​​ത്ത​​​ത്. മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ ക​​​​​​​​ഴി​​​​ഞ്ഞ​​​​മാ​​​​സ​​​​മാ​​​​ണ് കാ​​​​ക്ക​​​​കൾ ച​​​​ത്ത​​​​ത്.

മ​​​​ര​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നും​​​ മ​​​റ്റും വീ​​​​ടു​​​​ക​​​​ളി​​​​ലേ​​​​ക്കും പാ​​​​ർ​​​​ക്ക് ഉ​​​​ൾ​​​​പ്പെ​​​​ടെ സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും കാ​​​​ക്ക​​​​കൾ ച​​​​ത്തു​​​​വീ​​​​ഴു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് കാ​​​​ഞ്ചീ​​​​പു​​​​രം മൃ​​​​ഗ​​​​സം​​​​ര​​​​ക്ഷ​​​​ണ​​​​വ​​​​കു​​​​പ്പ് ശേ​​​​ഖ​​​​രി​​​​ച്ച സാ​​​​ന്പി​​​​ളു​​​​ക​​​​ൾ ഭോ​​​​പ്പാ​​​​ലി​​​​ലെ നാ​​​​ഷ​​​​ണ​​​​ൽ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് അ​​​​നി​​​​മ​​​​ൽ ഡീ​​​​സീ​​​​സ് ക​​​​ൺ​​​​ട്രോ​​​​ളി​​​​ൽ പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​​പ്പോ​​​​ഴാ​​​​ണ് പ​​​​ക്ഷി​​​​പ്പ​​​​നി സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​ത്.

 

NRI

അ​യ​ർ​ല​ൻ​ഡി​ൽ ക​ന​ത്ത മ​ഴ മു​ന്ന​റി​യി​പ്പ്

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ക​ഴി​ഞ്ഞ​ദി​വ​സം പെട്ടന്നുണ്ടായ ശ​ക്ത​മാ​യ കാ​റ്റി​ന്‍റെ​യും മ​ഴ​യു​ടെ​യും തു​ട​ർ​ച്ച​യെ​ന്നോ​ണം വ്യാ​ഴാ​ഴ്ച ക​ന​ത്ത മ​ഴ​യു​ണ്ടാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം.

രാ​ജ്യ​ത്തി​ന്‍റെ തെ​ക്ക് കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ ക​ന​ക്കും എ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച വ​രെ മ​ഴ തു​ട​രുമെ​ന്നാ​ണ് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ ഡ​ബ്ലി​ൻ, വി​ക്ലോ, കി​ൽ​കെ​ന്നി, വാ​ട്ട​ർ​ഫോ​ർ​ഡ്, വെ​ക്സ്ഫോ​ർ​ഡ്, കാ​ർ​ലോ തു​ട​ങ്ങി​യ കൗ​ണ്ടി​ക​ളി​ലാ​ണ് ശ​ക്ത​മാ​യ മ​ഴ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ള്ള​ത്.

ചൊ​വ്വാ​ഴ്ച രാ​ജ്യ​ത്തു​ട​നീ​ളം പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും ജ​ന​ജീ​വി​തം ഏ​റെ ദു​സ​ഹ​മാ​യി​രു​ന്നു. മോ​ട്ടോ​ർ​വേ​യി​ൽ അ​ട​ക്കം വെ​ള്ളം ക​യ​റി​യ​തി​നാ​ൽ ഗ​താ​ഗ​ത ത​ട​സമു​ണ്ടാ​യി.

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് ക​ര നാ​വി​ക വ്യോ​മ ഗ​താ​ഗ​തം താ​റു​മാ​റാ​യി​രു​ന്നു. ക​ന​ത്ത മ​ഴ കാ​ര​ണം താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി.

ഇ​തി​ന്‍റെ തു​ട​ർ​ച്ച​യെ​ന്നോ​ണം വീ​ണ്ടും എ​ത്തു​ന്ന മ​ഴ മു​ന്ന​റി​യി​പ്പി​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

National

ട്രെ​യി​ൻ അ​ട്ടി​മ​റി​ക്ക് സാ​ധ്യ​ത​യെ​ന്ന് റി​പ്പോ​ർ​ട്ട്; മു​ന്ന​റി​യി​പ്പു​മാ​യി ആ​ർ​പി​എ​ഫ്

ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക്ക് ദി​നാ​ഘോ​ഷ​ത്തി​നി​ടെ ട്രെ​യി​ൻ അ​ട്ടി​മ​റി​ക്ക് സാ​ധ്യ​ത​യെ​ന്ന റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്ന് ആ​ർ​പി​എ​ഫ് ജാ​ഗ്ര​താ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. കേ​ന്ദ്ര ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്‌​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.

