Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Goa

പ​ച്ച​ക്ക​ഞ്ചാ​വു​മാ​യി മ​ല​യാ​ളി യു​വാ​ക്ക​ള്‍ ഗോ​വ​യി​ലേ​ക്ക്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് മ​യ​ക്കു​മ​രു​ന്ന് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​തോ​ടെ മ​ല​യാ​ളി യു​വാ​ക്ക​ള്‍ ഇ​വി​ടെ നി​ന്നു കു​റ​ഞ്ഞ വി​ല​യ്ക്ക് ക​ഞ്ചാ​വു വാ​ങ്ങി വ​ൻ​ലാ​ഭം ല​ക്ഷ്യ​മി​ട്ട് വി​ല്പ​ന​യ്‌​ക്കെ​ത്തി​ക്കു​ന്ന​ത് ഗോ​വ​യി​ലേ​ക്ക്. എം​ഡി​എം​എ, ഹാ​ഷി​ഷ് ഓ​യി​ല്‍, എ​ല്‍​എ​സ്ഡി സ്റ്റാ​മ്പ്, യെ​ല്ലോ മെ​ത്ത് പോ​ലു​ള്ള സി​ന്ത​റ്റി​ക് ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ള്‍ സു​ല​ഭ​മാ​യ ഗോ​വ​യി​ല്‍ ക​ഞ്ചാ​വ് കി​ട്ടാ​ന്‍ പ​ല​പ്പോ​ഴും ബു​ദ്ധി​മു​ട്ടാ​ണ്.

ഇ​ത് അ​വ​സ​ര​മാ​ക്കി​യെ​ടു​ത്താ​ണ് മ​ല​യാ​ളി യു​വാ​ക്ക​ള്‍ ഇ​വി​ടെ നി​ന്ന് ഗോ​വ​യി​ലേ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ച്ച് വി​ല്പ​ന ന​ട​ത്തു​ന്ന​തെ​ന്നാ​ണ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​രം. "ഗ്രീ​നി​ഷ് ക​ഞ്ചാ​വ്' എ​ന്ന പേ​രി​ലാ​ണ് പ​ച്ച​ക്ക​ഞ്ചാ​വ് വി​ല്പ​ന.

ആ​ന്ധ്ര, ഒ​ഡീ​ഷ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഏ​ജ​ന്‍റു​മാ​രി​ല്‍ നി​ന്ന് തു​ച്ഛ​മാ​യ വി​ല​യ്ക്ക് വാ​ങ്ങി​ക്കു​ന്ന പ​ച്ച​ക്ക​ഞ്ചാ​വ് കാ​ല്‍ കി​ലോ, അ​ര​ക്കി​ലോ പാ​ക്ക​റ്റു​ക​ളി​ലാ​ക്കി​യാ​ണ് ഗോ​വ​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ല്‍ 50 മു​ത​ല്‍ 100 രൂ​പ വ​രെ വി​ല​യു​ള്ള ക​ഞ്ചാ​വ് ബീ​ഡി​ക്ക് ഗോ​വ​യി​ല്‍ ഇ​വ​ര്‍ ഈ​ടാ​ക്കു​ന്ന​ത് 500 രൂ​പ​യാ​ണ്. 100 ഗ്രാം ​മു​ത​ലു​ള്ള ചെ​റി​യ ക​ഞ്ചാ​വ് പാ​ക്ക​റ്റു​ക​ളും ഇ​വ​രു​ടെ കൈ​യി​ലു​ണ്ട്.

കേ​ര​ള​ത്തി​ല്‍ ചെ​റി​യ സി​പ് ലോ​ക്ക് ക​വ​റി​ല്‍ 500 രൂ​പ​യ്ക്ക് വി​ല്‍​ക്കു​ന്ന ക​ഞ്ചാ​വി​ന് ഗോ​വ​യി​ല്‍ ഈ​ടാ​ക്കു​ന്ന​ത് 2,000 രൂ​പ​യാ​ണ്. ഗോ​വ​യി​ല്‍ വി​ദേ​ശി​ക​ള്‍​ക്കി​ട​യി​ല്‍ മ​ല​യാ​ളി യൂ​ത്തി​ന്‍റെ 'ഗ്രീ​നി​ഷ് ക​ഞ്ചാ​വി'​ന് വ​ന്‍ ഡി​മാ​ന്‍​ഡു​ണ്ട്. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ ഗോ​വ​ന്‍ ട്രി​പ്പ് എ​ന്ന പേ​രി​ല്‍ ബൈ​ക്കി​ലും ട്രെ​യി​നി​ലു​മൊ​ക്കെ ഗോ​വ​യ്ക്ക് പോ​കു​ന്ന ഈ ​സം​ഘം അ​വി​ടെ നി​ന്ന് തി​രി​കെ പോ​രു​മ്പോ​ള്‍ 50,000 രൂ​പ​യി​ല​ധി​കം നേ​ടു​ന്നു​ണ്ടെ​ന്നാ​ണ് ല​ഭ്യ​മാ​കു​ന്ന വി​വ​രം.

