Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IFFK

ഇ​ന്തോ-​സ്പാ​നി​ഷ് സം​യു​ക്ത സി​നി​മ സം​രംഭം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല​​​യാ​​​ള സി​​​നി​​​മ​​​ക​​​ളു​​​ടെ രാ​​​ജ്യാ​​​ന്ത​​​ര പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​ന്തോ-​​​സ്പാ​​​നി​​​ഷ് സം​​​യു​​​ക്ത സി​​​നി​​​മ സം​​​രംഭം പ്ര​​​ഖ്യാ​​​പി​​​ച്ചു. ഐ​​​എ​​​ഫ്എ​​​ഫ്കെ​​​യോ​​​ട് അ​​​നു​​​ബ​​​ന്ധി​​​ച്ചു സം​​​സ്ഥാ​​​ന ച​​​ല​​​ച്ചി​​​ത്ര വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ സം​​​ഘ​​​ടി​​​പ്പി​​​ച്ച കേ​​​ര​​​ള ഫി​​​ലിം മാ​​​ർ​​​ക്ക​​​റ്റി​​​ൽ ആ​​​ണ് പ്ര​​​ഖ്യാ​​​പ​​​നം.

ബേ​​​ബി മാ​​​ത്യു സോ​​​മ​​​തീ​​​രം നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന ഇ​​​ന്ത്യ​​​ൻ സി​​​നി​​​മ നി​​​ർ​​​മാ​​​ണ ക​​​ന്പ​​​നി​​​യാ​​​യ സോ​​​മ ക്രീ​​​യേ​​​ഷ​​​നും സ്പാ​​​നി​​​ഷ് നി​​​ർ​​​മാ​​​താ​​​വ് ഗി​​​ല്ലെ​​​ർ​​​മൊ റോ​​​ഡ്രി​​​ക്സും ചേ​​​ർ​​​ന്ന് ‘ക​​​ഥ​​​ക​​​ളി ദി​​​വ’ എ​​​ന്ന പേ​​​രി​​​ൽ നി​​​ർ​​​മി​​​ക്കു​​​ന്ന സി​​​നി​​​മ മു​​​ൻ ച​​​ല​​​ച്ചി​​​ത്ര അ​​​ക്കാ​​​ദ​​​മി വൈ​​​സ് ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണും ച​​​ല​​​ച്ചി​​​ത്ര​​​മേ​​​ള​​​യു​​​ടെ ആ​​​ർ​​​ട്ടി​​​സ്റ്റി​​​ക് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ബീ​​​ന പോ​​​ളാ​​​ണ് സം​​​വി​​​ധാ​​​നം ചെ​​​യ്യു​​​ന്ന​​​ത്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ സം​​​വി​​​ധാ​​​യ​​​ക​​​രാ​​​യ ക​​​മ​​​ലും ടി.​​​കെ. രാ​​​ജീ​​​വ് കു​​​മാ​​​റും ചേ​​​ർ​​​ന്ന് ക​​​ഥ​​​ക​​​ളി ദി​​​വ​​​യു​​​ടെ പോ​​​സ്റ്റ​​​ർ പ്ര​​​കാ​​​ശ​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു.

ചി​​​ത്ര​​​ത്തി​​​ന്‍റെ പ്ര​​​ഖ്യാ​​​പ​​​ന വേ​​​ള​​​യി​​​ൽ ബീ​​​നാ ​​​പോ​​​ൾ, നി​​​ർ​​​മാ​​​താ​​​വ് ബേ​​​ബി മാ​​​ത്യു സോ​​​മ​​​തീ​​​രം, ഫി​​​ലിം ചേം​​​ബ​​​ർ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​നി​​​ൽ തോ​​​മ​​​സ്, മാ​​​ക്ട പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ഷി മാ​​​ത്യു, നി​​​ർ​​​മാ​​​താ​​​വ് ജി. ​​​സു​​​രേ​​​ഷ് കു​​​മാ​​​ർ, പ്രൊ​​​ഡ്യൂ​​​സേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ബി. ​​​രാ​​​ഗേ​​​ഷ്, ഫെ​​​ഫ്ക പ്ര​​​തി​​​നി​​​ധി ജി.എ​​​സ്. വി​​​ജ​​​യ​​​ൻ, ഛായാ​​​ഗ്രാ​​​ഹ​​​ക​​​ൻ അ​​​ഴ​​​ക​​​പ്പ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Up