x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മത്സ്യലഭ്യത കൂടുന്നു, മത്സ്യത്തൊഴിലാളികൾ കുറയുന്നു

ആ​ന്‍റ​ണി ആ​റി​ൽ​ച്ചി​റ
Published: January 13, 2026 03:16 AM IST | Updated: January 13, 2026 03:16 AM IST

കേ​ര​ള​ത്തി​ലെ മ​ത്സ്യ​ല​ഭ്യ​ത​യി​ൽ 2024-25 വ​ർ​ഷ​ത്തി​ൽ മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ 95,000 ട​ണ്ണി​ന്‍റെ വ​ർ​ധ​ന​യാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ട്ട​ത്. ഉ​ൾ​നാ​ട​ൻ മ​ത്സ്യ​മേ​ഖ​ല​യി​ലും സ​മു​ദ്ര​മ​ത്സ‍്യ ക​ണ​ക്കി​ലും വ​ർ​ധ​ന​യു​ണ്ടാ​യി.

29,000 ട​ണ്ണാ​ണ് ഉ​ൾ​നാ​ട​ൻ മ​ത്സ്യ​ത്തി​ന്‍റെ വ​ർ​ധ​ന. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക​വ​ർ​ഷം കേ​ര​ളം ആ​കെ 9.27 ല​ക്ഷം ട​ൺ മ​ത്സ്യം പി​ടി​ച്ചു. ഇ​തി​ൽ 6.47 ല​ക്ഷം ട​ൺ സ​മു​ദ്ര​മ​ത്സ്യ​വും 2.80 ല​ക്ഷം ട​ൺ ഉ​ൾ​നാ​ട​ൻ ​മ​ത്സ്യ​വു​മാ​യി​രു​ന്നു. ക​ട​ന്നു​പോ​കു​ന്ന ഈ ​സാ​മ്പ​ത്തി​ക​വ​ർ​ഷ​വും മ​ത്സ്യ​സ​മ്പ​ത്തി​ൽ വ​ള​ർ​ച്ച​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

എ​ന്നാ​ൽ, 2020ൽ ​കേ​ര​ള​ത്തി​ൽ സ​ജീ​വ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ 2,40,211 ആ​യി​രു​ന്നു. 2024 ആ​യ​പ്പോ​ഴേ​ക്കും ഇ​ത് 2,26,093 ആ​യി കു​റ​ഞ്ഞു. സു​നാ​മി വ​ന്നാ​ലും ഓ​ഖി ദു​ര​ന്ത​മു​ണ്ടാ​യാ​ലും എ​ന്നും അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്ന ഒ​രു വി​ഭാ​ഗ​മാ​യി മാ​റി​യി​രി​ക്കു​ന്നു കേ​ര​ള​ത്തി​ന്‍റെ സൈ​ന്യം എ​ന്ന് സ​ർ​ക്കാ​രു​ക​ൾ ത​ന്നെ വി​ശേ​ഷി​പ്പി​ച്ച ക​ട​ലി​ന്‍റെ മ​ക്ക​ളും മ​റ്റു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും.

കേ​ര​ള​ത്തി​ന്‍റെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ൽ ചെ​റു​ത​ല്ലാ​ത്ത പ​ങ്കു​വ​ഹി​ക്കു​ന്ന​താ​ണ് മ​ത്സ്യ​മേ​ഖ​ല. 590 കി​ലോ​മീ​റ്റ​ർ ക​ട​ൽ​ത്തീ​രം. ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​ത​ക​ൾ​കൊ​ണ്ടും വൈ​വി​ധ്യ​മാ​ർ​ന്ന ജ​ല​സ്രോ​ത​സു​ക​ൾ​കൊ​ണ്ടും അ​നു​ഗൃ​ഹീ​തം. ചെ​റു​തും വ​ലു​തു​മാ​യ 53 കാ​യ​ലു​ക​ൾ, 44 ന​ദി​ക​ൾ നി​ര​വ​ധി ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ൾ എ​ന്നി​വ​യും മ​ത്സ്യ​സ​മ്പ​ത്തി​നാ​ൽ സ​മ്പു​ഷ്ട​​മാ​ണ്.

