Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : G. Sudhakaran

തെ​ര​ഞ്ഞെ​ടു​പ്പുചു​മ​ത​ല: ഫോ​ണി​ൽ വി​ളി​ച്ചു, സ​ർ​ക്കു​ല​ർ കി​ട്ടി​യി​ട്ടി​ല്ലെന്ന് ജി. ​സു​ധാ​ക​ര​ൻ

ആ​ല​പ്പു​ഴ: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ലെ സി​പി​എ​മ്മി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു ചു​മ​ത​ല ത​ന്നെ ഏ​ൽ​പ്പി​ച്ചെ​ന്ന വാ​ർ​ത്ത​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മു​ൻ മ​ന്ത്രി​യും സി​പി​എം നേ​താ​വു​മാ​യ ജി. ​സു​ധാ​ക​ര​ൻ.

മൂ​ന്നാ​ഴ്ച മു​ൻ​പ് ജി​ല്ലാ സെ​ക്ര​ട്ട​റി നാ​സ​ർ വി​ളി​ച്ച് പി​ണ​റാ​യി വി​ജ​യ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ജി​ല്ലാ​ത​ല ക​മ്മി​റ്റി​യി​ൽ ചേ​ർ​ത്തി​ട്ടു​ണ്ടെ​ന്ന് ഫോ​ണി​ലൂ​ടെ പ​റ​ഞ്ഞി​രു​ന്നു. പത്തു ദി​വ​സം മു​ന്പ് ഇ​തു സം​ബ​ന്ധി​ച്ച സ​ർ​ക്കു​ല​ർ ഏ​രി​യ​ ക​മ്മി​റ്റി​ക്ക് വ​ന്നി​ട്ടു​ണ്ടെ​ന്നും ത​നി​ക്ക് ഇ​ത് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ജി. ​സു​ധാ​ക​ര​ൻ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.

ജി​ല്ലാ സെ​ന്‍റ​ർ ബ്രാ​ഞ്ചം​ഗ​വും ജി​ല്ലാ​ക​മ്മി​റ്റി​യി​ലെ സ്ഥി​രം ക്ഷ​ണി​താ​വു​മാ​ണ് നി​ല​വി​ൽ ജി. ​സു​ധാ​ക​ര​ൻ. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ നി​ല​വി​ൽ അ​ന്പ​ല​പ്പു​ഴ എം​എ​ൽ​എ ആ​യ എ​ച്ച്. സ​ലാ​മി​ന്‍റെ പ​രാ​തി​യെത്തുട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ പാ​ർ​ട്ടി​യി​ൽ ത​രം​താ​ഴ്ത്തി​യി​രു​ന്നു.

പ​ല ജി​ല്ലാക​മ്മി​റ്റി​ക​ളി​ലും അ​ദ്ദേ​ഹ​ത്തെ ക്ഷ​ണി​ക്കാ​റി​ല്ലെ​ന്നും പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ എ​ടു​ത്ത ന​ട​പ​ടി​ക​ളു​ടെ പേ​രി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള മ​തി​പ്പ് പ​രി​ഗ​ണി​ച്ചാ​ണ് അ​ദ്ദേ​ഹ​ത്തെ ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പു ചു​മ​ത​ല​യി​ലേ​ക്കെ​ത്തി​ച്ച​തെ​ന്നാ​ണു വി​വ​രം.

ആ​ല​പ്പു​ഴ​യി​ലെ സി​പി​എ​മ്മി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന ആ​റം​ഗ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യി​ലാ​ണ് ജി. ​സു​ധാ​ക​ര​നെ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. സി​പി​എം സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം മ​ന്ത്രി സ​ജി ചെ​റി​യാ​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ സി.​ബി.​ ച​ന്ദ്ര​ബാ​ബു, കെ.​ പ്ര​സാ​ദ്, ആ​ർ.​ നാ​സ​ർ, ക​ൺ​ട്രോ​ൾ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ കെ.​എ​ച്ച്. ബാ​ബു​ജാ​ൻ എ​ന്നി​വ​രാ​ണ് ക​മ്മി​റ്റി​യി​ലു​ള്ള മ​റ്റു പ്ര​തി​നി​ധി​ക​ൾ. ഇ​വ​ർ​ക്കൊ​പ്പ​മാ​ണ് ജി. ​സു​ധാ​ക​ര​നെ​യും ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ, കേ​ന്ദ്ര​ക​മ്മി​റ്റിയം​ഗ​മാ​യ സി.​എ​സ്. സു​ജാ​ത​യെ ക​മ്മി​റ്റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