ഗോ​വ​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്ക് പ​രി​ശോ​ധ​ന ശ​ക്ത​മ​ല്ലാ​ത്ത​തി​നാ​ല്‍ യു​വാ​ക്ക​ള്‍​ക്ക് അ​നു​കൂ​ല സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. തി​രി​ച്ചു പോ​രു​മ്പോ​ള്‍ അ​വി​ടെ 250 രൂ​പ​യ്ക്കും 300 രൂ​പ​യ്ക്കു​മൊ​ക്കെ ല​ഭി​ക്കു​ന്ന മ​ദ്യം വാ​ങ്ങി കേ​ര​ള​ത്തി​ലെ​ത്തി​ച്ച് 1,500 രൂ​പ​യ്ക്കു മു​ക​ളി​ല്‍ വി​ല്‍​ക്കു​ന്നു​മു​ണ്ട്.

വി​ല്പ​ന​യി​ലൂ​ടെ ല​ഭി​ക്കു​ന്ന പ​ണം ആ​ഡം​ബ​ര ജീ​വി​തം ന​യി​ക്കാ​നാ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഗോ​വ​യി​ല്‍ നി​ന്ന് വ​സ്ത്ര​ങ്ങ​ളും ഷൂ​സു​മൊ​ക്കെ സം​ഘം വാ​ങ്ങി​ക്കും. അ​തി​നൊ​പ്പം മ​ദ്യ​ക്കു​പ്പി​ക​ളു​മു​ണ്ടാ​കും. സം​ഘ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളു​മു​ണ്ടെ​ന്നാ​ണു സൂ​ച​ന.

National

ഗോ​​​​വ​​​​യി​​​​ൽ എഎപിയിൽ കൂട്ടരാജി

പ​​​​നാ​​​​ജി: ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ ക​​​ന​​​ത്ത തോ​​​ൽ​​​വി​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ഗോ​​​​വ​​​​യി​​​​ൽ ആം ​​​​ആ​​​​ദ്മി പാ​​​​ർ​​​​ട്ടി​​​​യെ ഉ​​​​പേ​​​​ക്ഷി​​​​ച്ച് മു​​​​ൻ സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ഉ​​​​ൾ​​​​പ്പെ​​​​ടെ പ്ര​​​​മു​​​​ഖ​​​​നേ​​​​താ​​​​ക്ക​​​​ൾ.

മു​​​​ൻ സം​​​​സ്ഥാ​​​​ന അ​​​​ധ്യ​​​​ക്ഷ​​​​ൻ അ​​​​മി​​​​ത് പ​​​​ലേ​​​​ക​​​​ർ, അ​​​​ധ്യ​​​​ക്ഷ​​​​ന്‍റെ ചു​​​​മ​​​​ത​​​​ല​​​​വ​​​​ഹി​​​​ക്കു​​​​ന്ന ശ്രീ​​​​കൃ​​​​ഷ്ണ പ​​​​രാ​​​​ബ്, യു​​​​വ​​​​ജ​​​​ന​​​​വി​​​​ഭാ​​​​ഗം നേ​​​​താ​​​​വ് രോ​​​​ഹ​​​​ൻ നാ​​​​യി​​​​ക്, സം​​​​സ്ഥാ​​​​ന വൈ​​​​സ്പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​രാ​​​​യ ചേ​​​​ത​​​​ൻ കാ​​​​മ​​​​ത്ത്, സ​​​​ർ​​​​ഫ​​​​റാ​​​​സ് എ​​​​ന്നി​​​​വ​​​രാ​​​ണ് രാ​​​ജി​​​വ​​​ച്ച​​​ത്.

ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്ത് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ മോ​​​​ശം പ്ര​​​​ക​​​​ട​​​​ന​​​​മാ​​​​ണു രാ​​​​ജി​​​​ക്കു കാ​​​​ര​​​​ണം. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സം​​​​സ്ഥാ​​​​ന അ​​​​ധ്യ​​​​ക്ഷ​​​​നെ പാ​​​​ർ​​​​ട്ടി നേ​​​​തൃ​​​​ത്വം നീ​​​​ക്കി​​​​യി​​​​രു​​​​ന്നു. 42 സീ​​​​റ്റു​​​​ക​​​​ളി​​​​ലാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ എ​​​​എ​​​​പി മ​​​​ത്സ​​​​രി​​​​ച്ച​​​​ത്. വി​​​​ജ​​​​യി​​​​ച്ച​​​​താ​​​​ക​​​​ട്ടെ ഒ​​​​രു സീ​​​​റ്റി​​​​ൽ മാ​​​​ത്രം.

