District News
കൊട്ടിയം: കരിക്കോട് ടികെഎം സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റി(എസ്പിസി)ന്റെ ത്രിദിന ക്യാമ്പ് ട്രാഫിക്ക് ബോധവത്കരണ പദ്ധതിയായ ശുഭയാത്രയോടെ സമാപിച്ചു. കരിക്കോട് ജംഗ്ഷനിൽ കേഡറ്റുകളുടെ നേതൃത്വത്തിൽ ദൃശ്യാവിഷ്കാരത്തോടെയാണ് ട്രാഫിക് നിയമങ്ങളെക്കുറിച്ചും വാഹന അപകടങ്ങളെ കുറിച്ചും ബോധവൽക്കരണം സംഘടിപ്പിച്ചത് .
ഹെൽമ്മറ്റും സീറ്റുബെൽറ്റും ധരിച്ചു ട്രാഫിക് നിയമങ്ങൾ പാലിച്ചു വന്നവർക്ക് മധുരവും ട്രാഫിക് നിയമങ്ങൾ അടങ്ങിയ കാർഡും നൽകി.
എസ്പി സി ത്രിദിന ക്യാമ്പ് ജൻഡർ ഇക്വാലിറ്റിയെ ആസ്പദമാക്കിയാണ് നടത്തിയത്. മോട്ടിവേഷൻ ക്ലാസുകൾ , ലഹരിവിരുദ്ധ ക്ലാസുകൾ,സൈബർ ബോധവത്ക്കരണം , ഫിസിക്കൽ ട്രെയിനിംഗ്, മൈനർ ഗെയിമുകളും ഉൾപ്പെടുത്തിയിരുന്നു.വിഷരഹിത പച്ചക്കറി കൃഷിയുടെ ഒന്നാം ഘട്ടം സ്കൂളിലും കേഡറ്റുകളുടെ വീട്ടിലും നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഗ്രോ ബാഗുകളും പച്ചക്കറി വിത്തുകളും വിതരണം ചെയ്തു. പ്രിൻസിപ്പൽ അൻവർ മുഹമ്മദ് , പിടിഎ പ്രസിഡന്റ് എച്ച്. ഹുസൈൻ, ഹെഡ്മിസ്ട്രസ് എം.എസ്.സജി , കിളികൊല്ലൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ എന്നിവർ ക്യാമ്പിൽ സജീവമായിരുന്നു.
District News
തിരുവമ്പാടി: പഞ്ചായത്തിനെ ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്താക്കി മാറ്റുന്നതിനായി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ഹോളിക്രോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി എൻഎസ്എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു.
തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി സ്കൂളിൽ സംഘടിപ്പിച്ച ബോധവത്കരണ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ മാത്യു പല്ലാട്ട് ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ മറിയാമ്മ ബാബു അധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഷൈനി ജോർജ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ലിജോ ജോസഫ്, ഹെൽത്ത് ഇൻസ്പെക്ടർ എം. സുനീർ, സിനു മോൻ, മിലേന, ജാസ്മിൻ എന്നിവർ പ്രസംഗിച്ചു.
Kerala
കണ്ണൂർ: വിദ്യാർഥികളിൽ കലാ-സാംസ്കാരിക ബോധം വളർത്തിയെടുക്കണമെന്നും അല്ലെങ്കിൽ ലഹരി പോലുള്ള ആപത്തിലേക്ക് പോകാനിടയാകുമെന്നും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴിലുള്ള മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ സംസ്ഥാനതല കലാമേള ‘സര്‍ഗോത്സവം 2025’ കണ്ണൂര്‍ കളക്ടറേറ്റ് മൈതാനിയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കെ.വി. സുമേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു.എം.വിജിൻ എംഎൽഎ മുഖ്യാതിഥിയായിരുന്നു. കണ്ണൂർ കോർപറേഷൻ കൗൺസിലർ അഡ്വ. ലിഷാ ദീപക്, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജ്, ജോയിന്റ് ഡയറക്ടർ കെ.എസ്. ശ്രീരേഖ, കണ്ണൂർ നോർത്ത് എഇഒ ഇബ്രാഹിം കുട്ടി രയരോത്ത്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ഉദ്ഘാടനത്തിനു മുന്നോടിയായി വിദ്യാർഥികളുടെ സ്വാഗത സംഗീത ശില്പം അരങ്ങേറി.
സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയർ സെക്കൻഡറി സ്കൂൾ പരിസരത്തുനിന്നു പ്രധാന വേദിയിലേക്ക് വര്‍ണാഭമായ ഘോഷയാത്രയും നടന്നു. ആദിവാസി പരമ്പരാഗത കലാരൂപങ്ങളുടെയും തുടിതാളങ്ങളുടെയും അകമ്പടിയോടെയായിരുന്നു ഘോഷയാത്ര. നേരത്തേ കളക്ടറേറ്റ് മൈതാനിയിൽ കഴിഞ്ഞ വർഷത്തെ കലാതിലകം തിരുവനന്തപുരം ഞാറനീല സിബിഎസ്ഇ എംആർഎസ് വിദ്യാർഥിനി ബി. ദീപ്തി കൊടിയേറ്റിയതോടെയാണ് മേളയ്ക്ക് തുടക്കമായത്.
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള 22 മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെയും 120 ഹോസ്റ്റലുകളിലെയും 1500ലധികം വിദ്യാര്‍ഥികളാണു പങ്കെടുക്കുന്നത്.
കളക്ടറേറ്റ് ഗ്രൗണ്ട്, മുനിസിപ്പൽ ഹയർ സെക്കൻഡറി സ്കൂൾ, മഹാത്മാ മന്ദിരം എന്നിവിടങ്ങളിലായുള്ള നാലു വേദികളിലായാണ് മൂന്നു ദിവസങ്ങളിലായി മത്സരം. മത്സരാർഥികൾക്ക് പട്ടികവർഗ വികസനവകുപ്പ് നഗരത്തിലെ രണ്ടു കിലോമീറ്റർ പരിധിക്കുള്ളിലായുള്ള ലോഡ്ജുകളിലാണ് താമസസൗകര്യമൊരുക്കിയിരിക്കുന്നത്.
NRI
അബുദാബി: ഇന്ത്യ സോഷ്യൽ സെന്റർ വിമൻസ് ഫോറം സംഘടിപ്പിച്ച വനിതാ സംഗമം ഐൻസ്റ്റീൻ ലോക റിക്കാർഡ് പട്ടികയിൽ ഇടം നേടി. സ്തനാർബുദ ബോധവത്കരണ പരിപാടിയുടെ ഭാഗമായി ആയിരം അമ്മമാർ അവരുടെ പെണ്‍മക്കൾക്കൊപ്പം പങ്കെടുത്തുകൊണ്ടാണ് റിക്കാർഡ് നേട്ടം കൈവരിച്ചതെന്ന് വിമൻസ് ഫോറം കൺവീനർ ഡോ. ശ്രീദേവി ശിവാനന്ദം അറിയിച്ചു.
പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞെത്തിയാണ് വനിതകൾ ബോധവത്കരണ പ്രതിജ്ഞ ചൊല്ലിയത്. രണ്ടു തലമുറകൾ ഒരേ ലക്ഷ്യം എന്ന സന്ദേശമുയർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. "തിരിച്ചറിയൂ, കരുത്തരാകൂ, സ്തനാർബുദത്തെ പരാജയപ്പെടുത്തൂ' - എന്നതായിരുന്നു സംഗമത്തിന്റെ പ്രമേയം.
ഡോ. പ്രിയദർശിനി മുഖ്യസന്ദേശം നൽകി. എൻഎംസി ഹെൽത്ത് കെയർ, സ്ത്രീകൾക്കാവശ്യമുള്ള വൈദ്യ പരിശോധനകളും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചു.
ഐഎസ്സി പ്രസിഡന്റ് കെ. ജയചന്ദ്രൻ നായർ, സെക്രട്ടറി സത്യബാബു, വൈസ് പ്രസിഡന്റ് ഷാജി വള്ളിക്കാട്ടിരി, കെ.ടി.പി. രമേശ്, ഐൻസ്റ്റീൻ വേൾഡ് റെക്കോർഡ് ചെയർമാൻ എസ്. കാർത്തിക് കുമാർ, പ്രസിഡന്റ് ജോയ് ആന്റണി, കെകെആർ ഗ്രൂപ്പ് ചെയർമാൻ കണ്ണൻ രവി, കമ്യൂണിറ്റി പോലീസ് ഫസ്റ്റ് വാറന്റ് ഓഫീസർ ആയിഷ അലി അൽ ഷെഹി, ഡാൻസ് മാസ്റ്റർ സാൻഡി, നോബൽ ഷാഹുൽ ഹമീദ്, ഡോ. അൻസാരി വാഹിദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പങ്കെടുത്ത മുഴുവൻ പ്രതിനിധികൾക്കും വേൾഡ് റിക്കാർഡ് സർട്ടിഫിക്കറ്റ് സമ്മാനിച്ചു.