റെ​യി​ൽ​വേ ട്രാ​ക്കു​ക​ൾ​ക്ക് സ​മീ​പം നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളോ മ​റ്റ് വ​സ്തു​ക്ക​ളോ അ​ശ്ര​ദ്ധ​മാ​യി ഇ​ടു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. റെ​യി​ൽ പാ​ള​ങ്ങ​ളി​ൽ അ​സ്വാ​ഭാ​വി​ക​മാ​യി എ​ന്തെ​ങ്കി​ലും ക​ണ്ടാ​ൽ ഉ​ട​ൻ ത​ന്നെ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്ന് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് പ്ര​ധാ​ന റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും പ​രി​സ​ര​ങ്ങ​ളി​ലും നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ത​ട​യു​ന്ന​തി​നു​ള്ള എ​ല്ലാ മു​ൻ​ക​രു​ത​ലും സ്വീ​ക​രി​ച്ചെ​ന്ന് ആ​ർ​പി​എ​ഫ് വ്യ​ക്ത​മാ​ക്കി.

National

ബം​ഗാ​ൾ ഗ​വ​ർ​ണ​ർ സി.​വി. ആ​ന​ന്ദ ബോ​സി​ന് ബോം​ബ് ഭീ​ഷ​ണി

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ ഗ​വ​ർ​ണ​ർ സി.​വി. ആ​ന​ന്ദ ബോ​സി​ന് ഭീ​ഷ​ണി. ലോ​ക്ഭ​വ​നി​ൽ സ്ഫോ​ട​നം ന​ട​ത്തു​മെ​ന്നാ​യി​രു​ന്നു വ്യാ​ഴാ​ഴ്ച രാ​ത്രി മെ​യി​ൽ വ​ഴി ല​ഭി​ച്ച ഭീ​ഷ​ണി സ​ന്ദേ​ശം.

ഇ​തോ​ടെ ലോ​ക്ഭ​വ​ന് സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു. ഭീ​ഷ​ണി വി​വ​രം കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തെ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​തി​ന് പി​ന്നാ​ലെ സു​ര​ക്ഷാ അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നി​രു​ന്നു. സി​ആ​ർ​പി​എ​ഫും ബം​ഗാ​ൾ പോ​ലീ​സും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

മെ​യി​ലി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. സി.​വി. ആ​ന​ന്ദ​ബോ​സി​ന് മു​ൻ​പും ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

ഇ​ൻ​ഡോ​ർ തി​രു​വ​ന​ന്ത​പു​ര​ത്തും അ​ര​ങ്ങേ​റു​മോ? കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ അ​ണു​ബാ​ധ സാധ്യതാ മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ പ​ല​യി​ട​ത്തും അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​ര​വും മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​മ്പോ​ൾ തി​രു​വ​ന​ന്ത​പു​ര​ത്തെ കു​ടി​വെ​ള്ള പ​ദ്ധ​തി​യെ​ക്കു​റി​ച്ച് ആ​രോ​ഗ്യ​വി​ദ​ഗ്ധ​രു​ടെ അ​പ​ക​ട മു​ന്ന​റി​യി​പ്പ്.

കേ​ര​ള​ത്തി​ലെ ഉ​പ​രി​ത​ല​ത്തി​ലെ കി​ണ​റു​ക​ൾ, ആ​റു​ക​ൾ , കു​ള​ങ്ങ​ൾ എ​ന്നി​വ​യി​ൽ​നി​ന്നു പ​ട​രു​ന്ന ബാ​ക്ടീ​രി​യ​ക​ളും മ​റ്റ് അ​ണു​ബാ​ധ​ക​ളും​കൊ​ണ്ട് നി​ര​വ​ധി മ​ര​ണ​ങ്ങ​ൾ അ​ടു​ത്ത കാ​ല​ത്താ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് ഞാ​യ​റാ​ഴ്ച മ​രി​ച്ച സ​ച്ചി​ദാ​ന​ന്ദ​ന്‍റെ മ​ര​ണ​വും അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​രം കൊ​ണ്ടാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. കി​ണ​ർ വെ​ള്ള​ത്തി​ൽ കു​ളി​ച്ച​തി​ലൂ​ടെ​യാ​ണ് അ​മീ​ബ ഉ​ള്ളി​ൽ ക​ട​ന്ന​തെ​ന്നു സം​ശ​യി​ക്കു​ന്നു.