National

സ​മു​ദ്ര പ്ര​താ​പ് ക​മ്മീ​ഷ​ന്‍ ചെ​യ്തു

പ​​​​​നാ​​​​​ജി: ഇ​​​​​ന്ത്യ​​​​​ന്‍ കോ​​​​​സ്റ്റ് ഗാ​​​​​ര്‍​ഡ് (ഐ​​​​​സി​​​​​ജി) ആ​​​​​ദ്യ​​​​​മാ​​​​​യി ത​​​​​ദ്ദേ​​​​​ശീ​​​​​യ​​​​​മാ​​​​​യി രൂ​​​​​പ​​​​​ക​​​​​ല്‍​പ്പ​​​​​ന ചെ​​​​​യ്ത് നി​​​​​ര്‍​മി​​​​​ച്ച മ​​​​​ലി​​​​​നീ​​​​​ക​​​​​ര​​​​​ണ നി​​​​​യ​​​​​ന്ത്ര​​​​​ണ ക​​​​​പ്പ​​​​​ലാ​​​​​യ സ​​​​​മു​​​​​ദ്ര പ്ര​​​​​താ​​​​​പ് ക​​​​​മ്മീ​​​​​ഷ​​​​​ന്‍ ചെ​​​​​യ്തു. ഇ​​​​ന്ന​​​​ലെ സൗ​​​​​ത്ത് ഗോ​​​​​വ​​​​​യി​​​​​ലെ വാ​​​​​സ്‌​​​​​കോ​​​​​യി​​​​​ലെ ജി​​​​​എ​​​​​സ്എ​​​​​ല്ലി​​​​​ല്‍ ന​​​​ട​​​​ന്ന ച​​​​​ട​​​​​ങ്ങി​​​​ൽ പ്ര​​​​​തി​​​​​രോ​​​​​ധ മ​​​​​ന്ത്രി രാ​​​​​ജ്നാ​​​​​ഥ് സിം​​​​​ഗാ​​​​ണ് ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ്ത​​​​ത്.

രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ സ​​​​​മു​​​​​ദ്ര താ​​​​​ത്പ​​​​​ര്യ​​​​​ങ്ങ​​​​​ള്‍ സം​​​​​ര​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നൊ​​​​​പ്പം സു​​​​​ര​​​​​ക്ഷി​​​​​ത​​​​​വും വൃ​​​​​ത്തി​​​​​യു​​​​​ള്ള​​​​​തു​​​​​മാ​​​​​യ സ​​​​​മു​​​​​ദ്ര​​​​​ങ്ങ​​​​​ള്‍ ഉ​​​​​റ​​​​​പ്പാ​​​​​ക്കാ​​​​​നാ​​​​​ണ് സ​​​​​മു​​​​​ദ്ര പ്ര​​​​​താ​​​​​പ് ല​​​​​ക്ഷ്യ​​​​​മി​​​​​ടു​​​​​ന്ന​​​​​ത്.

ഗോ​​​​​വ ഷി​​പ്‌​​യാ​​​​​ര്‍​ഡ് ലി​​​​​മി​​​​​റ്റ​​​​​ഡ് (ജി​​​​​എ​​​​​സ്എ​​​​​ല്‍) നി​​​​​ര്‍​മി​​​​​ച്ച ര​​​​​ണ്ട് മ​​​​​ലി​​​​​നീ​​​​​ക​​​​​ര​​​​​ണ നി​​​​​യ​​​​​ന്ത്ര​​​​​ണ ക​​​​​പ്പ​​​​​ലു​​​​​ക​​​​​ളി​​​​​ല്‍ ആ​​​​​ദ്യ​​​​​ത്തേ​​​​​താ​​​​​ണ് സ​​​​​മു​​​​​ദ്ര പ്ര​​​​​താ​​​​​പ്.

