Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cinima

‘യാദവ് ജി കി ലൗ സ്റ്റോറി’ സിനിമയ്ക്കെതിരേ യാദവർ

സാം​​ഭ​​ൽ: റി​​ലീ​​സ് ചെ​​യ്യാ​​നി​​രി​​ക്കു​​ന്ന ‘യാ​​ദ​​വ് ജി ​​കി ലൗ ​​സ്റ്റോ​​റി’ ഹി​​ന്ദി സി​​നി​​മ​​യ്ക്കെ​​തി​​രേ പ്ര​​തി​​ഷേ​​ധ​​വു​​മാ​​യി യാ​​ദ​​വ വി​​ഭാ​​ഗം.

സ​​മു​​ദാ​​യ​​സൗ​​ഹാ​​ർ​​ദം ത​​ക​​ർ​​ക്കു​​ന്ന​​താ​​ണ് സി​​നി​​മ​​യെ​​ന്ന് പ്ര​​തി​​ഷേ​​ധ​​ക്കാ​​ർ പ​​റ​​ഞ്ഞു. ഇ​​ന്ന​​ലെ സാം​​ഭ​​ലി​​ൽ പ്ര​​തി​​ഷേ​​ധ​​ക്കാ​​ർ സി​​നി​​മ​​യു​​ടെ പോ​​സ്റ്റ​​ർ ക​​ത്തി​​ച്ചു. സി​​നി​​മ​​യു​​ടെ റി​​ലീ​​സ് ത​​ട​​യ​​ണ​​മെ​​ന്ന് പ്ര​​തി​​ഷ​​ധ​​ക്കാ​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ഈ ​​മാ​​സം 27നു ​​സി​​നി​​മ റി​​ലീ​​സ് ചെ​​യ്യാ​​നാ​​ണ് തീ​​രു​​മാ​​നി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

National

ജനനായകൻ സെൻസർ സർട്ടിഫിക്കറ്റ്: ഹർജി ഇന്നു പരിഗണിക്കും

ചെ​​​ന്നൈ: വി​​​ജ​​​യ് ചി​​​ത്ര​​​മാ​​​യ ജ​​​ന​​​നാ​​​യ​​​ക​​​ന് സെ​​​ൻ​​​സ​​​ർ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് നി​​​ഷേ​​​ധി​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട നി​​​ർ​​​മാ​​​താ​​​ക്ക​​​ളു​​​ടെ ഹ​​​ർ​​​ജി മ​​​ദ്രാ​​​സ് ഹൈ​​​ക്കോ​​​ട​​​തി ഇ​​ന്നു പ​​​രി​​​ഗ​​​ണി​​​ക്കാ​​​ൻ മാ​​​റ്റി.

സി​​​നി​​​മ മ​​​ത​​​വി​​​കാ​​​രം വ്ര​​​ണ​​​പ്പെ​​​ടു​​​ത്തു​​​ന്നു​​​വെ​​​ന്ന് കാ​​​ണി​​​ച്ച് ല​​​ഭി​​​ച്ച പ​​​രാ​​​തി​​​യു​​​ടെ കോ​​​പ്പി ഹാ​​​ജ​​​രാ​​​ക്കാ​​​ൻ സെ​​​ൻ​​​ട്ര​​​ൽ ബോ​​​ർ​​​ഡ് ഓ​​​ഫ് ഫി​​​ലിം സ​​​ർ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​നോ​​​ട് (സി​​​ബി​​​എ​​​ഫ് സി) കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു.

ഡി​​​സം​​​ബ​​​ർ 18ന് ​​​സി​​​നി​​​മ ബോ​​​ർ​​​ഡി​​​ന് സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്നു. ബോ​​​ർ​​​ഡ് നി​​​ർ​​​ദേ​​​ശി​​​ച്ച ക​​​ട്ടു​​​ക​​​ൾ​​​ക്ക് നി​​​ർ​​​മാ​​​താ​​​ക്ക​​​ൾ വ​​​ഴ​​​ങ്ങി​​​യെ​​​ങ്കി​​​ലും സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഇ​​​പ്പോ​​​ഴും ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടി​​​ല്ല.