മ​ൺ​പൈ​പ്പു​ക​ൾ ഇ​പ്പോ​ഴും

കു​ഴ​ൽ കി​ണ​റി​ൽ​നി​ന്നും ശു​ദ്ധീ​ക​രി​ച്ച ജ​ല​സ്ത്രോ​സു​ക​ളി​ൽ നി​ന്നു​മു​ള്ള കു​ഴ​ൽ​വ​ഴി​യു​ള്ള കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ താ​ര​ത​മ്യേ​ന സു​ര​ക്ഷി​ത​മാ​ണ് എ​ന്നാ​ണ് ക​രു​തു​ന്ന​തെ​ങ്കി​ലും കാ​ല​ഹ​ര​ണ​പ്പെ​ട്ട നെ​യ്യാ​ർ അ​രു​വി​പ്പു​റം പൈ​പ്പ് ലൈ​ൻ ആ​ണ് ത​ല​സ്ഥാ​ന​ത്തി​നു ഭീ​ഷ​ണി.

1934ൽ ​തു​ട​ങ്ങി​യ ഈ ​വി​ത​ര​ണ പ​ദ്ധ​തി​യി​ൽ ഭൂ​രി​ഭാ​ഗം സ്ഥ​ല​ങ്ങ​ളി​ലും പ​ഴ​യ മ​ൺ, ലോ​ഹ പൈ​പ്പു​ക​ൾ ആ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​തു മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും ആ​ഴ​ത്തി​ൽ അ​ല്ല ഇ​ട്ടി​രി​ക്കു​ന്ന​ത് . വേ​ഗം പൊ​ട്ടാ​നും മ​ലി​ന​ജ​ല​വു​മാ​യി ക​ല​രാ​നും ഇ​ട​യു​ണ്ട്. മാ​ലി​ന്യ​തോ​ടു​ക​ളു​ടെ അ​ടു​ത്തു​കൂ​ടി പൈ​പ്പു​ക​ൾ പോ​കു​ന്ന​തും ഭീ​ഷ​ണി​യാ​ണ് . അ​പൂ​ർ​വം ചി​ല സ്ഥ​ല​ങ്ങ​ളി​ൽ കു​ഴ​ലു​ക​ൾ പ​രി​ഷ്ക​രി​ക്കു​ക​യും പു​തി​യ പ​ദ്ധ​തി​ക​ൾ വ​രി​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ഇ​വ കു​റെ​യൊ​ക്കെ സു​ര​ക്ഷി​ത​മാ​ണ് "പ​ഴ​യ പെ​പ്പി​ൽ ഒ​രു പോ​യി​ന്‍റി​ൽ ഒ​ന്നു സ്പ​ർ​ശി​ച്ചാ​ൽ പോ​ലും അ​ണു​ബാ​ധ ഉ​ണ്ടാ​കാം. അ​ങ്ങ​നെ വ​ന്നാ​ൽ മാ​ര​ക​മാ​യ ബാ​ക്ടീ​രി​യ അ​ണു​ബാ​ധ പ​ക​ർ​ച്ച വ്യാ​ധി​യാ​യി മാ​റാം. ന​മ്മു​ടെ പൈ​പ്പ് ലൈ​ൻ പ​ദ്ധ​തി അ​ടി​യ​ന്ത​ര​മാ​യി ആ​രോ​ഗ്യ​പ​ര​മാ​യി അ​ഴി​ച്ചു​പ​ണി​യ​ണം" പൊ​തു​ജ​ന ആ​രോ​ഗ്യ വി​ദ​ഗ്ധ​നും ആ​രോ​ഗ്യ വ​കു​പ്പ് മു​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്റു​മാ​യ ഡോ. ​വി.​മോ​ഹ​ന​ൻ നാ​യ​ർ പ​റ​യു​ന്നു

