Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fishermen

പത്ത് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ലങ്കൻ സേനയുടെ പിടിയിൽ

കൊ​​​​​ളം​​​​​ബോ: അ​​​​​തി​​​​​ർ​​​​​ത്തി​​​​​ക​​​​​ട​​​​​ന്ന് മ​​​​​ത്സ്യ​​​​​ബ​​​​​ന്ധ​​​​​നം ന​​​​​ട​​​​​ത്തി​​​​​യെ​​​​​ന്നാ​​​​​രോ​​​​​പി​​​​​ച്ച് ഇ​​​​​ന്ത്യ​​​​​ക്കാ​​​​​രാ​​​​​യ 10 മ​​​​​ത്സ്യ​​​​​ത്തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ളെ ശ്രീ​​​​​ല​​​​​ങ്ക​​​​​ൻ നാ​​​​​വി​​​​​ക​​​​​സേ​​​​​ന പി​​​​​ടി​​​​​കൂ​​​​​ടി.

വ​​​​​ള്ള​​​​​വും വ​​​​​ല​​​​​ക​​​​​ളും പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ത്തു. ഡെ​​​​​ഫ്റ്റ് ദ്വീ​​​​​പി​​​​​ന്‍റെ തീ​​​​​ര​​​​​ത്തു​​​​​നി​​​​​ന്ന് ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ലെ​​​​​ടു​​​​​ത്ത ഇ​​​​​വ​​​​​രെ ജാ​​​​​ഫ്ന മൈ​​​​​ലാ​​​​​ടി​​​​​യി​​​​​ലെ ഫി​​​​​ഷ​​​​​റീ​​​​​സ് ഇ​​​​​ൻ​​​​​സ്പെ​​​​​ക്ട​​​​​റി​​​​​നു കൈ​​​​​മാ​​​​​റി.

ക​​​​​ഴി​​​​​ഞ്ഞ​​​​​വ​​​​​ർ​​​​​ഷം ലങ്ക 346 ഇ​​​​​ന്ത്യ​​​​​ൻ മത്സ്യത്തൊഴിലാളികളെ അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തി​​​​​രു​​​​​ന്നു.​​

International

35 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ല​ങ്ക​ൻ സേ​ന​യു​ടെ പി​ടി​യി​ൽ

 കൊ​ളം​ബോ: അ​ന​ധി​കൃ​ത​മാ​യി മ​ത്സ്യ​ബ​ന്ധ​ന​ത്തി​ലേ​ർ​പ്പെ​ട്ടെ​ന്നാ​രോ​പി​ച്ച് 35 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ല​ങ്ക​ൻ സേ​ന അ​റ​സ്റ്റ് ചെ​യ്തു. ബോ​ട്ടു​ക​ളും വ​ല​ക​ളും പി​ടി​ച്ചെ​ടു​ത്തു.

വ​ട​ക്ക​ൻ ജാ​ഫ്ന​യ്ക്കു സ​മീ​പം ക​ങ്കേ​ശ​ൻ​തു​റൈ​യി​ൽ​നി​ന്ന് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​തെ​ന്നു നാ​വി​ക​സേ​ന ക​മാ​ൻ​ഡ​ർ ബു​ദ്ധി​ക സ​ന്പ​ത്ത് പ​റ​ഞ്ഞു.

ഒ​ക്‌​ടോ​ബ​ർ ഒ​ന്പ​തി​ന് ത​ലൈ​മാ​ന്നാ​റി​ൽ​നി​ന്ന് 47 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ല​ങ്ക​ൻ സേ​ന പി​ടി​കൂ​ടി​യി​രു​ന്നു.

District News

എ​ൻ​ജി​ൻ നി​ല​ച്ച് ക​ട​ലി​ൽ ഒ​ഴു​കി​യ വ​ള്ള​ത്തി​ലെ 5 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെടു​ത്തി

വൈ​പ്പി​ൻ: എ​ൻ​ജി​ൻ നി​ല​ച്ച​തി​നെ തു​ട​ർ​ന്നു ക​ട​ലി​ൽ ഒ​ഴു​കി​യ വ​ള്ള​ത്തി​ലെ അ​ഞ്ചു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി. അ​തു​വ​ഴി വ​ന്ന മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടാ​ണ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ര​ക്ഷ​ക​നാ​യി മാ​റി​യ​ത്. ചെ​ല്ലാ​നം മി​നി ഫി​ഷിം​ഗ് ഹാ​ർ​ബ​റി​ൽ​നി​ന്ന് ഇ​ന്നു ഇ​ന്ന​ലെ പു​ല​ർ​ച്ചെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ അ​ർ​ത്തു​ങ്ക​ൽ സ്വ​ദേ​ശി​യു​ടെ ഇ​മ്മാ​നു​വ​ൽ എ​ന്ന മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​മാ​ണ് കൊ​ച്ചി​ക്ക് പ​ടി​ഞ്ഞാ​റ് 18 ഫാ​തം അ​ക​ലെ ക​ട​ലി​ൽ എ​ൻ​ജി​ൻ നി​ല​ച്ച് ഒ​ഴു​കി​യ​ത്.