Kerala

തിരിച്ചെത്തുമോ, വച്ചൊഴിഞ്ഞ സിംഹാസനങ്ങളിലേക്ക്...

കൊ​​​ച്ചി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ല്‍ പ്ര​​​തി​​​ചേ​​​ര്‍ക്ക​​​പ്പെ​​​ട്ട​​​തോ​​​ടെ സ്വ​​​പ്‌​​​ന​​​സ​​​മാ​​​ന​​​മാ​​​യ ഉ​​​യ​​​ര​​​ത്തി​​​ല്‍നി​​​ന്നാ​​​ണ് ദി​​​ലീ​​​പ് താ​​​ഴേ​​​ക്കു പ​​​തി​​​ച്ച​​​ത്.

മ​​​ല​​​യാ​​​ള​​​സി​​​നി​​​മ​​​യി​​​ലെ സൂ​​​പ്പ​​​ര്‍ താ​​​ര​​​ങ്ങ​​​ളി​​​ല്‍ അ​​​ഞ്ചാ​​​മ​​​നാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും സി​​​നി​​​മ​​​യ്ക്കു​​​ള്ളി​​​ലെ സ്വാ​​​ധീ​​​ന​​​ത്തി​​​ല്‍ മെ​​​ഗാ സ്റ്റാ​​​റു​​​ക​​​ളെ​​​ക്കാ​​​ളും ക​​​രു​​​ത്ത​​​നാ​​​യി​​​രു​​​ന്നു. സൂ​​​പ്പ​​​ര്‍താ​​​ര ചി​​​ത്ര​​​ങ്ങ​​​ള്‍ തി​​​യറ്റ​​​റു​​​ക​​​ളി​​​ല്‍ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​മ്പോ​​​ഴും ത​​​ന്‍റെ ജ​​​ന​​​പ്രീ​​​തി​​​യി​​​ലൂ​​​ടെ തി​​​യേ​​​റ്റ​​​റു​​​ക​​​ളി​​​ൽ ആ​​​ളെ നി​​​റ​​​ച്ചി​​​രു​​​ന്നു ദി​​​ലീ​​​പ്.

കു​​​റ്റാ​​​രോ​​​പി​​​ത​​​നാ​​​കു​​​ന്ന​​​തി​​​ന് തൊ​​​ട്ടു​​​മു​​​മ്പ് വ​​​രെ ദി​​​ലീ​​​പ് മ​​​ല​​​യാ​​​ള​​​സി​​​നി​​​മ​​​യെ അ​​​ട​​​ക്കിവാ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. മി​​​മി​​​ക്രി താ​​​രം, സ്റ്റേ​​​ജ് ആ​​​ര്‍ട്ടി​​​സ്റ്റ് എ​​​ന്നീ​​​നി​​​ല​​​ക​​​ളി​​​ൽ​​​നി​​​ന്ന് വ​​​ള​​​ര്‍ന്ന് നി​​​ര്‍മാ​​​താ​​​വ്, വി​​​ത​​​ര​​​ണ​​​ക്കാ​​​ര​​​ന്‍, തി​​​യറ്റ​​​ര്‍ ഉ​​​ട​​​മ, ഹോ​​​ട്ട​​​ല്‍ സം​​​രം​​​ഭ​​​ക​​​ന്‍, ച​​​ല​​​ച്ചി​​​ത്ര​​​സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ ഭാ​​​ര​​​വാ​​​ഹി എ​​​ന്നി​​​ങ്ങ​​​നെ സി​​​നി​​​മ​​​യു​​​ടെ സ​​​ര്‍വ​​​ത​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്കും ദി​​​ലീ​​​പ് വ​​​ള​​​ര്‍ന്നി​​​രു​​​ന്നു.

