Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : People

Ernakulam

മ​ല​യോ​ര​ജ​ന​ത വീ​ണ്ടും പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്

കോ​ത​മം​ഗ​ലം: ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള ആ​ലു​വ-​മൂ​ന്നാ​ർ രാ​ജ​പാ​ത പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ജ​ന​കീ​യ പ്ര​ക്ഷോ​ഭം ശ​ക്ത​മാ​കു​ന്നു. രാ​ജ​പാ​ത തു​റ​ന്നു കി​ട്ടി​യാ​ൽ കൊ​ച്ചി​യി​ൽ നി​ന്നും മൂ​ന്നാ​റി​ലേ​ക്കു​ള്ള ദൂ​ര​ത്തി​ൽ 20 കി​ലോ​മീ​റ്റ​റോ​ളം കു​റ​വു​ണ്ടാ​കും.

ഈ ​വ​ഴി​യി​ലെ യാ​ത്രാ​വ​കാ​ശം പു​ന​സ്ഥാ​പി​ക്കു​ക, ത​ക​ർ​ന്നു​പോ​യ പ​ഴ​യ പാ​ത യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പു​ന​ർ​നി​ർ​മി​ച്ച് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ക, വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യ്ക്കും മാ​ങ്കു​ളം, കു​ട്ട​മ്പു​ഴ നി​വാ​സി​ക​ൾ​ക്കും വ​ലി​യ ഗു​ണ​ക​ര​മാ​കു​ന്ന പാ​ത​യോ​ടു ചേ​ർ​ന്നു​ള്ള വി​ക​സ​ന​സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് ജ​ന​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്ന​ത്.

പ​ഴ​യ പൊ​തു​മ​രാ​മ​ത്ത് പാ​ത​യാ​ണി​തെ​ന്നു വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. അ​തി​നാ​ൽ പാ​ത​യു​ടെ നി​യ​മ​പ​ര​മാ​യ അ​വ​കാ​ശം പി​ഡ​ബ്ല്യു​ഡി​ക്ക് ത​ന്നെ ല​ഭ്യ​മാ​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന് ജ​ന​കീ​യ ആ​ക്‌ഷ​ൻ കൗ​ൺ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

1924-ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ന് മു​മ്പ് വ​രെ ഹൈ​റേ​ഞ്ചി​ലെ പ്ര​ധാ​ന ഗ​താ​ഗ​ത മാ​ർ​ഗ​മാ​യി​രു​ന്ന രാ​ജ പാ​ത, പി​ഡ​ബ്ല്യു​ഡി രേ​ഖ​ക​ളി​ൽ ഇ​ന്നും നി​ല​നി​ൽ​ക്കു​ന്ന​താ​ണ്. എ​ന്നാ​ൽ വ​നം​വ​കു​പ്പി​ന്‍റെ ത​ട​സ​വാ​ദ​ങ്ങ​ൾ മൂ​ല​മാ​ണ് ഈ ​പാ​ത ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​ന്ന​തി​നു കാ​ര​ണ​മെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

രാ​ജ​പാ​ത തു​റ​ന്നു കി​ട്ടു​ന്ന​തി​നാ​യി എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ മ​ല​യോ​ര​മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ കാ​ല​ങ്ങ​ളാ​യി നി​യ​മ, സ​മ​ര പോ​രാ​ട്ട​ങ്ങ​ളി​ലാ​ണ്. കോ​ത​മം​ഗ​ലം പൂ​യം​കു​ട്ടി​യി​ൽ നി​ന്ന് കു​റ​ത്തി​ക്കു​ടി, പെ​രു​മ്പ​ൻ​കു​ത്ത്, ക​രി​ന്തി​രി വ​ഴി മൂ​ന്നാ​റി​ലേ​ക്കെ​ത്തി​യി​രു​ന്ന പ​ഴ​യ റോ​ഡാ​ണ് രാ​ജ​പാ​ത. കോ​ത​മം​ഗ​ല​ത്തു നി​ന്നു പൂ​യം​കു​ട്ടി​വ​രെ​യു​ള്ള 28.5 കി​ലോ​മീ​റ്റ​ർ പൊ​തു​മ​രാ​മ​ത്തു വ​കു​പ്പ് ഏ​റ്റെ​ടു​ത്തു നി​ർ​മാ​ണം ന​ട​ത്തി​യി​രു​ന്നു.