ജി​ല്ല​യി​ൽനി​ന്നു​ള്ള സി​പി​എം സ്ഥാ​നാ​ർ​ഥി​ക​ൾ ആ​രാ​യി​രി​ക്ക​ണം, തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​തൊ​ക്കെ രീ​തി​യി​ൽ മു​ന്നോ​ട്ടു​ കൊ​ണ്ടുപോ​ക​ണം, ത​യാ​റെ​ടു​പ്പു​ക​ൾ എ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി തീ​രു​മാ​നി​ക്കും.

ഇ​തോ​ടെ ജി. ​സു​ധാ​ക​ര​ൻ അ​മ്പ​ല​പ്പു​ഴ​യി​ൽ മ​ത്സ​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യും തെ​ളി​യു​ന്നു​ണ്ടെ​ന്നാ​ണ് സം​സാ​രം.

Kerala

ജി. ​സു​ധാ​ക​ര​ൻ ത​ന്‍റെ നേ​താ​വ്, താ​ൻ ഒ​ന്നും ഉ​പ​ദേ​ശി​ച്ചി​ട്ടി​ല്ല: മ​ന്ത്രി സ​ജി ചെ​റി​യാ​ൻ

ആ​ല​പ്പു​ഴ: ജി. ​സു​ധാ​ക​ര​ൻ ത​ന്‍റെ നേ​താ​വാ​ണെ​ന്നും താ​ൻ ഒ​ന്നും ഉ​പ​ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്നും മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. താ​ൻ ഉ​പ​ദേ​ശി​ക്കാ​ൻ ആ​ള​ല്ല. സു​ധാ​ക​ര​ൻ സാ​ർ പ​റ​ഞ്ഞ​താ​ണ് ശ​രി. സു​ധാ​ക​ര​ൻ സാ​റി​ന് എ​ന്നെ കു​റി​ച്ച് ഒ​രു തെ​റ്റി​ധാ​ര​ണ​യു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മാ​ധ്യ​മ​ങ്ങ​ൾ തെ​റ്റി​ധാ​ര​ണ ഉ​ണ്ടാ​ക്ക​രു​ത്. എ​ന്തെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ൽ ഞ​ങ്ങ​ൾ സം​സാ​രി​ച്ചു തീ​ർ​ത്തോ​ളാ​മെ​ന്നും സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു.

സു​ധാ​ക​ര​ൻ പാ​ർ​ട്ടി​യു​ടെ ഭാ​ഗ​മാ​ണ്. സു​ധാ​ക​ര​ൻ സാ​ർ മു​ന്നി​ൽ നി​ന്ന് പാ​ർ​ട്ടി​യെ ന​യി​ക്കും. എ​ല്ലാ പ​രി​പാ​ടി​ക​ളി​ലും പ​ങ്കെ​ടു​ക്കു​മെ​ന്നും സ​ജി ചെ​റി​യാ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

നേ​ര​ത്തെ മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രെ ജി. ​സു​ധാ​ക​ര​ൻ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കാ​ൻ സ​ജി ചെ​റി​യാ​ൻ ശ്ര​മി​ച്ചു​വെ​ന്നും പു​റ​ത്താ​ക്കി എ​ന്ന് പ​റ​ഞ്ഞ് ചി​ല സ​ഖാ​ക്ക​ൾ പ​ട​ക്കം പൊ​ട്ടി​ച്ചു​വെ​ന്നു​മാ​യി​രു​ന്നു സു​ധാ​ക​ര​ന്‍റെ വി​മ​ർ​ശ​നം.