ഈ ​​​ഉ​​​യ​​​ര്‍ച്ച​​​ക​​​ള്‍ക്കി​​​ടെ​​​യാ​​​ണു കേ​​​സും കോ​​​ട​​​തി​​​യും എ​​​ത്തി​​​യ​​​ത്. ഇ​​​തോ​​​ടെ വീ​​​ഴ്ച​​​യാ​​​രം​​​ഭി​​​ച്ചു. പി​​​ന്നീ​​​ടി​​​റ​​​ങ്ങി​​​യ ദി​​​ലീ​​​പ് ചി​​​ത്ര​​​ങ്ങ​​​ളി​​​ല്‍ രാ​​​മ​​​ലീ​​​ല ഒ​​​ഴി​​​കെ ഒ​​​ന്നു​​​പോ​​​ലും തി​​​യ​​​റ്റ​​​റി​​​ല്‍ ച​​​ല​​​ന​​​മു​​​ണ്ടാ​​​ക്കി​​​യി​​​ല്ല. കേ​​​സി​​​ല്‍ കു​​​റ്റ​​​വി​​​മു​​​ക്ത​​​നാ​​​യ​​​തോ​​​ടെ സി​​​നി​​​മാ​​​മേ​​​ഖ​​​ല​​​യി​​​ല്‍ വ​​​ച്ചൊ​​​ഴി​​​ഞ്ഞ സിം​​​ഹാ​​​സ​​​ന​​​ങ്ങ​​​ള്‍ തി​​​രി​​​ച്ചു​​​പി​​​ടി​​​ക്കാ​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ലാ​​​ണു ദി​​​ലീ​​​പ്.

Kerala

ദേ​ശീ​യ അ​വാ​ര്‍​ഡ് ല​ഭി​ക്കാ​തി​രി​ക്കാ​ന്‍ ജൂ​റി​യി​ല്‍ തി​രി​മ​റി ന​ട​ന്ന​താ​യി ബാ​ല​ച​ന്ദ്ര​മേ​നോ​ന്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ന്‍റെ സി​​​നി​​​മ​​​യാ​​​യ "സ​​​മാ​​​ന്ത​​​ര​​​ങ്ങ​​​ള്‍​'ക്ക് 1997-ലെ ​​​ദേ​​​ശീ​​​യ അ​​​വാ​​​ര്‍​ഡ് ല​​​ഭി​​​ക്കാ​​​തി​​​രി​​​ക്കാ​​​ന്‍ ജൂ​​​റി​​​യി​​​ല്‍ തി​​​രി​​​മ​​​റി ന​​​ട​​​ന്നെ​​​ന്ന ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി സം​​​വി​​​ധാ​​​യ​​​ക​​​ന്‍ ബാ​​​ല​​​ച​​​ന്ദ്ര​​​മേ​​​നോ​​​ന്‍.

സ​​​മാ​​​ന്ത​​​ര​​​ങ്ങ​​​ള്‍​ക്ക് മി​​​ക​​​ച്ച ചി​​​ത്രം, മി​​​ക​​​ച്ച സം​​​വി​​​ധാ​​​യ​​​ക​​​ന്‍, മി​​​ക​​​ച്ച ന​​​ട​​​ന്‍ എ​​​ന്നീ പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ള്‍ ന​​​ല്‍​കാ​​​ന്‍ ജൂ​​​റി തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്നും എ​​​ന്നാ​​​ല്‍ അ​​​വാ​​​ര്‍​ഡ് പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നു തൊ​​​ട്ടു​​​മു​​​ന്‍​പ് മ​​​ല​​​യാ​​​ളി​​​ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ട്ട ജൂ​​​റി​​​യി​​​ല്‍ തി​​​രി​​​മ​​​റി ന​​​ട​​​ന്നു​​​വെ​​​ന്നും പി​​​ന്നീ​​​ട് മി​​​ക​​​ച്ച ന​​​ട​​​നു​​​ള്ള അ​​​വാ​​​ര്‍​ഡ് പ​​​ങ്കി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ വെ​​​ളി​​​പ്പെ​​​ടു​​​ത്തി.