ക​ണ്ട​ക്ക​ട​വ് സ്വ​ദേ​ശി​ക​ളാ​യ പൊ​ള്ള​യി​ൽ ഫ്രാ​ൻ​സി​സ്(50), അ​രി​പ്പാ​ട് പ​റ​മ്പ് കു​ഞ്ഞു​മോ​ൻ (54), അ​ര​യ​ശേ​രി ആ​ന്‍റ​പ്പ​ൻ (62), അ​റ​ക്ക​ൽ ഷെ​ബി​ൻ (40) , പൊ​ള്ള​ക്ക​ട​വ് പ്രി​ൻ​സ് (42) പൊ​ള്ള​ക്ക​ട​വ് എ​ന്നി​വ​രാ​ണ് വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. രാ​വി​ലെ 11 ഓ​ടെ ചെ​ല്ലാ​നം ഹാ​ർ​ബ​റി​ൽ അ​ടു​ക്കേ​ണ്ട വ​ള്ളം വൈ​കി​ട്ട് ആ​റ് ആ​യി​ട്ടും തീ​ര​മ​ണ​യാ​തെ വ​ന്ന​തി​നെ​തു​ട​ർ​ന്ന് ഫോ​ർ​ട്ട് കൊ​ച്ചി, അ​ർ​ത്തു​ങ്ക​ൽ മേ​ഖ​ല​യി​ലെ കോ​സ്റ്റ​ൽ പോ​ലീ​സും ഫി​ഷ​റീ​സ് അ​ധി​കൃ​ത​രും ക​ട​ലി​ൽ തെരച്ചി​ൽ ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു.

രാ​ത്രി ഒ​ൻ​പ​തോ​ടെ അ​ഞ്ചു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും വ​ള്ള​വും വൈ​പ്പി​ൻ സ്വ​ദേ​ശി​യാ​യ സി​നി​ൽ​ജോ​സി​ന്‍റെ നാ​ഥ​ൻ എ​ന്ന മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ര​ക്ഷ​പ്പെ​ടു​ത്തി കൊ​ണ്ടു​വ​രു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചു. തു​ട​ർ​ന്ന് രാ​ത്രി 11:30 ഓ​ടെ തൊ​ഴി​ലാ​ളി​ക​ളെ വൈ​പ്പി​ൻ ഫി​ഷ​റീ​സ് സ്റ്റേ​ഷ​നി​ൽ സു​ര​ക്ഷി​ത​മാ​യി എ​ത്തി​ച്ചു. ആ​ർ​ക്കും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ലെ​ന്ന് ഫി​ഷ​റീ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

District News

കോഴിക്കോട് കടപ്പുറത്ത് തിരമാലകളുടെ ശക്തി വർധിച്ചു; മീൻപിടിത്തക്കാർക്ക് ജാഗ്രതാ നിർദേശം

കോഴിക്കോട് ജില്ലയിലെ തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കടപ്പുറത്ത് തിരമാലകളുടെ ശക്തി വർധിച്ചിട്ടുണ്ട്. തെക്കൻ കേരള തീരങ്ങളിൽ രൂപപ്പെട്ട ന്യൂനമർദ്ദം അറബിക്കടലിലേക്ക് നീങ്ങുന്നതാണ് തിരമാലകൾ ഉയരാൻ കാരണം.

മീൻപിടിത്തക്കാർ കടലിൽ പോകരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ഫിഷറീസ് വകുപ്പ് ആവശ്യപ്പെട്ടു. തീരദേശവാസികൾക്ക് ആവശ്യമായ സുരക്ഷാ നിർദേശങ്ങൾ നൽകുകയും അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്തിട്ടുണ്ട്.

ദുരന്തനിവാരണ സേനയും കോസ്റ്റൽ പോലീസും തീരപ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കി. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും, പൊതുജനങ്ങൾ അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു

Latest News

Up