x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​എ​ഫ്എ​ഫ്കെ: ഡെ​ലി​ഗേ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ ചൊ​വ്വാ​ഴ്ച മു​ത​ല്‍


Published: November 24, 2025 06:51 PM IST | Updated: November 25, 2025 09:44 PM IST

തി​രു​വ​ന​ന്ത​പു​രം: ഡി​സം​ബ​ര്‍ 12 മു​ത​ല്‍ 19 വ​രെ തി​രു​വ​ന​ന്ത​പു​ര​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന 30-ാമ​ത് ഐ​എ​ഫ്എ​ഫ്കെ​യു​ടെ ഡെ​ലി​ഗേ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ ചൊ​വ്വാ​ഴ്ച രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കും. registration.iffk.in എ​ന്ന ലി​ങ്കി​ലൂ​ടെ ഡെ​ലി​ഗേ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്താം.

പൊ​തു​വി​ഭാ​ഗ​ത്തി​ന് ജി​എ​സ്ടി ഉ​ള്‍​പ്പെ​ടെ 1180 രൂ​പ​യും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ജി​എ​സ്ടി ഉ​ള്‍​പ്പെ​ടെ 590 രൂ​പ​യു​മാ​ണ് ഡെ​ലി​ഗേ​റ്റ് ഫീ​സ്. പൊ​തു​വി​ഭാ​ഗം, വി​ദ്യാ​ര്‍​ഥി​ക​ള്‍, ഫി​ലിം സൊ​സൈ​റ്റി, ഫി​ലിം ആ​ൻ​ഡ് ടി​വി പ്ര​ഫ​ഷ​ണ​ല്‍​സ് തു​ട​ങ്ങി എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കും ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്താം.

നേ​രി​ട്ട് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​ന് മേ​ള​യു​ടെ മു​ഖ്യ​വേ​ദി​യാ​യ ടാ​ഗോ​ര്‍ തി​യ​റ്റ​റി​ല്‍ ഡെ​ലി​ഗേ​റ്റ് സെ​ല്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. സം​വി​ധാ​യ​ക​രും സാ​ങ്കേ​തി​ക പ്ര​വ​ര്‍​ത്ത​ക​രും ജൂ​റി അം​ഗ​ങ്ങ​ളു​മു​ള്‍​പ്പെ​ടെ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള ഇ​രു​നൂ​റി​ല്‍​പ്പ​രം അ​തി​ഥി​ക​ള്‍ മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കും.

മേ​ള​യു​ടെ ഭാ​ഗ​മാ​യി ഓ​പ്പ​ണ്‍ ഫോ​റം, മീ​റ്റ് ദ ​ഡ​യ​റ​ക്ട​ര്‍, ഇ​ന്‍ കോ​ണ്‍​വ​ര്‍​സേ​ഷ​ന്‍, എ​ക്‌​സി​ബി​ഷ​ന്‍, ക​ലാ​സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

Tags : iffk delegate registration thiruvananthapuram tagore theatre

Recent News

Up