മി​​​ക​​​ച്ച ന​​​ട​​​നു​​​ള്ള പു​​​ര​​​സ്‌​​​കാ​​​രം സു​​​രേ​​​ഷ്‌ ഗോ​​​പി​​​യു​​​മാ​​​യാ​​​ണ് ബാ​​​ല​​​ച​​​ന്ദ്ര​​​മേ​​​നോ​​​ന്‍ പ​​​ങ്കി​​​ട്ട​​​ത്. മി​​​ക​​​ച്ച കു​​​ടും​​​ബ​​​ക്ഷേ​​​മ ചി​​​ത്രം എ​​​ന്ന നി​​​ല​​​യ്ക്കാ​​​യി​​​രു​​​ന്നു മ​​​റ്റൊ​​​രു പു​​​ര​​​സ്‌​​​കാ​​​രം ല​​​ഭി​​​ച്ച​​​ത്. ദേ​​​ശീ​​​യ പു​​​ര​​​സ്‌​​​കാ​​​രം വാ​​​ങ്ങു​​​ന്ന​​​തി​​​നാ​​​യി ഡ​​​ല്‍​ഹി​​​യി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ള്‍ ജൂ​​​റി അം​​​ഗ​​​മാ​​​യി​​​രു​​​ന്ന ബോ​​​ളി​​​വു​​​ഡ് ന​​​ട​​​നും സം​​​വി​​​ധാ​​​യ​​​ക​​​നു​​​മാ​​​യ ദേ​​​വേ​​​ന്ദ്ര ഖ​​​ണ്ഡേ​​​വാ​​​ല​​​യാ​​​ണ് ത​​​ന്നോ​​​ട് ഇ​​​ക്കാ​​​ര്യം വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്നും ബാ​​​ല​​​ച​​​ന്ദ്ര​​​മേ​​​നോ​​​ന്‍ പ​​​റ​​​ഞ്ഞു.

ത​​​ന്‍റെ മ​​​ന​​​സി​​​ല്‍ ഒ​​​രു ഭാ​​​ര​​​മു​​​ണ്ടെ​​​ന്നും അ​​​ത് തു​​​റ​​​ന്നു​​​പ​​​റ​​​യ​​​ണ​​​മെ​​​ന്നും ദേ​​​വേ​​​ന്ദ്ര ഖ​​​ണ്ഡേ​​​വാ​​​ല പ​​​റ​​​ഞ്ഞു. മി​​​ക​​​ച്ച​​​ന​​​ട​​​ന്‍, മി​​​ക​​​ച്ച ചി​​​ത്രം, മി​​​ക​​​ച്ച സം​​​വി​​​ധാ​​​യ​​​ക​​​ന്‍ എ​​​ന്നീ പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ള്‍ സ​​​മാ​​​ന്ത​​​ര​​​ങ്ങ​​​ള്‍ എ​​​ന്ന ചി​​​ത്ര​​​ത്തി​​​നു തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്നും അ​​​വ​​​സാ​​​ന നി​​​മി​​​ഷം അ​​​ത് മാ​​​റ്റാ​​​ന്‍ ഇ​​​ട​​​പെ​​​ട​​​ലു​​​ണ്ടാ​​​യി എ​​​ന്നു​​​മാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ല്‍. അ​​​തി​​​നു​​​ പി​​​ന്നി​​​ല്‍ മ​​​ല​​​യാ​​​ളി​​​ക​​​ളാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം വെ​​​ളി​​​പ്പെ​​​ടു​​​ത്തി. ദേ​​​വേ​​​ന്ദ്ര ഖ​​​ണ്ഡേ​​​വാ​​​ല ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ള്‍ വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്ന വീ​​​ഡി​​​യോ​​​യും ബാ​​​ല​​​ച​​​ന്ദ്ര​​​മേ​​​നോ​​​ന്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ്ര​​​ദ​​​ര്‍​ശി​​​പ്പി​​​ച്ചു.

