Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : India-US

ഇ​ന്ത്യ-​യു​എ​സ് വ്യാ​പാ​ര​ക്ക​രാ​ർ: മു​ഖ്യ പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം മാ​റ്റി​വ​ച്ചു

വാ​​ഷിം​​ഗ്ട​​ണ്‍: ഇ​​ന്ത്യ​​യും യു​​എ​​സും ത​​മ്മി​​ലു​​ള്ള ഇ​​ട​​ക്കാ​​ല വ്യാ​​പാ​​ര​​ക്ക​​രാ​​റി​​ന് അ​​ന്തി​​മ രൂ​​പം ന​​ൽ​​കു​​ന്ന​​തി​​നാ​​യി വാ​​ഷിം​​ഗ്ട​​ണി​​ൽ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന മു​​ഖ്യ ച​​ർ​​ച്ചാ​​പ്ര​​തി​​നി​​ധി​​ക​​ളു​​ടെ യോ​​ഗം മാ​​റ്റി​​വ​​യ്ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ച​​താ​​യി ഒൗ​​ദ്യോ​​ഗി​​ക വൃ​​ത്ത​​ങ്ങ​​ൾ അ​​റി​​യി​​ച്ചു.

വാ​​​​ണി​​​​ജ്യ മ​​​​ന്ത്രാ​​​​ല​​​​യ ജോ​​​​യി​​​​ന്‍റ് സെ​​​​ക്ര​​​​ട്ട​​​​റി ദ​​​​ർ​​​​പ്പ​​​​ൺ ജ​​​​യി​​​​നാ​​​​ണ് ഇ​​​​ന്ത്യ​​​​ൻ സം​​​​ഘ​​​​ത്തെ ന​​​​യി​​​​ക്കു​​​​ന്ന​​​​ത്. ട്രം​​​​പ് വി​​​​വി​​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ ചു​​​​മ​​​​ത്തി​​​​യ നി​​​​കു​​​​തി യു​​​​എ​​​​സ് സു​​​​പ്രീം​​​​കോ​​​​ട​​​​തി റ​​​​ദ്ദാ​​​​ക്കി​​​​യ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണു യോ​​​​ഗം മാ​​​​റ്റി​​​​വ​​​​ച്ച​​​​തെ​​​​ന്നാ​​​​ണ് ക​​​​രു​​​​തു​​​​ന്ന​​​​ത്.

15 ശ​​​​ത​​​​മാ​​​​നം അ​​​​ധി​​​​ക തീ​​​​രു​​​​വ കൂ​​​​ടി യു​​​​എ​​​​സ് സു​​​​പ്രീം​​​​കോ​​​​ട​​​​തി വി​​​​ധി​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ട്രം​​​​പ് ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. പു​​​​തി​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ൾ സാ​​​​മ്പ​​​​ത്തി​​​​ക​​​​മാ​​​​യി എ​​​​ങ്ങ​​​​നെ​​​​യൊ​​​​ക്കെ ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്ന് വ്യ​​​​ക്ത​​​​മ​​​​ല്ല.

ഇ​​ന്ത്യ-​​യു​​എ​​സ് വ്യാ​​പാ​​ര​​ക്ക​​രാ​​റു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഇ​​ന്ത്യ​​ൻ ച​​ർ​​ച്ചാസം​​ഘം യു​​എ​​സ് സ​​ന്ദ​​ർ​​ശി​​ക്കു​​ന്ന കാ​​ര്യ​​ത്തി​​ൽ, ഏ​​റ്റ​​വും പു​​തി​​യ സം​​ഭ​​വ​​വി​​കാ​​സ​​ങ്ങ​​ളും അവ​​യു​​ടെ പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ളും വി​​ല​​യി​​രു​​ത്താ​​ൻ ഇ​​രു​​പ​​ക്ഷ​​ത്തി​​നും സ​​മ​​യം ല​​ഭി​​ച്ച​​തി​​നു​​ശേ​​ഷം മാ​​ത്രം ഇ​​ന്ത്യ​​ൻ ചീ​​ഫ് നെ​​ഗോ​​ഷ്യേ​​റ്റ​​റു​​ടെ​​യും സം​​ഘ​​ത്തി​​ന്‍റെ സ​​ന്ദ​​ർ​​ശ​​നം മ​​തി​​യെ​​ന്ന നി​​ല​​പാ​​ടി​​ലാ​​ണ് ഇ​​രു​​രാ​​ജ്യ​​ങ്ങ​​ളും. ഇ​​രു​​പ​​ക്ഷ​​ത്തി​​നും സൗ​​ക​​ര്യ​​പ്ര​​ദ​​മാ​​യ മ​​റ്റൊ​​രു തീ​​യ​​തി​​യി​​ലേ​​ക്ക് ച​​ർ​​ച്ച മാ​​റ്റി​​വ​​യ്ക്കും. ഇ​​ന്നു മു​​ത​​ൽ ആ​​രം​​ഭി​​ക്കു​​ന്ന മൂ​​ന്നു ദി​​വ​​സ​​ത്തെ ച​​ർ​​ച്ച​​ക​​ൾ​​ക്കാ​​യി ഇ​​ന്ത്യ​​ൻ സം​​ഘം ത​​യാ​​റെ​​ടു​​ത്തി​​രു​​ന്ന​​ത്.