114.5 മീ​​​​​റ്റ​​​​​ര്‍ നീ​​​​​ള​​​​​മു​​​​​ള്ള ഈ ​​​​​ക​​​​​പ്പ​​​​​ലി​​​​​ല്‍ 60 ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തി​​​​​ല​​​​​ധി​​​​​ക​​​​​വും ത​​​​​ദ്ദേ​​​​​ശീ​​​​​യ​​​​​മാ​​​​​യി നി​​​​​ര്‍​മി​​​​​ച്ച​​​​​വ​​​​​യാ​​​​​ണ്. 4,200 ട​​​​​ണ്‍ ഭാ​​​​​ര​​​​​മു​​​​​ള്ള ക​​​​​പ്പ​​​​​ലി​​​​​ന് 22 നോ​​​​​ട്ടി​​​​​ല്‍ കൂ​​​​​ടു​​​​​ത​​​​​ല്‍ വേ​​​​​ഗ​​ത്തില്‍ സ​​​​​ഞ്ച​​​​​രി​​​​​ക്കാ​​​​​ൻ ക​​​​ഴി​​​​യും.

 

Kerala

ഗോ​വ നി​ശാ ക്ല​ബി​ലെ തീ​പി​ടി​ത്തം; ലു​ത്ര സ​ഹോ​ദ​ര​ങ്ങ​ള്‍ ജാ​മ്യം തേ​ടി കോ​ട​തി​യി​ൽ  

പനാജി: നി​ശാ ക്ല​ബി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ജാ​മ്യം തേ​ടി ഉ​ട​മ​ക​ളാ​യ ലു​ത്ര സ​ഹോ​ദ​ര​ങ്ങ​ള്‍ കോ​ട​തി​യെ സ​മീ​പി​ച്ചു. തീ​പി​ടി​ത്ത​ത്തി​ൽ പ​ങ്കി​ല്ലെ​ന്ന വാ​ദം ഉ​യ​ർ​ത്തി​യാ​ണ് ഗൗ​ര​വ് ലു​ത്ര​യും സൗ​ര​ഭ് ലു​ത്ര​യും കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.

നി​ശാ ക്ല​ബി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 25 പേ​ർ മ​രി​ക്കു​ക​യും 6 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. കേ​സി​ലെ പ്ര​തി​ക​ളും ക്ല​ബു​ട​മ​ക​ളു​മാ​യ സ​ഹോ​ദ​ര​ങ്ങ​ൾ തീ​പി​ടി​ത്ത​ത്തി​ന് പി​ന്നാ​ലെ താ​യ്‌​ല​ൻ​ഡി​ലേ​ക്ക് ക​ട​ന്നി​രു​ന്നു.

തു​ട​ർ​ന്ന് ഇ​രു​വ​രെ​യും താ​യ്‌​ല​ൻ​ഡി​ൽ നി​ന്നാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഡി​സം​ബ​ര്‍ 6ന് ​രാ​ത്രി 11ന് ​ഗോ​വ പ​നാ​ജി​ക്ക് സ​മീ​പം അ​ർ​പോ​റ ഗ്രാ​മ​ത്തി​ലെ നി​ശാ ക്ല​ബി​ന് തീ​പി​ടി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചി​രു​ന്നി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.

അ​പ​ക​ടം ന​ട​ന്ന് ഒ​ന്ന​ര മ​ണി​ക്കൂ​റി​നു​ള്ളി​ലാ​ണ് ഗൗ​ര​വ് ലു​ത്ര​യും സൗ​ര​ഭ് ലു​ത്ര​യും ടി​ക്ക​റ്റെ​ടു​ത്ത് താ​യ്‌​ല​ൻ​ഡി​ലേ​ക്ക് ക​ട​ന്ന​ത്.

National

ഗോ​വ നി​ശാ ക്ല​ബി​ലെ തീ​പി​ടി​ത്തം; ഉ​ട​മ​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ൾ അ​റ​സ്റ്റി​ൽ ‌

പ​നാ​ജി: ഗോ​വ​യി​ലെ അ​ർ​പോ​റ​യി​ൽ നി​ശാ ക്ല​ബി​ന് തീ​പി​ടി​ച്ച് 25 പേ​ര്‍ മ​രി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​ധാ​ന പ്ര​തി​ക​ളും ക്ല​ബ്ബു​ട​മ​ക​ളു​മാ​യ ലു​ത്ര സ​ഹോ​ദ​ര​ന്മാ​ർ അ​റ​സ്റ്റി​ൽ. താ​യ്‌​ല​ൻ​ഡി​ൽ നി​ന്നാ​ണ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്.

