Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Deepak

ദീപക്കിന്‍റെ ആത്മഹത്യ: പ്രതി ഷിംജിത മുസ്തഫയ്ക്ക് ജാമ്യം

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി യു. ദീപക്കിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഷിംജിത മുസ്തഫയ്ക്ക് ജാമ്യം. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ്  ജാമ്യം അനുവദിച്ചത്.

അമ്പതിനായിരം രൂപയുടെ രണ്ട് ആൾ ജാമ്യത്തിലാണ് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത്. മാസത്തിൽ രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല, സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ പാടില്ല തുടങ്ങിയ ഉപാധികളുമുണ്ട്.

നേരത്തേ കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് ഷിംജിത പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്. ഷിംജിതയുടെ ലാപ്‌ടോപ്, ഫോൺ എന്നിവയുടെ ഫോറൻസിക് പരിശോധനാഫലം വരുന്നതുവരെ ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നത്. എന്നാൽ, 21 ദിവസമായി ജയിലിലാണെന്നും ഫോറൻസിക് ഫലം വരുന്നതുവരെ റിമാൻഡിൽ കഴിയേണ്ടതില്ലെന്നും പ്രതിഭാഗവും കോടതിയിൽ പറഞ്ഞു.

ദീപക്കിന്‍റെ രക്ഷിതാക്കളുടെ പരാതിയിലാണ് ഷിംജിതയെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് അറസ്റ്റുചെയ്തത്. ദീപക് ജീവനൊടുക്കാൻകാരണം ഷിംജിത ഇൻസ്റ്റഗ്രാമിൽ ദൃശ്യങ്ങൾസഹിതം ഉന്നയിച്ച ആരോപണങ്ങളാണെന്നാണ് കുടുംബത്തിന്‍റെ പരാതി. പ്രോസിക്യൂഷനുവേണ്ടി ഗവ. പ്ലീഡർ അഡ്വ. ശ്രീജയും പ്രതിക്കുവേണ്ടി അഡ്വ. എം. സുഷമയും ഹാജരായി.

Kerala

ദീപക് ജീവനൊടുക്കിയ സംഭവം; ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

കോഴിക്കോട്: സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്.

കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. പ്രതി ഷിംജിതയെ ഉടൻ കസ്റ്റഡിയിൽ വാങ്ങേണ്ടതില്ലെന്നാണ് പോലീസിന്‍റെ തീരുമാനം.

പ്രതിയ്ക്ക് ജാമ്യം നൽകരുതെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ബസ് യാത്രക്കിടെ ലൈംഗികാതിക്രമം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഷിംജിത ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നത്.

പ്രതിയ്ക്ക് സമൂഹത്തിൽ പ്രശസ്തിയും പോസ്റ്റുകൾക്ക് കൂടുതൽ റീച്ച് ലഭിക്കുന്നതിന് വേണ്ടി കുറ്റം ചെയ്തു എന്നാണ് പോലീസ് റിപ്പോർട്ട്. സംഭവം നടന്നത് പരാതിപ്പെടാതെ വീഡിയോ പ്രചരിപ്പിച്ചത് ദുരുദ്ദേശത്തോടെയെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.

Kerala

ദീ​പ​ക്കി​ന്‍റെ മ​ര​ണം: ഷിം​ജി​ത​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ 27ന് ​വി​ധി

കോ​ഴി​ക്കോ​ട്: ഗോ​വി​ന്ദ​പു​രം സ്വ​ദേ​ശി ദീ​പ​ക് ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ലെ പ്ര​തി ഷിം​ജി​ത​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ ഈ ​മാ​സം 27ന് ​വി​ധി പ​റ​യും. കു​ന്ദ​മം​ഗ​ലം കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്.

ആ​ത്മ​ഹ​ത്യ പ്രേ​ര​ണാ കു​റ്റം നി​ല​നി​ല്‍​ക്കി​ല്ലെ​ന്നാ​യി​രു​ന്നു പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ വാ​ദം. എ​ന്നാ​ല്‍ ഷിം​ജി​ത​യു​ടെ ജാ​മ്യാ​പേ​ക്ഷ​യെ പ്രോ​സി​ക്യൂ​ഷ​ന്‍ എ​തി​ര്‍​ത്തു.

പ്ര​തി​ക്ക് സ​മൂ​ഹ​ത്തി​ല്‍ പ്ര​ശ​സ്തി​യും പോ​സ്റ്റു​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ റീ​ച്ചും മോ​ണി​മെ​ന്‍റ​റി ബെ​ന​ഫി​റ്റും ല​ഭി​ക്കു​ന്ന​തി​ന് വേ​ണ്ടി കു​റ്റം ചെ​യ്തു​വെ​ന്ന് പോ​ലീ​സ് കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

 

 

Kerala

ദീ​പ​ക്കി​ന്‍റെ മ​ര​ണം: ഷിം​ജി​ത​യു​ടെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് പ​രി​ഗ​ണി​ക്കും

കോ​ഴി​ക്കോ​ട്: സ്വ​കാ​ര്യ ബ​സ്സി​ല്‍ വ​ച്ച് ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ക്കു​ന്ന വീ​ഡി​യോ പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ദീ​പ​ക് ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ലെ പ്ര​തി ഷിം​ജി​ത​യു​ടെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് പ​രി​ഗ​ണി​ക്കും. കു​ന്ദ​മം​ഗ​ലം കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ക. 