തു​ട​ർ‌​ന്നു​ള്ള 26 കി​ലോ​മീ​റ്റ​റി​ൽ വ​നം​വ​കു​പ്പ് അ​വ​കാ​ശം ഉ​ന്ന​യി​ച്ചി​ട്ടു​ള്ള​താ​ണ് ത​ട​സ​മാ​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. സ​ർ​ക്കാ​ർ ഇ​ട​പെ​ട്ട് പാ​ത പൊ​തു​മ​രാ​മ​ത്തു വ​കു​പ്പി​നു പൂ​ർ​ണ​മാ​യി വി​ട്ടു​ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​ണ് പ​രി​ഹാ​രം.

കോ​ത​മം​ഗ​ല​ത്ത് ജ​ന​കീ​യ മാ​ർ​ച്ചും ധ​ർ​ണ​യും നാ​ളെ

കോ​ത​മം​ഗ​ലം: ആ​ലു​വ-​മൂ​ന്നാ​ർ രാ​ജ​പാ​ത തു​റ​ന്നു ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ജ​ന​കീ​യ ആ​ക്ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ കോ​ത​മം​ഗ​ല​ത്ത് ജ​ന​കീ​യ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും. രാ​വി​ലെ 10ന് ​ചെ​റി​യ​പ​ള്ളി​ത്താ​ഴ​ത്തു​നി​ന്ന് ആ​രം​ഭി​ക്കു​ന്ന മാ​ർ​ച്ച് പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സി​നു മു​ന്നി​ൽ സ​മാ​പി​ക്കും. ധ​ർ​ണ കോ​ത​മം​ഗ​ലം ബ​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.

കു​ട്ട​മ്പു​ഴ, മാ​ങ്കു​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​ർ​ഷ​ക​രും വ്യാ​പാ​രി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ൽ അ​ണി​നി​ര​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. രൂ​പ​താ​ധ്യ​ക്ഷ​ൻ നേ​രി​ട്ട് സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് പ്ര​ക്ഷോ​ഭ​ത്തി​ന് വ​ലി​യ ജ​ന​പി​ന്തു​ണ​യാ​ണ് ന​ൽ​കു​ന്ന​ത്. വ​നം​വ​കു​പ്പ് ജ​ന​കീ​യ ആ​വ​ശ്യ​ത്തി​ന് വ​ഴ​ങ്ങു​ന്ന​തു​വ​രെ പ്ര​ക്ഷോ​ഭം നി​ർ​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല.

ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​വ​കാ​ശം പു​ന​സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ഏ​ത​റ്റം വ​രെ​യും പോ​കാ​നും ത​യാ​റാ​ണ്. പാ​ത ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു കൊ​ടു​ക്കു​ന്ന​ത് വ​രെ സ​ഭ​യും ജ​ന​കീ​യ സ​മി​തി​യും പി​ന്നോ​ട്ടി​ല്ലെ​ന്ന്ജ​ന​കീ​യ ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ ഫാ.​അ​ഡ്വ.​റോ​ബി​ൻ പ​ടി​ഞ്ഞാ​റേ​ക്കു​റ്റ്, ഫാ.​ജോ​സ് ചി​ര​പ്പ​റ​മ്പി​ൽ, ഷാ​ജി പ​യ്യാ​നി, അ​ഡ്വ. ദേ​വ​സ്യ ഐ​മ​ന​തി​ൽ, ആ​ദ​ർ​ശ് പ​ണി​ക്ക​ർ തു​ട​ങ്ങി​യ​വ​ർ അ​റി​യി​ച്ചു.