തീ​പി​ടി​ച്ച ഉ​ട​ൻ ഗോ​വ​യി​ല്‍ നി​ന്ന് താ​യ്‌​ല​ൻ​ഡി​ലേ​യ്ക്ക് ക​ട​ന്ന ഇ​വ​രെ പി​ടി​കൂ​ടാ​ന്‍ ഇ​ന്‍റ​ർ​പോ​ൾ ബ്ലൂ ​കോ​ര്‍​ണ​ര്‍ നോ​ട്ടീ​സ് പു​റ​പ്പെ​വി​ച്ചി​രു​ന്നു. താ​യ്‌​ല​ൻ​ഡ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ഇ​വ​രെ ഉ​ട​ന്‍ ഇ​ന്ത്യ​യി​ലേ​ക്ക​യ​ക്കും.

ഡി​സം​ബ​ര്‍ ആ​റി​ന് രാ​ത്രി 11 ഓ​ടെ​യാ​ണ് പ​നാ​ജി​ക്ക് സ​മീ​പം അ​ർ​പോ​റ ഗ്രാ​മ​ത്തി​ലെ നി​ശാ​ക്ല​ബി​ന് തീ​പി​ടി​ക്കു​ന്ന​ത്. അ​പ​ക​ട​ത്തി​ല്‍ 25 പേ​ര്‍ മ​രി​ച്ചു. ആ​റ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചി​രു​ന്നി​ല്ല എ​ന്ന് വ്യ​ക്ത​മാ​യ​ത്.

ഇ​തോ​ടെ ഉ​ട​മ​ക​ളി​ലൊ​രാ​ളെ​യും മാ​നേ​ജ​റെ​യും മ​റ്റ് നാ​ലു ജി​വ​ന​ക്കാ​രെ​യും അ​റ​സ്റ്റു ചെ​യ്തു. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് പ്ര​ധാ​ന ഉ​ട​മ​ക​ളാ​യ ഗൗ​ര​വ് ലു​ത്ര സൗ​ര​ഭ് ലു​ത്ര എ​ന്നി​വ​ര്‍ താ​യ്‌​ല​ൻ​ഡി​സ​ലേ​യ്ത്ത് ക​ട​ന്നു​വെ​ന്ന വി​വ​രം ല​ഭി​ക്കു​ന്ന​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ അ​പ​ക​ടം ന​ട​ന്ന് ഒ​ന്ന​ര മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഇ​രു​വ​രും ഫു​ക്ക​റ്റി​ലേ​ക്ക് ക​ട​ന്ന​താ​യി വ്യ​ക്ത​മാ​യി.

തു​ട​ര്‍​ന്ന് ഗോ​വ പൊ​ലീ​സ് സി​ബി​ഐ​യു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​ന്‍റ​ർ​പോ​ളി​നെ വി​വ​രം അ​റി​യി​ച്ച് ബ്ലൂ ​കോ​ർ​ണ​ർ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് താ​യ്‌​ല​ൻ​ഡ് പോ​ലീ​സ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്.

സം​ഭ​വ​ത്തി​ല്‍ ഇ​നി​യും പ്ര​തി​ക​ളു​ണ്ടെ​ന്നാ​ണ് ഗോ​വ പൊ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം. നി​ശാ​ക്ല​ബ് സ്ഥി​തി ചെ​യ്യു​ന്ന ഭൂ​മി​യു​ടെ ഉ​ട​മ​യാ​യ ബ്രി​ട്ടീ​ഷ് പൗ​ര​നെ​യും കേ​സി​ല്‍ പ്ര​തി ചേ​ർ​ത്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ലെ സു​ര​ക്ഷാ വീ​ഴ്ച്ച​ക​ളെ​കു​റി​ച്ച് വി​ശ​ദ​മാ​യ ജു​ഡീ​ഷ്യ​ല്‍ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

National

ഗോ​വ​യി​ല്‍ നി​ശാ ക്ല​ബി​ന് തീ​പി​ടി​ച്ച സംഭവം; ഉ​ട​മ​കൾ താ​യ്‌​ലാ​ന്‍​ഡി​ലേ​ക്ക് കടന്നത് തീ​പി​ടി​ച്ച ​സ​മ​യ​ത്തു​ത​ന്നെ

ന്യൂ​ഡ​ല്‍​ഹി: ഗോ​വ​യി​ല്‍ നി​ശാ ക്ല​ബി​ന് തീ​പി​ടി​ച്ച അ​തേ​സ​മ​യ​ത്തു​ത​ന്നെ ഉ​ട​മ​ക​ളാ​യ സൗ​ര​ഭ് ലു​ത്ര​യും ഗൗ​ര​വ് ലു​ത്ര​യും താ​യ്‌​ലാ​ന്‍​ഡി​ലേ​ക്ക് പു​റ​പ്പെ​ട്ട​തെ​ന്ന് ക‌​ണ്ടെ​ത്ത​ൽ. തീ​പി​ടി​ത്തം ന​ട​ക്കു​ന്ന അ​തേ​സ​മ​യ​ത്തു​ത​ന്നെ​യാ​ണ് ഇ​രു​വ​രും ഫു​ക്കെ​റ്റി​ലേ​ക്ക് വി​മാ​ന ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​ത്.