ബ​സി​ൽ വ​ച്ച് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ന്നെ​ന്ന ആ​രോ​പ​ണ​ത്തി​ൽ ഷിം​ജി​ത ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്. ഇ​ക്കാ​ര്യം കോ​ട​തി​യി​ലും ആ​വ​ർ​ത്തി​ക്കും. സം​ഭ​വം ന​ട​ന്ന ബ​സി​ലെ സി​സി​ടി​വി​യി​ൽ നി​ന്നും അ​സ്വാ​ഭാ​വി​ക​മാ​യി ഒ​ന്നും ക​ണ്ടെ​ത്തി​യി​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ റി​പ്പോ​ർ​ട്ട്. ഇ​ക്കാ​ര്യ​മു​ൾ​പ്പെ​ടെ ചൂ​ണ്ടി​ക്കാ​ട്ടി​യാ​കും പ്രോ​സി​ക്യൂ​ഷ​ന്‍റെ വാ​ദം. 

ഷിം​ജി​ത​യ്ക്ക് നേ​രെ ബ​സി​ൽ വ​ച്ച് ലൈം​ഗി​കാ​തി​ക്ര​മം ഉ​ണ്ടാ​യെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം സ​ഹോ​ദ​ര​ൻ പ​യ്യ​ന്നൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ​ക്കു​റ്റം ചു​മ​ത്തി അ​റ​സ്റ്റി​ലാ​യ പ്ര​തി നി​ല​വി​ൽ മ​ഞ്ചേ​രി വ​നി​താ ജ​യി​ലി​ലാ​ണു​ള്ള​ത്.

Kerala

ദീ​പ​ക്കി​ന്‍റെ മ​ര​ണം; ഷിം​ജി​ത​യു​ടെ റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ട് പു​റ​ത്ത്

കോ​ഴി​ക്കോ​ട്: ഗോ​വി​ന്ദ​പു​രം സ്വ​ദേ​ശി ദീ​പ​ക് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ പ്ര​തി ഷിം​ജി​ത​യു​ടെ റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ട് പു​റ​ത്ത്.

ഷിം​ജി​ത ഫോ​ണി​ൽ ഏ​ഴ് വീ​ഡി​യോ​ക​ൾ ചി​ത്രീ​ക​രി​ച്ചെ​ന്നാ​ണ് റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. ബ​സി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ അ​സ്വാ​ഭാ​വി​ക​മാ​യ ഒ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. ദീ​പ​ക് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത് മ​നോ​വി​ഷ​മ​ത്തി​ൽ എ​ന്നും റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

അ​തേ​സ​മ​യം കു​ന്ന​മം​ഗ​ലം ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ ഷിം​ജി​ത ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു. അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റാ​യ ഷിം​ജി​ത​യ്ക്ക് നി​യ​മ​ത്തെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യ അ​വ​ബോ​ധ​മു​ണ്ടാ​യി​രു​ന്നു.

എ​ന്നി​ട്ടും അ​ടു​ത്തു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നി​ലോ നി​യ​മാ​ധി​കാ​രി​ക​ളെ​യോ വി​വ​രം അ​റി​യി​ക്കാ​തെ ഇ​ത്ത​ര​ത്തി​ലു​ള​ള വീ​ഡി​യോ​ക​ൾ ചി​ത്രീ​ക​രി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​യ്ക്കു​ക​യാ​യി​രു​ന്നെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ഷിം​ജി​ത​യു​ടെ ഫോ​ൺ പ​രി​ശോ​ധി​ച്ച​പ്പോ​ൾ, ബ​സി​ൽ വ​ച്ച് ദീ​പ​ക്കി​നെ അ​സ്വീ​കാ​ര്യ​മാ​യ രീ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​ല​ത​വ​ണ വീ​ഡി​യോ ചി​ത്രീ​ക​രി​ച്ചെ​ന്ന് വ്യ​ക്ത​മാ​കു​ന്നു​ണ്ടെ​ന്നും റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടി.

ഷിം​ജി​ത​യും ദീ​പ​കും യാ​ത്ര ചെ​യ്ത ബ​സി​ൽ അ​സ്വാ​ഭാ​വി​ക​മാ​യി ഒ​ന്നും ന​ട​ന്നി​ല്ലെ​ന്നാ​ണ് റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. ബ​സി​ൽ നി​ന്ന് സ്വാ​ഭാ​വി​ക​മാ​യി, ഒ​ന്നും സം​ഭ​വി​ക്കാ​ത്ത രീ​തി​യി​ലാ​ണ് ഷിം​ജി​ത ഇ​റ​ങ്ങി പോ​യ​ത്. ബ​സ് ജീ​വ​ന​ക്കാ​രോ​ട് ഒ​രു പ​രാ​തി​യും പ​റ​ഞ്ഞി​ട്ടി​ല്ല.