District News

അ​ക്ഷ​ര​മു​റ്റ​ത്ത് ഓ​ര്‍​മ​ക​ള്‍ അ​യ​വി​റ​ക്കി അ​പൂ​ര്‍​വ​സം​ഗ​മം

മൂ​ന്നാ​ര്‍: നൂ​റ്റാ​ണ്ടി​ന്‍റെ സ്മ​ര​ണ​ക​ള്‍ ഉ​ണ​ര്‍​ത്തു​ന്ന വി​ദ്യാ​ല​യ മു​റ്റ​ത്ത് അ​വ​ര്‍ വീ​ണ്ടും ഒ​ത്തു​ചേ​ര്‍​ന്നു. 1950ക​ളി​ല്‍ പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ​വ​ര്‍ തു​ട​ങ്ങി സ​മീ​പ​നാ​ളി​ല്‍ പ​ഠി​ച്ചി​റ​ങ്ങി​യ​വ​ര്‍ വ​രെ സം​ഗ​മ​ത്തി​നെ​ത്തി. മൂ​ന്നാ​ര്‍ ജി​വി​എ​ച്ച്എ​സ് ശ​താ​ബ്ദി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി-​അ​ധ്യാ​പ​ക സം​ഗ​മ​ത്തി​ല്‍ ഗ​ത​കാ​ല അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വ​ച്ചുംകു​ശ​ലം​പ​റ​ഞ്ഞും പു​ഞ്ചി​രി​തൂ​കി​യും ഇ​വ​ര്‍ ഒ​ത്തു​കൂ​ടി. പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​യും കെ​ഡി​എ​ച്ച്പി​സി​ഐ​ആ​ര്‍ മാ​നേ​ജ​രു​മാ​യ ജോ​ണ്‍ പെ​രേ​ര സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​തി​ര്‍​ന്ന പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​ക​ളാ​യ മു​ന്‍ എം​എ​ല്‍​എ എ.​കെ. മ​ണി, ഡോ. ​ജ​ഗ​ദാം​ബി​ക, കെ​ഡി​എ​ച്ച്പി​സി മാ​നേ​ജ​ര്‍ ത​ങ്ക​രാ​ജ്, ല​ക്ഷ്മി കു​മാ​രി, ഇ​ന്ദി​രാ​ദേ​വി, ഡോ.​പി. അ​റു​മു​ഖം, ഹെ​ഡ്മി​സ്ട്ര​സ് ഡോ.​എ​സ്. ജ​യ​ല​ക്ഷ്മി തു​ട​ങ്ങി​യ​വ​ര്‍ ചേ​ര്‍​ന്ന് ദീ​പം തെ​ളി​ച്ചു. പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് എം.​ജെ. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​പി. ല​ളി​ത റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി. ​നെ​ല്‍​സ​ണ്‍, ആ​ര്‍. ഈ​ശ്വ​ര​ന്‍, മൂ​ന്നാ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. വി​ജ​യ​കു​മാ​ര്‍, കെ​ഡി​എ​ച്ച്പി​സി ടെ​ക്‌​നി​ക്ക​ല്‍ മാ​നേ​ജ​ര്‍ രാ​ജീ​വ് വാ​ര്യ​ര്‍, ഡോ. ​റാം രാ​മ​ച​ന്ദ്ര​ന്‍, മു​ന്‍ ജി​ല്ലാ ജ​ഡ്ജി ജോ​ര്‍​ജ് ഉ​മ്മ​ന്‍, റി​ട്ട. എ​ഇ​ഒ വി.​എം. ചെ​റി​യാ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ വി​വി​ധ ഉ​പ​ഹാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി വി​വി​ധ മ​ല്‍​സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു.

മൂ​ന്നാ​റി​ന്‍റെ ച​രി​ത്രം പ​റ​യു​ന്ന ഫോ​ട്ടോ പ്ര​ദ​ര്‍​ശ​ന​വും ഹൈ​റേ​ഞ്ചി​ല്‍​നി​ന്നു​ള്ള എ​ഴു​ത്തു​കാ​രു​ടെ പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ള്‍ ഇ​ന്നു സ​മാ​പി​ക്കും. രാ​വി​ലെ കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ള്‍ ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. എ.​രാ​ജ എം ​എ​ല്‍ എ ​അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ല സ്റ്റീ​ഫ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. സി​ദ്ധി​ഖ് എ​ന്നി​വ​ര്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

District News

കോ​ട്ട​യം അ​തി​രൂ​പ​താം​ഗ​ങ്ങ​ളാ​യ ജ​ന​പ്ര​തി​നി​ധി​ക​ള്‍ക്ക് സ്വീ​ക​ര​ണം ന​ല്‍കി

