Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Media

വ​ന്യ​ജീ​വി പ്ര​ശ്നം: സ​മ​ഗ്ര പ​ഠ​നം ആ​വ​ശ്യ​പ്പെ​ട്ട് മാ​ധ്യ​മ-സാ​ഹി​ത്യ-പ​രി​സ്ഥി​തി കൂ​ട്ടാ​യ്മ

തേ​ക്ക​ടി/​തി​രു​വ​ന​ന്ത​പു​രം: “ഞ​ങ്ങ​ൾ കു​ര​ങ്ങി​നെ​യും കാ​ട്ടി​യെ​യും ഒ​ക്കെ ഭ​യ​ക്കി​ല്ല. കൊ​ല്ലു​ക​യും ഇ​ല്ല, പ​ക​രം തൊ​ഴു​തു​നി​ൽ​ക്കും”. എ​ന്നി​ട്ടും ഫോ​റ​സ്റ്റ് കാ​ർ സ്വൈ​രം ത​രു​ന്നി​ല്ലെ​ന്ന് ആ​ദി​വാ​സി മ​ന്നാം​കു​ടി​യി​ൽ​നി​ന്നു​ള്ള ചെ​റു​പ്പ​ക്കാ​ർ, കാ​ട്ടു ടൂ​റി​സ​ത്തി​ൽ​നി​ന്നു ന​ല്ല വ​രു​മാ​നം കി​ട്ടി​യി​ട്ടും നാ​ട്ടു​കാ​ർ​ക്കു വേ​ണ്ട​ത്ര ഗു​ണം കി​ട്ടു​ന്നി​ല്ലെ​ന്ന് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും, കാ​ടും കൂ​ടി വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ എ​ണ്ണ​വും കൂ​ടി എ​ന്നി​ട്ടും വ​നം​വ​കു​പ്പു​കാ​രെ ആ​രും പ്ര​ത്യേ​കി​ച്ച് മാ​ധ്യ​മ​ങ്ങ​ൾ വേ​ണ്ട​ത്ര ഗൗ​നി​ക്കു​ന്നി​ല്ലെ​ന്നു വ​നം ജീ​വ​ന​ക്കാ​ർ.

പെ​രി​യാ​ർ ക​ടു​വാ സ​ങ്കേ​ത​ത്തി​ൽ കൂ​ടി​യ മാ​ധ്യ​മ, സാ​ഹി​ത്യ, പ​രി​സ്ഥി​തി കൂ​ട്ടാ​യ്മ​യി​ൽ ഓ​രോ വി​ഭാ​ഗ​ത്തി​നും പ​റ​യാ​ൻ ഒ​ട്ടേ​റെ ഉ​ണ്ടാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തെ​യും പ​ത്ത​നം​തി​ട്ട​യി​ലെ​യും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും എ​ഴു​ത്തു​കാ​രും അ​തു കേ​ൾ​ക്കാ​നും എ​ത്തി.

പെ​രി​യാ​ർ ക​ടു​വാ സ​ങ്കേ​ത​ത്തി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു കൂ​ട്ടാ​യ്മ. ഒ​രു​കാ​ല​ത്ത് ആ​ദി​വാ​സി​ക​ളും വ​നം വ​കു​പ്പും പ​ത്ര​മേ​ഖ​ല​യും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും ഒ​രു​മി​ച്ചു ന​ട​ത്തി​യ കൂ​ട്ടാ​യ ശ്ര​മ​മാ​ണ് സൈ​ല​ന്‍റ് വാ​ലി ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ത്യ​ഹ​രി​ത വ​ന​ങ്ങ​ൾ ഇ​ന്നും നി​ല​നി​ൽ​ക്കു​ന്ന​തി​നു കാ​ര​ണ​മെ​ന്നു ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത വി​ദ​ഗ്ധ​ർ ഒ​രു​മി​ച്ച് അ​ഭി​പ്രാ​യ​പ്പെ​ട്ട​പ്പോ​ൾ ആ ​കൂ​ട്ടാ​യ്മ ന​ഷ്ട​മാ​യെ​ന്നും വീ​ണ്ടും തു​ട​രേ​ണ്ട​ത് കേ​ര​ള​ത്തി​ന്‍റെ ഹ​രി​ത രാ​ഷ്‌​ട്രീ​യ​ത്തി​ന് ആ​വ​ശ്യ​മാ​ണെ​ന്നും അ​ഭി​പ്രാ​യ​മു​യ​ർ​ന്നു.

