x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫെ​ഫ്ക ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ൽ പ്ര​ഖ്യാ​പ​നം; ഒ​ന്നാ​മ​തെ​ത്തി​യാ​ൽ ഒ​ന്ന​ര​ല​ക്ഷം രൂ​പ  


Published: December 18, 2025 09:12 AM IST | Updated: December 18, 2025 12:33 PM IST

ഫെ​ഫ്ക ഡ​യ​റ​ക്‌​ടേ​ഴ്‌​സ് യൂ​ണി​യ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന നാ​ലാ​മ​ത് ഫെ​ഫ്ക ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യി​ൽ വെ​ച്ച് പ്ര​ശ​സ്ത ക​നേ​ഡി​യ​ൻ സം​വി​ധാ​യി​ക​യും സ്പി​രി​റ്റ് ഓ​ഫ് സി​നി​മ അ​വാ​ർ​ഡ് ജേ​താ​വു​മാ​യ കെ​ല്ലി ഫൈ​ഫ് മാ​ർ​ഷ​ൽ നി​ർ​വ​ഹി​ച്ചു.

ഹ്ര​സ്വ ചി​ത്ര​ങ്ങ​ളു​ടെ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മ​ത്സ​ര​വേ​ദി​യാ​യ ഫെ​ഫ്ക ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​ൽ ഈ ​വ​ർ​ഷം മു​ത​ൽ മി​ക​ച്ച ഷോ​ർ​ട്ട് ഫി​ലി​മി​ന് ഒ​ന്ന​ര ല​ക്ഷം രൂ​പ​യും (150000/- ) ര​ണ്ടാ​മ​ത്തെ ചി​ത്ര​ത്തി​ന് ഒ​രു​ല​ക്ഷം ( 100000/) രൂ​പ​യും മൂ​ന്നാ​മ​ത്തെ ചി​ത്ര​ത്തി​ന് അ​മ്പ​തി​നാ​യി​രം രൂ​പ​യും (50,000/) ശി​ല്പ​വും പ്ര​ശ​സ്തി പ​ത്ര​വു​മാ​ണ് അ​വാ​ർ​ഡാ​യി ന​ൽ​കു​ക.

മു​ഖ്യാ​തി​ഥി​യാ​യ കെ​ല്ലി ഫൈ​ഫ് മാ​ർ​ഷ​ലി​നെ ഡോ​ക്ട​ർ ബി​ജു സ​ദ​സി​ന് പ​രി​ച​യ​പ്പെ​ടു​ത്തി. ബ്ലാ​ക്ക് ബോ​ഡീ​സ് എ​ന്ന ഷോ​ർ​ട്ട് ഫി​ലി​മി​ലൂ​ടെ രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​ക​ളി​ൽ ശ്ര​ദ്ധേ​യ​യാ​യ കെ​ല്ലി മാ​ർ​ഷ​ൽ ത​ന്‍റെ ച​ല​ച്ചി​ത്ര അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു.