അ​തീ​വ​ഗു​രു​ത​ര സ്ഥി​തി

രാ​ജ​ഭ​ര​ണ​കാ​ല​ത്തു കു​ടി​വെ​ള്ള വി​ത​ര​ണം തു​ട​ങ്ങി​യ ആ​ല​പ്പു​ഴ​യി​ലും ഈ ​ഭീ​ഷ​ണി​യു​ണ്ട് എ​ന്നാ​ൽ, കു​ടി​വെ​ള്ള പ​ദ്ധ​തി​യെ കൂ​ടു​ത​ൽ ആ​ശ്ര​യി​ച്ചു നി​ൽ​ക്കു​ന്ന ത​ല​സ്ഥാ​ന​ത്താ​ണ് പ്ര​ശ്നം കൂ​ടു​ത​ൽ ഗൗ​ര​വം. ത​ല​സ്ഥാ​ന​ത്ത് അ​ടു​ത്തി​ടെ ഉ​ണ്ടാ​യ ത​ട്ടു​ക​ട​ക​ളു​ടെ​യും രാ​ത്രി ഭ​ക്ഷ​ണ സം​സ്കാ​ര​ത്തി​ന്‍റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത വേ​ണ​മെ​ന്നാ​ണ് വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്.

വേ​ണ്ട​ത്ര വേ​വി​ക്കാ​ത്ത ഇ​റ​ച്ചി പോ​ലു​ള്ള ഭ​ക്ഷ​ണ​ങ്ങ​ൾ , കൃ​ത്യ​മാ​യി തി​ള​പ്പി​ക്കാ​ത്ത വെ​ള്ളം, വാ​യ ക​ഴു​കു​ന്ന വെ​ള്ളം എ​ന്നി​വ വ​ഴി​യെ​ല്ലാം രോ​ഗ സാ​ധ്യ​ത കൂ​ടാം.

NRI

നോ​ർ​ത്ത് കാ​രോ​ലി​ന​യി​ൽ അ​ഞ്ചാം​പ​നി സ്ഥി​രീ​ക​രി​ച്ചു: ജാ​ഗ്ര​താ നി​ർ​ദേ​ശം

ഗാ​സ്റ്റ​ൺ കൗ​ണ്ടി: നോ​ർ​ത്ത് കാ​രോ​ലി​ന​യി​ൽ അ​ഞ്ചാം​പ​നി സ്ഥി​രീ​ക​രി​ച്ചു. അ​മേ​രി​ക്ക​യി​ൽ ഈ ​വ​ർ​ഷം ഇ​തു​വ​രെ 44 സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 2,065 പേ​ർ​ക്ക് അ​ഞ്ചാം​പ​നി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. നോ​ർ​ത്ത് കാ​രോ​ലി​ന​യി​ലെ ഗാ​സ്റ്റ​ൺ കൗ​ണ്ടി​യി​ലൂ​ടെ അ​ഞ്ചാം​പ​നി ബാ​ധി​ച്ച വ്യ​ക്തി യാ​ത്ര ചെ​യ്ത​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

രോ​ഗം പ​ക​രാ​ൻ സാ​ധ്യ​ത​യു​ള്ള സ​മ​യ​ത്താ​ണ് ഇ​യാ​ൾ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ഡി​സം​ബ​ർ 26ന് ​വൈ​കു​ന്നേ​രം 5.30 മു​ത​ൽ എ​ട്ട് വ​രെ മ​ക്അ​ഡ​ൻ​വി​ല്ലെ​യി​ലെ ക്രി​സ്മ​സ് ടൗ​ൺ ഇയാൾ സന്ദർശിച്ചിരുന്നു .

ഈ ​സ്ഥ​ല​ങ്ങ​ളി​ൽ പ്ര​സ്തു​ത സ​മ​യ​ത്ത് ഉ​ണ്ടാ​യി​രു​ന്ന​വ​ർ ജ​നു​വ​രി 16 വ​രെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ നി​രീ​ക്ഷി​ക്ക​ണ​മെ​ന്ന് നോ​ർ​ത്ത് കാ​രോ​ലി​ന ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഓ​ഫ് ഹെ​ൽ​ത്ത് ആ​ൻ​ഡ് ഹ്യൂ​മ​ൻ സ​ർ​വീ​സ​സ് അ​റി​യി​ച്ചു.

