National
ചെന്നൈ: വിജയ് ചിത്രമായ ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ട നിർമാതാക്കളുടെ ഹർജി മദ്രാസ് ഹൈക്കോടതി ഇന്നു പരിഗണിക്കാൻ മാറ്റി.
സിനിമ മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് കാണിച്ച് ലഭിച്ച പരാതിയുടെ കോപ്പി ഹാജരാക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനോട് (സിബിഎഫ് സി) കോടതി നിർദേശിച്ചു.
ഡിസംബർ 18ന് സിനിമ ബോർഡിന് സമർപ്പിച്ചിരുന്നു. ബോർഡ് നിർദേശിച്ച കട്ടുകൾക്ക് നിർമാതാക്കൾ വഴങ്ങിയെങ്കിലും സർട്ടിഫിക്കറ്റ് ഇപ്പോഴും ലഭ്യമാക്കിയിട്ടില്ല.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതോടെ സ്വപ്നസമാനമായ ഉയരത്തില്‍നിന്നാണ് ദിലീപ് താഴേക്കു പതിച്ചത്.
മലയാളസിനിമയിലെ സൂപ്പര്‍ താരങ്ങളില്‍ അഞ്ചാമനായിരുന്നെങ്കിലും സിനിമയ്ക്കുള്ളിലെ സ്വാധീനത്തില്‍ മെഗാ സ്റ്റാറുകളെക്കാളും കരുത്തനായിരുന്നു. സൂപ്പര്‍താര ചിത്രങ്ങള്‍ തിയറ്ററുകളില്‍ പരാജയപ്പെടുമ്പോഴും തന്റെ ജനപ്രീതിയിലൂടെ തിയേറ്ററുകളിൽ ആളെ നിറച്ചിരുന്നു ദിലീപ്.
കുറ്റാരോപിതനാകുന്നതിന് തൊട്ടുമുമ്പ് വരെ ദിലീപ് മലയാളസിനിമയെ അടക്കിവാഴുകയായിരുന്നു. മിമിക്രി താരം, സ്റ്റേജ് ആര്‍ട്ടിസ്റ്റ് എന്നീനിലകളിൽനിന്ന് വളര്‍ന്ന് നിര്‍മാതാവ്, വിതരണക്കാരന്, തിയറ്റര്‍ ഉടമ, ഹോട്ടല്‍ സംരംഭകന്, ചലച്ചിത്രസംഘടനകളുടെ ഭാരവാഹി എന്നിങ്ങനെ സിനിമയുടെ സര്‍വതലങ്ങളിലേക്കും ദിലീപ് വളര്‍ന്നിരുന്നു.
ഈ ഉയര്ച്ചകള്ക്കിടെയാണു കേസും കോടതിയും എത്തിയത്. ഇതോടെ വീഴ്ചയാരംഭിച്ചു. പിന്നീടിറങ്ങിയ ദിലീപ് ചിത്രങ്ങളില്‍ രാമലീല ഒഴികെ ഒന്നുപോലും തിയറ്ററില്‍ ചലനമുണ്ടാക്കിയില്ല. കേസില്‍ കുറ്റവിമുക്തനായതോടെ സിനിമാമേഖലയില്‍ വച്ചൊഴിഞ്ഞ സിംഹാസനങ്ങള്‍ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണു ദിലീപ്.
Kerala
തിരുവനന്തപുരം: തന്റെ സിനിമയായ "സമാന്തരങ്ങള്‍'ക്ക് 1997-ലെ ദേശീയ അവാര്‍ഡ് ലഭിക്കാതിരിക്കാന്‍ ജൂറിയില്‍ തിരിമറി നടന്നെന്ന ആരോപണവുമായി സംവിധായകന് ബാലചന്ദ്രമേനോന്.
