x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗോ​വ നി​ശാ ക്ല​ബി​ലെ തീ​പി​ടി​ത്തം; ലു​ത്ര സ​ഹോ​ദ​ര​ങ്ങ​ള്‍ ജാ​മ്യം തേ​ടി കോ​ട​തി​യി​ൽ  


Published: December 13, 2025 06:55 AM IST | Updated: December 13, 2025 07:10 AM IST

പനാജി: നി​ശാ ക്ല​ബി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ജാ​മ്യം തേ​ടി ഉ​ട​മ​ക​ളാ​യ ലു​ത്ര സ​ഹോ​ദ​ര​ങ്ങ​ള്‍ കോ​ട​തി​യെ സ​മീ​പി​ച്ചു. തീ​പി​ടി​ത്ത​ത്തി​ൽ പ​ങ്കി​ല്ലെ​ന്ന വാ​ദം ഉ​യ​ർ​ത്തി​യാ​ണ് ഗൗ​ര​വ് ലു​ത്ര​യും സൗ​ര​ഭ് ലു​ത്ര​യും കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.

നി​ശാ ക്ല​ബി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 25 പേ​ർ മ​രി​ക്കു​ക​യും 6 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. കേ​സി​ലെ പ്ര​തി​ക​ളും ക്ല​ബു​ട​മ​ക​ളു​മാ​യ സ​ഹോ​ദ​ര​ങ്ങ​ൾ തീ​പി​ടി​ത്ത​ത്തി​ന് പി​ന്നാ​ലെ താ​യ്‌​ല​ൻ​ഡി​ലേ​ക്ക് ക​ട​ന്നി​രു​ന്നു.

തു​ട​ർ​ന്ന് ഇ​രു​വ​രെ​യും താ​യ്‌​ല​ൻ​ഡി​ൽ നി​ന്നാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഡി​സം​ബ​ര്‍ 6ന് ​രാ​ത്രി 11ന് ​ഗോ​വ പ​നാ​ജി​ക്ക് സ​മീ​പം അ​ർ​പോ​റ ഗ്രാ​മ​ത്തി​ലെ നി​ശാ ക്ല​ബി​ന് തീ​പി​ടി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചി​രു​ന്നി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.

അ​പ​ക​ടം ന​ട​ന്ന് ഒ​ന്ന​ര മ​ണി​ക്കൂ​റി​നു​ള്ളി​ലാ​ണ് ഗൗ​ര​വ് ലു​ത്ര​യും സൗ​ര​ഭ് ലു​ത്ര​യും ടി​ക്ക​റ്റെ​ടു​ത്ത് താ​യ്‌​ല​ൻ​ഡി​ലേ​ക്ക് ക​ട​ന്ന​ത്.

Tags : goa goa police crime news bail nightclub fire

Recent News

Up