ഡി​സം​ബ​ര്‍ ഏ​ഴി​ന് പു​ല​ര്‍​ച്ചെ 1.17ന് ​മേ​ക്ക് മൈ​ട്രി​പ് ട്രാ​വ​ല്‍ പ്ലാ​റ്റ്‌​ഫോ​മി​ല്‍ ലോ​ഗി​ന്‍ ചെ​യ്ത​താ​യി അ​ധി​കൃ​ത​ര്‍ സ്ഥി​രീ​ക​രി​ച്ചു. അ​ര്‍​പോ​റ ആ​സ്ഥാ​ന​മാ​യു​ള്ള ഇ​വ​രു​ടെ നൈ​റ്റ് ക്ല​ബി​ല്‍ ഗോ​വ പോ​ലീ​സും അ​ഗ്നി​ശ​മ​ന സേ​ന​യും അ​പ്പോ​ഴും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. 25 പേ​രാ​ണ് തീ​പി​ടി​ത്ത​ത്തി​ല്‍ മ​രി​ച്ച​ത്.

ഇ​മി​ഗ്രേ​ഷ​ന്‍ രേ​ഖ​ക​ള്‍ പ്ര​കാ​രം ഇ​വ​ര്‍ ഡ​ല്‍​ഹി​യി​ല്‍​നി​ന്ന് രാ​വി​ലെ 5.30ന് ​ഫു​ക്കെ​റ്റി​ലേ​ക്ക് പു​റ​പ്പെ​ട്ട ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ലാ​ണ് യാ​ത്ര ചെ​യ്ത​ത്. അ​തി​നി​ടെ ഇ​രു​വ​രും ഡ​ല്‍​ഹി കോ​ട​തി​യി​ല്‍ ട്രാ​ന്‍​സി​റ്റ് മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്.

താ​യ്‌​ലാ​ന്‍​ഡി​ല്‍​നി​ന്ന് അ​റ​സ്റ്റ് ഒ​ഴി​വാ​ക്കി ഡ​ല്‍​ഹി​യി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നും നാ​ലാ​ഴ്ച​ത്തെ സം​ര​ക്ഷ​ണം ന​ല്‍​ക​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം. ജോ​ലി​ക്കാ​യി താ​യ്‌​ലാ​ന്‍​ഡി​ലേ​ക്ക് പോ​യെ​ന്നാ​ണ് ഇ​രു​വ​രും വ്യ​ക്ത​മാ​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ഇ​രു​വ​രു​ടേ​യും വേ​ഗ​ത്തി​ലു​ള്ള ര​ക്ഷ​പ്പെ​ട​ലി​നെ അ​ന്വേ​ഷ​ണ​ത്തി​ല്‍​നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റാ​നു​ള്ള ശ്ര​മ​മാ​യാ​ണ് ഗോ​വ ഡി​ജി​പി അ​ലോ​ക് കു​മാ​ര്‍ വി​ല​യി​രു​ത്തു​ന്ന​ത്.

Kerala

ഗോ​വ​യി​ൽ വ​ച്ചും ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു, സൂ​ത്ര​ധാ​ര​ൻ ദി​ലീ​പ്: പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ക്കാ​ൻ ദി​ലീ​പ് നേ​ര​ത്തെ​യും ശ്ര​മം ന​ട​ത്തി​യി​രു​ന്ന​താ​യി പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ.

2017 ജ​നു​വ​രി മൂ​ന്നി​ന് ഗോ​വ​യി​ല്‍ വ​ച്ച് കു​റ്റ​കൃ​ത്യം ന​ട​ത്താ​നാ​യി​രു​ന്നു പ​ദ്ധ​തി​യി​ട്ട​ത്. ന​ടി നാ​യി​ക​യാ​യ സി​നി​മ ചി​ത്രീ​ക​രി​ച്ചി​രു​ന്ന​ത് ഗോ​വ​യി​ല്‍ വ​ച്ചാ​യി​രു​ന്നു. അ​പ്പോ​ള്‍ ആ​ക്ര​മി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി​യി​ട്ട​ത്.