ഇ​വി​ടെ തു​റ​സാ​യ സ്ഥ​ല​മാ​യ​തി​നാ​ൽ രോ​ഗം പ​ക​രാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണെ​ന്നും അ​ധി​കൃ​ത​ർ കൂട്ടിച്ചേർത്തു. രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി ചു​മ​യ്ക്കു​മ്പോ​ഴോ തു​മ്മു​മ്പോ​ഴോ വാ​യു​വി​ലൂ​ടെ ഈ ​രോ​ഗം പ​ക​രു​ന്ന​ത്.

ക​ടു​ത്ത പ​നി (104 ഡി​ഗ്രി​യി​ൽ കൂ​ടു​ത​ൽ), ചു​മ, മൂ​ക്കൊ​ലി​പ്പ്, ക​ണ്ണ് ചു​വ​ക്ക​ൽ, രോ​ഗം തു​ട​ങ്ങി 2-3 ദി​വ​സ​ത്തി​നു​ശേ​ഷം വാ​യി​ലെ കാ​ണ​പ്പെ​ടു​ന്ന ചെ​റി​യ വെ​ളു​ത്ത പാ​ടു​ക​ൾ, മു​ഖ​ത്ത് തു​ട​ങ്ങി ശ​രീ​ര​മാ​കെ പ​ട​രു​ന്ന ചു​വ​ന്ന തി​ണ​ർ​പ്പു​ക​ൾ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ൾ.

അ​മേ​രി​ക്ക​യി​ൽ ഈ ​വ​ർ​ഷം ഇ​തു​വ​രെ 44 സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 2,065 പേ​ർ​ക്ക് അ​ഞ്ചാം​പ​നി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ ആ​ശു​പ​ത്രി​യി​ൽ പോ​കു​ന്ന​തി​ന് മു​ൻ​പ് ഡോ​ക്ട​റെ വി​ളി​ച്ച് വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​ വി​ദ​ഗ്ധ​ർ നി​ർദേ​ശി​ച്ചു.

Kerala

സം​സ്ഥാ​ന​ത്ത് മ​ഴ മു​ന്ന​റി​യി​പ്പി​ൽ മാ​റ്റം; ഇ​ന്ന് ര​ണ്ട് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ മു​ന്ന​റി​യി​പ്പി​ൽ മാ​റ്റം.​ര​ണ്ട് ജി​ല്ല​ക​ളി​ൽ ഇ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച തി​രു​വ​ന​ന്ത​പു​രം മു​ത​ൽ എ​റ​ണാ​കു​ളം വ​രെ​യു​ള്ള ഏ​ഴ് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ർ​ട്ടാ​ണ്.

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലെ ന്യൂ​ന​മ​ർ​ദ്ദം വ​രും ദി​വ​സ​ങ്ങ​ളി​ൽ തീ​വ്ര​ന്യു​ന മ​ർ​ദ്ദ​മാ​യി മാ​റാ​ൻ സാ​ധ്യ​ത​യു​ണ്ട്. വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലും ഒ​റ്റ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. കി​ഴ​ക്ക​ൻ കാ​റ്റ് വീ​ണ്ടും സ​ജീ​വ​മാ​യ​തോ​ടെ ഇ​ടി മി​ന്ന​ലൊ​ടു കൂ​ടി​യ മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത.

ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന നി​ർ​ദ്ദേ​ശ​വും ന​ൽ​കി​യി​ട്ടു​ണ്ട്. കേ​ര​ള-​ല​ക്ഷ​ദ്വീ​പ് തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

 

Kerala

സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; ഇ​ന്ന് നാ​ല് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. നാ​ല് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ടു​ള്ള​ത്. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഞാ​യ​റാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലും മ​ഞ്ഞ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തെ​ക്ക് കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ന് മു​ക​ളി​ൽ ച​ക്ര​വാ​ത​ചു​ഴി​സ്ഥി​തി ചെ​യ്യു​ന്നു.