ഷിം​ജി​ത വ​ട​ക​ര, പ​യ്യ​ന്നൂ​ർ തു​ട​ങ്ങി​യ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലോ മ​റ്റ് അ​ധി​കാ​ര​പ്പെ​ട്ട നി​യ​മ കേ​ന്ദ്ര​ങ്ങ​ളി​ലോ യാ​തൊ​രു വി​ധ പ​രാ​തി​ക​ളും ന​ൽ​കി​യ​താ​യും കാ​ണു​ന്നി​ല്ലെ​ന്നും റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

കൂ​ടാ​തെ, ഷിം​ജി​ത​യ്ക്ക് ജാ​മ്യം ല​ഭി​ച്ചാ​ൽ മ​റ്റ് സ്ത്രീ​ക​ളും ഇ​ത്ത​രം പ്ര​വ​ർ​ത്തി​ക​ളി​ലേ​ർ​പ്പെ​ട്ട്, കൂ​ടു​ത​ൽ ആ​ത്മ​ഹ​ത്യ​ക​ളു​ണ്ടാ​കു​മെ​ന്നും റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

Kerala

ദീ​പ​ക്കി​ന്‍റെ മ​ര​ണം: ഷിം​ജി​ത അ​റ​സ്റ്റി​ൽ, പി​ടി​യി​ലാ​യ​ത് ബ​ന്ധു​വീ​ട്ടി​ൽ നി​ന്നും

കോ​ഴി​ക്കോ​ട്: ബ​സി​ലെ ലൈം​ഗീ​കാ​രോ​പ​ണ​ത്തി​ന് പി​ന്നാ​ലെ യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ വീ​ഡി​യോ പു​റ​ത്തു​വി​ട്ട വ​ട​ക​ര സ്വ​ദേ​ശിനി ഷിം​ജി​ത മു​സ്ത​ഫ അ​റ​സ്റ്റി​ൽ. ബ​ന്ധു​ വീ​ട്ടി​ൽ നി​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് ആ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

നേ​ര​ത്തെ, പോ​ലീ​സ് ഇ​വ​ർ​ക്കെ​തി​രെ ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ​യ്ക്ക് കേ​സെ​ടു​ത്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ഒ​ളി​വി​ൽ പോ​യ ഷിം​ജി​ത മു​സ്ത​ഫ​യ്ക്കാ​യി പോ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തു​വി​ട്ടി​രു​ന്നു.

തു​ട​ർ​ന്ന് ഷിം​ജി​ത മു​ൻ​കൂ​ർ​ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു. കോ​ഴി​ക്കോ​ട് ജി​ല്ലാ കോ​ട​തി അ​പേ​ക്ഷ നാ​ളെ പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഷിംജിതയെ പിടികൂടാനായതോടെ ഇനി ഇവരുടെ മൊബൈല്‍ കണ്ടെത്തി അതിലെ ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് പോലീസിന്‍റെ നീക്കം. ഫോണിലെ ദൃശ്യങ്ങള്‍ നശിപ്പിച്ചിട്ടുണ്ടെങ്കില്‍ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ അവ വീണ്ടെടുക്കും.

ബസില്‍ വച്ച് ഷിംജിത ചിത്രീകരിച്ച യഥാർഥ വീഡിയോ എഡിറ്റ് ചെയ്ത് ലൈംഗിക അതിക്രമം എന്ന പേരില്‍ പ്രചരിപ്പിക്കുകയായിരുന്നുവോയെന്ന് പോലീസ് പരിശോധിക്കും. ബസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ അസ്വാഭാവികമായി ഒന്നും പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞില്ല. മൊബൈല്‍ ഫോണിലെ വീഡിയോയിലും ആരോപിക്കപ്പെടുന്ന ദൃശ്യം ഇല്ലെങ്കില്‍ ഷിംജിതക്ക് കുരുക്ക് മുറുകും.

സ്‌റ്റേഷനു മുന്നില്‍ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം

കോഴിക്കോട്: ദീപക്കിന്റെ മരണവുമായി ബന്ധപ്പെട്ട് കേസിലെ പ്രതി ഷിംജിതയെ കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ സ്‌റ്റേഷനു മുന്നില്‍ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍.

നടപടികള്‍ രഹസ്യമാക്കി വച്ച് പോലീസ് ഒളിച്ചുകളി നടത്തി പ്രതിയെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു. പ്രതിയെ സ്വകാര്യ വാഹനത്തിലാണ് കൊണ്ടുപോയതെന്നും ആരെയും അറിയിക്കാതെ തിടുക്കത്തില്‍ വൈദ്യ പരിശോധന നടത്തി പോലീസ് ഒത്തുകളി നടത്തുകയാണെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു.

Kerala

ദീപക്കിന്‍റെ മരണം: ഡിഐജി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിനു പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവം നോർത്ത് സോൺ ഡിഐജി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

അന്വേഷണ റിപ്പോർട്ട് ഒരാഴ്ചക്കകം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഫെബ്രുവരി 19ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

അഡ്വ. വി. ദേവദാസ്, അബ്ദുൾ റഹീം പൂക്കത്ത് എന്നിവർ നൽകിയ പരാതികളിലാണ് നടപടി. കണ്ടന്‍റ് ക്രിയേറ്ററായ യുവതി വീഡിയോ പരസ്യമാക്കിയതിന് പിന്നാലെ യുവാവ് ആശങ്കാകുലനായെന്നും ഇത് ആത്മഹത്യയിലേക്ക് നയിച്ചെന്നും പരാതികളിൽ പറയുന്നു.

