Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HeartWarming

Special

അമ്മയുപേക്ഷിച്ച പഞ്ചിനെ ലോകം ഏറ്റെടുത്തു; ഒടുവിൽ ആ കൊച്ചു കുരങ്ങൻ തേടിയ സ്നേഹം അവനെ തേടിയെത്തി

ലോ​ക​മെ​മ്പാ​ടു​മു​ള്ള മൃ​ഗ​സ്‌​നേ​ഹി​ക​ളു​ടെ ഹൃ​ദ​യം ക​വ​ർ​ന്ന ഒ​രു കൊ​ച്ചു കു​ര​ങ്ങ​ന്‍റെ അ​തി​ജീ​വ​ന​ത്തി​ന്‍റെ ക​ഥ​യാ​ണി​ത്. ജ​പ്പാ​നി​ലെ ഇ​ച്ചി​ക്കാ​വ സി​റ്റി മൃ​ഗ​ശാ​ല​യി​ലെ 'പ​ഞ്ച്' എ​ന്ന ആ​റു​മാ​സം പ്രാ​യ​മു​ള്ള ജാ​പ്പ​നീ​സ് മ​ക്കാ​ക്ക് കു​ര​ങ്ങ​നാ​ണ് ഇ​ന്ന് ഇ​ന്‍റ​ർ​നെ​റ്റി​ലെ താ​രം.

ജ​നി​ച്ച​യു​ട​നെ സ്വ​ന്തം അ​മ്മ ഉ​പേ​ക്ഷി​ച്ച​തോ​ടെ​യാ​ണ് പ​ഞ്ചി​ന്‍റെ ജീ​വി​തം പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. സാ​ധാ​ര​ണ​ഗ​തി​യി​ൽ കൂ​ട്ട​മാ​യി ജീ​വി​ക്കു​ന്ന കു​ര​ങ്ങു​ക​ൾ​ക്കി​ട​യി​ൽ ഒ​ര​മ്മ​യു​ടെ ത​ണ​ലി​ല്ലാ​തെ വ​ള​രു​ക എ​ന്ന​ത് പ​ഞ്ചി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ദു​ഷ്ക​ര​മാ​യി​രു​ന്നു.

ഇ​തി​നി​ട​യി​ൽ പ​ഞ്ചി​നെ മ​റ്റ് കു​ര​ങ്ങു​ക​ളു​ടെ കൂ​ട്ട​ത്തി​ലേ​ക്ക് വി​ട്ട​പ്പോ​ൾ അ​വ​ർ അ​വ​നെ സ്വീ​ക​രി​ക്കാ​ൻ ത​യ്യാ​റാ​കാ​തി​രു​ന്ന​തും മ​റ്റ് കു​ര​ങ്ങു​ക​ൾ അ​വ​നെ ഉ​പ​ദ്ര​വി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്ന​തോ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി.

സ്നേ​ഹ​ത്തി​നാ​യി കൊ​തി​ച്ച പ​ഞ്ച് ഒ​രു ഒ​റാ​ങ്ങു​ട്ടാ​ൻ പാ​വ​യെ കെ​ട്ടി​പ്പി​ടി​ച്ചു കി​ട​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ ക​ണ്ടു പ​ല​രു​ടെ​യും ക​ണ്ണു​നി​റ​ച്ചു. എ​ന്നാ​ൽ ദി​വ​സ​ങ്ങ​ൾ നീ​ണ്ട കാ​ത്തി​രി​പ്പി​നും പ്രാ​ർ​ഥ​ന​ക​ൾ​ക്കും ഒ​ടു​വി​ൽ പ​ഞ്ചി​ന്‍റെ ജീ​വി​ത​ത്തി​ൽ സ​ന്തോ​ഷ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ സം​ഭ​വി​ച്ചി​രി​ക്കു​ക​യാ​ണ്.

'ഓ​ൺ​സിം​ഗ്' എ​ന്ന് പേ​രു​ള്ള മു​തി​ർ​ന്ന കു​ര​ങ്ങ​ൻ പ​ഞ്ചി​നെ സ്വീ​ക​രി​ക്കു​ക​യും അ​വ​നെ ചേ​ർ​ത്തു​പി​ടി​ക്കു​ക​യും ചെ​യ്ത​തോ​ടെ പ​ഞ്ചി​ന്‍റെ ഒ​റ്റ​പ്പെ​ട​ൽ അ​വ​സാ​നി​ച്ചു. ഓ​ൺ​സിം​ഗ് പ​ഞ്ചി​നെ സ്നേ​ഹ​ത്തോ​ടെ ആ​ലിം​ഗ​നം ചെ​യ്യു​ന്ന വീ​ഡി​യോ ഇ​തി​നോ​ട​കം ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ക​ണ്ടു​ക​ഴി​ഞ്ഞു.

ഇ​പ്പോ​ൾ കൂ​ട്ട​ത്തി​ലെ മ​റ്റ് കു​ട്ടി കു​ര​ങ്ങ​ന്മാ​രോ​ടൊ​പ്പം ഓ​ടി​ക്ക​ളി​ക്കാ​നും മു​തി​ർ​ന്ന​വ​രു​ടെ പ​രി​ച​ര​ണം ഏ​റ്റു​വാ​ങ്ങാ​നും പ​ഞ്ചി​ന് സാ​ധി​ക്കു​ന്നു​ണ്ട്. പ​ണ്ട് അ​വ​നെ അ​ക​റ്റി​നി​ർ​ത്തി​യ​വ​ർ ത​ന്നെ ഇ​ന്ന് അ​വ​നെ ത​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി അം​ഗീ​ക​രി​ച്ചി​രി​ക്കു​ന്നു.

സ്നേ​ഹ​വും ക​രു​ത​ലും ഉ​ണ്ടെ​ങ്കി​ൽ ഏ​തൊ​രു പ്ര​തി​സ​ന്ധി​യെ​യും അ​തി​ജീ​വി​ക്കാ​മെ​ന്ന് ഈ ​കൊ​ച്ചു കു​ര​ങ്ങ​ൻ ലോ​ക​ത്തി​ന് കാ​ണി​ച്ചു​ത​രു​ന്നു.

Viral

വൈദ്യുതി ലൈനിൽ കുടുങ്ങിയ പക്ഷിക്ക് തുണയായി ക്രെയിൻ ഓപ്പറേറ്ററുടെ സാഹസികത

പ​ഞ്ചാ​ബി​ലെ ഗു​രു​ദ്വാ​ര​യ്ക്ക് സ​മീ​പം ന​ട​ന്ന ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ഒ​രു ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​ളു​ക​ളു​ടെ ക​ണ്ണു​നി​റ​യ്ക്കു​ന്ന​ത്.

യൂ​ണി​ഫോ​മോ ആ​യു​ധ​ങ്ങ​ളോ ഇ​ല്ലാ​ത്ത സാ​ധാ​ര​ണ​ക്കാ​രി​ലും അ​ത്ഭു​ത​ക​ര​മാ​യ ഹീ​റോ​യി​സം ഒ​ളി​ഞ്ഞു കി​ട​പ്പു​ണ്ടെ​ന്ന് ഈ ​സം​ഭ​വം വീ​ണ്ടും തെ​ളി​യി​ക്കു​ന്നു.