കു​മ​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എം. വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ ഇ​ടു​ക്കി​യി​ലെ സാ​മാ​ന്യ ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളും വ​നം വ​കു​പ്പ് ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ളും അ​ക്ക​മി​ട്ടു നി​ര​ത്തി. കാ​ട്ടി​നു​ള്ളി​ൽ ടൂ​റി​സ​വും താ​മ​സ സൗ​ക​ര്യ​ങ്ങ​ളും റി​സോ​ർ​ട്ടു​ക​ളും പെ​രു​കു​ന്പോ​ൾ വ​ന്യ​മൃ​ഗ​ങ്ങ​ൾ നാ​ട്ടി​ലെ തോ​ട്ട​ങ്ങ​ളി​ലേ​ക്കും കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കും വ​രു​ന്ന​തു സ്വാ​ഭാ​വി​ക​മാ​ണെ​ന്നു ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത ആ​ദി​വാ​സി നേ​താ​ക്ക​ൾ പ​റ​ഞ്ഞ​ത് വ​നം​വ​കു​പ്പി​ന്‍റെ ടൂ​റി​സം പ​ദ്ധ​തി​യി​ൽ ചി​ല നി​യ​ന്ത്ര​ണ​ങ്ങ​ൾ വേ​ണ​മെ​ന്ന​തി​ലേ​ക്കു വി​ര​ൽചൂ​ണ്ടു​ന്ന​താ​യി​രു​ന്നു.

മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ അ​സി​സ്റ്റ​ന്‍റ് ഫീ​ൽ​ഡ് ഡ​യ​റ​ക്ട​ർ ല​ക്ഷ്മി വ​നം വ​കു​പ്പ്-​പ​രി​സ്ഥി​തി-​മാ​ധ്യ​മ കൂ​ട്ടാ​യ്മ വീ​ണ്ടും സ​ജീ​വ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നു സൂ​ചി​പ്പി​ച്ചു.

കെ​യു​ഡ​ബ്ല്യു​ജെ മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബോ​ബി ഏ​ബ്ര​ഹാം, പ​രി​സ്ഥി​തി പ​ത്ര​പ്ര​വ​ർ​ത്ത​ക​രാ​യ വ​ർ​ഗീ​സ് തോ​മ​സ്, അ​നി​ൽ വ​ള്ളി​ക്കോ​ട്, വി​നോ​ദ് ക​ണാ​ളി, രാ​ഷ്‌​ട്രീ​യ പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. മൊ​ഴി സാം​സ്കാ​രി​ക സം​ഘം ഏ​ഴു പു​സ്ത​ക​ങ്ങ​ൾ ച​ട​ങ്ങി​ൽ പ്ര​കാ​ശ​നം ചെ​യ്തു.

Kerala

ഒ​രേ കാ​ര്യ​ത്തി​ൽ ര​ണ്ട് ത​വ​ണ ന​ട​പ​ടി​യെ​ടു​ക്കാ​ൻ പ​റ്റു​മോ?, പ​ദ്മ​കു​മാ​റി​ന്‍റെ കാ​ര്യ​ത്തി​ൽ ന​ട​പ​ടി​യി​ല്ലെ?: വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: ലൈം​ഗീ​കാ​തി​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ യു​വ​തി​യു​ടെ പു​തി​യ ഓ​ഡി​യോ ക്ലി​പ്പു​ക​ളും ചാ​റ്റ് സ്ക്രീ​ൻ​ഷോ​ട്ടു​ക​ളും പു​റ​ത്തു​വ​ന്ന​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ.