അ​ന്ന് ന​ടി​യെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നും കൂ​ട്ടി​യ​ത് പ​ള്‍​സ​ര്‍ സു​നി​യാ​ണ്. തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും ഇ​യാ​ള്‍ ത​ന്നെ​യാ​ണ് ന​ടി​യു​ടെ ഡ്രൈ​വ​റാ​യി​രു​ന്ന​ത്.

ഷൂ​ട്ടി​ങ്ങ് ക​ഴി​ഞ്ഞ് ന​ടി റോ​ഡു മാ​ര്‍​ഗം കൊ​ച്ചി​യി​ലേ​ക്ക് വ​രു​മെ​ന്നാ​യി​രു​ന്നു സം​ഘം ക​ണ​ക്കു​കൂ​ട്ടി​യ​ത്. ഈ ​യാ​ത്ര​യ്ക്കി​ടെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. ന​ടി​യോ​ടൊ​പ്പം മേ​ക്ക​പ്പ് ആ​ര്‍​ട്ടി​സ്റ്റ് ശ​ര​വ​ണ​നും ഉ​ണ്ടാ​യി​രു​ന്ന​ത് ആ​ദ്യം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നു ത​ട​സ​മാ​യി.

ഒ​രു ട്രാ​വ​ല​റി​ൽ വ​ച്ച് ന​ടി​യെ പീ​ഡി​പ്പി​ച്ച് ദൃ​ശ്യം പ​ക​ര്‍​ത്താ​നാ​യി​രു​ന്നു പ​ള്‍​സ​ര്‍ സു​നി​യു​ടെ ക്വ​ട്ടേ​ഷ​ന്‍. ഇ​തി​നാ​യി വാ​ഹ​നം ല​ഭി​ക്കു​മോ​യെ​ന്ന് ചോ​ദി​ച്ച് പ​ള്‍​സ​ര്‍ സു​നി, കേ​സി​ലെ 173-ാം സാ​ക്ഷി​യാ​യ സെ​ന്തി​ല്‍​കു​മാ​റി​നെ വി​ളി​ച്ചു. നാ​ലാം പ്ര​തി വി​ജീ​ഷി​നെ 20 ത​വ​ണ വി​ളി​ച്ചി​രു​ന്നു. ര​ണ്ടാം പ്ര​തി മാ​ര്‍​ട്ടി​നേ​യും മൂ​ന്നാം പ്ര​തി മ​ണി​ക​ണ്ഠ​നേ​യും സു​നി​ല്‍ കു​മാ​ര്‍ ഗോ​വ​യി​ല്‍ നി​ന്ന് വി​ളി​ച്ചി​രു​ന്നു.

ജ​നു​വ​രി അ​ഞ്ചി​ന് അ​പ്ര​തീ​ക്ഷി​ത​മാ​യി ന​ടി കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങി​യ​തോ​ടെ ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ആ​ദ്യ​ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ഫെ​ബ്രു​വ​രി 17 ന് ​കൃ​ത്യം ന​ട​പ്പാ​ക്കി​യ​ത്.

National

ഗോ​വ തീ​പി​ടി​ത്തം: അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി പ്ര​ധാ​ന​മ​ന്ത്രി; മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം

ന്യൂ​ഡ​ൽ​ഹി: ഗോ​വ തീ​പി​ടു​ത്ത​ത്തി​ല്‍ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. അ​പ​ക​ട​ത്തി​ന് ഇ​ര​യാ​യ​വ​ര്‍​ക്ക് ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ​യും പ​രി​ക്കേ​റ്റ​വ​ര്‍​ക്ക് 50,000 രൂ​പ​യും ന​ല്‍​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചു

ബാ​ധി​ക്ക​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്കൊ​പ്പ​മാ​ണെ​ന്നും പ​രി​ക്കേ​റ്റ​വ​ര്‍ എ​ത്ര​യും പെ​ട്ട​ന്ന് സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ഗോ​വ മു​ഖ്യ​മ​ന്ത്രി​യു​മാ​യി സം​സാ​രി​ച്ചു​വെ​ന്നും സാ​ധ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ചെ​യ്യു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​പ​ക​ട​ത്തി​ല്‍ രാ​ഷ്ട്ര​പ​തി ദൗ​പ​തി മു​ര്‍​മു​വും ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. ബാ​ധി​ക്ക​പ്പെ​ട്ട​വ​ര്‍​ക്കൊ​പ്പ​മെ​ന്നും പ​രി​ക്കേ​റ്റ​വ​ര്‍ എ​ത്ര​യും പെ​ട്ട​ന്ന് സു​ഖം പ്രാ​പി​ക്കാ​ന്‍ പ്രാ​ര്‍​ഥി​ക്കു​ന്നു​വെ​ന്നും രാ​ഷ്ട്ര​പ​തി പ​റ​ഞ്ഞു.