Kerala

വിവാദ വീഡിയോ പ്രചരണം; യുവതി മുൻകൂർ ജാമ്യത്തിനു ശ്രമം തുടങ്ങി

കോഴിക്കോട്: ബസിനുള്ളില്‍ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപിച്ചു സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതിനു പിന്നാലെ കോഴിക്കോട് മാങ്കാവ് ഗോവിന്ദപുരം മണല്‍ത്താഴം ഉള്ളാട്ടുതൊടി ദീപക് ഹൗസില്‍ ദീപക് (42) ജീവനൊടുക്കിയ സംഭവത്തില്‍ വടകര സ്വദേശിനി ഷിംജിത മുസ്തഫ (35) മുൻകൂർ ജാമ്യത്തിനു ശ്രമം തുടങ്ങി. കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയതിനു പിന്നാലെ ഷിംജിത ഒളിവിൽ പോയിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ദീപക്കിന്‍റെ അമ്മ കന്യക കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കു നല്‍കിയ പരാതിയിലാണ് നടപടി. ഇന്നലെ ദീപക്കിന്‍റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് കേസെടുത്തത്.

മുൻ ജനപ്രതിനിധി

അതേസമയം, ഇനി മറ്റാര്‍ക്കും ഇങ്ങനെ സംഭവിക്കരുതെന്നും നിയമപോരാട്ടം നടത്തുമെന്നും ദീപക്കിന്‍റെ പിതാവ് ചോയി പറഞ്ഞു. ഓള്‍ കേരള മെന്‍സ് അസോസിയേഷനു വേണ്ടി രാഹുല്‍ ഈശ്വറും മറ്റു സംഘടനകളും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്. ദീപക്കിനെതിരേ വീഡിയോ പ്രചരിപ്പിച്ച ഷിംജിത സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സറും പൊതുപ്രവര്‍ത്തകയുമാണ്. മലപ്പുറം അരീക്കോട് കഴിഞ്ഞ തവണ യുഡിഎഫ് ജനപ്രതിനിധിയായിരുന്നു. സ്വന്തം വീടായ വടകര ചേറോടാണ് കുറച്ചു കാലമായി ഇവര്‍ താമസിക്കുന്നത്. നേരത്തെ വിദേശത്തു പോയിട്ടുള്ള യുവതി അവിടെനിന്നു നിരവധി വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചാണ് ശ്രദ്ധിക്കപ്പെട്ടത്.

വീഡിയോ പിൻവലിച്ചു

ദീപക്കിന്‍റെ മരണത്തില്‍ പ്രതിഷേധം രൂക്ഷമായതോടെ, ഷിംജിത ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ പ്രൈവറ്റാക്കി പിന്‍വലിഞ്ഞു. അക്കൗണ്ടുകളില്‍നിന്നു വീഡിയോ പിന്‍വലിച്ചുവെങ്കിലും ഇതു സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഷിംജിതക്കെതിരേ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ആക്രമണം രൂക്ഷമായതോടെ, ദീപക്കിന്‍റെ മരണ ശേഷവും തന്‍റെ നടപടിയെ ന്യായീകരിച്ചു ഷിംജിത ഞായറാഴ്ച പങ്കുവച്ച വീഡിയോയും അക്കൗണ്ടില്‍നിന്ന് അപ്രത്യക്ഷമായി. യുവതി വീഡിയോ പ്രചരിപ്പിച്ചതു മൂലമുള്ള അപമാനവും മാനസിക സംഘർഷവുമാണ് ദീപക് ജീവനൊടുക്കാൻ കാരണമെന്നാണ് ആരോപണം.

കുടുംബത്തിന്‍റെ ആശ്രയം

കണ്ണൂര്‍ പയ്യന്നൂരില്‍ ബസില്‍ യാത്ര ചെയ്യുമ്പോള്‍ ദീപക് ദുരുദ്ദേശ്യത്തോടെ തന്‍റെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്ന ആരോപണത്തോടെയാണ് ഷിംജിത കഴിഞ്ഞ ദിവസം വീഡിയോ പ്രചരിപ്പിച്ചത്. കോഴിക്കോടെ ഒരു വസ്ത്രശാലയില്‍ മാനേജരായിരുന്ന ദീപക് ജോലി ആവശ്യാര്‍ഥമാണ് കണ്ണൂരില്‍ എത്തിയത്. വീഡിയോ പ്രചരണത്തിനു ശേഷം ദീപക് മാനസികമായി തളര്‍ന്നിരുന്നുവെന്ന് അമ്മ കന്യക പറഞ്ഞു. ഒറ്റ മകനായിരുന്നു ദീപക്. ദീപക്കിന്‍റെ മരണത്തോടെ മാതാപിതാക്കള്‍ക്ക് ആശ്രയമില്ലാതായി.