ഉ​യ​ര​ത്തി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള വൈ​ദ്യു​തി ലൈ​നി​ലെ ക​മ്പി​ക​ൾ​ക്കി​ട​യി​ൽ ചി​റ​കു കു​രു​ങ്ങി പ​റ​ക്കാ​നാ​കാ​തെ പി​ട​യു​ക​യാ​യി​രു​ന്നു ഒ​രു പ​ക്ഷി.

മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ട ആ ​പ​ക്ഷി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ഒ​രു ക്രെ​യി​ൻ ഓ​പ്പ​റേ​റ്റ​ർ കാ​ണി​ച്ച അ​സാ​മാ​ന്യ ധൈ​ര്യ​മാ​ണ് ഇ​വി​ടു​ത്തെ പ്ര​ധാ​ന കാ​ഴ്ച.

വൈ​ദ്യു​തി ലൈ​നു​ക​ൾ​ക്ക് സ​മീ​പം പോ​കു​ന്ന​ത് അ​ങ്ങേ​യ​റ്റം അ​പ​ക​ട​ക​ര​മാ​ണെ​ന്ന് അ​റി​ഞ്ഞി​ട്ടും, ആ ​മി​ണ്ടാ​പ്രാ​ണി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ അ​ദ്ദേ​ഹം ക്രെ​യി​നി​ൽ തൂ​ങ്ങി​ക്കി​ട​ന്ന് മു​ക​ളി​ലേ​ക്ക് ഉ​യ​രു​ക​യാ​യി​രു​ന്നു.

അ​തീ​വ ശ്ര​ദ്ധ​യോ​ടെ​യും ക​രു​ത​ലോ​ടെ​യും ന​ട​ത്തി​യ ഈ ​നീ​ക്ക​ത്തി​നൊ​ടു​വി​ൽ പ​ക്ഷി​യെ മോ​ചി​പ്പി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ചു. മോ​ച​നം ല​ഭി​ച്ച പ​ക്ഷി ആ​കാ​ശ​ത്തേ​ക്ക് പ​റ​ന്നു​യ​ർ​ന്ന നി​മി​ഷം ക​ണ്ടു​നി​ന്ന​വ​ർ​ക്കെ​ല്ലാം വ​ലി​യ ആ​ശ്വാ​സ​മാ​ണ് ന​ൽ​കി​യ​ത്.

ഭ​ക്തി​സാ​ന്ദ്ര​മാ​യ ഗു​രു​ദ്വാ​ര​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ട​ന്ന ഈ ​കാ​രു​ണ്യ​പ്ര​വ​ർ​ത്തി​ക്ക് വ​ലി​യ തോ​തി​ലു​ള്ള വൈ​കാ​രി​ക പ്രാ​ധാ​ന്യ​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ ന​ൽ​കു​ന്ന​ത്. സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ പ​ങ്കു​വെ​ച്ച ഈ ​വീ​ഡി​യോ ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ട് ത​ന്നെ വൈ​റ​ലാ​യി മാ​റി.

പ്ര​ത്യാ​ശ​യും സ്നേ​ഹ​വും വ​റ്റി​പ്പോ​കു​ന്നു എ​ന്ന് പ​രാ​തി​പ്പെ​ടു​ന്ന വ​ർ​ത്ത​മാ​ന​കാ​ല​ത്ത്, ഇ​ത്ത​രം വാ​ർ​ത്ത​ക​ൾ മ​നു​ഷ്യ​ത്വ​ത്തി​ലു​ള്ള വി​ശ്വാ​സം വ​ർ​ദ്ധി​പ്പി​ക്കു​ന്നു എ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

സാ​ധാ​ര​ണ​യാ​യി ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​നെ​യോ മ​റ്റ് വി​ദ​ഗ്ധ​രെ​യോ വി​ളി​ക്കാ​നാ​ണ് നി​ർ​ദ്ദേ​ശി​ക്കാ​റു​ള്ള​തെ​ങ്കി​ലും, പ്രാ​യോ​ഗി​ക ബു​ദ്ധി​യോ​ടെ​യും സ്വ​ന്തം ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി​യും ഈ ​യു​വാ​വ് ന​ട​ത്തി​യ ഇ​ട​പെ​ട​ൽ ആ​രെ​യും അ​മ്പ​ര​പ്പി​ക്കു​ന്ന​താ​ണ്.

നി​യ​മ​ങ്ങ​ൾ​ക്കും സു​ര​ക്ഷാ മു​ന്ന​റി​യി​പ്പു​ക​ൾ​ക്കു​മ​പ്പു​റം സ്നേ​ഹ​ത്തി​ന് വ​ലി​യൊ​രു സ്ഥാ​ന​മു​ണ്ടെ​ന്ന് ഈ ​ക്രെ​യി​ൻ ഓ​പ്പ​റേ​റ്റ​ർ ത​ന്‍റെ പ്ര​വ​ർ​ത്തി​യി​ലൂ​ടെ ലോ​ക​ത്തി​ന് കാ​ണി​ച്ചു​കൊ​ടു​ത്തു.

Viral

കാൻസർ ബാധിച്ച തെരുവ് നായ സ്വയം നടന്നെത്തിയത് ആശുപത്രിയിലേക്ക്: പരിക്കേറ്റ കാൽ ഉയർത്തിക്കാട്ടി ഡോക്ടറെ ഞെട്ടിച്ചു

വേ​ദ​ന സ​ഹി​ക്ക​വ​യ്യാ​തെ ഒ​രു മി​ണ്ടാ​പ്രാ​ണി സ്വ​യം ചി​കി​ത്സ തേ​ടി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ വി​സ്മ​യി​പ്പി​ക്കു​ന്ന കാ​ഴ്ച​യാ​ണ് ബ്ര​സീ​ലി​ലെ ജു​വാ​സീ​റോ ഡോ ​നോ​ർ​ട്ടെ​യി​ൽ നി​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

കാ​ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഒ​രു തെ​രു​വ് നാ​യ യാ​തൊ​രു പേ​ടി​യും കൂ​ടാ​തെ ന​ഗ​ര​ത്തി​ലെ ഒ​രു മൃ​ഗാ​ശു​പ​ത്രി​യി​ലേ​ക്ക് ന​ട​ന്നു ക​യ​റു​ക​യാ​യി​രു​ന്നു.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ പ​തി​ഞ്ഞ ഈ ​സം​ഭ​വം അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​താ​ണ്. ആ​ശു​പ​ത്രി​യി​ലെ​ത്തി​യ നാ​യ ഡോ​ക്ട​ർ​മാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​പ്പോ​ൾ ത​ന്‍റെ പ​രി​ക്കേ​റ്റ കാ​ൽ ഉ​യ​ർ​ത്തി​ക്കാ​ട്ടി സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചു.

ആ​ദ്യ​കാ​ഴ്ച​യി​ൽ ചെ​റി​യൊ​രു പ​രി​ക്കാ​ണെ​ന്ന് ജീ​വ​ന​ക്കാ​ർ ക​രു​തി​യെ​ങ്കി​ലും വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നാ​യ​യു​ടെ കാ​ലി​ൽ മാ​ര​ക​മാ​യ കാ​ൻ​സ​ർ ട്യൂ​മ​ർ ബാ​ധി​ച്ച​താ​ണെ​ന്ന ന​ടു​ക്കു​ന്ന വി​വ​രം പു​റ​ത്തു​വ​രു​ന്ന​ത്.

