തിരുവനന്തപുരം: ആര്‍എസ്പി നേതാവ് പ്രഫ.ടി.ജെ. ചന്ദ്രചൂഡന്റെ പേരിലുള്ള പുരസ്കാരദാന വേദിയില്‍ സിപിഎം നേതാവ് ജി. സുധാകരനെ പുകഴ്ത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ജി. സുധാകരന് തികഞ്ഞ കമ്യൂണിസ്റ്റും നീതിമാനായ ഭരണാധികാരിയുമാണെന്നു വി.ഡി. സതീശന് പറഞ്ഞു.
താന്‍ കണ്ടതില്‍ വച്ച് ഏറ്റവും നല്ല പൊതുമരാമത്ത് മന്ത്രിയാണ് സുധാകരന്. ജി. സുധാകരന് അവാര്‍ഡ് നല്‍കുക എന്ന് പറഞ്ഞാല്‍ അത് തനിക്ക് കൂടിയുള്ള ആദരവായി കണക്കാക്കുന്നുവെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. പ്രഫ.ടി.ജെ. ചന്ദ്രചൂഡന് ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ പുരസ്കാരം പ്രസ്ക്ലബ് ടിഎന്‍ജി ഹാളില്‍ നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ജി. സുധാകരനു സമ്മാനിച്ചു.
സതീശന് പ്രതിപക്ഷത്തെ പ്രഗത്ഭനായ നേതാവ് എന്നായിരുന്നു സുധാകരന്റെ മറുപടി. കോണ്‍ഗ്രസിന്റെ സെമിനാറില്‍ പങ്കെടുത്താല്‍ എന്താണ് പ്രശ്നമെന്നും സുധാകരന് ചോദിച്ചു. പാര്‍ട്ടി അംഗങ്ങളാണ് സിപിഎമ്മിന്റെ സൈന്യം. അല്ലാതെ സൈബര്‍ സേനയല്ല.
വേറെ പാര്‍ട്ടിയില്‍ പോകണമെങ്കില്‍ അന്തസായി പറഞ്ഞിട്ട് പോകും.കോണ്‍ഗ്രസിന്റെ സെമിനാറില്‍ പോകുന്നത് തെറ്റാണെന്ന് പറയാന്‍ നമ്മളെയെല്ലാം കൂട്ടില്‍ അടച്ചിട്ടിരിക്കുകയാണോ? പണ്ടത്തെ പോലെ മുഴുത്ത കമ്യൂണിസ്റ്റ് വിരോധമൊന്നും ഇപ്പോള്‍ കോണ്ഗ്രസുകാര്ക്കില്ല. ‘സുധാകരന് കോണ്‍ഗ്രസിന്റെ വേദിയില്‍ പോകുന്നു, സതീശനൊപ്പം ഇരുന്ന് ചിരിക്കുന്നു’ എന്നുപറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ നാറ്റിക്കുകയാണ്.
രാജസ്ഥാനില്‍ ഒറ്റ മുന്നണിയില്‍ നിന്നപ്പോഴാണ് സീറ്റ് നേടാനായത്. ബംഗാളില്‍ ഒന്നിച്ചു നിന്നാണ് മത്സരിച്ചത്. പാര്‍ട്ടി സമ്മേളനം കൊല്ലത്ത് നടന്നപ്പോള്‍ തരൂരിനെ വിളിച്ചു, പ്രസംഗിച്ചു. രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി യാത്രയില്‍ സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി പോയി പ്രസംഗിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Tags : G. Sudhakaran VD Satishan compliment