പോ​ഷ​ക​സ​മൃ​ദ്ധ​വും മാം​സ്യപ്ര​ധാ​ന​വു​മാ​യ ഭ​ക്ഷ്യ​മാ​ണ് മ​ത്സ്യം. കേ​ര​ളജ​ന​ത​യു​ടെ ഭ​ക്ഷ​ണ​ത്തി​ൽ ഏ​റി​യ​പ​ങ്ക് ജ​ന്തു​ജ​ന്യ പ്രോ​ട്ടീ​ൻ ല​ഭ്യ​മാ​കു​ന്ന​ത് മ​ത്സ്യാ​ഹാ​ര​ത്തി​ൽ​നി​ന്നാ​ണ്. ദേ​ശീ​യ ഉ​പ​ഭോ​ക്തൃ സ​ർ​വേ റി​പ്പോ​ർ​ട്ട് പ്ര​കാ​രം കേ​ര​ള​ത്തി​ലെ ഗ്രാ​മ​ങ്ങ​ളി​ൽ ആ​യി​ര​ത്തി​ൽ 829ഉം ​ന​ഗ​ര​ങ്ങ​ളി​ൽ 821ഉം ​കു​ടും​ബ​ങ്ങ​ളി​ൽ മ​ത്സ്യം ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി രേ​ഖ​പ്പെ​ടു​ത്തു​ന്നു. കേ​ര​ള​മൊ​രു മ​ത്സ്യോ​ത്പാ​ദ​ക, ഉ​പ​ഭോ​ഗ സം​സ്ഥാ​ന​മാ​ണ്. ഒ​രു കാ​ല​ത്ത് ഉ​ത്പാ​ദ​ന​ത്തി​ൽ ഒ​ന്നാം സ്ഥാ​നം അ​ല​ങ്ക​രി​ച്ചി​രു​ന്ന കേ​ര​ളം ഇ​ന്നു പക്ഷെ പ​ല സം​സ്ഥാ​ന​ങ്ങ​ളെ​യും​ അപേക്ഷിച്ച് പി​ന്നി​ലാ​ണ്.

തീ​ര​ദേ​ശ​ത്തെ പ്ര​ധാ​ന തൊ​ഴി​ൽ മ​ത്സ്യ​ബ​ന്ധ​നമാണ്. 222 ക​ട​ലോ​ര മ​ത്സ്യഗ്രാ​മ​ങ്ങ​ളി​ലും 113 ഉ​ൾ​നാ​ട​ൻ മ​ത്സ്യ​ഗ്രാ​മ​ങ്ങ​ളി​ലു​മാ​യി അ​ധി​വ​സി​ക്കു​ന്ന 10 ല​ക്ഷ​ത്തി​ല​ധി​കം ജ​ന​ങ്ങ​ളു​ടെ മു​ഖ്യ ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​ണ് മ​ത്സ്യ​ബ​ന്ധ​നം. 750ന​ടു​ത്ത് മ​ത്സ‍്യ​ത്തൊ​ഴി​ലാ​ളി സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളും കേ​ര​ള​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. 10 ല​ക്ഷം ആ​ളു​ക​ളു​ടെ പ്ര​ധാ​ന വ​രു​മാ​ന​മാ​ർ​ഗ​മാ​യി​ട്ടും വേ​ണ്ട പ​രി​ഗ​ണ​ന ഈ ​വി​ഭാ​ഗ​ത്തി​നു ല​ഭി​ക്കു​ന്നു​ണ്ടോ എ​ന്ന​തി​ൽ സം​ശ​യ​മു​ണ്ട്. ഏ​റെ അ​പ​ക​ടം​ നി​റ​ഞ്ഞ തൊ​ഴി​ലാ​ണ് ക​ട​ൽ മ​ത്സ്യ​ബ​ന്ധ​നം. താ​ര​ത​മ്യേ​ന അ​പ​ക​ട​സാ​ധ്യ​ത കു​റ​വാ​ണെ​ങ്കി​ലും ഉ​ൾ​നാ​ട​ൻ മ​ത്സ്യ​മേ​ഖ​ല​യും അ​പ​ക​ടസാ​ധ്യ​ത​യു​ള്ള​താ​ണ്.

പ​ഠ​ന​ങ്ങ​ൾകൊ​ണ്ടുള്ള ഫ​ലം?

സം​സ്ഥാ​ന​ത്തി​ന​ക​ത്തു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും അ​നു​ബ​ന്ധ തൊ​ഴി​ലാ​ളി​ക​ളു​ടെ​യും വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ക്കു​ന്ന​തി​നാ​യി ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി കേ​ര​ള നി​യ​മ​സ​ഭ​യി​ലാ​ണ് ഒ​രു സ​മി​തി രൂ​പ​പ്പെ​ട്ട​ത്. എ​ന്നാ​ൽ, ഈ ​സ​മി​തി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ എ​ത്ര​മാ​ത്രം പ്രാ​വ​ർ​ത്തി​ക​മാ​ക്ക​പ്പെ​ടു​ന്നു​ണ്ട് എ​ന്നു പ​ഠ​നം ന​ട​ത്തേ​ണ്ടി​യി​രി​ക്കു​ന്നു. പ​തി​ന​ഞ്ചാം കേ​ര​ള നി​യ​മ​സ​ഭ​യിൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും അ​നു​ബ​ന്ധ തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ക്ഷേ​മം സം​ബ​ന്ധി​ച്ച സ​മി​തി 2024ലെ ​പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടി​ൽ ചി​ല നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കു​ക​യു​ണ്ടാ​യി. കാ​ലോ​ചി​ത​മാ​യ നി​ർ​ദേ​ശ​ങ്ങ​ളാ​ണ് സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട​തെ​ങ്കി​ലും അ​വ​യ്ക്കു വേ​ണ്ടത്ര പ​രി​ഗ​ണ​ന ല​ഭ്യ​മാ​യി​ട്ടി​ല്ല.

