Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Malampuzha

മ​ല​മ്പു​ഴ​യി​ൽ വി.​എ​സി​ന്‍റെ വി​ശ്വ​സ്ത​ൻ യു​ഡി​എ​ഫ് സ്വ​ത​ന്ത്ര​ൻ; കെപിസിസി നേതാക്കളുമായി ചർച്ച നടത്തി

പാ​ല​ക്കാ​ട്: സി​പി​എം കോ​ട്ട​യാ​യ മ​ല​മ്പു​ഴ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ രാ​ഷ്ട്രീ​യ അ​ട്ടി​മ​റി ല​ക്ഷ്യ​മി​ട്ട് യു​ഡി​എ​ഫ്. വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ മു​ൻ പേ​ഴ്സ​ണ​ൽ അ​സി​സ്റ്റ​ന്‍റും സ​ന്ത​ത​സ​ഹ​ചാ​രി​യു​മാ​യി​രു​ന്ന എ. ​സു​രേ​ഷ് മ​ല​മ്പു​ഴ​യി​ൽ യു​ഡി​എ​ഫ് പി​ന്തു​ണ​യു​ള്ള സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ത്ഥി​യാ​യി മ​ത്സ​രി​ക്കും. വി.​എ​സി​ന്‍റെ ത​ട്ട​ക​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ഴ​ലാ​യി​രു​ന്ന ഒ​രാ​ളെ രം​ഗ​ത്തി​റ​ക്കു​ന്ന​തി​ലൂ​ടെ ഇ​ട​ത് വോ​ട്ടു​ക​ളി​ൽ വി​ള്ള​ലു​ണ്ടാ​ക്കാ​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്.

ര​ണ്ട​ര പ​തി​റ്റാ​ണ്ടോ​ളം വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​ലെ ഏ​റ്റ​വും വി​ശ്വ​സ്ത​നാ​യി​രു​ന്നു എ. ​സു​രേ​ഷ്. വി.​എ​സ് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്തും പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന​പ്പോ​ഴും അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ഴ​ലാ​യി സു​രേ​ഷ് കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, പാ​ർ​ട്ടി​ക്കു​ള്ളി​ലെ വി​ഭാ​ഗീ​യ​ത​യെ​ത്തു​ട​ർ​ന്ന് 12 വ​ർ​ഷം മു​ൻ​പാ​ണ് സു​രേ​ഷി​നെ സി​പി​എ​മ്മി​ൽ നി​ന്ന് പു​റ​ത്താ​ക്കു​ന്ന​ത്. വി.​എ​സ് പ​ക്ഷ​ക്കാ​ര​നാ​യി​രു​ന്ന സു​രേ​ഷി​നെ പു​റ​ത്താ​ക്കി​യ​ത് അ​ന്ന് വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ചി​രു​ന്നു.

വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ അ​ഞ്ച് ത​വ​ണ തു​ട​ർ​ച്ച​യാ​യി വി​ജ​യി​ച്ച മ​ണ്ഡ​ല​മാ​ണ് മ​ല​മ്പു​ഴ. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗ​ത്തി​ന് ശേ​ഷം ന​ട​ക്കു​ന്ന ഈ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ സു​രേ​ഷി​ന്‍റെ സാ​ന്നി​ധ്യം സി​പി​എ​മ്മി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ന്നു​ണ്ട്.

 

Kerala

മ​ല​മ്പു​ഴ​യി​ൽ അ​ധ്യാ​പ​ക​നെ​തി​രെ കൂ​ടു​ത​ൽ പ​രാ​തി​ക​ൾ; അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ൾ കൂടി പരാതി നൽകി

പാ​ല​ക്കാ​ട്: മ​ല​മ്പു​ഴ​യി​ൽ മ​ദ്യം ന​ൽ​കി അ​ധ്യാ​പ​ക​ൻ‌ വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക്കെ​തി​രെ കൂ​ടു​ത​ൽ പ​രാ​തി​ക​ളു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ. ശി​ശു സം​ര​ക്ഷ​ണ സ​മി​തി​യു​ടെ കൗ​ൺ​സി​ലിം​ഗി​നി​ടെ​യാ​ണ് കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ ദു​ര​നു​ഭ​വം തു​റ​ന്നു​പ​റ​ഞ്ഞ് രം​ഗ​ത്തെ​ത്തി​യ​ത്. 

റി​മാ​ൻ​ഡി​ലു​ള്ള സം​സ്കൃ​ത അ​ധ്യാ​പ​ക​ൻ അ​നി​ൽ നി​ര​വ​ധി കു​ട്ടി​ക​ളെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ശി​ശു സം​ര​ക്ഷ​ണ സ​മി​തി കൗ​ൺ​സി​ലിം​ഗ് ന​ൽ​കി​യ അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ളാ​ണ് അ​നി​ലി​നെ​തി​രെ മൊ​ഴി ന​ൽ​കി​യ​ത്.