പാ​ർ​ട്ടി നേ​തൃ​ത്വം ഇ​ക്കാ​ര്യ​ത്തി​ൽ ഏ​ക​ക​ണ്ഠ​മാ​യി തീ​രു​മാ​ന​മെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും ഒ​രേ കാ​ര്യ​ത്തി​ൽ ര​ണ്ട് ത​വ​ണ ന​ട​പ​ടി​യെ​ടു​ക്കാ​ൻ പ​റ്റു​മോ​യെ​ന്നും ആ ​ന​ട​പ​ടി നി​ല​നി​ൽ​ക്കു​ക​യാ​ണെ​ന്നും വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ പ​ദ്മ​കു​മാ​റി​നെ​തി​രെ എ​ന്തു​കൊ​ണ്ട് സി​പി​എം ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്നും സി​പി​എം ഇ​ക്കാ​ര്യ​ത്തി​ൽ മൃ​ദു​സ​മീ​പ​നം സ്വീ​ക​രി​ക്കു​ന്നെ​ന്തി​നെ​ന്നും ചോ​ദി​ച്ച പ്ര​തി​പ​ക്ഷ നേ​താ​വ്, ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​ത് സി​പി​എം നേ​താ​ക്ക​ൾ​ക്കെ​തി​രെ മൊ​ഴി ന​ൽ​കു​മെ​ന്ന് പേ​ടി​ച്ചി​ട്ടാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി.

പാ​ല​ക്കാ​ട്ടെ സി​പി​എ​മ്മി​ലെ അ​സം​തൃ​പ്ത​രും സി​പി​ഐ​യി​ലെ ഒ​രു വി​ഭാ​ഗ​വു​മാ​യി സ​ഹ​ക​രി​ച്ച​ത് നേ​തൃ​ത്വ​ത്തി​ന്‍റെ അ​റി​വോ​ടെ​യാ​ണ്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പോ​ടെ യു​ഡി​എ​ഫ് വി​പു​ലീ​ക​രി​ക്കും. ടീം ​യു​ഡി​എ​ഫ് ഒ​റ്റ​ക്കെ​ട്ടാ​ണ്.

ലീ​ഗി​ന് പ്രാ​തി​നി​ധ്യം കു​റ​ഞ്ഞെ​ന്ന പ​രാ​തി എ​ല്ലാം പ​രി​ഹ​രി​ക്കും. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സ​ഹ​ക​രി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ​യി​ട​ങ്ങ​ളി​ൽ പി​ന്തു​ണ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. സു​ന്നി സം​ഘ​ട​ന​ക​ൾ പ​റ​യു​ന്ന​ത് അ​വ​രു​ടെ അ​ഭി​പ്രാ​യ​മെ​ന്നും അ​തി​നു​ള്ള സ്വാ​ത​ന്ത്ര്യം അ​വ​ർ​ക്കു​ണ്ടെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു. പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ൽ വി​സ്മ​യ​മു​ണ്ടാ​കും. ബി​ജെ​പി​യെ താ​ഴെ​യി​റ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

റ​സൂ​ൽ പൂ​ക്കു​ട്ടി സ്ഥാ​ന​മേ​ൽ​ക്കു​ന്ന ച​ട​ങ്ങി​ൽ ക്ഷ​ണി​ച്ചി​ല്ല; വി​ഷ​മ​മു​ണ്ടെ​ന്ന് പ്രേം​കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​നാ​യി റ​സൂ​ൽ പൂ​ക്കു​ട്ടി സ്ഥാ​ന​മേ​ൽ​ക്കു​ന്ന ച​ട​ങ്ങി​ൽ ത​ന്നെ ക്ഷ​ണി​ക്കാ​ത്ത​തി​ൽ വി​ഷ​മ​മു​ണ്ടെ​ന്ന് ന​ട​നും ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി മു​ൻ ചെ​യ​ർ​മാ​നു​മാ​യ പ്രേം​കു​മാ​ർ.