ശ​രി​യാ​യ പ​രി​ച​ര​ണ​മി​ല്ലാ​തെ തെ​രു​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ആ ​ജീ​വ​ന് അ​ടി​യ​ന്ത​ര ചി​കി​ത്സ അ​ത്യാ​വ​ശ്യ​മാ​യി​രു​ന്നു. സാ​ധാ​ര​ണ​ഗ​തി​യി​ൽ തെ​രു​വ് നാ​യ്ക്ക​ൾ​ക്ക് അ​പ്രാ​പ്യ​മാ​യ കീ​മോ​തെ​റാ​പ്പി ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ങ്കീ​ർ​ണ്മാ​യ ചി​കി​ത്സാ ന​ട​പ​ടി​ക​ൾ ക്ലി​നി​ക്കി​ലെ ഡോ​ക്ട​ർ​മാ​ർ യാ​തൊ​രു മ​ടി​യും കൂ​ടാ​തെ ആ​രം​ഭി​ച്ചു.

മൃ​ഗ​ങ്ങ​ളു​ടെ തീ​ക്ഷ്ണ​മാ​യ സ​ഹ​ജ​വാ​സ​ന​യാ​ണ് ത​ന്നെ സു​ര​ക്ഷി​ത​മാ​യ ഒ​രി​ട​ത്തേ​ക്ക് ന​യി​ച്ച​തെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​യി​രു​ന്നു ഈ ​നാ​യ​യു​ടെ പ്ര​വ​ർ​ത്തി.

നി​ല​വി​ൽ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ട നാ​യ​യെ പൂ​ർ​ണ​മാ​യി സു​ഖം പ്രാ​പി​ച്ച ശേ​ഷം ദ​ത്തെ​ടു​ക്കാ​ൻ പു​തി​യൊ​രു കു​ടും​ബ​ത്തെ ക​ണ്ടെ​ത്താ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ഈ ​വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ച​തോ​ടെ ലോ​ക​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്നും അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​മാ​ണ് ഒ​ഴു​കു​ന്ന​ത്.

മ​നു​ഷ്യ​രെ​പ്പോ​ലും അ​തി​ശ​യി​പ്പി​ക്കു​ന്ന വി​ധ​ത്തി​ൽ നാ​യ പ്ര​ക​ടി​പ്പി​ച്ച ബു​ദ്ധി​ശ​ക്തി​യെ​യും, നാ​യ​യെ ചേ​ർ​ത്തു​പി​ടി​ച്ച ക്ലി​നി​ക്കി​ലെ ജീ​വ​ന​ക്കാ​രു​ടെ മ​നു​ഷ്യ​ത്വ​ത്തെ​യും ആ​ളു​ക​ൾ വാ​നോ​ളം പു​ക​ഴ്ത്തു​ന്നു.

 

Viral

നിശബ്ദമായ പ്രാർഥനകളിൽ നിന്നും കുടുംബത്തിന്‍റെ പൂർണതയിലേക്ക്; ഒരു ദത്തെടുക്കൽ യാത്രയുടെ വിഷ്വൽ ഡയറി കണ്ണുനിറയ്ക്കുന്നു

ബെം​ഗ​ളൂ​രു​വി​ലെ ഒ​രു ദ​മ്പ​തി​ക​ളു​ടെ മ​നോ​ഹ​ര​മാ​യ ദ​ത്തെ​ടു​ക്ക​ൽ ക​ഥ സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ ഹൃ​ദ​യം ക​വ​രു​ക​യാ​ണ്. നാ​ട​കീ​യ​മാ​യ ആ​ഖ്യാ​ന​ങ്ങ​ളോ വ​ലി​യ അ​വ​കാ​ശ​വാ​ദ​ങ്ങ​ളോ ഇ​ല്ലാ​തെ, ല​ളി​ത​മാ​യി ചി​ത്രീ​ക​രി​ച്ച ഒ​രു വി​ഷ്വ​ൽ ഡ​യ​റി​യി​ലൂ​ടെ​യാ​ണ് ഈ ​കു​ടും​ബം ത​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മാ​റ്റ​ത്തെ ലോ​ക​ത്തി​ന് മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ച​ത്.

കാ​ത്തി​രി​പ്പി​ന്‍റെ​യും പ്ര​ത്യാ​ശ​യു​ടെ​യും നാ​ളു​ക​ൾ ക​ട​ന്ന് ത​ങ്ങ​ളു​ടെ മ​ക​ളി​ലേ​ക്ക് എ​ത്തി​യ ആ ​സു​ദീ​ർ​ഘ​മാ​യ യാ​ത്ര ഒ​രേ​സ​മ​യം വൈ​കാ​രി​ക​വും പ്ര​ചോ​ദ​നാ​ത്മ​ക​വു​മാ​ണ്.

വീ​ട്ടി​ലി​രു​ന്ന് സ​മാ​ധാ​ന​മാ​യി പ്രാ​ർ​ഥി​ക്കു​ന്ന ദ​മ്പ​തി​ക​ളി​ൽ നി​ന്നാ​ണ് ഈ ​ദൃ​ശ്യ​രേ​ഖ ആ​രം​ഭി​ക്കു​ന്ന​ത്. പി​ന്നീ​ട് ദ​ത്തെ​ടു​ക്ക​ലി​ന്‍റെ ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലേ​ക്ക് അ​വ​ർ ക​ട​ക്കു​ന്നു.

സെ​ൻ​ട്ര​ൽ അ​ഡോ​പ്ഷ​ൻ റി​സോ​ഴ്സ് അ​തോ​റി​റ്റി​യു​ടെ വെ​ബ്സൈ​റ്റി​ലൂ​ടെ അ​പേ​ക്ഷ ന​ൽ​കു​ന്ന​തും, ഓ​രോ ഘ​ട്ട​ത്തി​ലും വ​രു​ന്ന നി​ർ​ദ്ദേ​ശ​ങ്ങ​ൾ ശ്ര​ദ്ധ​യോ​ടെ വാ​യി​ക്കു​ന്ന​തും, ഒ​ടു​വി​ൽ ത​ങ്ങ​ളു​ടെ കു​ഞ്ഞി​നെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന നി​മി​ഷ​വു​മെ​ല്ലാം വീ​ഡി​യോ​യി​ൽ തെ​ളി​യു​ന്നു​ണ്ട്.

കു​ഞ്ഞി​നെ വ​ര​വേ​ൽ​ക്കാ​ൻ ത​യ്യാ​റെ​ടു​ക്കു​ന്ന ആ ​ദി​വ​സ​ങ്ങ​ളി​ൽ അ​വ​ർ ന​ട​ത്തു​ന്ന ചെ​റി​യ ഷോ​പ്പിം​ഗും യാ​ത്ര​യ്ക്കാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ളും കാ​ണു​ന്ന​വ​രു​ടെ മ​ന​സി​ൽ വ​ലി​യൊ​രു ആ​കാം​ക്ഷ ജ​നി​പ്പി​ക്കു​ന്നു​ണ്ട്.

ല​ക്ഷ്യ​സ്ഥാ​ന​മാ​യ ധ​ർ​മ്മ​പു​രി​യി​ലെ നി​ർ​മ​ല ഗേ​ൾ​സ് ഹോ​മി​ലേ​ക്ക് തി​രി​ക്കും മു​ൻ​പും അ​വ​ർ പ്രാ​ർ​ഥ​ന​യ്ക്കാ​യി സ​മ​യം ക​ണ്ടെ​ത്തു​ന്നു​ണ്ട്.