ച​ല​ച്ചി​ത്ര പ്ര​തി​ഭ​ക​ളാ​യ ക​മ​ൽ, ടി.​കെ. രാ​ജീ​വ്കു​മാ​ർ, ശ്യാ​മ​പ്ര​സാ​ദ്, അ​ഴ​ക​പ്പ​ൻ, കു​ക്കു പ​ര​മേ​ശ്വ​ര​ൻ, ജോ​ഷി മാ​ത്യു, സ​ന്ദീ​പ് സേ​ന​ൻ, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, ശ്രീ​കു​മാ​ർ അ​രൂ​ക്കു​റ്റി, ബാ​ബു പ​ള്ളാ​ശേ​രി, അ​ൻ​സി​ബ, നീ​ന കു​റു​പ്പ്, സാ​ജു ന​വോ​ദ​യ, വി.​ടി. ശ്രീ​ജി​ത്ത്, ഗി​രി​ശ​ങ്ക​ർ, സ​ജി​ൻ ലാ​ൽ, ഔ​സേ​പ്പ​ച്ച​ൻ വാ​ള​ക്കു​ഴി, സ​ന്തോ​ഷ് പ​വി​ത്രം, ഉ​ണ്ണി ശി​വ​പാ​ൽ, വേ​ണു ഗോ​പാ​ൽ, സി​ദ്ധാ​ർ​ഥ്, വേ​ണു ബി. ​നാ​യ​ർ, സാ​ജി​ദ് യാ​ഹി​യ, അ​നൂ​പ് ര​വീ​ന്ദ്ര​ൻ, എ.​എ​സ്‌. ദി​നേ​ശ് തു​ട​ങ്ങി ഒ​ട്ടേ​റെ ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ഫെ​ഫ്ക വ​ർ​ക്കിം​ഗ് സെ​ക്ര​ട്ട​റി സോ​ഹ​ൻ സീ​നു​ലാ​ൽ സ്വാ​ഗ​ത​വും ഡ​യ​റ​ക്‌​ടേ​ഴ്‌​സ് യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ധു വി​ൻ​സെ​ന്‍റ് അ​ധ്യ​ക്ഷ​ത​യും വ​ഹി​ച്ച ച​ട​ങ്ങി​ൽ ഷോ​ർ​ട്ട് ഫി​ലിം ക​മ്മി​റ്റി ക​ൺ​വീ​ന​ർ സ​ലാം ബാ​പ്പു ന​ന്ദി പ​റ​ഞ്ഞു. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബൈ​ജു​രാ​ജ് ചേ​ക​വ​ർ, നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ മ​നോ​ജ് അ​ര​വി​ന്ദാ​ക്ഷ​ൻ, വി.​സി. അ​ഭി​ലാ​ഷ്, ജോ​ജു റാ​ഫേ​ൽ, ഷി​ബു പ​ര​മേ​ശ്വ​ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഏ​റ്റ​വും മി​ക​ച്ച സം​വി​ധാ​യ​ക​ന് പ​തി​നാ​യി​രം രൂ​പ​യും മി​ക​ച്ച ന​ട​ൻ ന​ടി ബാ​ല​താ​രം, തി​ര​ക്ക​ഥാ​കൃ​ത്ത്, ഛായാ​ഗ്രാ​ഹ​ക​ൻ, എ​ഡി​റ്റ​ർ, ക​ലാ​സം​വി​ധാ​യ​ക​ൻ, മ്യു​സി​ക് ഡ​യ​റ​ക്ട​ർ, മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റ്, കോ​സ്റ്റ്യും ഡി​സൈ​ന​ർ, വി ​എ​ഫ് എ​ക്സ് ആ​ർ​ട്ടി​സ്റ്റ് ഉ​ൾ​പ്പ​ടെ​യു​ള്ള 12 വ്യ​ക്തി​ഗ​ത വി​ഭാ​ഗ​ങ്ങ​ൾ​ക്ക് അ​യ്യാ​യി​രം രൂ​പാ വീ​ത​വും ശി​ല്പ​വും പ്ര​ശ​സ്തി പ​ത്ര​വു​മാ​ണ് അ​വാ​ർ​ഡാ​യി ന​ൽ​കു​ക.

ജ​ന​റ​ൽ കേ​റ്റ​ഗ​റി, കാ​മ്പ​സ്, പ്ര​വാ​സി, AI ചി​ത്ര​ങ്ങ​ൾ, ഫെ​ഫ്ക ഡ​യ​റ​ക്‌​ടേ​ഴ്‌​സ് യൂ​ണി​യ​ൻ അം​ഗ​ങ്ങ​ൾ​ക്ക് വേ​ണ്ടി​യു​ള്ള വി​ഭാ​ഗം എ​ന്നി​ങ്ങ​നെ അ​ഞ്ചു കാ​റ്റ​ഗ​റി​ക​ളി​ൽ അ​വാ​ർ​ഡു​ക​ൾ ന​ൽ​കും.

വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്-9074590448, 9544342226

Tags : FEFKA Short Film Festival

Recent News

Up