കോ​ട്ട​യം: ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ച കോ​ട്ട​യം അ​തി​രൂ​പ​താം​ഗ​ങ്ങ​ളാ​യ ജ​ന​പ്ര​തി​നി​ധി​ക​ള്‍ക്ക് അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​ര​ണം ന​ല്‍കി. ചൈ​ത​ന്യ പാ​സ്റ്റ​റ​ല്‍ സെ​ന്‍റ​റി​ല്‍ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ല്‍ ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ട് ജ​ന​പ്ര​തി​നി​ധി​ക​ളെ ആ​ദ​രി​ച്ചു. അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്മാ​രാ​യ മാ​ര്‍ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ല്‍, ഗീ​വ​ര്‍ഗീ​സ് മാ​ര്‍ അ​പ്രേം, അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍മാ​രാ​യ ഫാ. ​തോ​മ​സ് ആ​നി​മൂ​ട്ടി​ല്‍, ഫാ. ​മൈ​ക്കി​ള്‍ വെ​ട്ടി​ക്കാ​ട്ട്, കെ​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​മ്പ​ട​ത്തു​മ​ല​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഫാ. ​തോ​മ​സ് ആ​ദോ​പ്പ​ള്ളി​ല്‍, ഫാ. ​ഏ​ബ്ര​ഹാം പ​റ​മ്പേ​ട്ട്, ഫാ. ​മാ​ത്യു മ​ണ​ക്കാ​ട്ട്, സാ​ബു ക​രി​ശേ​രി​ക്ക​ല്‍ എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. സ്മാ​ര്‍ട്ട് സ്റ്റേ​റ്റ് റി​സോ​ഴ്സ് പേ​ഴ്സ​ണും ഞീ​ഴൂ​ര്‍ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​മാ​യ പ്ര​തീ​ഷ്മോ​ന്‍ ജോ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍മാ​രു​ടെ “ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളും ക​ട​മ​ക​ളും, പ്ര​വ​ര്‍ത്ത​ന​മേ​ഖ​ല​ക​ളും സാ​ധ്യ​ത​ക​ളും’’ എ​ന്ന വി​ഷ​യ​ത്തി​ല്‍ ക്ലാ​സ് ന​യി​ച്ചു.

അ​തി​രൂ​പ​ത പാ​സ്റ്റ​റ​ല്‍ കൗ​ണ്‍സി​ല്‍, പ്രി​സ്ബി​റ്റ​റ​ല്‍ കൗ​ണ്‍സി​ല്‍, ക്നാ​നാ​യ ക​ത്തോ​ലി​ക്കാ കോ​ണ്‍ഗ്ര​സ്, ക്നാ​നാ​യ കാ​ത്ത​ലി​ക് വി​മ​ന്‍സ് അ​സോ​സി​യേ​ഷ​ന്‍, ക്‌​നാ​നാ​യ കാ​ത്ത​ലി​ക് യൂ​ത്ത് ലീ​ഗ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് അ​നു​മോ​ദ​ന യോ​ഗം ക്ര​മീ​ക​രി​ച്ച​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് ത​ല​ങ്ങ​ളി​ലേ​ക്കു​ള്‍പ്പെടെ അ​തി​രൂ​പ​താം​ഗ​ങ്ങ​ളാ​യ 81 പേ​രാ​ണ് വി​വി​ധ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്

International

യുഎസിൽ ഇന്ത്യക്കാരി ഉൾപ്പെടെ നാല് പേരെ വെടിവച്ചു കൊന്നു; യുവതിയുടെ ഭർത്താവ് അറസ്റ്റിൽ

വാഷിംഗ്ടൺ ഡിസി: യുഎസിലെ ജോർജിയയിൽ കുടുംബവഴക്കിനെ തുടർന്നുണ്ടായ വെടിവയ്പിൽ ഇന്ത്യക്കാരിയായ യുവതി ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു. ജോർജിയയിലെ ലോറൻസ്‌വിൽ നഗരത്തിൽ വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം.

വിജയ് കുമാറാണ് ഇയാളുടെ ഭാര്യ മീനു ഡോഗ്ര (43), ഗൗരവ് കുമാർ (33), നിധി ചന്ദർ (37), ഹരീഷ് ചന്ദർ (38) എന്നിവരെ കൊലപ്പെടുത്തിയത്. ഇവരിൽ ഒരാൾ ഇന്ത്യൻ പൗരനാണെന്ന് അറ്റ്ലാന്‍റയിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു. 

അറ്റ്ലാന്‍റ സ്വദേശിയായ വിജയ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവസമയത്ത് വീട്ടിൽ മൂന്നു കുട്ടികളുണ്ടായിരുന്നു. വെടിവയ്പ് നടന്ന സമയത്ത് വീട്ടിലുണ്ടായിരുന്ന മൂന്നു കുട്ടികൾ അലമാരയിൽ ഒളിച്ചിരുന്നാണ് രക്ഷപ്പെട്ടത്. ഇതിലൊരു കുട്ടി എമർജൻസി സർവീസിൽ വിളിച്ച് വിവരം അറിയിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. 

വിജയ് കുമാറിനെതിരെ കൊലപാതകം, കുട്ടികളോടുള്ള ക്രൂരത ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി.

Kerala

ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡ​യാ​ലി​സി​സ് ചെ​യ്ത ര​ണ്ട് പേ​ർ മ​രി​ച്ചു

 ഹ​രി​പ്പാ​ട്: ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന​തി​നി​ടെ വി​റ​യ​ലും ഛർ​ദി​യും ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു മാ​റ്റി​യ​വ​രി​ൽ ര​ണ്ടു പേ​ർ ര​ണ്ടു ദി​വ​സ​ത്തി​നി​ടെ ​മ​രി​ച്ചു.

ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ കാ​യം​കു​ളം പു​തു​ക്കാ​ട് വ​ട​ക്ക​തി​ൽ മ​ജീ​ദ് (53), ഹ​രി​പ്പാ​ട് പ​ട്ട​ണ​ത്തി​ലെ പ​ച്ച​ക്ക​റി വ്യാ​പാ​രി വെ​ട്ടു​വേ​നി ചാ​ക്ക​നാ​ട്ട് രാ​മ​ച​ന്ദ്ര​ൻ (60) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ആ​രോ​ഗ്യ​മ​ന്ത്രി റി​പ്പോ​ർ​ട്ട് തേ​ടി. ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചു.  

ഡ​യാ​ലി​സി​സി​നി​ടെ അ​ണു​ബാ​ധ​യു​ണ്ടാ​യ​താ​ണു മ​ര​ണ​കാ​ര​ണ​മെ​ന്നു രാ​മ​ച​ന്ദ്ര​ന്‍റെ കു​ടും​ബം ആ​രോ​പി​ച്ചു. ര​ക്ത​ത്തി​ൽ അ​ണു​ബാ​ധ ഉ​ണ്ടാ​യി​രു​ന്നെ​ന്നു പി​ന്നീ​ട് ഇ​ദ്ദേ​ഹം ചി​കി​ത്സ തേ​ടി​യ മാ​വേ​ലി​ക്ക​ര ത​ട്ടാ​ര​മ്പ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

ഡിസംബർ 29ന് ​രാ​വി​ലെ​യാ​ണു ഡ​യാ​ലി​സി​സ് ചെ​യ്തു​കൊ​ണ്ടി​രു​ന്ന നാ​ലു​പേ​ർ​ക്കു വി​റ​യ​ലും ഛർ​ദി​യു​മു​ണ്ടാ​യ​ത്. ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള മൂ​ന്ന് പേ​രി​ൽ  മ​ജീ​ദി​നെ​യും മ​റ്റൊ​രാ​ളെ​യും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. രാ​മ​ച​ന്ദ്ര​നെ ത​ട്ടാ​ര​മ്പ​ല​ത്തെ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

 

International

ജ​പ്പാ​നി​ൽ ഭൂ​ക​മ്പം; പ​രി​ഭ്രാ​ന്ത​രാ​യി ജ​നം

ടോ​ക്കി​യോ: ജ​പ്പാ​നി​ലെ നോ​ഡ​യി​ൽ ഭൂ​ക​മ്പം. റി​ക്ട​ർ സ്കെ​യി​ലി​ൽ ആ​റ് തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. നോ​ഡ​യി​ൽ നി​ന്ന് ഏ​ക​ദേ​ശം 91 കി​ലോ​മീ​റ്റ​ർ കി​ഴ​ക്ക് മാ​റി​യി​ട്ടാ​ണ് ഭൂ​ക​മ്പം ഉ​ണ്ടാ​യ​തെ​ന്നും ഭൂ​ക​മ്പ​ത്തി​ന്‍റെ ആ​ഴം 19.3 കി​ലോ​മീ​റ്റ​റാ​ണെ​ന്നും യു​എ​സ്ജി​എ​സ് (യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ) അ​റി​യി​ച്ചു.

വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ളോ ആ​ള​പാ​യ​മോ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ​ഡി​സം​ബ​ർ 31ന് ​ടി​ബ​റ്റി​ലും ഭൂ​ക​മ്പ​മു​ണ്ടാ​യി. 3.4 ആ​ണ് തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്ന് നാ​ഷ​ന​ൽ സെ​ന്‍റ​ർ ഫോ​ർ സീ​സ്മോ​ള​ജി (എ​ൻ​സി​എ​സ്) അ​റി​യി​ച്ചു.

ഇ​ന്ത്യ​ൻ സ​മ​യം വൈകുന്നേരം 3.26ന് 10 ​കി​ലോ​മീ​റ്റ​ർ താ​ഴ്ച​യി​ലാ​ണ് ഭൂ​ക​മ്പം ഉ​ണ്ടാ​യ​ത്. പു​തു​വ​ർ​ഷ​ത്ത​ലേ​ന്ന് അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ ഭൂ​ക​മ്പ​ത്തി​ൽ ജ​നം പ​രി​ഭ്രാ​ന്ത​രാ​യി. 