മ​ലാ​ക്ക ക​ട​ലി​ടു​ക്കി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്ത് ഉ​യ​ർ​ന്ന ലെ​വ​ലി​ൽ ച​ക്ര​വാ​ത​ചു​ഴി സ്ഥി​തി ചെ​യ്യു​ന്നു. ഇ​ന്ന് തെ​ക്ക് കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​നു മു​ക​ളി​ൽ പു​തി​യ ന്യൂ​ന​മ​ർ​ദ്ദം രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്.

 

 

Kerala

സം​സ്ഥാ​ന​ത്ത് ഇ​ന്നും പ​ര​ക്കെ മ​ഴ സാ​ധ്യ​ത; മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ല​ക്ക്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും പ​ര​ക്കെ മ​ഴ സാ​ധ്യ​ത. പ്ര​ത്യേ​കി​ച്ച് ഒ​രു ജി​ല്ല​യി​ലും മു​ന്ന​റി​യി​പ്പി​ല്ല.

ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ മ​ഴ ശ​ക്തി​പ്പെ​ട്ടേ​ക്കും. കേ​ര​ള, ല​ക്ഷ​ദ്വീ​പ് തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ല​ക്കു​ണ്ട്. കേ​ര​ള തീ​ര​ത്ത് 55 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത്തി​ൽ കാ​റ്റ് വീ​ശി​യേ​ക്കാം. ഇ​ടി​യോ​ട് കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. ഉ​ച്ച​യ്ക്കു​ശേ​ഷം കൂ​ടു​ത​ലി​ട​ങ്ങ​ളി​ൽ മ​ഴ ല​ഭി​ച്ചേ​ക്കും.

മ​ല​യോ​ര​മേ​ഖ​ല​ക​ളി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം. ക​ന്യാ​കു​മാ​രി ക​ട​ലി​ന് മു​ക​ളി​ലാ​യി ന്യൂ​ന​മ​ർ​ദ്ദം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

ശ​നി​യാ​ഴ്ച​യോ​ടെ തെ​ക്ക് -പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ പു​തി​യ ന്യൂ​ന​മ​ർ​ദ്ദം രൂ​പ​പ്പെ​ട്ടേ​ക്കും. തു​ട​ർ​ന്നു​ള്ള 48 മ​ണി​ക്കൂ​റി​ൽ ഇ​ത് കൂ​ടു​ത​ൽ ശ​ക്തി പ്രാ​പി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. ശ​നി​യാ​ഴ്ച നാ​ല് ജി​ല്ല​ക​ളി​ൽ നി​ല​വി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ൽ അ​ടു​ത്ത നാ​ലു ദി​വ​സം ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ നേ​രി​യ/​ഇ​ട​ത്ത​രം മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്.

Kerala

സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; ആ​റ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. ആ​റ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​ണ് മു​ന്ന​റി​യി​പ്പു​ള്ള​ത്. കേ​ര​ള-​ക​ർ​ണാ​ട​ക-​ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ മീ​ൻ പി​ടി​ത്ത​ത്തി​ന് വി​ല​ക്കി​ല്ല.

ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 30 മു​ത​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ പ്ര​വ​ച​നം. തെ​ക്ക​ൻ കേ​ര​ള​ത്തി​ലാ​യി​രി​ക്കും മ​ഴ കൂ​ടു​ത​ൽ ശ​ക്ത​മാ​കു​ക​യെ​ന്നാ​ണ് വ്യ​ക്ത​മാ​കു​ന്ന​ത്.

Kerala

നി​പ; മ​ല​പ്പു​റം, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ ക​ന​ത്ത ജാ​ഗ്ര​ത

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് വീ​ണ്ടും നി​പ സ്ഥി​രീ​ക​രി​ച്ച​തോ​ടെ മേ​ഖ​ല​യി​ൽ ക​ന​ത്ത ജാ​ഗ്ര​ത. മ​ല​പ്പു​റം, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ അ​തീ​വ ജാ​ഗ്ര​ത തു​ട​രു​കയാണ്.