ത​​​ന്‍റെ സി​​​നി​​​മാജീ​​​വി​​​ത​​​ത്തി​​​ന്‍റെ 50-ാം വാ​​​ര്‍​ഷി​​​കാ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ബാ​​​ല​​​ച​​​ന്ദ്ര​​​മേ​​​നോ​​​ന്‍ ഇ​​​ന്ന​​​ലെ മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ ക​​​ണ്ട​​​ത്. അ​​​ര നൂ​​​റ്റാ​​​ണ്ടു​​​കാ​​​ല​​​ത്തെ ത​​​ന്‍റെ സി​​​നി​​​മാജീ​​​വി​​​തം മ​​​റ​​​ക്കാ​​​നാ​​​കാ​​​ത്ത ഇ​​​ത്ത​​​രം സം​​​ഭ​​​വ​​​ങ്ങ​​​ള്‍ കൂ​​​ടി ചേ​​​ര്‍​ന്ന​​​താ​​​ണ്. മ​​​ധു​​​ര​​​ത്തേ​​​ക്കാ​​​ള്‍ ക​​​യ്പു നി​​​റ​​​ഞ്ഞ അ​​​നു​​​ഭ​​​വ​​​ങ്ങ​​​ളാ​​​ണ് ത​​​നി​​​ക്കു​​​ള്ള​​​ത്. ഇ​​​പ്പോ​​​ഴും പ​​​ല​​​രും ത​​​ന്നെ ദ്രോ​​​ഹി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്നു. എ​​​ന്നാ​​​ല്‍ താ​​​ന്‍ ചി​​​രി​​​ച്ചു​​​കൊ​​​ണ്ട് അ​​​വ നേ​​​രി​​​ടു​​​ന്നു. ലീ​​​ഡ​​​ര്‍ കെ. ​​​ക​​​രു​​​ണാ​​​ക​​​ര​​​ന്‍ ത​​​ന്നെ പാ​​​ര്‍​ട്ടി സ്ഥാ​​​നാ​​​ര്‍​ഥി​​​യാ​​​ക്കാ​​​ന്‍ ശ്ര​​​മി​​​ച്ചി​​​രു​​​ന്ന​​​താ​​​യും ബാ​​​ല​​​ച​​​ന്ദ്ര​​​മേ​​​നോ​​​ന്‍ പ​​​റ​​​ഞ്ഞു. പി​​​ന്നീ​​​ടും പ​​​ല​​​രും സ​​​മീ​​​പി​​​ച്ചു. പ​​​ക്ഷേ രാ​​​ഷ്‌ട്രീയം വേ​​​ണ്ടെ​​​ന്നു നേ​​​ര​​​ത്തേ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു.

ത​​​നി​​​ക്കു​​​നേരേയു​​​ണ്ടാ​​​യ ലൈം​​​ഗി​​​കാ​​​രോ​​​പ​​​ണ​​​ത്തി​​​നും അ​​​ദ്ദേ​​​ഹം മ​​​റു​​​പ​​​ടി പ​​​റ​​​ഞ്ഞു. താ​​​ന്‍ അ​​​ത്ത​​​രം മാ​​​ന​​​സി​​​കാ​​​വ​​​സ്ഥ​​​യു​​​ള്ള​​​യാ​​​ളാ​​​ണെ​​​ന്ന് നി​​​ങ്ങ​​​ള്‍​ക്ക് തോ​​​ന്നു​​​ന്നു​​​ണ്ടോ എ​​​ന്നാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മ​​​റു​​​ചോ ദ്യം. പ​​​ബ്ലി​​​ക് ടോ​​​യ്‌​​​ല​​​റ്റു​​​ക​​​ളു​​​ടെ ഭി​​​ത്തി​​​യി​​​ലെ അ​​​ശ്ലീ​​​ല​​​ങ്ങ​​​ള്‍​ക്ക് ശ്ര​​​ദ്ധ കൊ​​​ടു​​​ക്കാ​​​റി​​​ല്ലെ​​​ന്നും ബാ​​​ല​​​ച​​​ന്ദ്ര​​​മേ​​​നോ​​​ന്‍ കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.

Latest News

Up