National

മ​ഹാ​രാ​ഷ്ട്ര​യി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി​യ പു​ലി​യെ പി​ടി​കൂ​ടി

മും​ബൈ: മ​ഹാ​രാ​ഷ്ട്ര ത​ല​സ്ഥാ​ന​മാ​യ മും​ബൈ​ക്ക​ടു​ത്ത് മി​രാ ഭ​യ​ന്ത​റി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി​യ പു​ലി​യെ പി​ടി​കൂ​ടി. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പു​ലി​യെ പി​ടി​കൂ​ടി​യ​ത്. പു​ലി​യെ മ​യ​ക്കു​വെ​ടി വ​ച്ച് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പു​ലി​യെ സ​ഞ്ജ​യ് ഗാ​ന്ധി നാ​ഷ​ണ​ൽ പാ​ർ​ക്കി​ലു​ള്ള ലെ​പ്പേ​ർ​ഡ് റെ​സ്ക്യൂ സെ​ന്‍റ​റി​ലേ​യ്ക്ക് മാ​റ്റും. തു​ട​ർ​ന്ന് വൈ​ദ്യ പ​രി​ശോ​ധ​ന ന​ട​ത്തും. പി​ന്നീ​ടാ​യി​രി​ക്കും പു​ലി​യെ തു​റ​ന്ന് വി​ട​ണോ എ​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​നം എ​ടു​ക്കു​ക​യു​ള്ളു.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മി​രാ ഭ​യ​ന്ത​റി​ലെ ഫ്ലാ​റ്റി​നു​ള്ളി​ലെ​ത്തി​യ പു​ലി അ​വി​ട​ത്തെ നി​വാ​സി​ക​ളെ ആ​ക്ര​മി​ച്ചി​രു​ന്നു. നി​ര​വ​ധി പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ആ​റു ദി​വ​സം ക​ഴി​ഞ്ഞ് വി​വാ​ഹം ന​ട​ക്കേ​ണ്ട പെ​ൺ​കു​ട്ടി അ​ട​ക്ക​മു​ള്ള​വ​രാ​ണ് പു​ള്ളി​യു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ മു​ഖ​ത്ത് അ​ട​ക്കം പ​രി​ക്കു​ണ്ട്. പെ​ണ്‍​കു​ട്ടി​യു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. വി​വാ​ഹ വീ​ടാ​യ​തി​നാ​ൽ ധാ​രാ​ളം ആ​ളു​ക​ള്‍ ഫ്ലാ​റ്റി​ലു​ണ്ടാ​യി​രു​ന്നു.

പു​ലി​യെ അ​ക​ത്തി​ട്ട് പൂ​ട്ടി, ആ​ളു​ക​ള്‍ ഫ്ലാ​റ്റി​ന് പു​റ​ത്തി​റ​ങ്ങി ബ​ഹ​ളം വെ​ച്ചു, തു​ട​ര്‍​ന്നാ​ണ് ഫ​യ​ര്‍​ഫോ​ഴ്സും വ​നം​വ​കു​പ്പും സ്ഥ​ല​ത്തെ​ത്തു​ന്ന​ത്.

പു​ലി​യെ മ​യ​ക്കു​വെ​ടി വ​ച്ച് പി​ടി​കൂ​ടാ​നു​ള്ള ത​യ്യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ത്തി​വ​രി​ക​യാ​ണ്. പു​ലി​യു​ടെ സാ​ന്നി​ദ്ധ്യം ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​ണ്ട്. പി​ന്നീ​ട് മ​ണി​ക്കൂ​റു​ക​ളോ​ളം ന​ട​ത്തി​യ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് പു​ലി​യെ പി​ടി​കൂ​ടാ​നാ​യ​ത്.

Kerala

ല​ഹ​രി​യു​മാ​യി എ​റ​ണാ​കു​ള​ത്ത് ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

കൊ​ച്ചി: എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ൽ ര​ണ്ടി​ട​ത്ത് നി​ന്നാ​യി വ​ൻ ല​ഹ​രി​വേ​ട്ട. 48 ഗ്രാം ​എം​ഡി​എം​എ​യും 149.68 ഗ്രാം ​ക​ഞ്ചാ​വും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ണ​യ​ന്നൂ​ർ താ​ഴ​ത്തെ കു​ട്ടി വീ​ട്ടി​ൽ പ്ര​ണ​വ് (22), പൂ​ണി​ത്തു​റ പ്ല​ക്കാ​ട്ട് വീ​ട്ടി​ൽ പ്ര​ശാ​ന്ത് (44) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പ്ര​ണ​വി​നെ ചേ​രാ​ന​ല്ലൂ​ർ ജി​എ​ൽ​പി സ്‌​കൂ​ളി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​ശാ​ന്തി​നെ മ​ര​ടി​ലെ വെ​ൽ കെ​യ​ർ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്ത് നി​ന്നും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ബം​ഗ​ളൂ​രു​വി​ൽ നേ​രി​ട്ട് പോ​യി എം​ഡി​എം​എ കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തു​ന്ന പ്ര​ധാ​നി​ക​ളി​ൽ ഒ​രാ​ളാ​ണ് പ്ര​ശാ​ന്ത​നെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ര​ണ്ട് പേ​രു​ടെ​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം വൈ​ദ്യ പ​രി​ശോ​ധ​ന അ​ട​ക്കം പൂ​ർ​ത്തി​യാ​ക്കി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. പ്ര​തി​ക​ളെ കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