Kerala
തിരുവനന്തപുരം: വിജിലൻസ് ബോധവത്കരണ വാരാഘോഷം നാളെ മുതൽ നവംബർ രണ്ടു വരെ നടക്കും.
"വിജിലൻസ്: നമ്മുടെ കൂട്ടുത്തരവാദിത്വം’ എന്നതാണ് ബോധവത്കരണ വാരാഘോഷ മുദ്രാവാക്യം. നാളെ രാവിലെ ഏഴിന് കവടിയാർ മുതൽ കനകക്കുന്ന് വരെ വിജിലൻസ് അവയർനെസ് വാക്കത്തണ്‍ ലോകായുക്ത ജസ്റ്റീസ് എൻ. അനിൽകുമാർ ഫ്ളാഗ് ഓഫ് ചെയ്യും.
വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം നയിക്കുന്ന റാലിയിൽ വിദ്യാർഥികൾ, പോലീസ് അശ്വാരൂഡ സേന, പോലീസ് ബാൻഡ്, റോളർ സ്കേറ്റിംഗ് ടീം, വിജിലൻസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
എറണാകുളത്തെ റാലി നടൻ ടിനി ടോം ഉദ്ഘാടനം ചെയ്യും. സർക്കാർ വകുപ്പുകളിലെ ആഭ്യന്തര വിജിലൻസ് ഓഫീസർമാർക്കായി പരിശീലനം വിജിലൻസ് ആസ്ഥാനത്ത് നടത്തും. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും.
Kerala
കൊച്ചി: കേരളത്തിലെ ജലാശയങ്ങളെ കാര്‍ന്നുതിന്നുന്ന കുളവാഴ ശല്യത്തിനു പരിഹാരം കാണുന്നതും അതിനെ വരുമാനമാര്‍ഗമാക്കി മാറ്റുന്നതിനായുള്ള നയപരമായ ഇടപെടലുകളുടെ ആവശ്യകത ഉയര്‍ത്തിക്കാട്ടിയും ബോധവത്കരണ കാംപയിനുമായി കൊച്ചി ജെയിന് യൂണിവേഴ്സിറ്റി. ഫ്യൂച്ചര്‍ കേരള മിഷന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ ‘സുസ്ഥിര ഉപജീവനത്തിനും പാരിസ്ഥിതിക പുനഃസ്ഥാപനത്തിനുമായി കുളവാഴയെ പുനരുപയോഗിക്കുക’ എന്ന വിഷയത്തില്‍ നടന്ന ശില്പശാലയിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. മുന്‍ അംബാസഡറും ഫ്യൂച്ചര്‍ കേരള മിഷന് ചെയര്‍മാനുമായ പ്രഫ. വേണു രാജാമണി അധ്യക്ഷത വഹിച്ചു.
യോഗത്തില്‍ ജെയിന് സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. ജെ. ലത, വിദഗ്ധര്‍, കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, എന്‍ജിഒ പ്രതിനിധികള്‍, വ്യവസായികള്‍ എന്നിവര്‍ പങ്കെടുത്തു. കേരളം നേരിടുന്ന കുളവാഴ ഭീഷണിയെക്കുറിച്ചും അതിനുള്ള പരിഹാര മാര്‍ഗങ്ങളെക്കുറിച്ചും ശില്പശാല വിശദമായി ചര്‍ച്ച ചെയ്തു.
ജെയിന് യൂണിവേഴ്സിറ്റി നടത്തുന്ന കാമ്പയിന്റെ ഭാഗമായി പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കും. തുടര്‍ന്ന് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും ഉള്‍പ്പെടുത്തി പ്രത്യേക സമ്മേളനം സംഘടിപ്പിക്കും. കേരളത്തിലെ ഉള്‍നാടന്‍ ജലാശയങ്ങളെ വീണ്ടെടുക്കാനും പരിസ്ഥിതിയെ സംരക്ഷിക്കാനും അതുവഴി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള നയപരമായ മാറ്റങ്ങള്‍ക്കും സമ്മേളനം ഊന്നല്‍ നല്‍കും.