എ​ല്ലാ ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളി​ലും ഒ​പ്പു​വെ​ച്ച് കാ​ത്തി​രി​ക്കു​ന്ന ദ​മ്പ​തി​ക​ളു​ടെ അ​ടു​ത്തേ​ക്ക് കെ​യ​ർ​ടേ​ക്ക​ർ കു​ഞ്ഞി​നെ കൊ​ണ്ടു​വ​രു​ന്ന നി​മി​ഷ​മാ​ണ് വീ​ഡി​യോ​യി​ലെ ഏ​റ്റ​വും ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ഭാ​ഗം.

അ​തു​വ​രെ ഒ​രു കു​ഞ്ഞി​നാ​യി കാ​ത്തി​രു​ന്ന ദ​മ്പ​തി​ക​ൾ ഒ​രു നി​മി​ഷം കൊ​ണ്ട് അ​മ്മ​യും അ​ച്ഛ​നു​മാ​യി മാ​റു​ന്ന ആ ​മാ​റ്റം കാ​ണു​ന്ന​വ​രു​ടെ ക​ണ്ണു​നി​റ​യ്ക്കും.

സ്നേ​ഹ​പൂ​ർ​വ്വം അ​വ​ർ അ​വ​ളെ ചേ​ർ​ത്തു​പി​ടി​ക്കു​മ്പോ​ൾ ആ ​ദ​മ്പ​തി​ക​ളു​ടെ മു​ഖ​ത്ത് വി​രി​യു​ന്ന സ​ന്തോ​ഷം വാ​ക്കു​ക​ൾ​ക്ക് അ​പ്പു​റ​മാ​ണ്.

തു​ട​ർ​ന്ന് ആ ​കു​ഞ്ഞ് പു​തി​യ വീ​ട്ടി​ൽ ല​യി​ച്ചു​ചേ​രു​ന്ന കാ​ഴ്ച​ക​ളാ​ണ് വീ​ഡി​യോ വി​വ​രി​ക്കു​ന്ന​ത്. അ​വ​ൾ​ക്ക് ചു​റ്റും നി​റ​യു​ന്ന ക​ളി​പ്പാ​ട്ട​ങ്ങ​ളും വീ​ടി​നു​ള്ളി​ലെ ചെ​റി​യ കു​സൃ​തി​ക​ളും അ​ച്ഛ​ന​മ്മ​മാ​രോ​ടൊ​പ്പ​മു​ള്ള യാ​ത്ര​ക​ളും ആ ​കൊ​ച്ചു കു​ടും​ബ​ത്തി​ന്‍റെ സ​ന്തോ​ഷം വെ​ളി​പ്പെ​ടു​ത്തു​ന്നു.

ബീ​ച്ചി​ലെ ക​ളി​ക​ളും നീ​ന്ത​ൽ പ​രി​ശീ​ല​ന​വും ബൈ​ക്ക് യാ​ത്ര​ക​ളും പി​യാ​നോ വാ​യി​ക്കു​ന്ന നി​മി​ഷ​ങ്ങ​ളു​മെ​ല്ലാം ചേ​ർ​ന്ന് സ്നേ​ഹം നി​റ​ഞ്ഞൊ​രു ലോ​ക​മാ​ണ് അ​വ​ൾ​ക്കാ​യി അ​വ​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

2025 ജ​നു​വ​രി ഒ​ന്നി​നാ​ണ് ഈ ​കു​ഞ്ഞു​മാ​ലാ​ഖ ത​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ലേ​ക്ക് എ​ത്തി​യ​തെ​ന്ന് ദ​മ്പ​തി​ക​ൾ സ്മ​രി​ക്കു​ന്നു. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷം ത​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ൽ അ​ത്ഭു​ത​ങ്ങ​ൾ മാ​ത്ര​മാ​ണ് സം​ഭ​വി​ച്ച​തെ​ന്നും അ​വ​ർ വി​ശ്വ​സി​ക്കു​ന്നു.

ദ​ത്തെ​ടു​ക്ക​ൽ എ​ന്ന​ത് കേ​വ​ലം ഒ​രു സ​ൽ​ക​ർ​മ്മം എ​ന്ന​തി​ലു​പ​രി മ​നു​ഷ്യ​നെ ഉ​ള്ളി​ൽ നി​ന്ന് പ​രി​വ​ർ​ത്ത​നം ചെ​യ്യു​ന്ന ഒ​രു പ്ര​ക്രി​യ​യാ​ണെ​ന്നും, അ​ഡ എ​ന്ന ത​ങ്ങ​ളു​ടെ മ​ക​ൾ ദൈ​വ​ത്തി​ന്‍റെ വ​ലി​യൊ​രു ദാ​ന​മാ​ണെ​ന്നും അ​വ​ർ കു​റി​ക്കു​ന്നു.

2026-ന്‍റെ തു​ട​ക്ക​ത്തി​ൽ പ​ങ്കു​വെ​ക്ക​പ്പെ​ട്ട ഈ ​വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി തു​ട​രു​ക​യാ​ണ്.

Viral

മരണത്തിന്‍റെ പ്ലാസ്റ്റിക് കുരുക്കിൽ നിന്ന് ആ കുഞ്ഞുജീവൻ രക്ഷപെട്ടു; പർവതാരോഹകർ രക്ഷകരായ നിമിഷം

പ്ലാ​സ്റ്റി​ക് മ​ലി​നീ​ക​ര​ണം വ​ന്യ​ജീ​വി​ക​ളു​ടെ നി​ല​നി​ൽ​പ്പി​ന് എ​ത്ര​ത്തോ​ളം ഭീ​ഷ​ണി​യാ​കു​ന്നു എ​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന​തും എ​ന്നാ​ൽ ആ​ശ്വാ​സ​ക​ര​വു​മാ​യ ഒ​രു ദൃ​ശ്യ​മാ​ണ് ഇ​പ്പോ​ൾ ലോ​ക​ശ്ര​ദ്ധ നേ​ടു​ന്ന​ത്.

മ​ഞ്ഞു​മൂ​ടി​യ മ​ല​നി​ര​ക​ളി​ലൂ​ടെ സാ​ഹ​സി​ക യാ​ത്ര​യി​ലാ​യി​രു​ന്ന ര​ണ്ട് പ​ർ​വ​താ​രോ​ഹ​ക​രു​ടെ ക​ണ്ണി​ൽ​പ്പെ​ട്ട​ത് ത​ല പ്ലാ​സ്റ്റി​ക് പാ​ത്ര​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങി ശ്വാ​സം മു​ട്ടു​ന്ന ഒ​രു കു​റു​ക്ക​ൻ കു​ഞ്ഞി​നെ​യാ​ണ്.

ആ​ഹാ​രം തേ​ടി​യു​ള്ള അ​ല​ച്ചി​ലി​നി​ട​യി​ൽ ആ​രോ വ​ലി​ച്ചെ​റി​ഞ്ഞ പ്ലാ​സ്റ്റി​ക് അ​വ​ശി​ഷ്ട​ത്തി​നു​ള്ളി​ൽ ത​ല അ​ക​പ്പെ​ട്ടു​പോ​യ ആ ​കു​റു​ക്ക​ൻ കു​ഞ്ഞ്, ര​ക്ഷ​പെ​ടാ​ൻ ക​ഴി​യാ​തെ ത​ള​ർ​ന്ന് മ​ഞ്ഞി​ൽ വീ​ണു​കി​ട​ക്കു​ക​യാ​യി​രു​ന്നു.

