x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പീഡനപർവം ചമയ്ക്കുന്ന നാരദന്മാർ

ഫാ. ​​​ജ​​​യിം​​​സ് കൊ​​​ക്കാ​​​വ​​​യ​​​ലി​​​ൽ
Published: January 29, 2026 02:06 AM IST | Updated: January 29, 2026 02:07 AM IST


“Tweet others the way you want to be tweeted”- പ്ര​​​ഗ​​​ത്ഭ​​​യാ​​​യ അ​​​മേ​​​രി​​​ക്ക​​​ൻ പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​യും എ​​​ഴു​​​ത്തു​​​കാ​​​രി​​​യും അ​​​ഭി​​​നേ​​​ത്രി​​​യു​​​മാ​​​യ ജ​​​ർ​​​മ​​​നി കെ​​ന്‍റി​​ന്‍റെ ‘You Are What You Tweet’ എ​​​ന്ന പു​​​സ്ത​​​ക​​​ത്തി​​​ലെ ഉ​​​ദ്ധ​​​ര​​​ണി​​​യാ​​​ണ്. ഉ​​​ദ്ധ​​​ര​​​ണി​​​യും പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ പേ​​​രും ഒ​​​രു​​​പോ​​​ലെ പ്ര​​​സ​​​ക്ത​​​മാ​​​ണ്. സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലും പൊ​​​തു​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലും ഒ​​​രു വ്യ​​​ക്തി പ​​​റ​​​യു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ളും സ്വീ​​​ക​​​രി​​​ക്കു​​​ന്ന നി​​​ല​​​പാ​​​ടു​​​ക​​​ളും അ​​​യാ​​​ളു​​​ടെ/​​​അ​​​വ​​​ളു​​​ടെ വ്യ​​​ക്തി​​​ത്വം പ്ര​​​തി​​​ഫ​​​ലി​​​പ്പി​​​ക്കു​​​ന്നു. “മ​​​റ്റു​​​ള്ള​​​വ​​​ര്‍ നി​​​ങ്ങ​​​ളോ​​​ട്‌ എ​​​ങ്ങ​​​നെ പെ​​​രു​​​മാ​​​റ​​​ണ​​​മെ​​​ന്ന്‌ നി​​​ങ്ങ​​​ള്‍ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നു​​​വോ, അ​​​ങ്ങ​​​നെ​​​ത​​​ന്നെ നി​​​ങ്ങ​​​ള്‍ അ​​​വ​​​രോ​​​ടും പെ​​​രു​​​മാ​​​റു​​​വി​​​ന്‍” (ലൂ​​​ക്കാ 6:31) എ​​​ന്ന​​​താ​​​ണ് സ​​​ക​​​ല ധാ​​​ർ​​​മി​​​ക​​​ത​​​യു​​​ടെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത​​​ത്വം. മാ​​​ധ്യ​​​മ ​​​ധാ​​​ർ​​​മി​​​ക​​​ത​​​യ്ക്കും ഇ​​​തു ബാ​​​ധ​​​ക​​​മാ​​​ണ്. നി​​​ങ്ങ​​​ൾ എ​​​ങ്ങ​​​നെ ട്വി​​​റ്റ് ചെ​​​യ്യ​​​പ്പെ​​​ടാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നു​​​വോ, നി​​​ങ്ങ​​​ൾ എ​​​ങ്ങ​​​നെ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്ക​​​പ്പെ​​​ടാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നു​​​വോ അ​​​ങ്ങ​​​നെ​​​ത​​​ന്നെ മ​​​റ്റു​​​ള്ള​​​വ​​​രെ​​​യും അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ക. എ​​​ന്നാ​​​ൽ, മ​​​ല​​​യാ​​​ള മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ പ​​​ല​​​തി​​​ന്‍റെ​​​യും നി​​​ല​​​പാ​​​ടെ​​​ന്താ​​​ണ്? വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടേ​​​ണ്ട​​​തു ത​​​ന്നെ​​​യാ​​​ണ്.