കേ​ര​ള​ത്തി​ൽ ഏ​റ്റ​വും ജ​ന​സാ​ന്ദ്ര​മാ​യ പ്ര​ദേ​ശ​മാ​യ​തു​കൊ​ണ്ടും തീ​ര​ദേ​ശ​വാ​സി​ക​ളാ​യ ജ​ന​ങ്ങ​ളു​ടെ ജീ​വ​സ​ന്ധാ​ര​ണ മാ​ർ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടതായതിനാലും തീ​ര​ദേ​ശ പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ളി​ൽ ശ്ര​ദ്ധാ​പൂ​ർ​വ​മാ​യ സ​ത്വ​ര ഇ​ട​പെ​ട​ലു​ക​ൾ അ​നി​വാ​ര്യ​മാ​ണ്.

തീ​ര​ശോ​ഷ​ണം കൂ​ടു​ത​ൽ വ്യാ​പ​ക​വും രൂ​ക്ഷ​വു​മാ​യി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലും, കാ​ലാ​വ​സ്ഥാ​ മാ​റ്റം വ​രും​കാ​ല​ങ്ങ​ളി​ൽ പ്ര​വ​ച​നാ​തീ​ത​മാ​യ വെ​ല്ലു​വി​ളി​ക​ൾ ഉ​യ​ർ​ത്തു​മെ​ന്ന​തി​നാ​ലും, തീ​ര​ദേ​ശ സ​മൂ​ഹ​ത്തി​ന്‍റെ ആ​ശ​ങ്ക​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​തും പ്ര​കൃ​തി​ദ​ത്ത പ​രി​ഹാ​ര​ങ്ങ​ളി​ൽ ഊ​ന്നി​യ​തും കൂ​ടു​ത​ൽ ശാ​സ്ത്രീ​യ​വുമാ​യ ക​ർ​മ​പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തു ന​ട​പ്പാ​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്. എ​ന്നാ​ൽ, ഈ ​റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച് ഏ​താ​ണ്ട് ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​മ്പോ​ഴും ഇ​തി​ൽ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ മ​ത്സ‍്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഗു​ണ​ക​ര​മാ​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.

പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ

സം​സ്ഥാ​ന​ത്തി​ന്‍റെ പ​ദ്ധ​തി വി​ഹി​ത​ത്തി​ൽ ഈ ​മേ​ഖ​ല​യ്ക്കാ​യി പ്ര​ത്യേ​ക ഘ​ട​ക​പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചു ന​ട​പ്പാ​ക്ക​ണം. ഇ​ത് ഈ ​വി​ഭാ​ഗ​ത്തി​ന്‍റെ പി​ന്നാ​ക്കാ​വ​സ്ഥ​യ്ക്കു മാ​റ്റം വ​രു​ത്തും. ഇ​തി​നാ​യി തീ​ര​ദേ​ശ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​യി തീ​ര​ദേ​ശ​ഘ​ട​ക പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണം. ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ പു​ലി​മു​ട്ട്, ക​ട​ൽ​ഭി​ത്തി എ​ന്നി​വ നി​ർ​മി​ക്കു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള സാ​ധ്യ​താ പ​ഠ​നം ന​ട​ത്തു​ന്ന​തി​നു​ള്ള കാ​ല​താ​മ​സം ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി​യു​ണ്ടാ​ക​ണം.

