കൊട്ടിയം: കരിക്കോട് ടികെഎം സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റി(എസ്പിസി)ന്റെ ത്രിദിന ക്യാമ്പ് ട്രാഫിക്ക് ബോധവത്കരണ പദ്ധതിയായ ശുഭയാത്രയോടെ സമാപിച്ചു. കരിക്കോട് ജംഗ്ഷനിൽ കേഡറ്റുകളുടെ നേതൃത്വത്തിൽ ദൃശ്യാവിഷ്കാരത്തോടെയാണ് ട്രാഫിക് നിയമങ്ങളെക്കുറിച്ചും വാഹന അപകടങ്ങളെ കുറിച്ചും ബോധവൽക്കരണം സംഘടിപ്പിച്ചത് .
ഹെൽമ്മറ്റും സീറ്റുബെൽറ്റും ധരിച്ചു ട്രാഫിക് നിയമങ്ങൾ പാലിച്ചു വന്നവർക്ക് മധുരവും ട്രാഫിക് നിയമങ്ങൾ അടങ്ങിയ കാർഡും നൽകി.
എസ്പി സി ത്രിദിന ക്യാമ്പ് ജൻഡർ ഇക്വാലിറ്റിയെ ആസ്പദമാക്കിയാണ് നടത്തിയത്. മോട്ടിവേഷൻ ക്ലാസുകൾ , ലഹരിവിരുദ്ധ ക്ലാസുകൾ,സൈബർ ബോധവത്ക്കരണം , ഫിസിക്കൽ ട്രെയിനിംഗ്, മൈനർ ഗെയിമുകളും ഉൾപ്പെടുത്തിയിരുന്നു.വിഷരഹിത പച്ചക്കറി കൃഷിയുടെ ഒന്നാം ഘട്ടം സ്കൂളിലും കേഡറ്റുകളുടെ വീട്ടിലും നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഗ്രോ ബാഗുകളും പച്ചക്കറി വിത്തുകളും വിതരണം ചെയ്തു. പ്രിൻസിപ്പൽ അൻവർ മുഹമ്മദ് , പിടിഎ പ്രസിഡന്റ് എച്ച്. ഹുസൈൻ, ഹെഡ്മിസ്ട്രസ് എം.എസ്.സജി , കിളികൊല്ലൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ എന്നിവർ ക്യാമ്പിൽ സജീവമായിരുന്നു.