ശ​​നി​​യാ​​ഴ്ച, എ​​ല്ലാ രാ​​ജ്യ​​ങ്ങ​​ളു​​ടെ​​യും തീ​​രു​​വ ഒ​​രു ദി​​വ​​സം മു​​ന്പ് പ്ര​​ഖ്യാ​​പി​​ച്ച 10 ശ​​ത​​മാ​​ന​​ത്തി​​ൽ നി​​ന്ന് 15 ശ​​ത​​മാ​​ന​​മാ​​യി ഉ​​യ​​ർ​​ത്തു​​ന്ന​​താ​​യി യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ് പ്ര​​ഖ്യാ​​പി​​ച്ചു. നാളെ മുതൽ 150 ദിവസത്തേക്കാണ് ഇത് നടപ്പിൽ വരുന്നത്. ട്രം​​പി​​ന്‍റെ ര​​ണ്ടാം ഭ​​ര​​ണ​​കാ​​ല​​ത്തെ പ്ര​​ധാ​​ന സാ​​ന്പ​​ത്തി​​ക അ​​ജ​​ണ്ട​​യ്ക്ക് വ​​ലി​​യ തി​​രി​​ച്ച​​ടി​​യാ​​യി, ലോ​​ക​​രാ​​ജ്യ​​ങ്ങ​​ൾ​​ക്കു മേ​​ൽ ട്രം​​പ് ചു​​മ​​ത്തി​​യ തീ​​രു​​വ​​ക​​ൾ നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​ണെ​​ന്നും 1977ലെ ​​ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ എ​​മ​​ർ​​ജ​​ൻ​​സി ഇ​​ക്ക​​ണോ​​മി​​ക് പ​​വേ​​ഴ്സ് ആ​​ക്ട് (ഐ​​ഇ​​ഇ​​പി​​എ) ഉ​​പ​​യോ​​ഗി​​ച്ച് വ്യാ​​പ​​ക​​മാ​​യ തീ​​രു​​വ​​ക​​ൾ ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​തി​​ലൂ​​ടെ പ്ര​​സി​​ഡ​​ന്‍റ് ത​​ന്‍റെ അ​​ധി​​കാ​​രം ലം​​ഘി​​ച്ചു​​വെ​​ന്നും യു​​എ​​സ് സു​​പ്രീംകോ​​ട​​തി വി​​ധി​​ച്ചു.

2025 ഓ​​ഗ​​സ്റ്റി​​ൽ ഇ​​ന്ത്യക്ക് മേ​​ൽ 25 ശ​​ത​​മാ​​നം പ​​ക​​രം തീ​​രു​​വ യു​​എ​​സ് ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. പി​​ന്നീ​​ട്, ഇ​​ന്ത്യ റ​​ഷ്യ​​ൻ അ​​സം​​സ്കൃ​​ത എ​​ണ്ണ വാ​​ങ്ങു​​ന്ന​​തി​​നു പി​​ഴ​​യാ​​യി 25 ശ​​ത​​മാ​​നം അ​​ധി​​ക തീ​​രു​​വ ഏ​​ർ​​പ്പെ​​ടു​​ത്തി. ഇ​​ത് ഇ​​ന്ത്യ​​യു​​ടെ മൊ​​ത്തം തീ​​രു​​വ​​ക​​ൾ 50 ശ​​ത​​മാ​​ന​​മാ​​ക്കി. ഈ ​​മാ​​സം ആ​​ദ്യം ഇ​​ന്ത്യ​​യും യു​​എ​​സും ഒ​​രു ഇ​​ട​​ക്കാ​​ല വ്യാ​​പാ​​ര ക​​രാ​​ർ അ​​ന്തി​​മ​​മാ​​ക്കു​​ന്ന​​തി​​നു​​ള്ള ഒ​​രു ധാ​​ര​​ണ​​യി​​ലെ​​ത്തി. ഇ​​ത​​നു​​സ​​രി​​ച്ച് ഇ​​ന്ത്യ​​യി​​ൽ നി​​ന്നു​​ള്ള ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ ഇറക്കുമതി തീരുവ വാ​​ഷിം​​ഗ്ട​​ണ്‍ 18 ശ​​ത​​മാ​​ന​​മാ​​യി കു​​റ​​യ്ക്കും. ഇ​​പ്പോൾ, ശി​​ക്ഷാ​​പ​​ര​​മാ​​യ 25 ശ​​ത​​മാ​​നം നീ​​ക്കം ചെ​​യ്തി​​ട്ടു​​ണ്ട്. ശേ​​ഷി​​ക്കു​​ന്ന 25 ശ​​ത​​മാ​​നം നി​​ല​​വി​​ലു​​ണ്ട്.

