ഹൈദരാബാദ്: കൂച്ച് ബെഹാര്‍ ട്രോഫി ക്രിക്കറ്റില്‍ ഹൈദരാബാദിനെതിരേ ശക്തമായി തിരിച്ചടിച്ച് കേരളം. 114 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ കേരളം രണ്ടാം ഇന്നിംഗ്സില്‍ നാല് വിക്കറ്റിന് 322 റണ്‍സെന്ന നിലയിലാണ്.
ജോബിന് ജോബിയുടെ (120 നോട്ടൗട്ട്) ഇന്നിംഗ്സാണ് കേരളത്തിനു കരുത്തായത്. തോമസ് മാത്യു (67), ക്യാപ്റ്റന്‍ മാനവ് കൃഷ്ണ (76 നോട്ടൗട്ട്) എന്നിവരും തിളങ്ങി. സ്കോര്‍: കേരളം 268, 322/4. ഹൈദരാബാദ് 382.
Tags : Cooch Behar Trophy Cricket Jobi century