Kerala
വയനാട്: കൂച്ച് ബെഹാര്‍ ട്രോഫിയില്‍ പഞ്ചാബിനെതിരെ ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാന്‍ കേരളം പൊരുതുന്നു. 251 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ കേരളം രണ്ടാം ഇന്നിംഗ്സിലും തകര്‍ന്നു.
മൂന്നാംദിനമായ ഇന്നലെ മത്സരം അവസാനിക്കുമ്പോള്‍ കേരളം രണ്ടാം ഇന്നിംഗ്സില്‍ നാല് വിക്കറ്റിന് 81 റണ്‍സ് എന്ന നിലയിലാണ്. ആറ് വിക്കറ്റുകള്‍ ശേഷിക്കേ ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാന്‍ കേരളത്തിന് 170 റണ്‍സ് കൂടി വേണം.
സ്കോര്‍: കേരളം 255, 81/4. പഞ്ചാബ് 506/9 ഡിക്ലയേഡ്. ഇരട്ട സെഞ്ചുറി നേടിയ അര്ജുന് രാജ്പുതിന്റെ ഇന്നിംഗ്സാണ് പഞ്ചാബിനു കരുത്തായത്. 240 പന്തില്‍നിന്ന് 200 റണ്‍സുമായി അര്ജുന് പുറത്താകാതെ നിന്നു.
Sports
വയനാട്: കൂച്ച് ബെഹാര്‍ ട്രോഫിയില്‍ കേരളത്തിനെതിരേ പഞ്ചാബ് ഒന്നാം ഇന്നിംഗ്സില്‍ മികച്ച സ്കോറിലേക്ക്.
രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റിന് 273 റണ്‍സെന്ന നിലയിലാണ് സന്ദര്‍ശകര്‍. കേരളത്തിന്റെ ആദ്യ ഇന്നിംഗ്സ് 255ന് അവസാനിച്ചിരുന്നു. പഞ്ചാബിന് 18 റണ്‍സ് ലീഡായി.