സു​​പ്രീം കോ​​ട​​തി വി​​ധി​​ക്കു പി​​ന്നാ​​ലെ ട്രം​​പ് വ്യാ​​പാ​​ര തീ​​രു​​വ​​ക​​ൾ വീ​​ണ്ടും 15 ശ​​ത​​മാ​​ന​​മാ​​യി ഉ​​യ​​ർ​​ത്തു​​ന്ന​​താ​​യി പ്ര​​ഖ്യാ​​പി​​ച്ചു. ഈ ​​തീ​​രു​​വ പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​രു​​ക​​യാ​​ണെ​​ങ്കി​​ൽ, നി​​ല​​വി​​ലു​​ള്ള മോ​​സ്റ്റ് ഫേ​​വേ​​ഡ് നേ​​ഷ​​ൻ (എം​​എ​​ഫ്എ​​ൻ) അ​​ല്ലെ​​ങ്കി​​ൽ യു​​എ​​സി​​ലെ ഇ​​റ​​ക്കു​​മ​​തി തീ​​രു​​വ​​യ്ക്ക് പു​​റ​​മേ​​യാ​​യി​​രി​​ക്കും. ഉ​​ദാ​​ഹ​​ര​​ണ​​ത്തി​​ന്, ഒ​​രു ഉ​​ത്പ​​ന്ന​​ത്തി​​ന് 5 ശ​​ത​​മാ​​നം എം​​എ​​ഫ്എ​​ൻ തീ​​രു​​വ ഉ​​ണ്ടെ​​ങ്കി​​ൽ, 15 ശ​​ത​​മാ​​നം അ​​ധി​​ക തീ​​രു​​വ കൂ​​ടി ചേ​​ർ​​ത്ത് 20 ശ​​ത​​മാ​​ന​​മാ​​യി മാ​​റും. നേ​​രത്തേ, ഇ​​ത് അ​​ഞ്ചു ശ​​ത​​മാ​​ന​​ത്തോ​​ടൊ​​പ്പം 25 ശ​​ത​​മാ​​നം അ​​ധി​​ക നി​​കു​​തി കൂ​​ടി ചേ​​ർ​​ന്ന് 30 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു.

150 ദി​​വ​​സ​​ത്തെ കാ​​ല​​യ​​ള​​വി​​നു​​ശേ​​ഷം ഇ​​ന്ത്യ പോ​​ലു​​ള്ള രാ​​ജ്യ​​ങ്ങ​​ളി​​ൽ യു​​എ​​സ് താ​​രി​​ഫ് എ​​ന്താ​​യി​​രി​​ക്കു​​മെ​​ന്ന് വ്യ​​ക്ത​​ത​​യി​​ല്ല.