കു​റു​ക്ക​ന്‍റെ ശ​രീ​ര​ത്തി​ലാ​കെ പ്ലാ​സ്റ്റി​ക് അ​വ​ശി​ഷ്ട​ങ്ങ​ൾ ചു​റ്റി​ക്കി​ട​ന്ന​ത് ആ ​ജീ​വ​ൻ എ​ത്ര​ത്തോ​ളം അ​പ​ക​ട​ത്തി​ലാ​യി​രു​ന്നു എ​ന്ന​തി​ന്‍റെ തെ​ളി​വാ​യി​രു​ന്നു. മ​നു​ഷ്യ സാ​മീ​പ്യം ക​ണ്ട് ഭ​യ​ന്നോ​ടാ​ൻ പോ​ലും ക​രു​ത്തി​ല്ലാ​തെ വി​റ​ച്ചു​നി​ന്ന ആ ​ജീ​വി​യെ ര​ക്ഷി​ക്കാ​ൻ പ​ർ​വ​താ​രോ​ഹ​ക​ർ ഒ​ട്ടും വൈ​കി​യി​ല്ല.

അ​ങ്ങേ​യ​റ്റം ക്ഷ​മ​യോ​ടും ക​രു​ത​ലോ​ടെ​യും കു​റു​ക്ക​നെ സ​മീ​പി​ച്ച ര​ക്ഷ​ക​രി​ൽ ഒ​രാ​ൾ അ​തി​ന്‍റെ ത​ല​യി​ലെ പ്ലാ​സ്റ്റി​ക് പാ​ത്രം അ​തി​വേ​ഗം നീ​ക്കം ചെ​യ്തു.

പാ​ത്രം നീ​ക്കം ചെ​യ്ത നി​മി​ഷം ത​ന്നെ മ​ര​ണ​പ്പി​ടു​ത്ത​ത്തി​ൽ നി​ന്ന് മോ​ചി​ത​നാ​യ ആ ​കു​റു​ക്ക​ൻ കു​ഞ്ഞ് ഊ​ർ​ജ്ജ​സ്വ​ല​നാ​യി മ​ഞ്ഞി​ലേ​ക്ക് ഓ​ടി​മ​റ​യു​ന്ന ദൃ​ശ്യം ക​ണ്ടു​നി​ൽ​ക്കു​ന്ന​വ​രു​ടെ ക​ണ്ണു​നി​റ​യ്ക്കു​ന്ന​താ​ണ്.

ഈ ​വീ​ഡി​യോ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തോ​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് പ​ർ​വ​താ​രോ​ഹ​ക​രു​ടെ മ​നു​ഷ്യ​ത്വ​പ​ര​മാ​യ പ്ര​വൃ​ത്തി​യെ പ്ര​ശം​സി​ച്ചു​കൊ​ണ്ട് രം​ഗ​ത്തെ​ത്തു​ന്ന​ത്. എ​ങ്കി​ലും, ഈ ​സം​ഭ​വം വ​ലി​യൊ​രു ച​ർ​ച്ച​യ്ക്കും വ​ഴി​തു​റ​ന്നി​ട്ടു​ണ്ട്.

മ​നു​ഷ്യ​ർ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന് എ​ത്തു​ന്ന പ​രി​സ്ഥി​തി​ലോ​ല​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ശ്ര​ദ്ധ​മാ​യി വ​ലി​ച്ചെ​റി​യു​ന്ന പ്ലാ​സ്റ്റി​ക് അ​വ​ശി​ഷ്ട​ങ്ങ​ൾ വ​ന്യ​ജീ​വി​ക​ളു​ടെ ജീ​വ​ന് എ​ങ്ങ​നെ വി​ല്ല​നാ​കു​ന്നു എ​ന്ന​ത് ഈ ​ദൃ​ശ്യം വീ​ണ്ടും ഓ​ർ​മ്മി​പ്പി​ക്കു​ന്നു.

ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലാ​ത്ത ടൂ​റി​സ​വും മാ​ലി​ന്യ നി​ക്ഷേ​പ​വും ഇ​ത്ത​ര​ത്തി​ൽ മി​ണ്ടാ​പ്രാ​ണി​ക​ളു​ടെ ദാ​രു​ണ അ​ന്ത്യ​ത്തി​ന് കാ​ര​ണ​മാ​കു​ന്നു​വെ​ന്ന ആ​ശ​ങ്ക​യാ​ണ് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ പ​ങ്കു​വെ​ക്കു​ന്ന​ത്.

പ്ര​കൃ​തി​യെ സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ​യും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ കൃ​ത്യ​മാ​യി സം​സ്ക​രി​ക്കേ​ണ്ട​തി​ന്‍റെ​യും അ​നി​വാ​ര്യ​ത ഈ ​കു​റു​ക്ക​ൻ കു​ഞ്ഞി​ന്‍റെ അ​തി​ജീ​വ​നം ന​മ്മെ പ​ഠി​പ്പി​ക്കു​ന്നു.

Viral

മോളേ, പേടിക്കണ്ട ഞാൻ കൂടെയുണ്ട്; ടാക്സി ഡ്രൈവർ ലോകത്തിന് കാണിച്ചുകൊടുത്ത കൊൽക്കത്ത മാതൃക

മ​നു​ഷ്യ​ത്വ​വും ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധ​വും കൈ​വി​ടാ​ത്ത സാ​ധാ​ര​ണ​ക്കാ​രാ​യ മ​നു​ഷ്യ​രാ​ണ് ഒ​രു ന​ഗ​ര​ത്തെ സു​ര​ക്ഷി​ത​മാ​ക്കു​ന്ന​ത് എ​ന്ന​തി​ന് തെ​ളി​വാ​യി കൊ​ൽ​ക്ക​ത്ത​യി​ൽ നി​ന്നു​ള്ള ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ഒ​രു ദൃ​ശ്യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​വു​ക​യാ​ണ്.

അ​മി​ത​മാ​യി മ​ദ്യ​പി​ച്ച് അ​വ​ശ​യാ​യ യു​വ​തി​യെ സ്വ​ന്തം മ​ക​ളെ​പ്പോ​ലെ ക​രു​തി സു​ര​ക്ഷി​ത​മാ​യി വീ​ട്ടി​ലെ​ത്തി​ച്ച ടാ​ക്സി ഡ്രൈ​വ​റാ​ണ് ഇ​ന്ന് ഇ​ന്‍റ​ർ​നെ​റ്റി​ലെ താ​രം.

ന​ഗ​ര​ങ്ങ​ളി​ലെ സ്ത്രീ​സു​ര​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ വ​ർ​ദ്ധി​ച്ചു​വ​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ, മാ​തൃ​കാ​പ​ര​മാ​യ പെ​രു​മാ​റ്റ​ത്തി​ലൂ​ടെ ഈ ​ഡ്രൈ​വ​ർ കൈ​യ​ടി നേ​ടു​ക​യാ​ണ്.

