മലയാള സിനിമാ മേഖലയിൽ പുതിയ കോൾഷീറ്റ് സമ്പ്രദായം നിലവിൽ വന്നു. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്കയും ചേർന്ന് കരാർ ഒപ്പിട്ടു.
ഇതനുസരിച്ച് 16 മണിക്കൂർ ജോലിയെന്നത് 12 മണിക്കൂറായി കുറയും. അഭിനേതാക്കൾ ലൊക്കേഷനിൽ വരാൻ വൈകുമ്പോൾ തൊഴിലാളികൾ യൂണിറ്റിൽ അധികജോലി ചെയ്യേണ്ടിവന്ന സ്ഥിതി ഇതോടെ മാറും.
തൊഴിലാളികളുടെ വിശ്രമം, ഓവർ ടൈം തുടങ്ങിയ കാര്യങ്ങളിലും കരാറിലൂടെ തീരുമാനമായിട്ടുണ്ട്. ഒരു ലക്ഷത്തിനു മുകളിൽ ശമ്പളം വാങ്ങുന്ന എല്ലാ അഭിനേതാക്കളും കരാറിന്റെ ഭാഗമാകും.
സിനിമാ മേഖലയിലുള്ളവരുടെ ക്ഷേമവും അവകാശവും സംരക്ഷിക്കുന്നതാണ് പുതിയ വേതന കരാറെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ അറിയിച്ചു.
Tags : Malayalam film industry fefka producers association