x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിനിമാ സ്റ്റണ്ടിനെ വെല്ലുന്ന ക്രൂരത; ബോണറ്റിൽ യുവാവുമായി യുവതിയുടെ കാർ യാത്ര


Published: January 21, 2026 08:54 PM IST | Updated: January 21, 2026 08:54 PM IST

പു​നെ​യി​ലെ തി​ര​ക്കേ​റി​യ സാം​ഗം​വാ​ഡി റോ​ഡി​ൽ മ​നു​ഷ്യ​സാ​ധ്യ​മാ​യ എ​ല്ലാ അ​തി​ർ​വ​ര​മ്പു​ക​ളും ലം​ഘി​ച്ചു​കൊ​ണ്ട് ന​ട​ന്ന ഒ​രു റോ​ഡ് റേ​ഞ്ച് സം​ഭ​വ​ത്തി​ന്‍റെ ന​ടു​ക്കു​ന്ന വി​വ​ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​രു​ന്ന​ത്.

ഒ​രു വാ​ക്കു​ത​ർ​ക്ക​ത്തി​ന് പി​ന്നാ​ലെ യു​വാ​വി​നെ കാ​റി​ന്‍റെ ബോ​ണ​റ്റി​ൽ ഇ​രു​ത്തി ര​ണ്ട് കി​ലോ​മീ​റ്റ​റോ​ളം ദൂ​രം അ​തി​വേ​ഗ​ത്തി​ൽ കാ​ർ ഓ​ടി​ച്ചു​പോ​യ യു​വ​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ജ​നു​വ​രി 17-ന് ​ഉ​ച്ച​യ്ക്ക് മൂ​ന്ന് മ​ണി​യോ​ടെ​യാ​ണ് പൊ​തു​സ​മൂ​ഹ​ത്തെ ഞെ​ട്ടി​ച്ച ഈ ​അ​ക്ര​മം അ​ര​ങ്ങേ​റി​യ​ത്. ന​ഗ​ര​ത്തി​ലെ ഒ​രു പ്ര​മു​ഖ എ​ൻ​ജി​ഒ​യി​ൽ ജോ​ലി ചെ​യ്യു​ന്ന ബാ​ന​ർ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യാ​ണ് ഈ ​ക്രൂ​ര​ത​യ്ക്ക് പി​ന്നി​ലെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​ന്‍റെ തു​ട​ക്കം യു​വ​തി ഓ​ടി​ച്ചി​രു​ന്ന കാ​ർ ഒ​രു ബൈ​ക്കി​ലി​ടി​ച്ച​താ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ബൈ​ക്കി​ലു​ണ്ടാ​യി​രു​ന്ന ദ​മ്പ​തി​ക​ൾ​ക്കും കു​ട്ടി​ക്കും പ​രി​ക്കേ​ൽ​ക്കു​ക​യും അ​വ​ർ താ​ഴെ വീ​ഴു​ക​യും ചെ​യ്തു.

എ​ന്നാ​ൽ വ​ണ്ടി നി​ർ​ത്താ​ൻ ത​യ്യാ​റാ​കാ​തി​രു​ന്ന യു​വ​തി കാ​ർ റി​വേ​ഴ്‌​സ് എ​ടു​ക്കു​ന്ന​തി​നി​ടെ റാം ​റാ​ത്തോ​ഡ് എ​ന്ന യു​വാ​വി​ന്‍റെ വാ​ഹ​ന​ത്തി​ലും ത​ട്ടി.

ഇ​ത് ചോ​ദ്യം ചെ​യ്യാ​നാ​യി ത​ന്‍റെ വ​ണ്ടി ഒ​തു​ക്കി നി​ർ​ത്തി​യ ശേ​ഷം റാം ​യു​വ​തി​യു​ടെ കാ​റി​ന് മു​ന്നി​ൽ ത​ട​സ​മാ​യി നി​ന്നു. എ​ന്നാ​ൽ യു​വാ​വി​നെ വ​ക​വെ​ക്കാ​തെ യു​വ​തി കാ​ർ മു​ന്നോ​ട്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു.