വാ​ഹ​ന​ത്തി​ലെ ഡാ​ഷ്ക്യാ​മി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ പ്ര​കാ​രം, ത​നി​ക്ക് ല​ഹ​രി കൂ​ടു​ത​ലാ​ണെ​ന്നും സു​ര​ക്ഷി​ത​മാ​യി വീ​ട്ടി​ലെ​ത്തി​ക്ക​ണ​മെ​ന്നും യു​വ​തി പ​രി​ഭ്ര​മ​ത്തോ​ടെ ഡ്രൈ​വ​റോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.

എ​ന്നാ​ൽ യാ​തൊ​രു പ​രി​ഭ്ര​മ​വു​മി​ല്ലാ​തെ, വ​ള​രെ ശാ​ന്ത​നാ​യി "ബേ​ട്ടാ' (മോ​ളേ) എ​ന്ന് അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം മ​റു​പ​ടി ന​ൽ​കി​യ​ത്. താ​ൻ കൂ​ടെ​യു​ള്ള​പ്പോ​ൾ പേ​ടി​ക്കേ​ണ്ട​തി​ല്ലെ​ന്നും മി​ണ്ടാ​തി​രു​ന്നാ​ൽ കൃ​ത്യ​മാ​യി വീ​ട്ടി​ലെ​ത്തി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ച് ഉ​റ​പ്പു​ന​ൽ​കു​ന്നു.

യാ​ത്ര​യ്ക്കി​ട​യി​ൽ യു​വ​തി​യു​ടെ അ​മ്മ ഫോ​ണി​ൽ വി​ളി​ച്ച​പ്പോ​ൾ ഡ്രൈ​വ​ർ ത​ന്നെ ഫോ​ൺ വാ​ങ്ങി സം​സാ​രി​ക്കു​ക​യും വീ​ട്ടു​കാ​രു​ടെ ആ​ധി അ​ക​റ്റാ​ൻ ത​ന്‍റെ ലൈ​വ് ലൊ​ക്കേ​ഷ​ൻ അ​വ​ർ​ക്ക് അ​യ​ച്ചു​ന​ൽ​കു​ക​യും ചെ​യ്തു.

വൈ​കി എ​ത്തു​ന്ന​തി​ന് അ​മ്മ വ​ഴ​ക്കു​പ​റ​യു​മെ​ന്ന് യു​വ​തി പ​റ​ഞ്ഞ​പ്പോ​ൾ, ഒ​രു പി​താ​വി​നു​ള്ള അ​ധി​കാ​ര​ത്തോ​ടെ അ​ദ്ദേ​ഹം ന​ൽ​കി​യ ത​മാ​ശ​രൂ​പേ​ണ​യു​ള്ള മ​റു​പ​ടി​ക​ളും യാ​ത്ര​യി​ലു​ട​നീ​ളം അ​ദ്ദേ​ഹം പു​ല​ർ​ത്തി​യ ക​രു​ത​ലും കാ​ഴ്ച​ക്കാ​രു​ടെ മ​ന​സ് നി​റ​യ്ക്കു​ന്ന​താ​ണ്.

വീ​ടി​ന് മു​ന്നി​ലെ​ത്തി​യ​പ്പോ​ൾ ന​ന്ദി പ​റ​ഞ്ഞ യു​വ​തി​യോ​ട്, ഇ​തൊ​രു ഔ​ദാ​ര്യ​മ​ല്ലെ​ന്നും താ​ൻ പ​ണം വാ​ങ്ങി ചെ​യ്യു​ന്ന ജോ​ലി​യു​ടെ ഭാ​ഗ​മാ​യു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം മാ​ത്ര​മാ​ണെ​ന്നു​മാ​ണ് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ച​ത്.

യു​വ​തി വീ​ടി​ന്‍റെ ഗേ​റ്റി​നു​ള്ളി​ൽ സു​ര​ക്ഷി​ത​മാ​യി ക​യ​റി​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം മ​ട​ങ്ങി​യ​ത്. ഈ ​വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ കൊ​ൽ​ക്ക​ത്ത വീ​ണ്ടും ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ ന​ഗ​ര​മാ​യി മാ​റു​ന്ന​ത് ഇ​ത്ത​രം മ​നു​ഷ്യ​ർ ഉ​ള്ള​തു​കൊ​ണ്ടാ​ണെ​ന്ന് പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Viral

അ​തി​ഥി ദേ​വോ ഭ​വഃ: അ​മേ​രി​ക്ക​ൻ യു​വ​തി​യെ ക​ര​യി​ച്ച ഇ​ന്ത്യ​ൻ സ്‌​നേ​ഹം

വി​ദേ​ശ സ​ഞ്ചാ​രി​ക​ൾ​ക്ക് ഇ​ന്ത്യ​യെ​ക്കു​റി​ച്ച് പ​ല​പ്പോ​ഴും സ​മ്മി​ശ്ര​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ളാ​ണു​ണ്ടാ​കാ​റു​ള്ള​തെ​ങ്കി​ലും, ത​നി​ക്കു​ണ്ടാ​യ അ​നു​ഭ​വം ലോ​ക​ത്തോ​ട് വി​ളി​ച്ചു​പ​റ​യു​മ്പോ​ൾ അ​മേ​രി​ക്ക​ൻ യു​വ​തി​യാ​യ താ​ന്യ സം​ഘാ​നി​യു​ടെ ശ​ബ്ദ​ത്തി​ൽ വ​ല്ലാ​ത്തൊ​രു വി​റ​യ​ലു​ണ്ടാ​യി​രു​ന്നു.

ഗു​ജ​റാ​ത്തി​ലെ ഒ​രു പ്ര​മു​ഖ റി​സോ​ർ​ട്ടി​ൽ താ​മ​സി​ക്ക​വേ അ​പ്ര​തീ​ക്ഷി​ത​മാ​യി ത​ള​ർ​ന്നു​പോ​യ താ​ന്യ​യെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ​ക്കൊ​ണ്ടു​വ​ന്ന​ത് അ​വി​ടു​ത്തെ ജീ​വ​ന​ക്കാ​രു​ടെ അ​സാ​ധാ​ര​ണ​മാ​യ ക​രു​ത​ലും സ്നേ​ഹ​വു​മാ​ണ്.

വെ​റു​മൊ​രു ഔ​ദ്യോ​ഗി​ക സേ​വ​ന​ത്തി​ന​പ്പു​റം, ആ​പ​ത്ഘ​ട്ട​ത്തി​ൽ താ​ന്യ​യെ സ​ഹാ​യി​ക്കാ​ൻ ജീ​വ​ന​ക്കാ​ർ കാ​ണി​ച്ച ശു​ഷ്കാ​ന്തി​യാ​ണ് ഈ ​ക​ഥ​യെ ഹൃ​ദ്യ​മാ​ക്കു​ന്ന​ത്.

യാ​ത്ര​യ്ക്കി​ട​യി​ൽ അ​സു​ഖം ബാ​ധി​ച്ച ത​നി​ക്ക് ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ൾ എ​ത്തി​ക്കാ​നും ആ​രോ​ഗ്യ​നി​ല നി​ര​ന്ത​രം അ​ന്വേ​ഷി​ക്കാ​നും അ​വ​ർ കാ​ണി​ച്ച മ​ന​സാ​ണ് ലോ​ക​ത്തി​ന് ഇ​ന്ത്യ​യെ​ക്കു​റി​ച്ചു​ള്ള പു​തി​യൊ​രു പാ​ഠം ന​ൽ​കു​ന്ന​ത്.