പീ​​​ഡ​​​നം

ഉ​​​പ​​​യോ​​​ഗ​​​ത്തി​​​ലൂ​​​ടെ അ​​​ർ​​​ഥം മാ​​​റി​​​യ ഒ​​​ട്ടേ​​​റെ വാ​​​ക്കു​​​ക​​​ൾ മ​​​ല​​​യാ​​​ള​​​ത്തി​​​ലു​​​ണ്ട്. ‘പ​​​ണി​​​കി​​​ട്ടി’, ‘തേ​​​പ്പ്’, ‘പൊ​​​ളി​​​ച്ചു’ തു​​​ട​​​ങ്ങി​​​യ വാ​​​ക്കു​​​ക​​​ൾ ഉ​​​ദാ​​​ഹ​​​ര​​​ണ​​​ങ്ങ​​​ളാ​​​ണ്. ഇ​​​വ​​​യ്ക്ക് ഏ​​​താ​​​ണ്ട് ഇ​​​രു​​​പ​​​തു​​​ കൊ​​​ല്ലം മു​​​മ്പു​​​ള്ള അ​​​ർ​​​ഥ​​​മ​​​ല്ല ശ്ര​​​വ​​​ണ​​​മാ​​​ത്ര​​​യി​​​ൽ ന​​​മ്മു​​​ടെ മ​​​ന​​​സി​​​ലേ​​​ക്കു വ​​​രു​​​ന്ന​​​ത്. ‘പീ​​​ഡ​​​നം’ അ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള ഒ​​​രു പ​​​ദ​​​മാ​​​ണ്. ‘മ​​​റ്റു​​​ള്ള​​​വ​​​രോ​​​ട് ബ​​​ല​​​മാ​​​യി ചെ​​​യ്യു​​​ന്ന അ​​​നു​​​ചി​​​ത​​​മാ​​​യ പെ​​​രു​​​മാ​​​റ്റം’ എ​​​ന്നാ​​​ണ് ശ​​​രി​​​യാ​​​യ അ​​​ർ​​​ഥം. ഇ​​​ത് ശാ​​​രീ​​​രി​​​ക​​​മോ മാ​​​ന​​​സി​​​ക​​​മോ വൈ​​​കാ​​​രി​​​ക​​​മോ ലൈം​​​ഗി​​​ക​​​മോ ഒ​​​ക്കെ​​​യാ​​​കാം. എ​​​ന്നാ​​​ൽ, മ​​​ല​​​യാ​​​ള മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ ഈ ​​​വാ​​​ക്കി​​​നെ ‘ബ​​​ലാ​​​ത്സം​​​ഗം’ എ​​​ന്ന ഒ​​​റ്റ അ​​​ർ​​​ഥ​​​ത്തി​​​ലേ​​​ക്ക് ഒ​​​തു​​​ക്കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ കേ​​​ൾ​​​ക്കു​​​മ്പോ​​​ൾ സ​​​ങ്ക​​​ട​​​വും വേ​​​ദ​​​ന​​​യും ഉ​​​ള​​​വാ​​​ക്കേ​​​ണ്ട ഈ ​​​വാ​​​ക്ക് ഇ​​​ന്ന് ചി​​​ല​​​രി​​​ലെ​​​ങ്കി​​​ലും കൗ​​​തു​​​ക​​​വും മൃ​​​ദു​​​ല​​​വി​​​കാ​​​ര​​​ങ്ങ​​​ളും ഉ​​​ണ​​​രാ​​​ൻ കാ​​​ര​​​ണ​​​മാ​​​കു​​​ന്നു.