പരാതി പറഞ്ഞെന്നും ഇല്ലെന്നും

ബസില്‍ അനുഭവം സംബന്ധിച്ച് എന്തുകൊണ്ട് പോലീസില്‍ പരാതി നല്‍കിയില്ല ചോദ്യം ഉയർന്നതോടെ, വടകര പോലീസില്‍ വിവരം അറിയിച്ചിരുന്നുവെന്നു ഷിംജിത കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഇക്കാര്യം തങ്ങള്‍ക്ക് അറിയില്ലെന്നു പോലീസ് പറഞ്ഞു. പരിചയമുള്ള പോലീസുകാരനോടു വിവരം പറഞ്ഞതായാണ് ഏറ്റവും ഒടുവില്‍ ഷിംജിത പറയുന്നത്. അക്കാര്യവും പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ദീപക് മാന്യനാണെന്നും ഇതുവരെ ഒരു ചീത്തപ്പേരും കേള്‍പ്പിച്ചിട്ടില്ലെന്നുമാണ് ബന്ധുക്കളും സുഹൃത്തുക്കളും ആവര്‍ത്തിക്കുന്നത്. പുരുഷ അസോസിയേഷൻ ദീപക്കിന്‍റെ കുടുംബത്തിനു സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി ആക്ടിവിസ്റ്റുകള്‍ ദീപക്കിന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച് നിയമപോരാട്ടത്തിനു പിന്തണ അറിയിക്കുകയും ചെയ്തു.

Kerala

ദീപക്കിന്‍റെ മരണം: വീഡിയോ ചിത്രീകരിച്ച യുവതി ഒളിവിലെന്ന് സൂചന, ഫോൺ കണ്ടെത്താൻ പോലീസ്

കോഴിക്കോട്: ബസിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ വീഡിയോ ചിത്രീകരിച്ച യുവതി ഒളിവില്‍ പോയതായി സൂചന. വടകര സ്വദേശി ഷിംജിതയ്‌ക്കെതിരേ പോലീസ് തിങ്കളാഴ്ച കേസെടുത്തിരുന്നു.

ഇവര്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് തിരച്ചില്‍ ആരംഭിച്ചു. മരിച്ച ഗോവിന്ദാപുരം സ്വദേശിയായ ദീപക്കിന്‍റെ അമ്മയുടെ പരാതിയില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഇവര്‍ക്കെതിരെ പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ യുവതി ഒളിവില്‍ പോയെന്നാണ് വിവരം.

ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിനൊപ്പം യുവതിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കാന്‍ സൈബര്‍ പോലീസിന്‍റെ സഹായവും തേടിയിട്ടുണ്ട്.

തിങ്കളാഴ്ച വൈകുന്നേരത്തോടെ മെഡിക്കല്‍ കോളജ് പോലീസ് ദീപക്കിന്‍റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരന്‍റെയും അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു. ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി എന്നും മകന്‍ സൂചിപ്പിച്ചിരുന്നുവെന്നും ദീപക്കിന്‍റെ മാതാപിതാക്കള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമായതോടെ യുവതി തന്‍റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ നീക്കം ചെയ്തിരിക്കുകയാണ്. സംഭവത്തില്‍ ഉത്തരമേഖലാ ഡിഐജി നേരിട്ട് അന്വേഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.

ബസ് യാത്രയ്ക്കിടെ ഉണ്ടായ സംഭവം വടകര പൊലീസിനെ അറിയിച്ചിരുന്നതായി യുവതി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്ന് വടകര ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കിയതോടെ യുവതിയുടെ വാദം പൊളിഞ്ഞു.

Kerala

ദീ​പ​ക്കി​ന്‍റെ കു​ടും​ബ​ത്തി​ന് സ​ഹാ​യ​വു​മാ​യി രാ​ഹു​ൽ ഈ​ശ്വ​ർ; ഒ​രു ല​ക്ഷം രൂ​പ കൈ​മാ​റും

കോ​ഴി​ക്കോ​ട്: സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലെ ലൈം​ഗീ​കാ​രോ​പ​ണ​ത്തി​ന് പി​ന്നാ​ലെ ജീ​വ​നൊ​ടു​ക്കി​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ദീ​പ​ക്കി​ന്‍റെ കു​ടും​ബ​ത്തി​ന് സാ​മ്പ​ത്തി​ക, നി​യ​മ​സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്ത് രാ​ഹു​ൽ ഈ​ശ്വ​ർ.

ദീ​പ​ക്കി​ന്‍റെ കു​ടും​ബ​ത്തി​ന് മ​ല​ബാ​ർ ഫൈ​സ​ൽ ഒ​രു ല​ക്ഷം രൂ​പ ന​ൽ​കു​മെ​ന്ന് രാ​ഹു​ൽ ഈ​ശ്വ​ർ അ​റി​യി​ച്ചു. മെ​ൻ​സ് ക​മ്മീ​ഷ​ൻ മി​ഷ​ൻ, ദീ​പ​ക്കി​ന്‍റെ കു​ടും​ബ​ത്തി​ന് എ​ല്ലാ വി​ധ സ​ഹാ​യ​വും എ​ത്തി​ക്കു​മെ​ന്നും രാ​ഹു​ൽ ഈ​ശ്വ​ർ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, യു​വ​തി​യെ ആ​ത്മ​ഹ​ത്യ പ്രേ​ര​ണ കു​റ്റം ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്നും പു​രു​ഷ ക​മ്മി​ഷ​ൻ ഭാ​ര​വാ​ഹി​യാ​യ രാ​ഹു​ൽ ഈ​ശ്വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

സം​ഭ​വ​ത്തി​ൽ, ദീ​പ​ക്കി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യി​ൽ വ​ട​ക​ര സ്വ​ദേ​ശി​നി ഷിം​ജി​ത മു​സ്ത​ഫ​യ്ക്കെ​തി​രെ ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ​യ്ക്ക് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് ആ​ണ് കേ​സെ​ടു​ത്ത​ത്.