Kerala

ജി. ​സു​ധാ​ക​ര​ന് അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്നെ​ന്ന തോ​ന്ന​ലു​ണ്ട്; അ​ത് ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​ർ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ബാ​ല​ൻ

പാ​ല​ക്കാ​ട്: അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്നെ​ന്ന തോ​ന്ന​ല്‍ ജി. ​സു​ധാ​ക​ര​നു​ണ്ടെ​ന്നും അ​ത് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും സി​പി​എം നേ​താ​വ് എ.​കെ. ബാ​ല​ന്‍. വി​മ​ര്‍​ശ​നം ഉ​ന്ന​യി​ക്കു​മ്പോ​ള്‍ ജി. ​സു​ധാ​ക​ര​നും പാ​ര്‍​ട്ടി അ​ച്ച​ട​ക്കം പാ​ലി​ക്ക​ണ​മെ​ന്നും ബാ​ല​ന്‍ പ​റ​ഞ്ഞു.

സു​ധാ​ക​ര​ന്‍റെ ഗു​ണ​ങ്ങ​ളെ സം​ബ​ന്ധി​ച്ചും ന​ല്ല ഭാ​ഷ​യി​ലാ​ണ് ഏ​ഴു​തി​യ​ത്. തെ​റ്റാ​യ യാ​തൊ​രു പ​രാ​മ​ര്‍​ശ​വും അ​ദ്ദേ​ഹ​ത്തി​നെ​തി​രെ​യി​ല്ല. എ​സ്എ​ഫ്‌​ഐ​യി​ലു​ള്ള സ​മ​യ​ത്ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഘ​ട​നാ ത​ല​ത്തി​ലു​ള്ള ക​ഴി​വും ബൗ​ദ്ധി​ക ത​ല​ത്തി​ലു​ള്ള ക​ഴി​വും തി​രി​ച്ച​റി​ഞ്ഞ​യാ​ളാ​ണ് ഞാ​ന്‍. അ​ദ്ദേ​ഹ​ത്തി​ന് ഉ​ള്ളൊ​രു പ്ര​ശ്‌​ന​മു​ണ്ട്. അ​ത് പ​രി​ശോ​ധി​ക്ക​പ്പെ​ടേ​ണ്ട​താ​ണ്.

അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്നു എ​ന്ന ഒ​രു ധാ​ര​ണ അ​ദ്ദേ​ഹ​ത്തി​ന് ഉ​ണ്ട്. അ​തി​ല്‍ എ​ത്ര​ത്തോ​ളം വ​സ്തു​ത​യു​ണ്ടെ​ന്ന് ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​ര്‍ പ​രി​ശോ​ധി​ക്ക​ണം. അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്നു എ​ന്നു​ള്ളൊ​രു മാ​ന​സി​കാ​വ​സ്ഥ​യി​ല്‍ നി​ന്നു​കൊ​ണ്ട് അ​ദ്ദേ​ഹം സം​സാ​രി​ക്കു​മ്പോ​ള്‍ പാ​ര്‍​ട്ടി​യു​ടേ​താ​യ അ​ന്ത​സി​ന് നി​ര​ക്കാ​ത്ത, അ​ച്ച​ട​ക്ക​ത്തി​ന് നി​ര​ക്കാ​ത്ത​രീ​തി​യി​ല്‍ പോ​കാ​ന്‍ പാ​ടി​ല്ല.

എ​ന്ത് സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ലും ന​മ്മ​ള്‍ അ​തി​ന് വി​ടാ​ന്‍ പാ​ടി​ല്ല. അ​ദ്ദേ​ഹ​ത്തി​ല്‍ നി​ന്നാ​ണ് പു​തി​യ ത​ല​മു​റ പ​ല​തും പ​ഠി​ച്ച​ത്. ആ ​അ​ര്‍​ഥ​ത്തി​ല്‍ അ​ദ്ദേ​ഹം ഒ​രു അ​ധ്യാ​പ​ക​നാ​ണ്. പാ​ഠ​മാ​കേ​ണ്ട ഒ​രാ​ളി​ല്‍ നി​ന്ന് വ​ഴി​വി​ട്ടു പോ​കു​ന്നു എ​ന്ന തോ​ന്ന​ല്‍ ഉ​ണ്ടാ​ക്കാ​ന്‍ പാ​ടി​ല്ല. ര​ണ്ട് ഭാ​ഗ​വും ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ബാ​ല​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