പൈ​​​ങ്കി​​​ളി​​​വാ​​​ർ​​​ത്ത​​​ക​​​ൾ

ദേ​​​ശീ​​​യ​​​വാ​​​ർ​​​ത്ത​​​ക​​​ൾ, അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ വാ​​​ർ​​​ത്ത​​​ക​​​ൾ, കാ​​​യി​​​ക​​​വാ​​​ർ​​​ത്ത​​​ക​​​ൾ, കൗ​​​തു​​​ക​​​വാ​​​ർ​​​ത്ത​​​ക​​​ൾ എ​​​ന്നി​​​വ​​​പോ​​​ലെ​​​ത​​​ന്നെ ‘പൈ​​​ങ്കി​​​ളി​​​വാ​​​ർ​​​ത്ത​​​ക​​​ൾ’ എ​​​ന്ന പു​​​തി​​​യൊ​​​രു വാ​​​ർ​​​ത്താ​​​വി​​​ഭാ​​​ഗംകൂ​​​ടി മ​​​ല​​​യാ​​​ള​​​ത്തി​​​ൽ ആ​​​രം​​​ഭി​​​ക്കേ​​​ണ്ടി​​​യി​​​രി​​​ക്കു​​​ന്നു. മ​ഞ്ഞ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം ലോ​​​ക​​​ത്തെ​​​ല്ലാ​​​യി​​​ട​​​ത്തും ഉ​​​ണ്ടെ​​​ങ്കി​​​ലും അ​​​തി​​​നൊ​​​രു മു​​​ഖ്യ​​​ധാ​​​രാ ​​​സ്വ​​​ഭാ​​​വം കൈ​​​വ​​​രു​​​ന്ന​​​ത് കേ​​​ര​​​ള​​​ത്തി​​​ലാ​​​യി​​​രി​​​ക്കും. മ​​​റ്റേ​​​തെ​​​ങ്കി​​​ലും ദേ​​​ശ​​​ത്ത് മു​​​ഖ്യ​​​ധാ​​​രാ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ ഇ​​​തു​​​പോ​​​ലെ പൈ​​​ങ്കി​​​ളി​​​വാ​​​ർ​​​ത്ത​​​ക​​​ൾ​​​ക്കു പു​​​റ​​​കെ പാ​​​യു​​​ന്നു​​​ണ്ടാ​​​വു​​​മോ? ​അ​​​റി​​​യി​​​ല്ല. പ്ര​​​ശ​​​സ്ത​​​രാ​​​യ ആ​​​ളു​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് ഗോ​​​സി​​​പ്പു​​​ക​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്നു​​​ണ്ടാ​​​വും. എ​​​ന്നാ​​​ൽ, സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​ടെ സ്വ​​​കാ​​​ര്യ​​​ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്ക് കാ​​​മ​​​റക്ക​​ണ്ണു​​​ക​​​ൾ തി​​​രി​​​ച്ചു​​​വ​​​യ്ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത കു​​​റ​​​വാ​​​ണ്.