ജീ​വ​നേ​കാം ജീ​വ​നാ​കാം: നാ​ല് പേ​ർ​ക്ക് പു​തു​ജീ​വ​നേ​കി അ​മ​ൽ ബാ​ബു യാ​ത്ര​യാ​യി

കൊ​ച്ചി: വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് മ​സ്തി​ഷ്‌​ക മ​ര​ണം സം​ഭ​വി​ച്ച അ​മ​ൽ ബാ​ബു​വി​ന്‍റെ ഹൃ​ദ​യം ഇ​നി മ​റ്റൊ​രാ​ളി​ൽ മി​ടി​ക്കും. എ​റ​ണാ​കു​ളം ലി​സി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മ​ല​പ്പു​റം പൊ​ന്നാ​നി സ്വ​ദേ​ശി​യാ​യ 33കാ​ര​നി​ലാ​ണ് ഹൃ​ദ​യം മി​ടി​ക്കു​ക.

തി​രു​വ​ന​ന്ത​പു​രം മ​ല​യി​ൻ​കീ​ഴ് ത​ച്ചോ​ട്ട്കാ​വ് സ്വ​ദേ​ശി അ​മ​ൽ ബാ​ബു​വി​ന്‍റെ (25) ഹൃ​ദ​യം ഉ​ൾ​പ്പ​ടെ​യു​ള്ള നാ​ല് അ​വ​യ​ങ്ങ​ളാ​ണ് ദാ​നം ചെ​യ്ത​ത്. ഹൃ​ദ​യം, ക​ര​ൾ, ര​ണ്ട് വൃ​ക്ക​ക​ൾ എ​ന്നി​വ​യാ​ണ് ദാ​നം ചെ​യ്ത​ത്. ഒ​രു വൃ​ക്ക തി​രു​വ​ന​ന്ത​പു​രം സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ്, മ​റ്റൊ​രു വൃ​ക്ക​യും ക​ര​ളും തി​രു​വ​ന​ന്ത​പു​രം കിം​സ് ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ൾ​ക്കാ​ണ് ന​ൽ​കി​യ​ത്.

തീ​വ്ര​ദുഃ​ഖ​ത്തി​ലും അ​വ​യ​വം ദാ​നം ചെ​യ്യാ​ൻ സ​ന്ന​ദ്ധ​രാ​യ ബ​ന്ധു​ക്ക​ളെ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് ന​ന്ദി അ​റി​യി​ച്ചു. അ​മ​ൽ ബാ​ബു​വി​ന് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കു​ക​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

ഈ​ഞ്ച​ക്ക​ലി​ൽ സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന അ​മ​ൽ ഒ​ക്ടോ​ബ​ർ 12ന് ​രാ​ത്രി ഒ​ൻ​പ​തി​ന് ജോ​ലി ചെ​യ്തു മ​ട​ങ്ങു​മ്പോ​ൾ കു​ണ്ട​മ​ൺ ക​ട​വി​ന് സ​മീ​പം അ​മ​ൽ സ​ഞ്ച​രി​ച്ച ബൈ​ക്ക് എ​തി​ർ വ​ശ​ത്ത് നി​ന്ന് വ​ന്ന കാ​റു​മാ​യി കൂ​ട്ടി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​മ​ലി​നെ ഉ​ട​ൻ ത​ന്നെ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു.

ഒ​ക്ടോ​ബ​ർ 15ന് ​മ​സ്തി​ഷ്‌​ക മ​ര​ണം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ അ​വ​യ​വ​ദാ​ന​ത്തി​ന് സ​ന്ന​ദ്ധ​രാ​വു​ക​യാ​യി​രു​ന്നു.

