തിരുവമ്പാടി: പഞ്ചായത്തിനെ ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്താക്കി മാറ്റുന്നതിനായി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ഹോളിക്രോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി എൻഎസ്എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു.
തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി സ്കൂളിൽ സംഘടിപ്പിച്ച ബോധവത്കരണ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ മാത്യു പല്ലാട്ട് ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ മറിയാമ്മ ബാബു അധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഷൈനി ജോർജ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ലിജോ ജോസഫ്, ഹെൽത്ത് ഇൻസ്പെക്ടർ എം. സുനീർ, സിനു മോൻ, മിലേന, ജാസ്മിൻ എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham Antibiotic awareness