മൂ​ന്ന് ജി​ല്ല​ക​ളി​ലും കൺട്രോൾ റൂ​മു​ക​ൾ തു​റ​ന്നു. നി​പ സ്ഥി​രീ​ക​രി​ച്ച ര​ണ്ട് പേ​രു​ടെ​യും റൂ​ട്ട് മാ​പ്പ് പ്ര​സി​ദ്ധീ​ക​രി​ച്ചു. റൂ​ട്ട് മാ​പ്പി​ലെ സ്ഥ​ല​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

മ​ങ്ക​ട സ്വ​ദേ​ശി​യാ​യ പ​തി​നെ​ട്ടു​കാ​രി​യു​ടെ മ​ര​ണം നി​പ ബാ​ധി​ച്ചാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​തോ​ടെ, മ​ല​പ്പു​റം ജി​ല്ല​യി​ലെ മ​ക്ക​ര​പ​റ​മ്പ്, കൂ​ട്ടി​ല​ങ്ങാ​ടി, മ​ങ്ക​ട, കു​റു​വ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഇ​രു​പ​ത് വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ൺ ആ​യി പ്ര​ഖ്യാ​പി​ച്ചു.

പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലാ​യി 345 പേ​രാ​ണ് സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ള്ള​ത്. പാ​ല​ക്കാ​ട് നി​പ ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള 38കാ​രി​യു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.

National

ഇ​ടു​ക്കി​യി​ലും വ​യ​നാ​ട്ടി​ലും മ​ഴ ക​ന​ക്കു​ന്നു

11 ജി​​​​ല്ല​​​​ക​​​​ളി​​​​ൽ ജാ​​​​ഗ്ര​​​​താ നി​​​​ർ​​​​ദേ​​​​ശം


തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ദി​​​​വ​​​​സ​​​​ങ്ങ​​​​ളു​​​​ടെ ഇ​​​​ട​​​​വേ​​​​ള​​​​യ്ക്കു ശേ​​​​ഷം സം​​​​സ്ഥാ​​​​ന​​​​ത്ത് കാ​​​​ല​​​​വ​​​​ർ​​​​ഷം വീ​​​​ണ്ടും ശ​​​​ക്ത​​​​മാ​​​​കു​​​​ന്നു. വ​​​​യ​​​​നാ​​​​ട്ടി​​​​ലും ഇ​​​​ടു​​​​ക്കി​​​​യി​​​​ലും മ​​​​ഴ ക​​​​ന​​​​ക്കു​​​​ക​​​​യാ​​​​ണ്. മൂ​​​​ന്ന് ജി​​​​ല്ല​​​​ക​​​​ളി​​​​ൽ ഓ​​​​റ​​​​ഞ്ച് അ​​​​ല​​​​ർ​​​​ട്ടും എ​​​​ട്ടു ജി​​​​ല്ല​​​​ക​​​​ളി​​​​ൽ യെ​​​​ല്ലോ അ​​​​ല​​​​ർ​​​​ട്ടും പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. ക​​​​ന​​​​ത്ത​​​​തോ അ​​​​ത്യ​​​​ന്തം ക​​​​ന​​​​ത്ത​​​​തോ ആ​​​​യ മ​​​​ഴ​​​​യ്ക്കൊ​​​​പ്പം ഒ​​​​റ്റ​​​​പ്പെ​​​​ട്ട സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ മ​​​​ണി​​​​ക്കൂ​​​​റി​​​​ൽ 50 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ വ​​​​രെ വേ​​​​ഗ​​​​ത്തി​​​​ലു​​​​ള്ള ശ​​​​ക്ത​​​​മാ​​​​യ കാ​​​​റ്റി​​​​നും സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്നും കാ​​​​ലാ​​​​വ​​​​സ്ഥാ നി​​​​രീ​​​​ക്ഷ​​​​ണ കേ​​​​ന്ദ്രം മു​​​​ന്ന​​​​റി​​​​യി​​​​പ്പു ന​​​​ൽ​​​​കി. ഇ​​​​ടു​​​​ക്കി, മ​​​​ല​​​​പ്പു​​​​റം, വ​​​​യ​​​​നാ​​​​ട് ജി​​​​ല്ല​​​​ക​​​​ളി​​​​ൽ ഇ​​​​ന്ന് ഓ​​​​റ​​​​ഞ്ച് അ​​​​ല​​​​ർ​​​​ട്ടും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, കൊ​​​​ല്ലം, ആ​​​​ല​​​​പ്പു​​​​ഴ ഒ​​​​ഴി​​​​കെ​​​​യു​​​​ള്ള ജി​​​​ല്ല​​​​ക​​​​ളി​​​​ൽ യെ​​​​ല്ലോ അ​​​​ല​​​​ർ​​​​ട്ടും പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, കൊ​​​​ല്ലം, പ​​​​ത്ത​​​​നം​​​​തി​​​​ട്ട, ആ​​​​ല​​​​പ്പു​​​​ഴ ഒ​​​​ഴി​​​​കെ​​​​യു​​​​ള്ള ജി​​​​ല്ല​​​​ക​​​​ളി​​​​ൽ നാ​​​​ളെ​​​​യും ശ​​​​നി​​​​യാ​​​​ഴ്ച​​​​യും യെ​​​​ല്ലോ അ​​​​ല​​​​ർ​​​​ട്ട് പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.
അ​​​​ടു​​​​ത്ത 24 മ​​​​ണി​​​​ക്കൂ​​​​റി​​​​ൽ കേ​​​​ര​​​​ള, ക​​​​ർ​​​​ണാ​​​​ട​​​​ക തീ​​​​ര​​​​ത്തും ല​​​​ക്ഷ​​​​ദ്വീ​​​​പ് ഭാ​​​​ഗ​​​​ത്തും കാ​​​​റ്റി​​​​ന്‍റെ വേ​​​​ഗം ചി​​​​ല അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ മ​​​​ണി​​​​ക്കൂ​​​​റി​​​​ൽ 60 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ വ​​​​രെ ആ​​​​കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള​​​​തി​​​​നാ​​​​ൽ മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ ക​​​​ട​​​​ലി​​​​ൽ പോ​​​​ക​​​​രു​​​​തെ​​​​ന്നും കാ​​​​ലാ​​​​വ​​​​സ്ഥാ നി​​​​രീ​​​​ക്ഷ​​​​ണ കേ​​​​ന്ദ്രം മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി. വ​​​​ട​​​​ക്കു കി​​​​ഴ​​​​ക്ക​​​​ൻ അ​​​​റ​​​​ബി​​​​ക്ക​​​​ട​​​​ൽ മു​​​​ത​​​​ൽ ജാ​​​​ർ​​​​ഖ​​​​ണ്ഡ് വ​​​​രെ രൂ​​​​പ​​​​പ്പെ​​​​ട്ട ന്യൂ​​​​ന​​​​മ​​​​ർ​​​​ദ​​​​പാ​​​​ത്തി​​​​യാ​​​​ണ് വ​​​​ട​​​​ക്ക​​​​ൻ കേ​​​​ര​​​​ള​​​​ത്തി​​​​ലും മ​​​​ധ്യ​​​​കേ​​​​ര​​​​ള​​​​ത്തി​​​​ലും മ​​​​ഴ ക​​​​ന​​​​ക്കാ​​​​നി​​​​ട​​​​യാ​​​​ക്കു​​​​ന്ന​​​​ത്.