Kerala

ദീ​പ​ക്കി​ന്‍റെ ആ​ത്മ​ഹ​ത്യ; ഷിം​ജി​ത മു​സ്ത​ഫ​യ്ക്കെ​തി​രെ കേ​സ്

കോ​ഴി​ക്കോ​ട്: സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലെ ലൈം​ഗീ​ക ആ​രോ​പ​ണ​ത്തി​ന് പി​ന്നാ​ലെ യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ഷിം​ജി​ത മു​സ്ത​ഫ​യ്ക്കെ​തി​രെ പോ​ലീ​സ് കേ​സ്. ജീ​വ​നൊ​ടു​ക്കി​യ ദീ​പ​ക്കി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യി​ൽ ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ​യ്ക്ക് മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് ആ​ണ് കേ​സെ​ടു​ത്ത​ത്.

ഇ​ന്ന് വൈ​കു​ന്നേ​രം പോ​ലീ​സ് ദീ​പ​ക്കി​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ മൊ​ഴി​യെ​ടു​ത്തി​രു​ന്നു. അ​തേ​സ​മ​യം, വി​ഷ​യ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും ഇ​ട​പെ​ട്ടി​ട്ടു​ണ്ട്.

സം​ഭ​വം നോ​ർ​ത്ത് സോ​ൺ ഡി​ഐ​ജി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഒ​രാ​ഴ്ച​ക്ക​കം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു.

ഫെ​ബ്രു​വ​രി 19 ന് ​കോ​ഴി​ക്കോ​ട് പൊ​തു​മ​രാ​മ​ത്ത് റ​സ്റ്റ് ഹൗ​സി​ൽ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ കേ​സ് പ​രി​ഗ​ണി​ക്കു​മെ​ന്നും ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. അ​ഡ്വ. വി. ​ദേ​വ​ദാ​സ്, അ​ബ്ദു​ൾ റ​ഹീം പൂ​ക്ക​ത്ത് എ​ന്നി​വ​ർ ന​ൽ​കി​യ പ​രാ​തി​ക​ളി​ലാ​ണ് ന​ട​പ​ടി.

കോ​ഴി​ക്കോ​ട് ഗോ​വി​ന്ദ​പു​രം കൊ​ള​ങ്ങ​ര​ക്ക​ണ്ടി ഉ​ള്ളാ​ട്ട്തൊ​ടി​യി​ൽ യു. ​ദീ​പ​ക്(42) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഗോ​വി​ന്ദ​പു​ര​ത്തെ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ബ​സി​നു​ള്ളി​ൽ വ​ച്ച് ദീ​പ​ക് മ​നഃ​പൂ​ർ​വം ത​ന്‍റെ ശ​രീ​ര​ത്തി​ൽ ദു​രു​ദ്ദേ​ശ്യ​ത്തോ​ടെ സ്പ​ർ​ശി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​ണ് യു​വ​തി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്.

വ​സ്തു​താ​വി​രു​ദ്ധ​മാ​യ ആ​രോ​പ​ണ​മാ​ണ് യു​വ​തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ട​ത്തി​യ​തെ​ന്നും ഇ​തേ​ത്തു​ട​ർ​ന്ന് ദീ​പ​ക് ക​ടു​ത്ത മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. നാ​ട്ടി​ലും വീ​ട്ടി​ലും ഇ​ത്ത​ര​ത്തി​ലൊ​ന്നും ആ​രോ​പ​ണം കേ​ൾ​ക്കാ​ത്ത വ്യ​ക്തി​യാ​യി​രു​ന്നു ദീ​പ​ക് എ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.

Kerala

ദീ​പ​ക്കി​ന്‍റെ മ​ര​ണം; മാ​താ​പി​താ​ക്ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി പോ​ലീ​സ്

കോ​ഴി​ക്കോ​ട്: ലൈം​ഗീ​കാ​തി​ക്ര​മ ആ​രോ​പ​ണ​ത്തി​ന് പിന്നാലെ യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ മാ​താ​പി​താ​ക്ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി പോ​ലീ​സ്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് പോലീ​സാ​ണ് ദീ​പ​ക്കി​ന്‍റെ വീ​ട്ടി​ലെ​ത്തി മാ​താ​പി​താ​ക്ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ആ​രോ​പ​ണം വ്യാ​ജ​മാ​ണെ​ന്നും ത​നി​ക്ക് മ​നോ​വി​ഷ​മം ഉ​ണ്ടാ​യി എ​ന്ന് മ​ക​ൻ സൂ​ചി​പ്പി​ച്ചെ​ന്നും മാ​താ​പി​താ​ക്ക​ൾ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. ഒ​പ്പം ദീ​പ​ക്കി​ന്‍റെ​യും സ​ഹോ​ദ​ര​ന്‍റെ മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തി.