സ്വ​ർ​ണ​പ്പാ​ളി മോ​ഷ്ടി​ച്ച​തി​ലും കേ​ര​ളം ന​മ്പ​ർ വ​ണ്‍: ജി. ​സു​ധാ​ക​ര​ൻ

 ആ​ല​പ്പു​ഴ: ശ​ബ​രി​മ​ല സ്വ​ര്‍​ണ​പ്പാ​ളി വി​വാ​ദ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി മു​ൻ ദേ​വ​സ്വം മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍. കേ​ര​ളം എ​ല്ലാ​ത്തി​ലും ന​മ്പ​ര്‍ വ​ണ്ണാ​ണെ​ന്ന് മ​ത്സ​രി​ച്ച് പ​റ​ഞ്ഞു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​ങ്ങ​നെ എ​പ്പോ​ഴും പ​റ​യു​ന്ന​തു കൊ​ണ്ടാ​യി​ല്ല. ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍​ണ​പ്പാ​ളി മോ​ഷ്ടി​ച്ചു കൊ​ണ്ടു​പോ​യി. അ​തി​ലും ന​മ്മ​ള്‍ ന​മ്പ​ര്‍ വ​ൺ ആ​ണോ എ​ന്നും ജി. ​സു​ധാ​ക​ര​ൻ ചോ​ദി​ച്ചു.

കെ​പി​സി​സി സാം​സ്കാ​ര സാ​ഹി​തി വേ​ദി​യി​ൽ "സം​സ്കാ​ര​വും രാ​ഷ്ട്രീ​യ​വും ഇ​ന്ന് നാ​ളെ' എ​ന്ന വി​ഷ​യ​ത്തി​ൽ സം​സാ​രി​ക്കു​മ്പോ​ഴാ​ണ് സു​ധാ​ക​ര​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രെ​യു​ള്ള വി​മ​ർ​ശ​നം ന​ട​ത്തി​യ​ത്.

"എ​ല്ലാ​വ​രും ആ​വ​ർ​ത്തി​ച്ച് ന​മ്മ​ൾ ന​മ്പ​ർ വ​ൺ ആ​ണെ​ന്ന് പ​റ​യു​ക​യാ​ണ്. ചി​ല കാ​ര്യ​ങ്ങ​ളി​ൽ ന​മ്പ​ർ വ​ൺ ആ​ണെ​ന്ന​ത് ശ​രി​യാ​ണ്. എ​ന്നാ​ൽ എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും ന​മ്പ​ർ വ​ൺ ആ​യാ​ൽ എ​ല്ലാം പൂ​ർ​ണ​മാ​യി എ​ന്നാ​ണ്. എ​ല്ലാ​കാ​ര്യ​ങ്ങ​ളി​ലും പൂ​ർ​ണ​മാ​യാ​ൽ പി​ന്നെ മു​ന്നോ​ട്ട് പോ​കേ​ണ്ട​തി​ല്ല​ല്ലോ എ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

സ്വ​ർ​ണ​പ്പാ​ളി മോ​ഷ​ണം അ​ട​ക്ക​മു​ള്ള പ​ല വൃ​ത്തി​കെ​ടു​ക​ളി​ലും ന​മ്മ​ൾ ഒ​ന്നാ​മ​താ​ണ്. സ്വ​ർ​ണ​പ്പാ​ളി കേ​ര​ളം ഒ​ന്നാ​മ​താ​ണോ എ​ന്നും സു​ധാ​ക​ര​ൻ ചോ​ദി​ച്ചു. സ്വ​ർ​ണ​പ്പാ​ളി മോ​ഷ​ണ​ത്തി​ൽ സി​പി​എ​മ്മും കോ​ൺ​ഗ്ര​സും താ​നും അ​ട​ക്കം പ​ല​രും പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Up