സെ​​​ൻ​​​സേ​​​ഷ​​​ണ​​​ലി​​​സം

ഈ ​​​ചെ​​​റി​​​യ മ​​​ല​​​യാ​​​ള​​​ത്തി​​​ൽ പ​​​തി​​​നൊ​​​ന്ന് മു​​​ഖ്യ​​​ധാ​​​രാ വാ​​​ർ​​​ത്താ​​​ ചാ​​​ന​​​ലു​​​ക​​​ളു​​​ണ്ട്. കൂ​​​ടാ​​​തെ, ധാ​​​രാ​​​ളം ലോ​​​ക്ക​​​ൽ ചാ​​​ന​​​ലു​​​ക​​​ളു​​​മു​​​ണ്ട്. ഇ​​​വ ത​​​മ്മി​​​ൽ ശ​​​ക്ത​​​മാ​​​യ കി​​​ട​​​മ​​​ത്സ​​​രം നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു. ആ​​​രാ​​​ദ്യം പ​​​റ​​​യും എ​​​ന്ന​​​താ​​​ണ് ആ​​​ശ​​​ങ്ക! പ​​​റ​​​യു​​​ന്ന​​​തി​​​ൽ വാ​​​സ്ത​​​വ​​​മു​​​ണ്ടോ എ​​​ന്ന​​​തി​​​ൽ നി​​​ശ്ചി​​​ന്ത. റേ​​​റ്റിം​​​ഗ് കൂ​​​ടു​​​ന്ന​​​തി​​​നാ​​​യി വ​​​സ്തു​​​ത​​​ക​​​ളേക്കാ​​​ൾ കൂ​​​ടു​​​ത​​​ലാ​​​യി ഇ​​​വ​​​ർ സെ​​​ൻ​​​സേ​​​ഷ​​​നെ ആ​​​ശ്ര​​​യി​​​ക്കു​​​ന്നു. പ്രേ​​​ക്ഷ​​​ക​​​രെ ആ​​​ക​​​ർ​​​ഷി​​​ക്കാ​​​ൻ സാ​​​ധി​​​ക്കുമെ​​​ന്ന​​​തു മാ​​​ത്ര​​​മ​​​ല്ല ഇ​​​തി​​​ന്‍റെ ഗു​​​ണം, മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്ക് ജോ​​​ലി​​​യും എ​​​ളു​​​പ്പ​​​മാ​​​കും. ഒ​​​രു വാ​​​ർ​​​ത്ത ല​​​ഭി​​​ച്ചാ​​​ൽ അ​​​തി​​​ന്‍റെ പി​​​ന്നാ​​​മ്പു​​​റ​​​ങ്ങ​​​ൾ അ​​​ന്വേ​​​ഷി​​​ച്ചു​​​ പോ​​​യി യാ​​​ഥാ​​​ർ​​​ഥ്യ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി ലോ​​​ക​​​ത്തോ​​​ടു സ​​​ത്യം വി​​​ളി​​​ച്ചു​​​പ​​​റ​​​യു​​​ന്ന​​​തി​​​ന്‍റെ പ​​​ത്തി​​​ലൊ​​​ന്നു​​​പോ​​​ലും അ​​​ധ്വാ​​​ന​​​മോ സ​​​മ​​​യ​​​വ്യ​​​യ​​​മോ ആ​​​വ​​​ശ്യ​​​മി​​​ല്ല സെ​​​ൻ​​​സേ​​​ഷ​​​നു​​​ക​​​ൾ ച​​​മ​​​യ്ക്കു​​​ന്ന​​​തി​​​നും അ​​​ർ​​​ധ​​​സ​​​ത്യ​​​ങ്ങ​​​ളും അ​​​സ​​​ത്യ​​​ങ്ങ​​​ളും പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും. എ​​​ന്നാ​​​ൽ, ഇ​​​തു​​​മൂ​​​ലം വ്യ​​​ക്തി​​​ക​​​ൾ​​​ക്കും കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കും അ​​​വ​​​രു​​​ടെ സ്വ​​​കാ​​​ര്യ​​​ജീ​​​വി​​​ത​​​ത്തി​​​നും സം​​​ഭ​​​വി​​​ക്കു​​​ന്ന ന​​​ഷ്ട​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് എ​​​ത്ര മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ചി​​​ന്തി​​​ക്കു​​​ന്നു​​​ണ്ട്? വ്യ​​​ക്തി​​​ക​​​ളു​​​ടെ സ്വ​​​കാ​​​ര്യ​​​ത​​​ക​​​ൾ വെ​​​ളി​​​പ്പെ​​​ടു​​​ത്തു​​​ക, അ​​​വ​​​രു​​​ടെ ചി​​​ത്ര​​​ങ്ങ​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ക, അ​​​വ​​​രെ​​​ക്കു​​​റി​​​ച്ച് അ​​​വാ​​​സ്ത​​​വ​​​ങ്ങ​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ​​​വ, അ​​​വ​​​രെ കു​​​ടും​​​ബ​​​ത്തി​​​ൽ​​​നി​​​ന്നും സ​​​മൂ​​​ഹ​​​ത്തി​​​ൽ​​​നി​​​ന്നും അ​​​ക​​​റ്റും. യാ​​​തൊ​​​രു തെ​​​റ്റും​​​ചെ​​​യ്യാ​​​ത്ത കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ അ​​​പ​​​മാ​​​നി​​​ക്ക​​​പ്പെ​​​ടും. കൂ​​​ടാ​​​തെ, സ​​​മൂ​​​ഹ​​​ത്തി​​​ൽ അ​​​സ്വ​​​സ്ഥ​​​തക​​​ൾ സൃ​​​ഷ്ടി​​​ക്കു​​​ക​​​യും പ്രേ​​​ക്ഷ​​​ക​​​രു​​​ടെ ചി​​​ന്താ​​​ഗ​​​തി​​​ക​​​ളെ​​​യും മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യ​​​ത്തെ​​​യും​​​ വ​​​രെ ദോ​​​ഷ​​​ക​​​ര​​​മാ​​​യി ബാ​​​ധി​​​ക്കു​​​ക​​​യും ചെ​​​യ്യും. പ്രി​​​യ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രേ, നി​​​ങ്ങ​​​ളു​​​ടെ ക​​​ർ​​​ത്ത​​​വ്യം സെ​​​ൻ​​​സേ​​​ഷ​​​ന​​​ല്ല, അ​​​ൽ​​​സേ​​​ഷ​​​നാ​​​ണ്. നി​​​ങ്ങ​​​ൾ കാ​​​വ​​​ൽ​​​ക്കാ​​​രാ​​​ണ്, ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ, സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന്‍റെ, അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളു​​​ടെ, ധാ​​​ർ​​​മി​​​ക​​​ത​​​യു​​​ടെ, മ​​​നു​​​ഷ്യ​​​ത്വ​​​ത്തി​​​ന്‍റെ, മ​​​റ്റു പ​​​ല​​​തി​​ന്‍റെ​​​യും. അ​​​തു​​​കൊ​​​ണ്ടാ​​​ണ് നി​​​ങ്ങ​​​ളെ ‘ഫോ​​​ർ​​​ത്ത് എ​​​സ്റ്റേ​​​റ്റ്’ എ​​​ന്നു വി​​​ളി​​​ക്കു​​​ന്ന​​​ത്.