റ​സൂ​ൽ പൂ​ക്കു​ട്ടി സ്ഥാ​ന​മേ​ൽ​ക്കു​ന്ന ച​ട​ങ്ങി​ൽ ത​ന്‍റെ സാ​ന്നി​ധ്യ​മു​ണ്ടാ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. വ​ലി​യ വി​ഷ​മ​മു​ണ്ട്. ഔ​ദ്യോ​ഗി​ക​മാ​യ ഒ​രു അ​റി​യി​പ്പും ല​ഭി​ച്ചി​ല്ല. ത​ന്നെ മാ​റ്റി​യ​തും പു​തി​യ ആ​ളെ നി​യോ​ഗി​ച്ച​തും അ​റി​ഞ്ഞി​ല്ല. എ​ന്നെ നി​യോ​ഗി​ച്ച​ത് സ​ർ​ക്കാ​രാ​ണ്. എ​ന്‍റെ ചു​മ​ത​ല കൃ​ത്യ​മാ​യും സു​താ​ര്യ​മാ​യും ജ​ന​കീ​യ​മാ​യും സ​ത്യ​സ​ന്ധ​ത​യോ​ടും ആ​ത്മാ​ർ​ഥ​ത​യോ​ടും കൂ​ടി​യാ​ണ് ചെ​യ്ത​ത്- പ്രേം​കു​മാ​ർ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, നി​ല​മ്പൂ​ര്‍ ഉ​പ​തി​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ചാ​ര​ണ​ത്തി​ന് എ​ത്താ​തി​രു​ന്ന​തും ആ​ശ സ​മ​ര​ത്തി​ന് അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ച്ച​തു​മാ​ണ് പ്രേം​കു​മാ​റി​ന്‍റെ സ്ഥാ​നം​ച​ലി​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. എ​ന്നാ​ൽ ഈ ​ചോ​ദ്യ​ങ്ങ​ളോ​ട് പ്രേം​കു​മാ​ർ പ്ര​തി​ക​രി​ച്ചി​ല്ല.

Kerala

മാ​ധ്യ​മ​ങ്ങ​ൾ സ​മൂ​ഹ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്ക​ണം: മ​ന്ത്രി പി. ​രാ​ജീ​വ്

കൊ​​​​ച്ചി: സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ളെ​​​​യും പ്ര​​​​ശ്ന​​​​ങ്ങ​​​​ളെ​​​​യും അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കാ​​​​നും അ​​​​വ​​​​ർ​​​​ക്ക് ആ​​​​വ​​​​ശ്യ​​​​മാ​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ളും വ​​​​സ്തു​​​​ത​​​​ക​​​​ളും കൃ​​​​ത്യ​​​​ത​​​​യോ​​​​ടെ ന​​​​ൽ‌​​​​കാ​​​​നും മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ​​​​ക്കു ക​​​​ട​​​​മ​​​​യു​​​​ണ്ടെ​​​​ന്ന് മ​​​​ന്ത്രി പി. ​​​​രാ​​​​ജീ​​​​വ്.

ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ​​​​യും സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രു​​​​ടെ​​​​യും ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ള​​​​റി​​​​ഞ്ഞു ശ​​​​ക്ത​​​​മാ​​​​യ മാ​​​​ധ്യ​​​​മ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ ദീ​​​​പി​​​​ക​​​​യ്ക്കു സാ​​​​ധി​​​​ച്ച​​​​ത് അ​​​​ഭി​​​​മാ​​​​ന​​​​ക​​​​ര​​​​മാ​​​​ണെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.കൊ​​​​ച്ചി​​​​യി​​​​ൽ ദീ​​​​പി​​​​ക ന്യൂ​​​​സ് പോ​​​​ർ​​​​ട്ട​​​​ലി​​​​ന്‍റെ റീ​​​​ലോ​​​​ഞ്ചിം​​​​ഗ് നി​​​​ർ​​​​വ​​​​ഹി​​​​ച്ചു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കു​​​​മു​​​​മ്പ് ദീ​​​​പി​​​​ക​​​​യു​​​​ടെ ന്യൂ​​​​സ് പോ​​​​ർ​​​​ട്ട​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്ത​​​​തു മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി ഇ.​​​​കെ. നാ​​​​യ​​​​നാ​​​​രാ​​​​ണ്. ഇ​​​​പ്പോ​​​​ൾ പോ​​​​ർ​​​​ട്ട​​​​ലി​​​​ന്‍റെ റീ​​​​ലോ​​​​ഞ്ചിം​​​​ഗ് നി​​​​ർ​​​​വ​​​​ഹി​​​​ക്കാ​​​​നാ​​​​യ​​​​ത് അ​​​​ഭി​​​​മാ​​​​ന​​​​മാ​​​​യി കാ​​​​ണു​​​​ന്നു.