ശി​ശു സം​ര​ക്ഷ​ണ സ​മി​തി കൈ​മാ​റി​യ അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് മ​ല​മ്പു​ഴ പോ​ലീ​സ്. യു​പി ക്ലാ​സു​ക​ളി​ലെ ആ​ൺ​കു​ട്ടി​ക​ളാ​ണ് അ​ധ്യാ​പ​ക​ന്‍റെ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്.
കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കു​മു​ള്ള ശി​ശു സം​ര​ക്ഷ​ണ സ​മി​തി​യു​ടെ കൗ​ൺ​സി​ലിം​ഗ് വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രും.

അ​തേ​സ​മ​യം നാ​ളെ​യാ​ണ് സ്കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പി​ക, ക്ലാ​സ് ടീ​ച്ച​ർ എ​ന്നി​വ​ർ​ക്ക് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ൽ​കി​യ നോ​ട്ടീ​സി​ന് മ​റു​പ​ടി ന​ൽ​കേ​ണ്ട അ​വ​സാ​ന തീ​യ​തി.

Kerala

മ​ല​മ്പു​ഴ​യി​ൽ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യെ മ​ദ്യം ന​ല്‍​കി പീ​ഡി​പ്പി​ച്ചു; അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ൽ

പാ​ല​ക്കാ​ട്: മ​ല​മ്പു​ഴ​യി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ മ​ദ്യം ന​ൽ​കി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​ൻ പി​ടി​യി​ൽ. മ​ല​മ്പു​ഴ​യി​ലെ യു​പി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യ അ​നി​ലാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​ക്ക​ഴി​ഞ്ഞ ന​വം​ബ​ർ 29 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. സ്പെ​ഷ്യ​ൽ ബ്രാ​ഞ്ചി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തും അ​ധ്യാ​പ​ക​ൻ പി​ടി​യി​ലാ​യ​തും.

എ​സ്‍​സി വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട കു​ട്ടി​യെ ക്വാ​ര്‍​ട്ടേ​ഴ്സി​ൽ വ​ച്ചാ​ണ് മ​ദ്യം ന​ൽ​കി​യ​ശേ​ഷം പീ​ഡി​പ്പി​ച്ച​ത്. ആ​റാം ക്ലാ​സു​കാ​ര​നാ​യ വി​ദ്യാ​ര്‍​ഥി സു​ഹൃ​ത്തു​ക്ക​ളോ​ട് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​പ്പോ​ഴാ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്തു​വ​ന്ന​ത്. തു​ട​ര്‍​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ധ്യാ​പ​ക​നെ പി​ടി​യി​ലാ​യ​ത്.

Kerala

മ​ല​മ്പു​ഴ സ്കൂ​ൾ ​പ​രി​സ​ര​ത്ത് ന​ട്ടു​ച്ച​യ്ക്കു പു​ലിയെ കണ്ടുവെന്ന് വിദ്യാർഥികൾ

മ​​​ല​​​മ്പു​​​ഴ: ഗ​​​വ. ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ പ​​​രി​​​സ​​​ര​​​ത്ത് ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്കു പു​​​ലി​​​യെ ക​​​ണ്ട​​​താ​​​യി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ. ഉ​​​ച്ച​​​യൂ​​​ണു​​​ക​​​ഴി​​​ഞ്ഞ് കൈ​​​ക​​​ഴു​​​കാ​​​ൻ പോ​​​യ​​​പ്പോ​​​ഴാ​​​ണ് പു​​​ലി​​​യെ ക​​​ണ്ട​​​തെ​​​ന്നു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​ധ്യാ​​​പ​​​ക​​​രോ​​​ടു പ​​​റ​​​ഞ്ഞു.

അ​​​ധ്യാ​​​പ​​​ക​​​ർ വി​​​വ​​​രം അ​​​റി​​​യി​​​ച്ച​​​തി​​​നെ​​​തു​​​ട​​​ർ​​​ന്ന് പോ​​​ലീ​​​സും വ​​​നം​​​വ​​​കു​​​പ്പും സ്ഥ​​​ല​​​ത്തെ​​​ത്തി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ല.