മാ​​​ധ്യ​​​മ​​​ ധാ​​​ർ​​​മി​​​ക​​​ത

ഏ​​​തൊ​​​രു പ്ര​​​ഫ​​​ഷ​​​നും അ​​​തി​​​ന്‍റേ​​​താ​​​യ എ​​​ത്തി​​​ക്സ് ഉ​​​ണ്ട്; കൂ​​​ടെ മാ​​​ധ്യ​​​മ​​​മേ​​​ഖ​​​ല​​​യ്ക്കും. ത​​​ന്‍റെ കോ​​​ഴ്സി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി മീ​​​ഡി​​​യാ എ​​​ത്തി​​​ക്സ് പ​​​ഠി​​​ക്കാ​​​ത്ത ഒ​​​രു മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നും പ്ര​​​വ​​​ർ​​​ത്ത​​​ക​​​യും ഉ​​​ണ്ടാ​​​കാ​​​ൻ വ​​​ഴി​​​യി​​​ല്ല. വാ​​​ർ​​​ത്ത​​​ക​​​ൾ ശേ​​​ഖ​​​രി​​​ക്കു​​​മ്പോ​​​ഴും അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​മ്പോ​​​ഴും പാ​​​ലി​​​ക്കേ​​​ണ്ട സ​​​ത്യ​​​സ​​​ന്ധ​​​ത, കൃ​​​ത്യ​​​ത, നി​​​ഷ്പ​​​ക്ഷ​​​ത, തു​​​ട​​​ങ്ങി​​​യ​​​വ​​​യെ​​​ക്കു​​​റി​​​ച്ച് അ​​​റി​​​യാ​​​ത്ത​​​വ​​​ര​​​ല്ല മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ. അ​​​ഭി​​​പ്രാ​​​യ​​​സ്വാ​​​ത​​​ന്ത്ര്യ​​​വും പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തോ​​​ടു​​​ള്ള ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​വും ത​​​മ്മി​​​ലു​​​ള്ള സ​​​ന്തു​​​ലി​​​താ​​​വ​​​സ്ഥ അ​​​വ​​​ർ പാ​​​ലി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. വ്യ​​​ക്തി​​​ക​​​ളു​​​ടെ സ്വ​​​കാ​​​ര്യ​​​ത​​​യും മാ​​​ന്യ​​​ത​​​യും സം​​​ര​​​ക്ഷി​​​ക്കാ​​​നും തെ​​​റ്റാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ ത​​​ട​​​യാ​​​നും അ​​​വ​​​ർ ബാ​​​ധ്യ​​​സ്ഥ​​​രാ​​​ണ്. വി​​​ശ്വ​​​സ​​​നീ​​​യ​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കാ​​​നും സാ​​​മൂ​​​ഹി​​​ക സു​​​സ്ഥി​​​ര​​​ത ഉ​​​റ​​​പ്പാ​​​ക്കാ​​​നും അ​​​വ​​​ർ​​​ക്കു ക​​​ട​​​മ​​​യു​​​ണ്ട്. എ​​​ന്നാ​​​ൽ, കി​​​ട​​​മ​​​ത്സ​​ര​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ ഇ​​​വ​​​യൊ​​​ക്കെ പ​​​ല​​​രും പ​​​ല​​​പ്പോ​​​ഴും മ​​​റ​​​ന്നു​​​പോ​​​കു​​​ന്നു.

 