ഗോ​വ​യി​ലെ നി​ശാ​ക്ല​ബി​ലു​ണ്ടാ​യ വ​ന്‍ തീ​പി​ടു​ത്ത​ത്തി​ല്‍ 25 പേ​രാ​ണ് മ​രി​ച്ച​ത്. ഗ്യാ​സ് സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് തീ​പി​ടു​ത്തം ഉ​ണ്ടാ​യ​ത്. നോ​ര്‍​ത്ത് ഗോ​വ​യി​ലെ അ​ര്‍​പോ​റ​യി​ലാ​ണ് സം​ഭ​വം. റോ​മി​യോ ലെ​യ്നി​ലെ ബി​ര്‍​ച്ച് നൈ​റ്റ്ക്ല​ബി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പ്ര​മോ​ദ് സാ​വ​ന്ത് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.

National

ഗോ​വ​യി​ലെ നി​ശാ​ക്ല​ബി​ൽ അ​ഗ്നി​ബാ​ധ; 23 മ​ര​ണം

അ​ർ​പോ​റ: ഗോ​വ​യി​ലെ ക്ല​ബി​ലു​ണ്ടാ​യ അ​ഗ്നി​ബാ​ധ​യി​ൽ 23 പേ​ർ മ​രി​ച്ചു. ഗോ​വ​യി​ലെ അ​ർ​പോ​റ​യി​ലെ നി​ശാ​ക്ല​ബി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

നോ​ർ​ത്ത് ഗോ​വ​യി​ൽ ബാ​ഗ​യി​ലെ ബി​ർ​ച്ച് ബൈ ​റോ​മി​യോ ലേ​ൻ എ​ന്ന ക്ല​ബി​ലാ​ണ് അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്. ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

മ​രി​ച്ച​വ​രി​ൽ ഏ​റെ​യും ക്ല​ബി​ലെ ജീ​വ​ന​ക്കാ​രാ​ണെ​ന്നാ​ണ് സൂ​ച​ന. മു​തി​ർ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഡി​ജി​പി​യും സം​ഭ​വ സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു. കൂടുതൽ അന്വേഷണം നടത്തുമെന്ന് അധികൃതർ പറഞ്ഞു.

National

ഗോ​വ​യ്ക്ക് പു​തി​യ ഗ​വ​ര്‍​ണ​ര്‍; ശ്രീ​ധ​ര​ന്‍​പി​ള്ള​യെ മാ​റ്റി

ന്യൂ​ഡ​ല്‍​ഹി: മു​തി​ര്‍​ന്ന ബി​ജെ​പി നേ​താ​വ് പി.എസ്.ശ്രീ​ധ​ര​ന്‍​പി​ള്ള​യെ ഗോ​വ ഗ​വ​ര്‍​ണ​ര്‍ സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റി. പ​ശു​പ​തി അ​ശോ​ക് ഗ​ജ​പ​തി രാ​ജു​വാ​ണ് ഗോ​വ​യു​ടെ പു​തി​യ ഗ​വ​ര്‍​ണ​ര്‍.

മു​ന്‍ സി​വി​ല്‍, വ്യോ​മ​യാ​ന മ​ന്ത്രി​യാ​ണ് ഗ​ജ​പ​തി രാ​ജു. നി​ല​വി​ല്‍ ശ്രീ​ധ​ര​ന്‍​പി​ള്ള​യ്ക്ക് പ​ക​രം നി​യ​മ​നം ന​ല്‍​കി​യി​ട്ടി​ല്ല.

മൂ​ന്നി​ട​ങ്ങ​ളി​ല്‍ പു​തി​യ ഗ​വ​ര്‍​ണ​ര്‍​മാ​രെ നി​യ​മി​ച്ചു​കൊ​ണ്ടാ​ണ് രാ​ഷ്ട്ര​പ​തി​ഭ​വ​നി​ല്‍​നി​ന്ന് ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്. ഹ​രി​യാ​ന ഗ​വ​ര്‍​ണ​റാ​യി ആ​സിം കു​മാ​ര്‍ ഘോ​ഷി​നെ നി​യ​മി​ച്ചു.​ ല​ഡാ​ക്കി​ന്‍റെ ല​ഫ്.​ഗ​വ​ര്‍​ണ​റാ​യി ക​വീ​ന്ദർ സിം​ഗി​നെ​യും നി​യ​മി​ച്ചു​കൊ​ണ്ടാ​ണ് ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്.

Latest News

Up