x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ൻ​ഡോ​ർ തി​രു​വ​ന​ന്ത​പു​ര​ത്തും അ​ര​ങ്ങേ​റു​മോ? കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ അ​ണു​ബാ​ധ സാധ്യതാ മു​ന്ന​റി​യി​പ്പ്

അ​നി​ൽ മം​ഗ​ല​ത്ത്
Published: January 7, 2026 04:08 PM IST | Updated: January 7, 2026 08:27 PM IST

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ പ​ല​യി​ട​ത്തും അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​ര​വും മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​മ്പോ​ൾ തി​രു​വ​ന​ന്ത​പു​ര​ത്തെ കു​ടി​വെ​ള്ള പ​ദ്ധ​തി​യെ​ക്കു​റി​ച്ച് ആ​രോ​ഗ്യ​വി​ദ​ഗ്ധ​രു​ടെ അ​പ​ക​ട മു​ന്ന​റി​യി​പ്പ്.

കേ​ര​ള​ത്തി​ലെ ഉ​പ​രി​ത​ല​ത്തി​ലെ കി​ണ​റു​ക​ൾ, ആ​റു​ക​ൾ , കു​ള​ങ്ങ​ൾ എ​ന്നി​വ​യി​ൽ​നി​ന്നു പ​ട​രു​ന്ന ബാ​ക്ടീ​രി​യ​ക​ളും മ​റ്റ് അ​ണു​ബാ​ധ​ക​ളും​കൊ​ണ്ട് നി​ര​വ​ധി മ​ര​ണ​ങ്ങ​ൾ അ​ടു​ത്ത കാ​ല​ത്താ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് ഞാ​യ​റാ​ഴ്ച മ​രി​ച്ച സ​ച്ചി​ദാ​ന​ന്ദ​ന്‍റെ മ​ര​ണ​വും അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​രം കൊ​ണ്ടാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. കി​ണ​ർ വെ​ള്ള​ത്തി​ൽ കു​ളി​ച്ച​തി​ലൂ​ടെ​യാ​ണ് അ​മീ​ബ ഉ​ള്ളി​ൽ ക​ട​ന്ന​തെ​ന്നു സം​ശ​യി​ക്കു​ന്നു.

മ​ൺ​പൈ​പ്പു​ക​ൾ ഇ​പ്പോ​ഴും

കു​ഴ​ൽ കി​ണ​റി​ൽ​നി​ന്നും ശു​ദ്ധീ​ക​രി​ച്ച ജ​ല​സ്ത്രോ​സു​ക​ളി​ൽ നി​ന്നു​മു​ള്ള കു​ഴ​ൽ​വ​ഴി​യു​ള്ള കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ താ​ര​ത​മ്യേ​ന സു​ര​ക്ഷി​ത​മാ​ണ് എ​ന്നാ​ണ് ക​രു​തു​ന്ന​തെ​ങ്കി​ലും കാ​ല​ഹ​ര​ണ​പ്പെ​ട്ട നെ​യ്യാ​ർ അ​രു​വി​പ്പു​റം പൈ​പ്പ് ലൈ​ൻ ആ​ണ് ത​ല​സ്ഥാ​ന​ത്തി​നു ഭീ​ഷ​ണി.

1934ൽ ​തു​ട​ങ്ങി​യ ഈ ​വി​ത​ര​ണ പ​ദ്ധ​തി​യി​ൽ ഭൂ​രി​ഭാ​ഗം സ്ഥ​ല​ങ്ങ​ളി​ലും പ​ഴ​യ മ​ൺ, ലോ​ഹ പൈ​പ്പു​ക​ൾ ആ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​തു മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും ആ​ഴ​ത്തി​ൽ അ​ല്ല ഇ​ട്ടി​രി​ക്കു​ന്ന​ത് . വേ​ഗം പൊ​ട്ടാ​നും മ​ലി​ന​ജ​ല​വു​മാ​യി ക​ല​രാ​നും ഇ​ട​യു​ണ്ട്. മാ​ലി​ന്യ​തോ​ടു​ക​ളു​ടെ അ​ടു​ത്തു​കൂ​ടി പൈ​പ്പു​ക​ൾ പോ​കു​ന്ന​തും ഭീ​ഷ​ണി​യാ​ണ് . അ​പൂ​ർ​വം ചി​ല സ്ഥ​ല​ങ്ങ​ളി​ൽ കു​ഴ​ലു​ക​ൾ പ​രി​ഷ്ക​രി​ക്കു​ക​യും പു​തി​യ പ​ദ്ധ​തി​ക​ൾ വ​രി​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ഇ​വ കു​റെ​യൊ​ക്കെ സു​ര​ക്ഷി​ത​മാ​ണ് "പ​ഴ​യ പെ​പ്പി​ൽ ഒ​രു പോ​യി​ന്‍റി​ൽ ഒ​ന്നു സ്പ​ർ​ശി​ച്ചാ​ൽ പോ​ലും അ​ണു​ബാ​ധ ഉ​ണ്ടാ​കാം. അ​ങ്ങ​നെ വ​ന്നാ​ൽ മാ​ര​ക​മാ​യ ബാ​ക്ടീ​രി​യ അ​ണു​ബാ​ധ പ​ക​ർ​ച്ച വ്യാ​ധി​യാ​യി മാ​റാം. ന​മ്മു​ടെ പൈ​പ്പ് ലൈ​ൻ പ​ദ്ധ​തി അ​ടി​യ​ന്ത​ര​മാ​യി ആ​രോ​ഗ്യ​പ​ര​മാ​യി അ​ഴി​ച്ചു​പ​ണി​യ​ണം" പൊ​തു​ജ​ന ആ​രോ​ഗ്യ വി​ദ​ഗ്ധ​നും ആ​രോ​ഗ്യ വ​കു​പ്പ് മു​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്റു​മാ​യ ഡോ. ​വി.​മോ​ഹ​ന​ൻ നാ​യ​ർ പ​റ​യു​ന്നു