Kerala

ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല; വ​യ​നാ​ട്ടി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ല്‍ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ക​ള​ക്ട​ര്‍

വ​യ​നാ​ട്: വ​യ​നാ​ട്ടി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ല്‍ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും നി​ല​വി​ല്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​ആ​ര്‍.​മേ​ഘ​ശ്രീ. പു​ഞ്ചി​മ​ട്ടം അ​ട​ക്ക​മു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

പു​ന്ന​പ്പു​ഴ​യി​ലെ വെ​ള്ളം ക​ല​ങ്ങി വ​ന്ന​ത് നേ​ര​ത്തേ​യു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ഉ​ള്ള​തി​നാ​ലാ​ണ്. ജി​ല്ല​യി​ല്‍ ശ​ക്ത​മാ​യി മ​ഴ തു​ട​രു​ന്നു​ണ്ട്. ജി​ല്ല​യി​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ തു​റ​ക്കേ​ണ്ട സാ​ഹ​ച​ര്യം നി​ല​വി​ല്‍ ഇ​ല്ലെ​ന്നും ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി.

മു​ണ്ട​ക്കൈ മേ​ഖ​ല​യി​ൽ നി​ന്ന് വ​ലി​യ ശ​ബ്ദം കേ​ട്ടെ​ന്നും ഉ​രു​ൾ​പൊ​ട്ടി​യെ​ന്ന് സം​ശ​യം ഉ​ണ്ടെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ള​ക്ട‌​റു​ടെ വി​ശ​ദീ​ക​ര​ണം.

Latest News

Up