ദീ​പ​ക്കി​ന്‍റെ മ​ര​ണ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും ഇ​ട​പെ​ട്ടി​ട്ടു​ണ്ട്. സം​ഭ​വം നോ​ർ​ത്ത് സോ​ൺ ഡി​ഐ​ജി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഒ​രാ​ഴ്ച​യ്ക്ക​കം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു.

ഫെ​ബ്രു​വ​രി 19ന് ​കോ​ഴി​ക്കോ​ട് പൊ​തു​മ​രാ​മ​ത്ത് റ​സ്റ്റ് ഹൗ​സി​ൽ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ കേ​സ് പ​രി​ഗ​ണി​ക്കും.

Kerala

വീഡിയോ പ്രചാരണം: യുവതിക്കെതിരേ ആക്രമണം കടുത്തു; അക്കൗണ്ടുകൾ പ്രൈവറ്റ് ആക്കി

കോഴിക്കോട്: ബസ് യാത്രയ്ക്കിടെ ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും പൊതുപ്രവര്‍ത്തകയുമായ യുവതി വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരേ സൈബർ ആക്രമണം കടുത്തു. മാനക്കേട് കാരണം കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ ദീപക് (41) ജീവനൊടുക്കിയ സംഭവത്തിലാണ് സാമൂഹിക മാധ്യമ പ്ലാറ്റ്ഫാമുകളില്‍ കടുത്ത സൈബര്‍ ആക്രമണം നടക്കുന്നത്.

പാവപ്പെട്ട യുവാവിനെ കൊലയ്ക്കു കൊടുത്തുവെന്ന് ആരോപിച്ചു പ്രമുഖ സോഷ്യല്‍ മീഡിയ താരങ്ങളും ജനപ്രതിനിധികളും സെലിബ്രിറ്റികളും യുവതിക്കെതിരേ രംഗത്തുവന്നതോടെ അവര്‍ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ പ്രൈവറ്റാക്കി.
കല്‍പ്പറ്റ എംഎല്‍എ ടി. സിദീഖ്, നടിയും ഡബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി, സന്തോഷ് പണ്ഡിറ്റ്, രാഹുല്‍ ഈശ്വര്‍, മെന്‍സ് അസോസിയേഷന്‍ പ്രതിനിധി അജിത് തുടങ്ങിയവര്‍ യുവതിയുടെ നടപടിയെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചിരിക്കുന്നത്. സംഭവത്തില്‍ യുവതിക്കെതിരെ പരാതി പ്രവാഹമാണ്. മുഖ്യമന്ത്രിക്കും ഡിജിപിക്കും കോഴിക്കോട് സിറ്റി പോലീസിനുമാണ് പരാതികള്‍ ലഭിച്ചത്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കാൻ കാരണം അപമാനവും മാനസിക സംഘര്‍ഷവുമെന്നാണ് പരാതിയില്‍ പറയുന്നത്. അന്വേഷണം നടത്താനാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസിന്‍റെ നീക്കം.

Kerala

ബസിലെ വിവാദ വീഡിയോ, ജീവനൊടുക്കൽ; യുവതിയുടെ മൊഴിയെടുക്കാന്‍ പോലീസ്

കോഴിക്കോട്: ബസിനുള്ളില്‍ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപിച്ചു സമൂഹ മാധ്യമങ്ങളില്‍ യുവതി വീഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെ യുവാവ് ജീവനൊടുക്കിയതില്‍ നിയമ നടപടിക്ക് ഒരുങ്ങി കുടുംബം. ഇനി മറ്റാര്‍ക്കും ഇങ്ങനെ സംഭവിക്കരുതെന്നും മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും കോഴിക്കോട് മാങ്കാവ് ഗോവിന്ദപുരം സ്വദേശി ദീപക്കി(38)ന്‍റെ പിതാവ് ഉള്ളാട്ടുതൊടി ചോയി പറഞ്ഞു.
സംഭവത്തില്‍ യുവതിക്കെതിരെ പരാതി പ്രവാഹമാണ്. മുഖ്യമന്ത്രിക്കും ഡിജിപിക്കും കോഴിക്കോട് സിറ്റി പോലീസിനുമാണ് പരാതികള്‍ ലഭിച്ചത്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കാൻ കാരണം അപമാനവും മാനസിക സംഘര്‍ഷവുമെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിയിൽ അന്വേഷണം നടത്താനാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസിന്‍റെ നീക്കം. കോഴിക്കോട് അരീക്കാട് സ്വദേശിയായ യുവതിയാണ് ദീപക്കിനെതിരെ വീഡിയോ ഇട്ടത്. ഇന്നു പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തും.
ദീപക് ലൈംഗിക അതിക്രമം നടത്തിയെന്നാരോപിച്ച് യുവതി വീഡിയോ ചിത്രീകരിക്കുകയും സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. തിരക്കുള്ള ബസില്‍ വച്ച് യുവതി ചിത്രീകരിച്ച വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതില്‍ മനംനൊന്താണ് യുവാവ് ജീവനൊടുക്കിയതെന്നു പരാതികളിൽ പറയുന്നു.