വ്യ​​​ക്ത​​​മാ​​​യ ഉ​​​ദാ​​​ഹ​​​ര​​​ണം

കേ​​​ര​​​ള​​​ത്തി​​​ലെ മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ നി​​​ല​​​വാ​​​ര​​​ത്ത​​​ക​​​ർ​​​ച്ച​​​യ്ക്കും മൂ​​​ല്യ​​​ബോ​​​ധ​​​മി​​​ല്ലാ​​​യ്മ​​​യ്ക്കും വ്യ​​​ക്ത​​​മാ​​​യ ഉ​​​ദാ​​​ഹ​​​ര​​​ണം ഈ​​​യി​​​ടെ കാ​​​ണാ​​​ൻ സാ​​​ധി​​​ച്ചു. ച​​​ങ്ങ​​​നാ​​​ശേ​​​രി​​​യി​​​ൽ ക​​​ന്യാ​​​സ്ത്രീയെ പീ​​​ഡി​​​പ്പി​​​ച്ചു എ​​​ന്ന ഞെ​​​ട്ടി​​​ക്കു​​​ന്ന വാ​​​ർ​​​ത്ത​​​യാ​​​ണ് ജ​​​നു​​​വ​​​രി 25 ഞാ​​​യ​​​റാ​​​ഴ്ച പ​​​ല പ്ര​​​മു​​​ഖ ചാ​​​നലു​​​ക​​​ളും പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്. “സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര​​​ൻ ക​​​ന്യാ​​​സ്ത്രീയെ പ​​​ല ​​​പ്രാ​​​വ​​​ശ്യം പീ​​​ഡി​​​പ്പി​​​ച്ചു. കൂ​​​ടു​​​ത​​​ൽ ക​​​ന്യാ​​​സ്ത്രീ​​​ക​​​ൾ പീ​​​ഡ​​​ന​​​ത്തി​​​ന് ഇ​​​ര​​​യാ​​​യി. മ​​​റ്റു വ​​​നി​​​താ ജീ​​​വ​​​ന​​​ക്കാ​​​രും പീ​​​ഡ​​​ന​​​ത്തി​​​ന് ഇ​​​ര​​​യാ​​​യി...” എ​​​ന്നൊ​​​ക്കെ​​​യാ​​​ണ് ചി​​​ല ചാ​​​ന​​​ലു​​​ക​​​ൾ പ​​​റ​​​ഞ്ഞു​​​പ​​​ര​​​ത്തി​​​യ​​​ത്. ഇ​​​തി​​​നു പി​​​ന്നാ​​​ലെ സോ​​​ഷ്യ​​​ൽ​​​ മീ​​​ഡി​​​യ സ​​​ദാ​​​ചാ​​​ര ക​​​മ്മി​​​റ്റി​​​യു​​​ടെ വ​​​ര​​​വാ​​​യി. പ​​​ല പ്രാ​​​വ​​​ശ്യം പീ​​​ഡ​​​നം ന​​​ട​​​ന്നെ​​​ങ്കി​​​ൽ ക​​​ന്യാ​​​സ്ത്രീക്കും അ​​​തി​​​ൽ പ​​​ങ്കു​​​ണ്ടെ​​​ന്നാ​​​ണ് പ​​​ല ഷെ​​​ർ​​​ല​​​ക് ഹോം​​​സു​​​മാ​​​രും അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ട​​​ത്. പീ​​​ഡ​​​നം സ്വീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള മ​​​ന​​​സി​​​ല്ലാ​​​തെ എ​​​ങ്ങനെ പ​​​ല പ്രാ​​​വ​​​ശ്യം പീ​​​ഡി​​​പ്പി​​​ക്കാ​​​ൻ സാ​​​ധി​​​ക്കും എ​​​ന്നാ​​​യി​​​രു​​​ന്നു പ​​​ല​​​രു​​​ടെ​​​യും സം​​​ശ​​​യം.