അ​തീ​വ​ഗു​രു​ത​ര സ്ഥി​തി

രാ​ജ​ഭ​ര​ണ​കാ​ല​ത്തു കു​ടി​വെ​ള്ള വി​ത​ര​ണം തു​ട​ങ്ങി​യ ആ​ല​പ്പു​ഴ​യി​ലും ഈ ​ഭീ​ഷ​ണി​യു​ണ്ട് എ​ന്നാ​ൽ, കു​ടി​വെ​ള്ള പ​ദ്ധ​തി​യെ കൂ​ടു​ത​ൽ ആ​ശ്ര​യി​ച്ചു നി​ൽ​ക്കു​ന്ന ത​ല​സ്ഥാ​ന​ത്താ​ണ് പ്ര​ശ്നം കൂ​ടു​ത​ൽ ഗൗ​ര​വം. ത​ല​സ്ഥാ​ന​ത്ത് അ​ടു​ത്തി​ടെ ഉ​ണ്ടാ​യ ത​ട്ടു​ക​ട​ക​ളു​ടെ​യും രാ​ത്രി ഭ​ക്ഷ​ണ സം​സ്കാ​ര​ത്തി​ന്‍റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത വേ​ണ​മെ​ന്നാ​ണ് വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്.

വേ​ണ്ട​ത്ര വേ​വി​ക്കാ​ത്ത ഇ​റ​ച്ചി പോ​ലു​ള്ള ഭ​ക്ഷ​ണ​ങ്ങ​ൾ , കൃ​ത്യ​മാ​യി തി​ള​പ്പി​ക്കാ​ത്ത വെ​ള്ളം, വാ​യ ക​ഴു​കു​ന്ന വെ​ള്ളം എ​ന്നി​വ വ​ഴി​യെ​ല്ലാം രോ​ഗ സാ​ധ്യ​ത കൂ​ടാം.

K-Rail Survey

രോഗങ്ങൾ തിരിച്ചുവരാം

ഇ - ​കോ​ളി ബാ​ക്ടീ​രി​യ ഉ​ണ്ടാ​ക്കു​ന്ന കു​ട​ൽ രോ​ഗ​ങ്ങ​ളും മ​ര​ണ​ത്തി​നു കാ​ര​ണ​മാ​കു​ന്ന അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​ര​വും മാ​ത്ര​മ​ല്ല സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ​ക്കും കു​ടി​വെ​ള്ള ശു​ചി​ത്വ കു​റ​വ് വ​ഴി വ​ഴി​വ​യ്ക്കും. ഈ ​രോ​ഗ​ങ്ങ​ൾ വ​ഴി പ​ക​ർ​ച്ച​പ്പ​നി​യും കോ​ള​റ പോ​ലു​ള്ള മ​റ്റു സാം​ക്ര​മി​ക രോ​ഗ​ങ്ങ​ളും തി​രി​ച്ചു​വ​രാ​മെ​ന്നും വി​ദ​ഗ്ധ​ർ പ​റ​യു​ന്നു.

ഇ​ൻ​ഡോ​റി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി ജ​ലം വ​ഴി പ​തി​നാ​റോ​ളം പേ​ർ മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തെ പ​ഴ​യ ശു​ദ്ധ​ജ​ല​വി​ത​ര​ണ പ​ദ്ധ​തി​യി​ൽ ആ​രോ​ഗ്യ​വ​കു​പ്പും മ​റ്റും മ​റ്റ് അ​ധി​കൃ​ത​രും ഉ​ട​ൻ ഇ​ട​പെ​ടേ​ണ്ട​തു​ണ്ട്. ന​ന്നാ​യി തി​ള​പ്പി​ച്ച വെ​ള്ളം മാ​ത്രം കു​ടി​ക്കു​ക, ന​ന്നാ​യി തി​ള​പ്പി​ച്ച വെ​ള്ളം ഉ​പ​യോ​ഗി​ച്ചു പാ​ച​കം ചെ​യ്യു​ക തു​ട​ങ്ങി​യ ആ​രോ​ഗ്യ​പ​ര​മാ​യ ബോ​ധ​വ​ത്ക​ര​ണ​ങ്ങ​ളും അ​ത്യാ​വ​ശ്യ​മാ​ണ്.

Tags : sewage disaster water pipe line Thiruvananthapuram infection drinking water system alert Indore

Recent News

Up