വ​​​​സ്തു​​​​ത​​​​ക​​​​ളേ​​​​ക്കാ​​​​ൾ വ്യാ​​​​ഖ്യാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു പ്രാ​​​​മു​​​​ഖ്യം ന​​​​ൽ​​​​കു​​​​ന്ന മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ൽ വ​​​​ഴി​​​​മാ​​​​റി ന​​​​ട​​​​ക്കാ​​​​നും സ​​​​ത്യ​​​​ത്തോ​​​​ടൊ​​​​പ്പം നീ​​​​ങ്ങാ​​​​നും ദീ​​​​പി​​​​ക​​​​പോ​​​​ലു​​​​ള്ള പ​​​​ത്ര​​​​ങ്ങ​​​​ൾ​​​​ക്കു സാ​​​​ധി​​​​ക്കും.

ചെ​​​​റു​​​​പ്പ​​​​ക്കാ​​​​രെ വാ​​​​ർ​​​​ത്താ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​​​വ​​​​രാ​​​​നാ​​​​കു​​​​ന്ന ശ്ര​​​​മ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​ക​​​​ണം. ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ക​​​​ൾ നേ​​​​രി​​​​ടു​​​​ന്ന ജ​​​​ന​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ൽ ദീ​​​​പി​​​​ക എ​​​​ക്കാ​​​​ല​​​​വും പ്ര​​​​ത്യേ​​​​കം താ​​​​ത്പ​​​​ര്യ​​​​മെ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ട്. അ​​​​ടു​​​​ത്തി​​​​ടെ ക്ഷീ​​​​ര​​​​ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച ദീ​​​​പി​​​​ക പ​​​​ര​​​​മ്പ​​​​ര ശ്ര​​​​ദ്ധി​​​​ച്ചി​​​​രു​​​​ന്നു. ദീ​​​​പി​​​​ക നി​​​​ര​​​​ന്ത​​​​രം പു​​​​തു​​​​ക്ക​​​​ലു​​​​ക​​​​ൾ കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന​​​​തും എ​​​​ടു​​​​ത്തു​​​​പ​​​​റ​​​​യേ​​​​ണ്ട​​​​താ​​​​ണ്.

സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യു​​​​ടെ എ​​​​ല്ലാ സാ​​​​ധ്യ​​​​ത​​​​ക​​​​ളും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു. പു​​​​തി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള ദീ​​​​പി​​​​ക​​​​യു​​​​ടെ ചു​​​​വ​​​​ടു​​​​വ​​​​യ്പു​​​​ക​​​​ൾ പ്ര​​​​തീ​​​​ക്ഷ ന​​​​ൽ​​​​കു​​​​ന്ന​​​​താ​​​​ണ്-മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

Kerala

കേ​സ​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​ങ്കു​വ​യ്ക്ക​രു​ത്; ക​ർ​ശ​ന നി​ർ​ദേ​ശ​വു​മാ​യി ഡി​ജി​പി

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സി​ന്‍റെ കേ​സ​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​ങ്കു​വ​യ്ക്ക​രു​തെ​ന്ന് ഡി​ജി​പി. ഇ​തു​സം​ബ​ന്ധി​ച്ച സ​ർ​ക്കു​ല​റി​ൽ പ്ര​തി​ക​ളു​ടെ കു​റ്റ​സ​മ്മ​തം വെ​ളി​പ്പെ​ടു​ത്ത​രു​തെ​ന്ന നി​ർ​ദേ​ശ​വു​മു​ണ്ട്.