സം​​​ശ​​​യം ന്യാ​​​യ​​​മാ​​​ണെ​​​ങ്കി​​​ലും കാ​​​ര്യ​​​ങ്ങ​​​ൾ അ​​​ങ്ങ​​​നെ​​​യൊ​​​ന്നു​​​മ​​​ല്ലാ​​​യി​​​രു​​​ന്നു. പോ​​​ലീ​​​സി​​​ന്‍റെ എ​​​ഫ്ഐ​​ആ​​​ർ പ്ര​​​കാ​​​രം പ്ര​​​തി വാ​​​ട്സ്ആ​​​പ്പ് വ​​​ഴി ക​​​ന്യാ​​​സ്ത്രീ​​​ക്ക് നി​​​ര​​​ന്ത​​​ര​​​മാ​​​യി അ​​​ശ്ലീ​​​ല മെ​​​സേ​​​ജു​​​ക​​​ൾ അ​​​യ​​​യ്ക്കു​​​ക​​​യും ലൈം​​​ഗി​​​ക​​​ചു​​​വ​​​യോ​​​ടെ സം​​​സാ​​​രി​​​ക്കു​​​ക​​​യു​​​മാ​​​ണ് ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്. ബ​​​ലാ​​​ത്സം​​​ഗം/ പീ​​​ഡ​​​നം ന​​​ട​​​ന്ന​​​താ​​​യി പ​​​രാ​​​തി​​​യി​​​ലോ എ​​​ഫ്ഐ​​ആ​​​റി​​​ലോ ഒ​​​രി​​​ട​​​ത്തു​​​മി​​​ല്ല. ഇ​​​ക്കാ​​​ര്യം ഒ​​​രു ഫെ​​​യ്സ്ബു​​​ക്ക് പോ​​​സ്റ്റി​​​ലൂ​​​ടെ ഈ​​​യു​​​ള്ള​​​വ​​​ൻ ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ച്ച​​​പ്പോ​​​ൾ എ​​​ന്തു​​​കൊ​​​ണ്ട് ക​​​ന്യാ​​​സ്ത്രീ പ്ര​​​തി​​​യെ ബ്ലോക്ക് ചെ​​​യ്തി​​​ല്ല എ​​​ന്നാ​​​ണ് ചോ​​​ദ്യം. ജോ​​​ലി​​​സം​​​ബ​​​ന്ധ​​​മാ​​​യ കാ​​​ര്യ​​​ങ്ങ​​​ൾ നി​​​ർ​​​വ​​​ഹി​​​ക്കാ​​​നു​​​ള്ള​​​തി​​​നാ​​​ൽ എ​​​ങ്ങ​​​നെ സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ന്‍റെ ഫോ​​​ൺ ബ്ലോ​​​ക്ക് ചെ​​​യ്യാ​​​ൻ സാ​​​ധി​​​ക്കും? ഒ​​​രു ന​​​മ്പ​​​ർ ബ്ലോ​​​ക്ക് ചെ​​​യ്താ​​​ൽ മ​​​റ്റു ന​​​മ്പ​​​റു​​​ക​​​ളി​​​ൽ​​​നി​​​ന്ന് മെ​​​സേ​​​ജ് അ​​​യ​​​യ്ക്കാ​​​ൻ സാ​​​ധി​​​ക്കി​​​ല്ലേ?

മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ നി​​​ല​​​നി​​​ൽ​​​ക്ക​​​ണം; ശ​​​ക്ത​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​ണം; ജ​​​ന​​​ങ്ങ​​​ളു​​​ടെ കാ​​​വ​​​ൽ​​​ക്കാ​​​രാ​​​യി മാ​​​റ​​​ണം. അ​​​ല്ലാ​​​തെ സെ​​​ൻ​​​സേ​​​ഷ​​​നു പു​​​റ​​​കെ പാ​​​യു​​​ക​​​യും വ്യ​​​ക്തി​​​ക​​​ളു​​​ടെ സ്വ​​​കാ​​​ര​​​്യത​​​ക​​​ളി​​​ലേ​​​ക്ക് ഒ​​​ളി​​​ഞ്ഞുനോ​​​ക്കു​​​ക​​​യു​​​മ​​​ല്ല ചെ​​​യ്യേ​​​ണ്ട​​​ത്. ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും മാ​​​ധ്യ​​​മ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ഓ​​​ർ​​​ത്തി​​​രി​​​ക്കു​​​ന്ന​​​തു ന​​​ല്ല​​​ത്.