സമാന്തരങ്ങള്‍ക്ക് മികച്ച ചിത്രം, മികച്ച സംവിധായകന്, മികച്ച നടന് എന്നീ പുരസ്കാരങ്ങള്‍ നല്കാന് ജൂറി തീരുമാനിച്ചിരുന്നുവെന്നും എന്നാല്‍ അവാര്‍ഡ് പ്രഖ്യാപനത്തിനു തൊട്ടുമുന്‍പ് മലയാളികള്‍ ഉള്‍പ്പെട്ട ജൂറിയില്‍ തിരിമറി നടന്നുവെന്നും പിന്നീട് മികച്ച നടനുള്ള അവാര്‍ഡ് പങ്കിടുകയായിരുന്നുവെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി.
മികച്ച നടനുള്ള പുരസ്കാരം സുരേഷ് ഗോപിയുമായാണ് ബാലചന്ദ്രമേനോന് പങ്കിട്ടത്. മികച്ച കുടുംബക്ഷേമ ചിത്രം എന്ന നിലയ്ക്കായിരുന്നു മറ്റൊരു പുരസ്കാരം ലഭിച്ചത്. ദേശീയ പുരസ്കാരം വാങ്ങുന്നതിനായി ഡല്‍ഹിയിലെത്തിയപ്പോള്‍ ജൂറി അംഗമായിരുന്ന ബോളിവുഡ് നടനും സംവിധായകനുമായ ദേവേന്ദ്ര ഖണ്ഡേവാലയാണ് തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും ബാലചന്ദ്രമേനോന് പറഞ്ഞു.
തന്റെ മനസില്‍ ഒരു ഭാരമുണ്ടെന്നും അത് തുറന്നുപറയണമെന്നും ദേവേന്ദ്ര ഖണ്ഡേവാല പറഞ്ഞു. മികച്ചനടന്, മികച്ച ചിത്രം, മികച്ച സംവിധായകന് എന്നീ പുരസ്കാരങ്ങള്‍ സമാന്തരങ്ങള്‍ എന്ന ചിത്രത്തിനു തീരുമാനിച്ചിരുന്നുവെന്നും അവസാന നിമിഷം അത് മാറ്റാന്‍ ഇടപെടലുണ്ടായി എന്നുമായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. അതിനു പിന്നില്‍ മലയാളികളായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ദേവേന്ദ്ര ഖണ്ഡേവാല ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്ന വീഡിയോയും ബാലചന്ദ്രമേനോന് പത്രസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.
തന്റെ സിനിമാജീവിതത്തിന്റെ 50-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ബാലചന്ദ്രമേനോന് ഇന്നലെ മാധ്യമങ്ങളെ കണ്ടത്. അര നൂറ്റാണ്ടുകാലത്തെ തന്റെ സിനിമാജീവിതം മറക്കാനാകാത്ത ഇത്തരം സംഭവങ്ങള്‍ കൂടി ചേര്‍ന്നതാണ്. മധുരത്തേക്കാള്‍ കയ്പു നിറഞ്ഞ അനുഭവങ്ങളാണ് തനിക്കുള്ളത്. ഇപ്പോഴും പലരും തന്നെ ദ്രോഹിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ താന്‍ ചിരിച്ചുകൊണ്ട് അവ നേരിടുന്നു. ലീഡര്‍ കെ. കരുണാകരന് തന്നെ പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കാന്‍ ശ്രമിച്ചിരുന്നതായും ബാലചന്ദ്രമേനോന് പറഞ്ഞു. പിന്നീടും പലരും സമീപിച്ചു. പക്ഷേ രാഷ്ട്രീയം വേണ്ടെന്നു നേരത്തേ തീരുമാനിച്ചിരുന്നു.
തനിക്കുനേരേയുണ്ടായ ലൈംഗികാരോപണത്തിനും അദ്ദേഹം മറുപടി പറഞ്ഞു. താന്‍ അത്തരം മാനസികാവസ്ഥയുള്ളയാളാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോ ദ്യം. പബ്ലിക് ടോയ്ലറ്റുകളുടെ ഭിത്തിയിലെ അശ്ലീലങ്ങള്‍ക്ക് ശ്രദ്ധ കൊടുക്കാറില്ലെന്നും ബാലചന്ദ്രമേനോന് കൂട്ടിച്ചേര്‍ത്തു.