ക​​​ഴി​​​ഞ്ഞ ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി 11.15 ന് ​​​ഈ പ്ര​​​ദേ​​​ശ​​​ത്തു പു​​​ലി​​​യെ ക​​​ണ്ടി​​​രു​​​ന്നു. ഒ​​​ല​​​വ​​​ക്കോ​​​ട് താ​​​ണാ​​​വി​​​ലെ ബീ​​​വ​​​റേ​​​ജ​​​സ് ജീ​​​വ​​​ന​​​ക്കാ​​​ര​​​ൻ ജോ​​​ലി​​​ക​​​ഴി​​​ഞ്ഞു വ​​​രു​​​മ്പോ​​​ഴാ​​​ണു മ​​​തി​​​ലി​​​ൽ പു​​​ലി​​​യി​​​രി​​​ക്കു​​​ന്ന​​​തു കാ​​​റി​​​ന്‍റെ ഹെ​​​ഡ്‌​​​ലൈ​​​റ്റി​​​ന്‍റെ പ്ര​​​കാ​​​ശ​​​ത്തി​​​ൽ ക​​​ണ്ട​​​ത്. ഉ​​​ട​​​ൻ​​​ത​​​ന്നെ മൊ​​​ബൈ​​​ലി​​​ൽ ഫോ​​​ട്ടോ​​​യും വീ​​​ഡി​​​യോ​​​യും പ​​​ക​​​ർ​​​ത്തു​​​ക​​​യും വ​​​നം​​​വ​​​കു​​​പ്പി​​​നെ​​​യും പോ​​​ലീ​​​സി​​​നെ​​​യും വി​​​വ​​​ര​​​മ​​​റി​​​യി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

നി​​​രീ​​​ക്ഷ​​​ണ​​​കാ​​​മ​​​റ സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും വൈ​​​കീ​​​ട്ട് അ​​​ഞ്ച​​​ര​​​യ്ക്കു കാ​​​മ​​​റ വ​​​യ്ക്കു​​​ക​​​യും രാ​​​വി​​​ലെ പ​​​ത്തി​​​നു കാ​​​മ​​​റ എ​​​ടു​​​ത്തു​​​കൊ​​​ണ്ടു​​​പോ​​​വു​​​ക​​​യു​​​മാ​​​ണ് ചെ​​​യ്യു​​​ന്ന​​​തെ​​​ന്ന് വ​​​നം​​​വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ പ​​​റ​​​ഞ്ഞു. മു​​​ഴു​​​വ​​​ൻ സ​​​മ​​​യ​​​വും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന കാ​​​മ​​​റ സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നും പ​​​രി​​​സ​​​ര​​​ത്തെ കാ​​​ട് വെ​​​ട്ടി​​​ത്തെ​​​ളി​​​ക്ക​​​ണ​​​മെ​​​ന്നും നാ​​​ട്ടു​​​കാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഇ​​​വി​​​ടെ​​​ത്ത​​​ന്നെ​​​യാ​​​ണ് ജ​​​വ​​​ഹ​​​ർ ന​​​വോ​​​ദ​​​യ വി​​​ദ്യാ​​​ല​​​യ​​​വും ഹോ​​​സ്റ്റ​​​ലും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും ര​​​ക്ഷി​​​താ​​​ക്ക​​​ളും നാ​​​ട്ടു​​​കാ​​​രും ആ​​​ശ​​​ങ്ക​​​യി​​​ലാ​​​ണ്.

Kerala

പുലിയാണ്.., മലമ്പുഴയില്‍ അനാവശ്യ യാത്രകൾ ഒഴിവാക്കണം

പാലക്കാട്: മലമ്പുഴയിൽ പുലിയെ കണ്ടതിനെ തുടര്‍ന്ന് പ്രദേശത്ത് ജാഗ്രത നിർദേശം നല്‍കി. മലമ്പുഴ അകത്തേത്തറ, കെട്ടേക്കാട് വനം റേഞ്ച് പരിധിയിൽ രാത്രി യാത്രചെയ്യുന്നവർക്കാണ് ജാഗ്രത നിർദേശം.

അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നാണ് പോലീസിന്‍റെയും വനം വകുപ്പിന്‍റെയും നിർദേശം. പ്രദേശത്ത് മുഴുവൻ സമയ നിരീക്ഷണത്തിന് വനം വകുപ്പ് പ്രത്യേക സ്‌ക്വാഡ് തുടരുന്നുണ്ട്. രണ്ട് സംഘങ്ങളെയാണ് നിരീക്ഷണത്തിന് നിയോഗിച്ചിട്ടുള്ളത്.

മലമ്പുഴ സർക്കാർ സ്കൂൾ പരിസരത്തും ജയിൽ ക്വാർട്ടേഴ്‌സിനായി ഏറ്റെടുത്ത സ്ഥലത്തും രാവിലെ സംഘം പരിശോധന നടത്തിയിരുന്നു. പുലിയെ കണ്ടെന്നറിയിച്ചയാളോട് വനംവകുപ്പ് വിവരങ്ങൾ തേടിയിട്ടുണ്ട്.

Latest News

Up