റൂം ​സ​ർ​വീ​സി​നാ​യി എ​ത്തി​യ ജീ​വ​ന​ക്കാ​ര​ൻ ത​നി​ക്ക് നേ​രെ വെ​ച്ചു​നീ​ട്ടി​യ ടേ​ബി​ൾ സ്പൂ​ണും ഫോ​ർ​ക്കും ക​ണ്ട​പ്പോ​ൾ നി​യ​ന്ത്രി​ക്കാ​നാ​വാ​തെ ത​ന്‍റെ ക​ണ്ണു​ക​ൾ നി​റ​ഞ്ഞൊ​ഴു​കി​യെ​ന്ന് താ​ന്യ വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

ആ ​ചെ​റി​യൊ​രു പ്ര​വൃ​ത്തി​യി​ൽ പോ​ലു​മു​ണ്ടാ​യി​രു​ന്ന ആ​ദ​ര​വും സൗ​ഹൃ​ദ​വും ത​ന്നെ അ​ത്ര​യേ​റെ സ്പ​ർ​ശി​ച്ചു​വെ​ന്നും ത​ന്‍റെ നാ​ടാ​യ അ​മേ​രി​ക്ക​യി​ൽ ഇ​തി​ന് സ​മാ​ന​മാ​യ അ​നു​ഭ​വം സ്വ​പ്നം കാ​ണാ​ൻ പോ​ലു​മാ​കി​ല്ലെ​ന്നു​മാ​ണ് ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

വി​ദേ​ശി​ക​ൾ ഇ​ന്ത്യ​യെ​ക്കു​റി​ച്ച് ഓ​ൺ​ലൈ​നി​ലൂ​ടെ കേ​ൾ​ക്കു​ന്ന ഭീ​തി​ജ​ന​ക​മാ​യ ക​ഥ​ക​ൾ​ക്ക​പ്പു​റം സ്നേ​ഹ​വും മ​നു​ഷ്യ​ത്വ​വും ഓ​രോ ഭാ​ര​തീ​യ​ന്‍റെ​യും ശൈ​ലി​യാ​ണെ​ന്ന് ഈ ​വീ​ഡി​യോ അ​ടി​വ​ര​യി​ടു​ന്നു.

ആ​ധു​നി​ക​മാ​യ ആ​ഡം​ബ​ര സൗ​ക​ര്യ​ങ്ങ​ളേ​ക്കാ​ൾ താ​ന്യ​യെ അ​വി​ടെ ആ​ക​ർ​ഷി​ച്ച​ത് നി​സ്വാ​ർ​ഥ​മാ​യ സ്നേ​ഹ​മാ​ണ്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഈ ​വീ​ഡി​യോ പ്ര​ച​രി​ച്ച​തോ​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഇ​ന്ത്യ​യു​ടെ അ​തി​ഥി സ​ൽ​ക്കാ​ര​ത്തെ പ്ര​കീ​ർ​ത്തി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്.

ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ കാ​ണു​ന്ന പ​രു​ക്ക​ൻ ചി​ത്ര​മ​ല്ല യ​ഥാ​ർ​ഥ ഇ​ന്ത്യ​യെ​ന്നും വി​ന​യ​വും മ​നു​ഷ്യ​ത്വ​വു​മാ​ണ് ഇ​ന്ത്യ​യു​ടെ യ​ഥാ​ർ​ഥ മു​ഖ​മെ​ന്നും നി​ര​വ​ധി ഉ​പ​യോ​ക്താ​ക്ക​ൾ പ്ര​തി​ക​രി​ക്കു​ന്നു.

ഗ്രാ​മ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്തോ​റും ഈ ​സ്നേ​ഹ​ത്തി​ന് കൂ​ടു​ത​ൽ മാ​ധു​ര്യ​മു​ണ്ടാ​കു​മെ​ന്ന ക​മ​ന്‍റു​ക​ൾ ഇ​ന്ത്യ​യു​ടെ സാം​സ്‌​കാ​രി​ക പൈ​തൃ​ക​ത്തെ​യാ​ണ് ലോ​ക​ത്തി​ന് മു​ന്നി​ൽ തു​റ​ന്നു കാ​ട്ടു​ന്ന​ത്.

Viral

ഇതിൽ എന്തിനാണ് പേടിക്കുന്നത്?: ഭയപ്പെട്ടെത്തിയ മകൾക്ക് ആശ്വാസമായി അച്ഛന്‍റെ വാക്കുകൾ

വ​ർ​ഷ​ങ്ങ​ളാ​യി മ​ന​സി​നു​ള്ളി​ൽ കൊ​ണ്ടു​ന​ട​ന്ന ഒ​രു ര​ഹ​സ്യം മാ​താ​പി​താ​ക്ക​ളോ​ട് തു​റ​ന്നു​പ​റ​യു​ന്ന​തി​ലെ ആ​ശ​ങ്ക പ​ല പെ​ൺ​കു​ട്ടി​ക​ൾ​ക്കും ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്.

പ്ര​ണ​യം വെ​ളി​പ്പെ​ടു​ത്തു​മ്പോ​ൾ ഉ​ണ്ടാ​കാ​വു​ന്ന വി​ധി​ക​ല്പ​ന, മാ​ന​സി​ക സ​മ്മ​ർ​ദ്ദം, അ​ല്ലെ​ങ്കി​ൽ മാ​താ​പി​താ​ക്ക​ളു​ടെ എ​തി​ർ​പ്പ് എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള ഭ​യം ആ ​നി​മി​ഷ​ത്തെ അ​തീ​വ ദു​ഷ്ക​ര​മാ​ക്കാ​റു​ണ്ട്.

ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്, ഒ​രു പി​താ​വും മ​ക​ളും ത​മ്മി​ലു​ണ്ടാ​യ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ സം​ഭാ​ഷ​ണം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധ നേ​ടു​ന്ന​ത്. ദൃ​ഷ്ടി എ​ന്ന യു​വ​തി​യാ​ണ് ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ലൂ​ടെ ഈ ​വൈ​കാ​രി​ക നി​മി​ഷം ലോ​ക​വു​മാ​യി പ​ങ്കു​വെ​ച്ച​ത്.

വീ​ഡി​യോ​യി​ൽ, ത​ന്‍റെ പി​താ​വി​ന്‍റെ കൈ​ക​ളി​ൽ മു​റു​കെ പി​ടി​ച്ച്, പ​റ​യേ​ണ്ട​തെ​ല്ലാം ഉ​ള്ളി​ലൊ​തു​ക്കി നി​ൽ​ക്കു​ന്ന മ​ക​ളെ വ്യ​ക്ത​മാ​യി കാ​ണാം. മ​ക​ളു​ടെ മു​ഖ​ത്തെ പ​രി​ഭ്ര​മം ശ്ര​ദ്ധി​ച്ച പി​താ​വ്, പൂ​ർ​ണ​മാ​യ ശാ​ന്ത​ത​യോ​ടെ, മ​ക​ൾ​ക്ക് സം​സാ​രി​ക്കാ​ൻ ധൈ​ര്യം ന​ൽ​കി കാ​ത്തി​രു​ന്നു.