കാ​റി​ന്‍റെ ബോ​ണ​റ്റി​ലേ​ക്ക് ചാ​ടി​ക്ക​യ​റി​യ റാ​മി​നെ​യും കൊ​ണ്ട് ഏ​ക​ദേ​ശം 60 കി​ലോ​മീ​റ്റ​റോ​ളം വേ​ഗ​ത​യി​ലാ​ണ് ഇ​വ​ർ ന​ഗ​ര​ത്തി​ലൂ​ടെ പാ​ഞ്ഞ​ത്.

ര​ണ്ട് കി​ലോ​മീ​റ്റ​റോ​ളം ദൂ​രം ബോ​ണ​റ്റി​ൽ തൂ​ങ്ങി​ക്കി​ട​ന്ന റാ​മി​നെ ഒ​ടു​വി​ൽ ന​ടു​റോ​ഡി​ൽ പെ​ട്ടെ​ന്ന് ബ്രേ​ക്ക് ഇ​ട്ട് താ​ഴെ വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. വീ​ഴ്ച​യു​ടെ ആ​ഘാ​ത​ത്തി​ൽ യു​വാ​വി​ന്‍റെ ക​യ്ക്ക് ഒ​ടി​വ് സം​ഭ​വി​ക്കു​ക​യും ശ​രീ​ര​ത്തി​ൽ പ​ല​യി​ട​ത്തും പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

ഈ ​ഭീ​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ പി​ന്നാ​ലെ വ​ന്ന മ​റ്റ് യാ​ത്ര​ക്കാ​ർ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​കം അ​റി​ഞ്ഞ​ത്.

ആ​ദ്യം പ​രാ​തി ന​ൽ​കാ​ൻ യു​വാ​വ് ത​യാ​റാ​യി​രു​ന്നി​ല്ലെ​ങ്കി​ലും ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യ​തോ​ടെ പോ​ലീ​സ് സ്വ​മേ​ധ​യാ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും റാം ​റാ​ത്തോ​ഡി​നെ ക​ണ്ടെ​ത്തി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കാ​ർ ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് യു​വ​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. വ​ധ​ശ്ര​മം, അ​ശ്ര​ദ്ധ​മാ​യി വാ​ഹ​നം ഓ​ടി​ക്ക​ൽ തു​ട​ങ്ങി​യ ഗു​രു​ത​ര​മാ​യ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക്ക് പി​ന്നീ​ട് ജാ​മ്യം ല​ഭി​ച്ചു. അ​തേ​സ​മ​യം ഈ ​സം​ഭ​വ​ത്തെ ചൊ​ല്ലി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്.

അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച യു​വ​തി​യു​ടെ ന​ട​പ​ടി​യെ ഭൂ​രി​ഭാ​ഗം പേ​രും വി​മ​ർ​ശി​ക്കു​മ്പോ​ൾ, അ​പ​രി​ചി​ത​രാ​യ പു​രു​ഷ​ന്മാ​ർ വാ​ഹ​നം ത​ട​യു​മ്പോ​ൾ ഭ​യ​ന്നു​പോ​കു​ന്ന ഒ​രു സ്ത്രീ​യു​ടെ പ്ര​തി​ക​ര​ണ​മാ​യി ഇ​തി​നെ കാ​ണു​ന്ന​വ​രു​മു​ണ്ട്.

എ​ന്നാ​ൽ ഒ​രു ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ​ക്ക് നി​യ​മ​പ​ര​മാ​യി യാ​തൊ​രു ന്യാ​യീ​ക​ര​ണ​വു​മി​ല്ലെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്നു.

Tags : ShockingNews PuneDiaries ViralNews CrimeUpdate Awareness

Recent News

Up