Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BLA

ഏ​ഴ് പാ​ക് സൈ​നി​ക​ർ ത​ട​വി​ൽ; ഒ​രാ​ഴ്ച​ത്തെ സ​മ​യം അ​നു​വ​ദി​ച്ച് ബി​എ​ൽ​എ

ഇ​സ്‌‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​ന്‍റെ ഏ​ഴ് സൈ​നി​ക​രെ ത​ട​വി​ലാ​ക്കി ബ​ലൂ​ച് ലി​ബ​റേ​ഷ​ൻ ആ​ർ​മി. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ പാ​ക് സ​ർ​ക്കാ​രി​ന്‍റെ ത​ട​വി​ലു​ള്ള ബ​ലൂ​ച് ലി​ബ​റേ​ഷ​ൻ ആ​ർ​മി അം​ഗ​ങ്ങ​ളെ കൈ​മാ​റി​യി​ല്ലെ​ങ്കി​ൽ സൈ​നി​ക​രെ വ​ധി​ക്കു​മെ​ന്നും ബി​എ​ൽ​എ അ​ന്ത്യ​ശാ​സ​ന ന​ൽ​കി​യി​ട്ടു​ണ്ട്.

ബി‌​എ​ൽ‌​എ​യു​ടെ മീ​ഡി​യ വി​ഭാ​ഗ​മാ​യ 'ഹ​ക്ക​ൽ' ആ​ണ് വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ള്ള​ത്. എ​ന്നാ​ൽ പാ​ക്കി​സ്ഥാ​ൻ സ​ർ​ക്കാ​രും സൈ​ന്യ​വും ഇ​തു​വ​രെ ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. "ഓ​പ്പ​റേ​ഷ​ൻ ഹെ​റോ​ഫ്' ര​ണ്ടാം ഘ​ട്ട​ത്തി​നി​ടെ 17 പാ​ക് സൈ​നി​ക​രെ പി​ടി​കൂ​ടി​യ​താ​യി ബി‌​എ​ൽ‌​എ പ​റ​യു​ന്നു.

ഇ​തി​ൽ 10 പേ​രെ പി​ന്നീ​ട് വി​ട്ട​യ​ച്ച​താ​യും ബി​എ​ൽ​എ അ​റി​യി​ച്ചു. വി​ട്ട​യ​ച്ച 10 പേ​ർ ബ​ലൂ​ചി​സ്ഥാ​ൻ സ്വ​ദേ​ശി​ക​ളാ​ണ്. ഇ​വ​രെ താ​ക്കീ​ത് ന​ൽ​കി വി​ട്ട​യ​ച്ച​താ​യി ബി​എ​ൽ​എ വ്യ​ക്ത​മാ​ക്കി. ഏ​ഴ് പേ​ർ ഇ​പ്പോ​ൾ ക​സ്റ്റ​ഡി​യി​ലു​ണ്ടെ​ന്നാ​ണ് ബി​എ​ൽ​എ​യു​ടെ അ​വ​കാ​ശ​വാ​ദം. ‌

ഇ​വ​രു​ടെ കു​റ്റ​സ​മ്മ​ത മൊ​ഴി ബ​ലൂ​ച് വി​ചാ​ര​ണ കോ​ട​തി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ബ​ലൂ​ച് നേ​താ​ക്ക​ൾ പ​റ​യു​ന്നു. ബ​ലൂ​ച് ജ​ന​ത​യ്‌​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ലും തി​രോ​ധാ​ന​ങ്ങ​ളി​ലും ഇ​വ​ർ​ക്ക് പ​ങ്കു​ണ്ടെ​ന്നാ​ണ് ബി​എ​ൽ​എ​യു​ടെ ആ​രോ​പ​ണം. അ​തേ​സ​മ​യം ബി‌​എ​ൽ‌​എ പു​റ​ത്തു​വി​ട്ട വീ​ഡി​യോ​യു​ടെ വി​ശ്വാ​സ്യ​ത സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല.

Latest News

Up