നീ​ണ്ട മൗ​ന​ത്തി​നൊ​ടു​വി​ൽ, വി​റ​യ്ക്കു​ന്ന സ്വ​ര​ത്തി​ൽ അ​വ​ൾ ത​ന്‍റെ ര​ഹ​സ്യം വെ​ളി​പ്പെ​ടു​ത്തി. “പാ​പ്പാ, ഇ​ത്ര​യും വ​ർ​ഷ​മാ​യി പ​റ​യ​ണ​മെ​ന്ന് വി​ചാ​രി​ക്കു​ന്നു, പ​ക്ഷേ ഇ​പ്പോ​ഴാ​ണ് പ​റ​യു​ന്ന​ത്. എ​നി​ക്കൊ​രു ബോ​യ്ഫ്ര​ണ്ടു​ണ്ട് പാ​പ്പാ… 11 വ​ർ​ഷ​മാ​യി'.

ഈ ​വാ​ച​ക​ങ്ങ​ൾ കേ​ട്ട​പ്പോ​ൾ ഏ​വ​രും അ​പ്ര​തീ​ക്ഷി​ത പ്ര​തി​ക​ര​ണ​ത്തി​നാ​യി കാ​ത്തി​രു​ന്നു​വെ​ങ്കി​ലും, പി​താ​വി​ന്‍റെ മ​റു​പ​ടി എ​ല്ലാ​വ​രെ​യും അ​മ്പ​ര​പ്പി​ച്ചു. ദേ​ഷ്യ​ത്തി​നോ പ​രി​ഭ്ര​മ​ത്തി​നോ ഒ​രു സാ​ധ്യ​ത​യും ന​ൽ​കാ​തെ, അ​ദ്ദേ​ഹം വ​ള​രെ വാ​ത്സ​ല്യ​ത്തോ​ടെ മ​റു​പ​ടി ന​ൽ​കി.

"എ​ല്ലാ​വ​ർ​ക്കും ഉ​ണ്ടാ​കും, ഇ​തി​ൽ ഇ​തി​ൽ പേ​ടി​ക്കാ​ൻ എ​ന്താ​ണ് ഉ​ള്ള​ത്'. പി​താ​വി​ന്‍റെ ഈ ​ശാ​ന്ത​മാ​യ പ്ര​തി​ക​ര​ണം കേ​ട്ട് മ​ക​ൾ പൊ​ട്ടി​ക്ക​ര​ഞ്ഞു. അ​ത് ഭ​യം കൊ​ണ്ടു​ള്ള ക​ര​ച്ചി​ലാ​യി​രു​ന്നി​ല്ല, വ​ർ​ഷ​ങ്ങ​ളാ​യി മ​ന​സി​ൽ ചു​മ​ന്ന ഭാ​രം ഇ​റ​ക്കി​വെ​ച്ച​തി​ലു​ള്ള അ​ദ​മ്യ​മാ​യ ആ​ശ്വാ​സ​മാ​യി​രു​ന്നു.

ഈ ​സ്നേ​ഹ​ത്തോ​ടെ​യു​ള്ള പ്ര​തി​ക​ര​ണ​ത്തി​ൽ ധൈ​ര്യം ല​ഭി​ച്ച ദൃ​ഷ്ടി, ത​ന്‍റെ പ്ര​ണ​യ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു. ത​ന്‍റെ കാ​മു​ക​ന്‍റെ പേ​ര് വി​വേ​ക് ആ​ണെ​ന്ന് അ​വ​ൾ വെ​ളി​പ്പെ​ടു​ത്തി. അ​പ്പോ​ൾ, ഒ​രു പു​ഞ്ചി​രി​യോ​ടെ അ​ദ്ദേ​ഹം ത​നി​ക്ക് വി​വേ​കി​നെ​ക്കു​റി​ച്ച് നേ​ര​ത്തെ ത​ന്നെ അ​റി​യാ​മാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ക​യാ​യി​രു​ന്നു.

ഈ ​വാ​ർ​ത്ത​യെ "ന​ല്ല വാ​ർ​ത്ത' എ​ന്നാ​ണ് അ​ദ്ദേ​ഹം വി​ശേ​ഷി​പ്പി​ച്ച​ത്. മ​ക​ളും വി​വേ​കും സ്വ​ന്ത​മാ​യി ജോ​ലി​യു​ള്ള, അ​വ​രു​ടെ ജീ​വി​ത​ത്തി​ൽ ആ​വ​ശ്യ​മാ​യ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കാ​ൻ ക​ഴി​വു​ള്ള വ്യ​ക്തി​ക​ളാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ഒ​രു​മി​ച്ച് ഒ​രു ജീ​വി​തം പ​ങ്കി​ടാ​നു​ള്ള പ​ങ്കാ​ളി​യെ തി​ര​ഞ്ഞെ​ടു​ക്കു​മ്പോ​ൾ, മ​റ്റ് സാ​മൂ​ഹി​ക ചി​ട്ട​വ​ട്ട​ങ്ങ​ളേ​ക്കാ​ൾ പ്ര​ധാ​നം വ്യ​ക്തി​പ​ര​മാ​യ ഇ​ഷ്ട​ത്തി​നും തീ​രു​മാ​ന​ങ്ങ​ൾ​ക്കു​മാ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മാ​ത്ര​മ​ല്ല, ത​ന്‍റെ മ​ക​ളു​ടെ തി​ര​ഞ്ഞെ​ടു​പ്പി​ൽ പൂ​ർ​ണ വി​ശ്വാ​സ​മു​ണ്ടെ​ന്നും, അ​വ​ൾ എ​ടു​ക്കു​ന്ന ഏ​ത് തീ​രു​മാ​ന​ത്തി​ലും താ​ൻ സ​ന്തോ​ഷ​വാ​നാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി.

ജാ​തി, മ​തം, പ​ണം എ​ന്നി​വ​യെ​ക്കാ​ൾ മ​നു​ഷ്യ​ത്വ​വും, സ്നേ​ഹ​വും, ദ​യ​യു​മാ​ണ് പ്ര​ധാ​ന​മെ​ന്നു​ള്ള പി​താ​വി​ന്‍റെ വാ​ക്കു​ക​ൾ അ​നേ​ക​രു​ടെ ഹൃ​ദ​യ​ത്തി​ൽ സ്പ​ർ​ശി​ച്ചു. ഈ ​വീ​ഡി​യോ പെ​ട്ടെ​ന്ന് ത​ന്നെ ഇ​ന്‍റ​ർ​നെ​റ്റി​ൽ ത​രം​ഗ​മാ​യി മാ​റി.

"നി​ങ്ങ​ളു​ടെ അ​ച്ഛ​ന് തീ​ർ​ച്ച​യാ​യും ഒ​രു അ​വാ​ർ​ഡ് ന​ൽ​ക​ണം', എ​ന്ന് ഒ​രാ​ൾ ക​മ​ന്‍റ് ചെ​യ്ത​പ്പോ​ൾ, "ഇ​തു​ക​ണ്ട് എ​ന്‍റെ ടെ​ൻ​ഷ​ൻ മു​ഴു​വ​ൻ ആ​ശ്വാ​സ​മാ​യി മാ​റി' എ​ന്ന് മ​റ്റൊ​രാ​ൾ കു​റി​ച്ചു. മ​ന​സി​ലാ​ക്കു​ന്ന മാ​താ​പി​താ​ക്ക​ൾ ഉ​ണ്ടെ​ന്നു​ള്ള തി​രി​ച്ച​റി​വി​ൽ പ​ല​രും വി​കാ​ര​ഭ​രി​ത​രാ​യി.

Latest News

Up