Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FEFKA

16 മ​ണി​ക്കൂ​ർ ജോ​ലി​സ​മ​യം 12 ആ​യി കു​റ​യും; കോ​ൾ​ഷീ​റ്റ് സ​മ്പ്ര​ദാ​യം നി​ല​വി​ൽ വ​രു​ത്തി മ​ല​യാ​ള​സി​നി​മ

മ​ല​യാ​ള സി​നി​മാ മേ​ഖ​ല​യി​ൽ പു​തി​യ കോ​ൾ​ഷീ​റ്റ് സ​മ്പ്ര​ദാ​യം നി​ല​വി​ൽ വ​ന്നു. കേ​ര​ള ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നും ഫെ​ഫ്ക​യും ചേ​ർ​ന്ന് ക​രാ​ർ ഒ​പ്പി​ട്ടു.

ഇ​ത​നു​സ​രി​ച്ച് 16 മ​ണി​ക്കൂ​ർ ജോ​ലി​യെ​ന്ന​ത് 12 മ​ണി​ക്കൂ​റാ​യി കു​റ​യും. അ​ഭി​നേ​താ​ക്ക​ൾ ലൊ​ക്കേ​ഷ​നി​ൽ വ​രാ​ൻ വൈ​കു​മ്പോ​ൾ തൊ​ഴി​ലാ​ളി​ക​ൾ യൂ​ണി​റ്റി​ൽ അ​ധി​ക​ജോ​ലി ചെ​യ്യേ​ണ്ടി​വ​ന്ന സ്ഥി​തി ഇ​തോ​ടെ മാ​റും.

തൊ​ഴി​ലാ​ളി​ക​ളു​ടെ വി​ശ്ര​മം, ഓ​വ​ർ ടൈം ​തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ലും ക​രാ​റി​ലൂ​ടെ തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ൽ ശ​മ്പ​ളം വാ​ങ്ങു​ന്ന എ​ല്ലാ അ​ഭി​നേ​താ​ക്ക​ളും ക​രാ​റി​ന്‍റെ ഭാ​ഗ​മാ​കും.

സി​നി​മാ മേ​ഖ​ല​യി​ലു​ള്ള​വ​രു​ടെ ക്ഷേ​മ​വും അ​വ​കാ​ശ​വും സം​ര​ക്ഷി​ക്കു​ന്ന​താ​ണ് പു​തി​യ വേ​ത​ന ക​രാ​റെ​ന്നു ഫെ​ഫ്ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.

Kerala

ദി​ലീ​പി​നെ തി​രി​ച്ചെ​ടു​ക്കാ​നു​ള്ള നീ​ക്കം; ഫെ​ഫ്ക​യി​ൽ നി​ന്നും രാ​ജി​വ​ച്ച് ഭാ​ഗ്യ​ല​ക്ഷ്മി

തി​രു​വ​ന​ന്ത​പു​രം: ഫെ​ഫ്ക​യി​ൽ നി​ന്ന് രാ​ജി​വെ​ച്ച് ന​ടി​യും ഡ​ബ്ബിം​ഗ് ആ​ർ​ട്ടി​സ്റ്റു​മാ​യ ഭാ​ഗ്യ​ല​ക്ഷ്മി. ന​ട​ൻ ദി​ലീ​പി​നെ സം​ഘ​ട​ന​ക​ളി​ലേ​ക്ക് തി​രി​ച്ചെ​ടു​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് രാ​ജി.

ദി​ലീ​പി​നെ​തി​രെ​യു​ള്ള​ത് അ​ന്തി​മ വി​ധി​യെ​ന്ന നി​ല​യി​ൽ സം​ഘ​ട​ന​ക​ൾ കാ​ണു​ന്നു​വെ​ന്നും ഇ​നി ഒ​രു സം​ഘ​ട​ന​യു​ടെ​യും ഭാ​ഗ​മാ​കി​ല്ലെ​ന്നും ഭാ​ഗ്യ​ല​ക്ഷ്മി അ​റി​യി​ച്ചു.

അ​തി​ജീ​വി​ത​യെ വി​ളി​ക്കാ​നോ അ​വ​രോ​ടൊ​ന്ന് സം​സാ​രി​ക്കാ​നോ സം​ഘ​ട​ന ശ്ര​മി​ച്ചി​ല്ല. ക​മ്മി​റ്റി​യി​ലു​ള്ള​വ​രോ​ട് പോ​ലും തീ​രു​മാ​നി​ക്കാ​തെ​യാ​ണ് ദി​ലീ​പി​നെ തി​രി​ച്ചെ​ടു​ക്കാ​നു​ള്ള നീ​ക്ക​മെ​ന്നും ഭാ​ഗ്യ​ല​ക്ഷ്മി പ​റ​ഞ്ഞു.

ദി​ലീ​പി​ന്‍റെ അം​ഗ​ത്വ​ത്തെ സം​ബ​ന്ധി​ച്ചു​ള്ള തു​ട​ർ​ന​ട​പ​ടി​ക​ൾ ഡ​യ​റ​ക്ടേ​ഴ്സ് യൂ​ണി​യ​നോ​ട് ആ​ലോ​ചി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് ഫെ​ഫ്ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ വി​ധി വ​ന്ന​തി​ന് പി​ന്നാ​ലെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഭാ​ഗ്യ​ല​ക്ഷ്മി​യു​ടെ രാ​ജി.

Latest News

Up