സ്ത്രീ​​​സു​​​ര​​​ക്ഷ

സ്ത്രീ​​​സു​​​ര​​​ക്ഷ​​​യ്ക്ക് ന​​​മ്മു​​​ടെ രാ​​​ഷ്‌​​ട്രം വ​​​ലി​​​യ പ്രാ​​​ധാ​​​ന്യ​​​മാ​​​ണു കൊ​​​ടു​​​ക്കു​​​ന്ന​​​ത്. ലൈം​​​ഗി​​​ക​​​പീ​​​ഡ​​​നം അ​​​നു​​​ഭ​​​വി​​​ച്ച വ്യ​​​ക്തി​​​ക​​​ളു​​​ടെ സ്വ​​​കാ​​​ര്യ​​​വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വി​​​ടാ​​​ൻ പാ​​​ടി​​​ല്ല എ​​​ന്ന​​​താ​​​ണ് നി​​​യ​​​മം. പീ​​​ഡ​​​നം ഏ​​​ൽ​​​ക്കേ​​​ണ്ടി​​​വ​​​ന്ന വ്യ​​​ക്തി​​​യെ ഇ​​​ര​​​യെ​​​ന്നും ഇ​​​പ്പോ​​​ൾ അ​​​തി​​​ജീ​​​വി​​​ത എ​​​ന്നും വി​​​ളി​​​ക്കു​​​ന്നു. ക​​​ർ​​​ക്ക​​​ശ​​​മാ​​​യ നി​​​യ​​​മ​​​ങ്ങ​​​ൾ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ലു​​​ള്ള​​​പ്പോ​​​ഴാ​​​ണ് ചാ​​​ന​​​ലു​​​ക​​​ൾ അ​​​തി​​​ജീ​​​വി​​​ത ഒ​​​രു ക​​​ന്യാ​​​സ്ത്രീ​​​യാ​​​ണെ​​​ന്ന വി​​​വ​​​രം പു​​​റ​​​ത്തു​​​വി​​​ടു​​​ന്ന​​​ത്. അ​​​ത് സെ​​​ൻ​​​സേ​​​ഷ​​​ൻ ല​​​ക്ഷ്യ​​​മാ​​​ക്കി​​​യു​​​ള്ള നീ​​​ക്ക​​​മാ​​​യി​​​രു​​​ന്നു. കൂ​​​ടാ​​​തെ, ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യെ​​​യും വ​​​ലി​​​ച്ചി​​​ഴ​​​ച്ചു. അ​​​പ്പോ​​​ൾ സെ​​​ൻ​​​സേ​​​ഷ​​​ൻ കൂ​​​ടു​​​ത​​​ൽ റീ​​​ച്ച് നേ​​​ടി. ഇ​​​വി​​​ടെ സ്ത്രീസു​​​ര​​​ക്ഷ​​​യ്ക്ക് എ​​​ന്തു പ്രാ​​​ധാ​​​ന്യ​​​മാ​​​ണു​​​ള്ള​​​ത്? അ​​​വ​​​രു​​​ടെ സ്വ​​​കാ​​​ര്യ​​​ത​​​യ്ക്ക് എ​​​ന്തു വി​​​ല​​​യാ​​​ണു​​​ള്ള​​​ത്? സ്ത്രീ​​​ക​​​ൾ, വി​​​ശി​​​ഷ്യാ ക​​​ന്യാ​​​സ്ത്രീ​​​ക​​​ൾ സെ​​​ൻ​​​സേ​​​ഷ​​​നുവേ​​​ണ്ടി​​​യു​​​ള്ള ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളാ​​​ണോ? താ​​​ൻ നേ​​​രി​​​ടേ​​​ണ്ടി​​​വ​​​ന്ന അ​​​തി​​​ക്ര​​​മ​​​ത്തെ ത​​​നി​​​ക്കു​​​വേ​​​ണ്ടി​​​യും താ​​​നു​​​ൾ​​​പ്പെ​​​ട്ട സ്ത്രീസ​​​മൂ​​​ഹ​​​ത്തി​​​നു​​​വേ​​​ണ്ടി​​​യും ചെ​​​റു​​​ക്കാ​​​ൻ ധീ​​​ര​​​ത​​​യോ​​​ടെ മു​​​ന്നോ​​​ട്ടു​​​വ​​​ന്ന ആ ​​​ക​​​ന്യാ​​​സ്ത്രീ​​​യെ അ​​​ഭി​​​ന​​​ന്ദി​​​ക്കേ​​​ണ്ട​​​തി​​​നു​​​ പ​​​ക​​​രം സൈ​​​ബ​​​ർ വി​​​ചാ​​​ര​​​ണ​​​യ്ക്ക് എ​​​റി​​​ഞ്ഞു​​​കൊ​​​ടു​​​ക്കു​​​ന്ന​​​ത് ഉ​​​ചി​​​ത​​​മാ​​​ണോ? ഇ​​​തൊ​​​ക്കെ ക​​​ണ്ടി​​​ട്ടും കേ​​​ട്ടി​​​ട്ടും ഈ ​​​നാ​​​ട്ടി​​​ലെ ഫെ​​​മി​​​നി​​​സ്റ്റു​​​ക​​​ളും സാം​​​സ്കാ​​​രി​​​ക​​​നാ​​​യ​​​ക​​​രും വാ​​​യ ​​​തു​​​റ​​​ക്കാ​​​ത്ത​​​ത് എ​​​ന്തു​​​കൊ​​​ണ്ട്?

Tags : Peedanam Media Sensation

Recent News

Up