x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തിരിച്ചെത്തുമോ, വച്ചൊഴിഞ്ഞ സിംഹാസനങ്ങളിലേക്ക്...


Published: December 9, 2025 02:42 AM IST | Updated: December 9, 2025 02:42 AM IST

കൊ​​​ച്ചി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ല്‍ പ്ര​​​തി​​​ചേ​​​ര്‍ക്ക​​​പ്പെ​​​ട്ട​​​തോ​​​ടെ സ്വ​​​പ്‌​​​ന​​​സ​​​മാ​​​ന​​​മാ​​​യ ഉ​​​യ​​​ര​​​ത്തി​​​ല്‍നി​​​ന്നാ​​​ണ് ദി​​​ലീ​​​പ് താ​​​ഴേ​​​ക്കു പ​​​തി​​​ച്ച​​​ത്.

മ​​​ല​​​യാ​​​ള​​​സി​​​നി​​​മ​​​യി​​​ലെ സൂ​​​പ്പ​​​ര്‍ താ​​​ര​​​ങ്ങ​​​ളി​​​ല്‍ അ​​​ഞ്ചാ​​​മ​​​നാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും സി​​​നി​​​മ​​​യ്ക്കു​​​ള്ളി​​​ലെ സ്വാ​​​ധീ​​​ന​​​ത്തി​​​ല്‍ മെ​​​ഗാ സ്റ്റാ​​​റു​​​ക​​​ളെ​​​ക്കാ​​​ളും ക​​​രു​​​ത്ത​​​നാ​​​യി​​​രു​​​ന്നു. സൂ​​​പ്പ​​​ര്‍താ​​​ര ചി​​​ത്ര​​​ങ്ങ​​​ള്‍ തി​​​യറ്റ​​​റു​​​ക​​​ളി​​​ല്‍ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​മ്പോ​​​ഴും ത​​​ന്‍റെ ജ​​​ന​​​പ്രീ​​​തി​​​യി​​​ലൂ​​​ടെ തി​​​യേ​​​റ്റ​​​റു​​​ക​​​ളി​​​ൽ ആ​​​ളെ നി​​​റ​​​ച്ചി​​​രു​​​ന്നു ദി​​​ലീ​​​പ്.

കു​​​റ്റാ​​​രോ​​​പി​​​ത​​​നാ​​​കു​​​ന്ന​​​തി​​​ന് തൊ​​​ട്ടു​​​മു​​​മ്പ് വ​​​രെ ദി​​​ലീ​​​പ് മ​​​ല​​​യാ​​​ള​​​സി​​​നി​​​മ​​​യെ അ​​​ട​​​ക്കിവാ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. മി​​​മി​​​ക്രി താ​​​രം, സ്റ്റേ​​​ജ് ആ​​​ര്‍ട്ടി​​​സ്റ്റ് എ​​​ന്നീ​​​നി​​​ല​​​ക​​​ളി​​​ൽ​​​നി​​​ന്ന് വ​​​ള​​​ര്‍ന്ന് നി​​​ര്‍മാ​​​താ​​​വ്, വി​​​ത​​​ര​​​ണ​​​ക്കാ​​​ര​​​ന്‍, തി​​​യറ്റ​​​ര്‍ ഉ​​​ട​​​മ, ഹോ​​​ട്ട​​​ല്‍ സം​​​രം​​​ഭ​​​ക​​​ന്‍, ച​​​ല​​​ച്ചി​​​ത്ര​​​സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ ഭാ​​​ര​​​വാ​​​ഹി എ​​​ന്നി​​​ങ്ങ​​​നെ സി​​​നി​​​മ​​​യു​​​ടെ സ​​​ര്‍വ​​​ത​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്കും ദി​​​ലീ​​​പ് വ​​​ള​​​ര്‍ന്നി​​​രു​​​ന്നു.

ഈ ​​​ഉ​​​യ​​​ര്‍ച്ച​​​ക​​​ള്‍ക്കി​​​ടെ​​​യാ​​​ണു കേ​​​സും കോ​​​ട​​​തി​​​യും എ​​​ത്തി​​​യ​​​ത്. ഇ​​​തോ​​​ടെ വീ​​​ഴ്ച​​​യാ​​​രം​​​ഭി​​​ച്ചു. പി​​​ന്നീ​​​ടി​​​റ​​​ങ്ങി​​​യ ദി​​​ലീ​​​പ് ചി​​​ത്ര​​​ങ്ങ​​​ളി​​​ല്‍ രാ​​​മ​​​ലീ​​​ല ഒ​​​ഴി​​​കെ ഒ​​​ന്നു​​​പോ​​​ലും തി​​​യ​​​റ്റ​​​റി​​​ല്‍ ച​​​ല​​​ന​​​മു​​​ണ്ടാ​​​ക്കി​​​യി​​​ല്ല. കേ​​​സി​​​ല്‍ കു​​​റ്റ​​​വി​​​മു​​​ക്ത​​​നാ​​​യ​​​തോ​​​ടെ സി​​​നി​​​മാ​​​മേ​​​ഖ​​​ല​​​യി​​​ല്‍ വ​​​ച്ചൊ​​​ഴി​​​ഞ്ഞ സിം​​​ഹാ​​​സ​​​ന​​​ങ്ങ​​​ള്‍ തി​​​രി​​​ച്ചു​​​പി​​​ടി​​​ക്കാ​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ലാ​​​ണു ദി​​​ലീ​​​പ്.

Tags : Actor dileep Actress attack case cinima

Recent News

Up