സ​ർ​ക്കു​ല​ർ ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണെ​ന്നാ​ണ് ഡി​ജി​പി​യു​ടെ വി​ശ​ദീ​ക​ര​ണം. ബു​ധ​നാ​ഴ്ച​യാ​ണ് ഡി​ജി​പി സ​ർ​ക്കു​ല​ർ പു​റ​ത്തി​റ​ക്കി​യ​ത്. മു​ൻ​പും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് വി​വ​ര​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​മാ​ർ വി​വി​ധ സ​ർ​ക്കു​ല​റു​ക​ൾ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്.

സ​മീ​പ​കാ​ല​ത്ത് ഒ​രു കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ൾ, പ്ര​തി കു​റ്റ​സ​മ്മ​തം ന​ട​ത്തി എ​ന്ന രീ​തി​യി​ൽ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞ കാ​ര്യ​വും അ​ത് മാ​ധ്യ​മ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച​തും ഹൈ​ക്കോ​ട​തി വി​ല​യി​രു​ത്തു​ക​യു​ണ്ടാ​യി.

കു​റ്റാ​രോ​പി​ത​ൻ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ പു​റ​ത്ത് പ​റ​യു​ന്ന​തും അ​ത് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തും ശ​രി​യ​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ അ​ന്വേ​ഷ​ണ ഘ​ട്ട​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ കേ​സി​ന്‍റെ വി​വ​ര​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളു​മാ​യി പ​ങ്കു​വ​യ്ക്കു​ന്ന​ത് തു​ട​ർ വി​ചാ​ര​ണ​യെ​യും അ​ന്വേ​ഷ​ണ​ത്തെ​യും ബാ​ധി​ക്കു​മെ​ന്ന് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

തു​ട​ർ​ന്നാ​ണ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന്‍റെ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡി​ജി​പി സ​ർ​ക്കു​ല​ർ പു​റ​ത്തി​റ​ക്കി​യ​ത്.

Kerala

മാ​ധ്യ​മ​വി​ല​ക്ക​ല്ല പോം​വ​ഴി; ആ​ല​പ്പു​ഴ​യി​ല്‍ ന​ട​ന്ന​ത് അ​ന്വേ​ഷി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണ ആ​ല​പ്പു​ഴ കാ​ർ​ത്തി​ക​പ്പ​ള്ളി യു​പി സ്കൂ​ളി​ൽ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ മാ​ധ്യ​മ​ങ്ങ​ളെ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി. സ്‌​കൂ​ളി​ല്‍ പ്ര​ശ്‌​നം ഉ​ണ്ടാ​കു​മ്പോ​ള്‍ മാ​ധ്യ​മ​ങ്ങ​ളെ ത​ട​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ലെ​ന്ന് മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

മാ​ധ്യ​മ​ങ്ങ​ളെ ഇ​റ​ക്കി​വി​ടേ​ണ്ട കാ​ര്യ​മി​ല്ല. ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യി​ല്‍ പ​ല പ്ര​ശ്‌​ന​ങ്ങ​ളും പു​റ​ത്തു​കൊ​ണ്ടു​വ​രു​ന്ന​ത് മാ​ധ്യ​മ​ങ്ങ​ളാ​ണ്.

മാ​ധ്യ​മ​വി​ല​ക്ക​ല്ല പോം​വ​ഴി. ആ​ല​പ്പു​ഴ കാ​ര്‍​ത്തി​ക​പ്പ​ള്ളി യു​പി സ്‌​കൂ​ലി​ല്‍ ന​ട​ന്ന സം​ഭ​വ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കും. ഇ​ക്കാ​ര്യ​ത്തി​ല്‍ പ​ഞ്ചാ​യ​ത്തി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടു​മെ​ന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

Kerala

മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണ സ്കൂ​ളി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് വി​ല​ക്ക്; ബ​ല​മാ​യി പു​റ​ത്താ​ക്കാ​ൻ ശ്ര​മി​ച്ച് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ

ആ​ല​പ്പു​ഴ: മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണ ആ​ല​പ്പു​ഴ കാ​ർ​ത്തി​ക​പ്പ​ള്ളി യു​പി സ്കൂ​ളി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് വി​ല​ക്ക്. വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്യാ​നെ​ത്തി​യ മാ​ധ്യ​മ​ങ്ങ​ൾ പു​റ​ത്തു​പോ​ക​ണ​മെ​ന്ന് സി​പി​എം പ​ഞ്ചാ​യ​ത്തം​ഗം നി​ബു ആ​വ​ശ്യ​പ്പെ​ട്ട​ത് സം​ഘ​ർ​ഷ​ത്തി​ന് ഇ​ട​യാ​ക്കി.

സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ പ​റ​യാ​തെ പു​റ​ത്തു​പോ​കി​ല്ലെ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ നി​ല​പാ​ടെ​ടു​ത്തു. പി​ന്നീ​ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ബ​ലം പ്ര​യോ​ഗി​ച്ച് പു​റ​ത്താ​ക്കാ​നും സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ ഭാ​ഗ​ത്തു​നി​ന്ന്
ശ്ര​മ​മു​ണ്ടാ​യി.

ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് ശ​ക്ത​മാ​യ മ​ഴ​യി​ൽ സ്കൂ​ളി​ന്‍റെ പ​ഴ​യ കെ​ട്ടി​ട​ത്തി​ന്‍റെ ഓ​ടി​ട്ട മേ​ൽ​ക്കൂ​ര
അ​വ​ധി ദി​വ​സ​മാ​യ​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ ഇ​ന്ന് രാ​വി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യ​പ്പോ​ഴാ​ണ് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ​ത്.

District News

മാ​ധ്യ​മ പു​ര​സ്കാ​രം വി​ത​ര​ണം ചെ​യ്തു

കോ​ഴി​ക്കോ​ട്: ജീ​വ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ ആ​ശ്രി​ത ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഒ​മ്പ​താം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. ത​ളി സാ​മൂ​തി​രി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ് എം.​കെ. രാ​ഘ​വ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ന​സ് കൊ​ടു​ത്ത് ജീ​വ കാ​രു​ണ്യ പ്ര​വ​ർ​ത്ത​നം എ​ക്കാ​ല​വും നി​ല​നി​ൽ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ശ്രി​ത​യു​ടെ പ്ര​വ​ർ​ത്ത​നം അ​ത്ത​ര​ത്തി​ലു​ള്ള​താ​ണെ​ന്നും എം​പി കൂ​ട്ടി​ച്ചേ​ർ​ത്തു. ആ​ശ്രി​ത ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് റാ​ണി ശി​വ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ ടി. ​റി​നീ​ഷ് മു​ഖ്യാ​തി​ഥി​യാ​യി. ച​ട​ങ്ങി​ൽ സാ​മൂ​തി​രി ഉ​ണ്ണി രാ​ജ മാ​ധ്യ​മ പു​ര​സ്കാ​രം ര​മേ​ഷ് കോ​ട്ടൂ​ളി ( ദീ​പി​ക), അ​ജീ​ഷ് അ​ത്തോ​ളി (ജീ​വ​ൻ ടി​വി), സ​നോ​ജ് കു​മാ​ർ ബേ​പ്പൂ​ർ (മീ​ഡി​യ വ​ൺ), എ​സ്. പാ​ർ​വ​തി ( മ​നോ​ര​മ ന്യൂ​സ്),

സോ​നു വെ​ള്ളി​മാ​ട് കു​ന്ന് (പി​ടി​ഐ) , ജോ​ൺ​സ​ൺ കെ. ​ജോ​ർ​ജ് ( കോ​ഴി​ക്കോ​ട് വി​ഷ​ൻ) എ​ന്നി​വ​ർ എം​പി​യി​ൽ നി​ന്ന് ഏ​റ്റു​വാ​ങ്ങി. ജീ​വ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രാ​യ ജ​യ​രാ​ജ​ൻ അ​നു​ഗ്ര​ഹ‌, സ​ജീ​വ​ൻ വ​ള​പ്പി​ൽ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

Latest News

Up