ബന്ധുക്കൾ രംഗത്ത്

വസ്തുതാ വിരുദ്ധമായ പ്രചാരണമാണ് യുവതി നടത്തിയതന്നും ദീപക് കടുത്ത മാനസിക സംഘര്‍ഷത്തില്‍ ആയിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു. വീട്ടില്‍ അച്ഛനും അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാവിലെ എഴുന്നേല്‍ക്കാത്തതിനെത്തുടര്‍ന്നു വീട്ടുകാര്‍ വാതിലില്‍ മുട്ടി വിളിച്ചെങ്കിലും മുറി തുറന്നില്ല. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്നു വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് തൂങ്ങി മരിച്ചനിലയില്‍ ദീപക്കിനെ കണ്ടെത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന തരത്തിലുള്ള വീഡിയോ പ്രചരിച്ചത്. ദീപക് വളരെ മാന്യനാണെന്നും ഇതുവരെ ഒരു ചീത്തപ്പേരും കേള്‍പ്പിച്ചിട്ടില്ലെന്നുമാണ് ബന്ധുക്കളും സുഹൃത്തുക്കളും ആവര്‍ത്തിക്കുന്നത്. പൊതുപ്രവര്‍ത്തകയാണ് വീഡിയോ പ്രചരിപ്പിച്ചത്.
ദീപക്കിന്‍റെ ജീവനൊടുക്കിയതോടെ യുവതി വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ ആരോപണം ആവര്‍ത്തിച്ചിരുന്നു. ഇവര്‍ക്കെതിരേ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്.

Kerala

'കണ്ടന്‍റിനുവേണ്ടി ദീപക്കിനെ കൊലയ്ക്ക് കൊടുത്തു': യുവതിക്കെതിരേ ഗുരുതര ആരോപണം

കോഴിക്കോട്: ഗോവിന്ദപുരത്ത് ബസ് യാത്രയ്ക്കിടെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ യുവതിക്കെതിരേ ഗുരുതര ആരോപണവുമായി യുവാവിന്‍റെ സുഹൃത്തുക്കളും കുടുംബവും.

സോഷ്യൽ മീഡിയയിൽ നല്ല റീച്ച് കിട്ടി പ്രശസ്തയാകാൻ കണ്ടന്‍റ് ക്രിയേഷന് വേണ്ടി ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറായ യുവതി ദീപക്കിനെ ഉപയോഗിച്ചെന്ന് സുഹൃത്ത് അഷ്‌കര്‍ ആരോപിച്ചു. ദീപക് മോശം സ്വഭാവക്കാരനല്ല. പരാതിയുണ്ടെങ്കില്‍ അപ്പോള്‍ തന്നെ പ്രതികരിക്കണമായിരുന്നു. അതിനു പകരം കണ്ടന്‍റ് കിട്ടിയല്ലോ എന്നു ചിന്തിച്ച് വീഡിയോ എടുക്കാൻ അവന്‍റെ അടുത്ത് പോയി നിന്നു. അവര്‍ കാരണമാണ് അവന്‍ ജീവനൊടുക്കിയതെന്നും അഷ്‌കര്‍ പറഞ്ഞു.

വീഡിയോ പ്രചരിപ്പിച്ച യുവതി ശിക്ഷിക്കപ്പെടണമെന്നും മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും ദീപക്കിന്‍റെ പിതാവ് ഉള്ളാട്ടുതൊടി ചോയി പറഞ്ഞു. ചെയ്യാത്ത കുറ്റത്തിനാണ് മകന് ജീവന്‍ നഷ്ടമായതെന്ന് അമ്മ കനിഹ പറഞ്ഞു.

ഒരു ചീത്തപ്പേര് പറയിപ്പിച്ചിട്ടില്ല. മകന് ഇത് താങ്ങാന്‍ കഴിഞ്ഞിട്ടില്ല. ഒരാള്‍ക്കും ഇങ്ങനെ സംഭവിക്കരുതെന്നും ഒരമ്മയ്ക്കും ഈ അവസ്ഥയുണ്ടാകരുതെന്നും കനിഹ പറഞ്ഞു. ഒരു മോശം സ്വഭാവവും ഇല്ലാത്തവന്‍ ആണ് ദീപക്. ദൃശ്യം പ്രചരിച്ചതോടെ വലിയ വിഷമത്തില്‍ ആയിരുന്നു. മകന്‍ പാവമായിരുന്നു. കര്‍ശ നടപടി ഉണ്ടാകണം. രണ്ടുദിവസമായി ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നില്ല. രാവിലെ വിളിച്ചപ്പോള്‍ വാതില്‍ തുറന്നില്ല. തള്ളിത്തുറന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏക മകനാണ് നഷ്ടമായതെന്നും പിതാവ് പറഞ്ഞു.

അതേസമയം, സംഭവത്തില്‍ യുവതിക്കെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഈശ്വര്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.

Latest News

Up