ഉ​​ഭ​​യ​​ക​​ക്ഷി വ്യാ​​പാ​​ര ക​​രാ​​റി​​ന്‍റെ ആ​​ദ്യ ഘ​​ട്ട​​ത്തി​​ൽ ഒ​​പ്പു​​വ​​യ്ക്കു​​ന്ന​​തി​​നും ന​​ട​​പ്പി​​ലാ​​ക്കു​​ന്ന​​തി​​നും നി​​ല​​വി​​ലു​​ള്ള ധാ​​ര​​ണ​​പ​​ത്രം ഒ​​രു നി​​യ​​മ​​പ​​ര​​മാ​​യ രേ​​ഖ​​യാ​​ക്കി മാ​​റ്റേ​​ണ്ട​​തു​​ണ്ട്. ഉ​​ഭ​​യ​​ക​​ക്ഷി വ്യാ​​പാ​​ര ക​​രാ​​റി​​ന്‍റെ ആ​​ദ്യ ഘ​​ട്ട​​ത്തി​​നാ​​യു​​ള്ള നി​​യ​​മ​​രേ​​ഖ അ​​ന്തി​​മ​​മാ​​ക്കു​​ന്ന​​തി​​ന്, ഇ​​ന്ത്യ​​ൻ സം​​ഘം ഇ​​ന്നു മു​​ത​​ൽ 26 വ​​രെ വാ​​ഷിം​​ഗ്ട​​ണി​​ൽ യു​​എ​​സ് പ്ര​​തി​​നി​​ധി​​ക​​ളു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തും.

ക​​രാ​​ർ മാ​​ർ​​ച്ചി​​ൽ ഒ​​പ്പു​​വ​​യ്ക്കാ​​നും ഏ​​പ്രി​​ലി​​ൽ ന​​ട​​പ്പി​​ലാ​​ക്കാ​​നും സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്ന് വാ​​ണി​​ജ്യ മ​​ന്ത്രി പീ​​യൂ​​ഷ് ഗോ​​യ​​ൽ പ​​റ​​ഞ്ഞി​​രു​​ന്നു.

National

ഇ​ന്ത്യ-​യു​എ​സ് ബ​ന്ധം പ്ര​ക്ഷു​ബ്ധ സാ​ഹ​ച​ര്യ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്നു​വെ​ന്ന് കോ​ൺ​ഗ്ര​സ്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​യു​എ​സ് ബ​ന്ധം പ്ര​ക്ഷു​ബ്ധ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​തെ​ന്നും എ​ല്ലാ ദി​വ​സ​വും പു​ത്ത​ൻ വെ​ല്ലു​വി​ളി​യാ​ണെ​ന്നും കോ​ൺ​ഗ്ര​സ്. റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങു​ന്ന രാ​ജ്യ​ങ്ങ​ൾ​ക്കു​മേ​ൽ 500 ശ​ത​മാ​നം തീ​രു​വ ചു​മ​ത്താ​നു​ള്ള ബി​ല്ലി​നെ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പി​ന്തു​ണ​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രാ​മ​ർ​ശം.

ട്രം​പി​ന്‍റെ അ​ടു​പ്പ​ക്കാ​ര​നാ​യ സെ​ന​റ്റ​ർ ലി​ൻ​ഡ്സേ ഗ്ര​ഹാം ഇ​ന്ത്യ​ക്കു ദോ​ഷ​ക​ര​മാ​കു​ന്ന ബി​ൽ പാ​സാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. നേ​ര​ത്തെ, പു​റം​ക​രാ​ർ ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന അ​മേ​രി​ക്ക​ൻ ക​ന്പ​നി​ക​ൾ​ക്കു മേ​ൽ 25 ശ​ത​മാ​നം നി​കു​തി ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള ബി​ല്ല് സെ​ന​റ്റ​ർ ബെ​ർ​ണി മൊ​റേ​നോ​യും അ​വ​ത​രി​പ്പി​ച്ചി​രു​ന്നു​വെ​ന്നും കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്റാം ര​മേ​ശ് എ​ക്സി​ൽ കു​റി​ച്ചു.

ഇ​തി​നു​പു​റ​മേ, പാ​ക് സൈ​നി​ക മേ​ധാ​വി അ​സിം മു​നീ​റി​നെ ട്രം​പ് പു​ക​ഴ്ത്തു​ക​യും ചെ​യ്യു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം, റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങി യു​ക്രെ​യ്ൻ അ​ധി​നി​വേ​ശ​ത്തെ സ​ഹാ​യി​ക്കു​ന്ന​വ​രെ ശി​ക്ഷി​ക്കാ​ൻ പ്ര​സി​ഡ​ന്‍റ് ട്രം​പി​നു പു​തി​യ നി​യ​മ​ത്തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന് ലി​ൻ​ഡ്സേ ഗ്ര​ഹാം ബു​ധ​നാ​ഴ്ച പ​റ​ഞ്ഞി​രു​ന്നു.

Latest News

Up