x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന​ത്ത് മ​ഴ മു​ന്ന​റി​യി​പ്പി​ൽ മാ​റ്റം; ഇ​ന്ന് ര​ണ്ട് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്


Published: November 23, 2025 02:03 PM IST | Updated: November 23, 2025 02:03 PM IST

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ മു​ന്ന​റി​യി​പ്പി​ൽ മാ​റ്റം.​ര​ണ്ട് ജി​ല്ല​ക​ളി​ൽ ഇ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച തി​രു​വ​ന​ന്ത​പു​രം മു​ത​ൽ എ​റ​ണാ​കു​ളം വ​രെ​യു​ള്ള ഏ​ഴ് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ർ​ട്ടാ​ണ്.

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലെ ന്യൂ​ന​മ​ർ​ദ്ദം വ​രും ദി​വ​സ​ങ്ങ​ളി​ൽ തീ​വ്ര​ന്യു​ന മ​ർ​ദ്ദ​മാ​യി മാ​റാ​ൻ സാ​ധ്യ​ത​യു​ണ്ട്. വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലും ഒ​റ്റ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. കി​ഴ​ക്ക​ൻ കാ​റ്റ് വീ​ണ്ടും സ​ജീ​വ​മാ​യ​തോ​ടെ ഇ​ടി മി​ന്ന​ലൊ​ടു കൂ​ടി​യ മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത.

ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന നി​ർ​ദ്ദേ​ശ​വും ന​ൽ​കി​യി​ട്ടു​ണ്ട്. കേ​ര​ള-​ല​ക്ഷ​ദ്വീ​പ് തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

 

Tags : heavy rain alert kerala orange alert yellow alert districts

Recent News

Up