ഇ​ത​ര​സം​സ്ഥാ​ന മ​ത്സ്യ​ങ്ങ​ൾ വി​ല്പ​ന ന​ട​ത്തു​ന്ന​ത് നി​യ​മം മൂ​ലം നി​രോ​ധി​ക്കാ​നാ​കി​ല്ലെ​ങ്കി​ലും അ​വ​യു​ടെ ക​ട​ന്നു​ക​യ​റ്റം നി​യ​ന്ത്രി​ക്കാ​നും ഗു​ണ​മേ​ന്മ ഉ​റ​പ്പു​വ​രു​ത്താ​നും ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. മ​ത്സ്യ​സം​ഭ​ര​ണ-​വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ൾ ആ​ധു​നി​കീക​രി​ച്ച് മ​ത്സ‍്യ​വി​പ​ണ​നം അ​തി​നാ​യി നി​ശ്ച​യി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണെ​ന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണം. ക​ട​ലി​ലെ പ്ര​ക്ഷു​ബ്ധ​മാ​യ കാ​ലാ​വ​സ്ഥ​യി​ൽ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളോ​ടു പൊ​രു​തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്പോ​ൾ നി​ര​ന്ത​രം നേ​രി​ടേ​ണ്ടി​വ​രു​ന്ന അ​പ​ക​ട​സാ​ധ്യ​ത​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത് സീ ​റെ​സ്ക്യു സ്ക്വാ​ഡി​ലെ അം​ഗ​ങ്ങ​ൾ​ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം.

തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ത്സ്യ​ബ​ന്ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ങ്കേ​തി​ക വൈ​ദ​ഗ്ധ്യം കൈ​വ​രി​ക്കു​ന്ന​തി​നും ഫി​ഷ​റീ​സ് മേ​ഖ​ല​യി​ലെ ഉ​ത്പാ​ദ​ന​ക്ഷ​മ​ത​യും സു​സ്ഥി​ര​ത​യും മെ​ച്ചെ​പ്പെ​ടു​ത്തു​ന്ന​തി​നും സ​ഹാ​യ​ക​​മാ​കും​വി​ധം നൂ​ത​ന ഫി​ഷ​റീ​സ് കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് ക്വാ​ളി​ഫി​ക്കേ​ഷ​ൻ പാ​യ്ക്ക് നി​ർ​മി​ച്ച് ദേ​ശീ​യ ക്വാ​ളി​ഫി​ക്കേ​ഷ​ൻ ര​ജി​സ്റ്റ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ പ്രൊ​പ്പോ​സ​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന ശി​പാ​ർ​ശ​യും ന​ല്കി​യി​രു​ന്നു.

ട്രോ​ളിം​ഗ് നി​രോ​ധ​ന സ​മ​യ​ത്ത് കാ​രി​യ​ർ വ​ള്ള​ങ്ങ​ളു​ടെ ഉ​പ​യോ​ഗം നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തു​പോ​ലെ എ​ല്ലാ യ​ന്ത്ര​വ​ത്കൃ​ത യാ​ന​ങ്ങ​ൾ​ക്കും ഒ​രു കാ​രി​യ​ർ വ​ള്ളം എ​ന്ന ത​ര​ത്തി​ൽ വ​ർ​ഷ​ത്തി​ലു​ട​നീ​ളം നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണം.

മാ​തൃ​കാ മ​ത്സ്യ​ഗ്രാ​മ​മാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ നി​ല​വി​ലു​ള്ള ഹൈ​സ്കൂ​ൾ, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ പു​തു​താ​യി വി​എ​ച്ച്എ​സ്ഇ ഫി​ഷ​റീ​സ് കോ​ഴ്സു​ക​ൾ തു​ട​ങ്ങു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ തീ​രു​മാ​നം സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ എ​ടു​ക്ക​ണം.

മ​ത്സ്യ​ഭ​വ​നു​ക​ൾ​ക്ക് സ്ഥി​രം കെ​ട്ടി​ടം ല​ഭ്യ​മാ​ക്കു​ക, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​നു​പാ​തി​ക​മാ​യി മ​ത്സ്യ​ഭ​വ​നു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ക, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​പ​ദ്ധ​തി​ക​ൾ ഓ​ൺ​ലൈ​നാ​ക്കു​ക, സു​നാ​മി ഫ്ലാ​റ്റു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കു​ക, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ആ​നു​കൂ​ല്യം യ​ഥാ​സ​മ​യം ന​ല്കു​ക തു​ട​ങ്ങി വി​വി​ധ നി​ർ​ദേ​ശ​ങ്ങ​ളും സ​മ​ർ​പ്പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ഇ​വ​യി​ൽ പ​ല​തും ഇ​ന്നും നി​ർ​ദേ​ശ​ങ്ങ​ളാ​യി മാ​ത്രം ഫ​യ​ലി​ൽ ഉ​റ​ങ്ങു​ക​യാ​ണ്. ശി​പാ​ർ​ശ​ക​ൾ സ​മ​ർ​പ്പി​ച്ച ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന സ​മ​യ​ത്തെ​ങ്കി​ലും ഇ​തി​നൊ​രു മാ​റ്റം വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​പ​ക​ട​മു​ന​മ്പി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളീ സ​ഹോ​ദ​ര​ങ്ങ​ൾ.

Tags : Fish availability increasing fishermen decreasing

Recent News

Up