Leader Page

നി​ല​മ്പൂ​ര്‍ ഫലം ജനങ്ങളുടെ മനോഭാവത്തിന്‍റെ ചൂണ്ടുപലക

“നി​ല​മ്പൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പോ​ടെ യു​ഡി​എ​ഫി​ന്‍റെ ജ​ന​കീ​യ അ​ടി​ത്ത​റ വി​പു​ല​പ്പെ​ട്ടു... ഗ​വ​ര്‍ണ​ര്‍ ആ​ര്‍എ​സ്എ​സ് നേ​താ​വാ​യി ചു​രു​ങ്ങു​ക​യും രാ​ജ്ഭ​വ​ന്‍ പാ​ര്‍ട്ടി ഓ​ഫീ​സാ​ക്കി മാ​റ്റു​ക​യും ചെ​യ്യു​ന്നു...”- കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ​ജോ​സ​ഫ്

ജ​ന​ങ്ങ​ളു​ടെ മ​നോ​ഭാ​വ​ത്തി​ന്‍റെ ഒ​രു ചൂ​ണ്ടു​പ​ല​ക​യാ​യി​രു​ന്നു നി​ല​മ്പൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫലമെന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി​ ജോ​സ​ഫ്. പി.​വി. അ​ന്‍വ​റി​നെ​ക്കൂ​ടി ഉ​ള്‍ക്കൊ​ണ്ടു മു​ന്നോ​ട്ടു പോ​കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും അ​ന​വ​സ​ര​ത്തി​ല്‍ അ​ദ്ദേ​ഹം ന​ട​ത്തി​യ കു​ത്തു​വാ​ക്കു​ക​ള്‍ ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലാ​യി​രു​ന്നു​വെ​ന്നും സ​ണ്ണി​ ജോ​സ​ഫ് പ​റ​ഞ്ഞു. ഇ​ന്ന​ലെ ദീ​പി​ക കോ​ട്ട​യം ഓ​ഫീ​സി​ലെ​ത്തി​യ അ​ദ്ദേ​ഹം പ​ത്രാ​ധി​പ സി​മി​തി അം​ഗ​ങ്ങ​ളു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

കോ​ണ്‍ഗ്ര​സി​ന്‍റെ സ്ഥാ​നാ​ര്‍ഥി​യെ പ്ര​ഖ്യാ​പി​ച്ച​പ്പോ​ള്‍ മ​ല​പ്പു​റം ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ജോ​യി​ക്ക് സീ​റ്റ് ല​ഭി​ക്കാ​ത്ത​ത് ജോ​യി​ക്ക് ഗോ​ഡ്ഫാ​ദ​റി​ല്ലാ​ത്ത​തി​നാ​ലാ​ണെ​ന്ന് അ​ന്‍വ​ര്‍ പ​റ​ഞ്ഞ​ത് അ​ക​ല്‍ച്ച​യി​ലേ​ക്കാ​ണു ന​യി​ച്ച​ത്. എ​ല്‍ഡി​എ​ഫ് അ​വ​ര്‍ക്കു പ​റ്റി​യ ന​ല്ല സ്ഥാ​നാ​ര്‍ഥി​യെ മ​ത്സ​രി​പ്പി​ച്ച് മു​ഖ്യ​മ​ന്ത്രി ഉ​ള്‍പ്പെ​ടെ സ​ര്‍വസ​ന്നാ​ഹ​വു​മാ​യി ക്യാ​മ്പ് ചെ​യ്തു പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ങ്കി​ലും വ​ന്‍ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് വി​ജ​യി​ച്ച​ത്.

2026ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു​ള്ള ശു​ഭസൂ​ച​ന​യും ചൂ​ണ്ടു​പ​ല​ക​യു​മാ​ണ് നി​ല​മ്പൂ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ്. നി​ല​മ്പൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പോ​ടെ യു​ഡി​എ​ഫി​ന്‍റെ ജ​ന​കീ​യ അ​ടി​ത്ത​റ വി​പു​ല​പ്പെ​ട്ടു. ഇ​തി​നെ കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്താ​നും വി​ക​സി​പ്പി​ക്കാ​നു​മു​ള്ള ന​ട​പ​ടി​ക​ള്‍ കോ​ണ്‍ഗ്ര​സും യു​ഡി​എ​ഫും കൈ​ക്കൊ​ള്ളു​മെ​ന്നും സ​ണ്ണി​ ജോ​സ​ഫ് പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ പ​രി​ശോ​ധി​ച്ചാ​ല്‍ പു​തു​പ്പ​ള്ളി​യി​ലും തൃ​ക്കാ​ക്ക​ര​യി​ലും മൂ​ന്നി​ര​ട്ടി​യാ​യി ഭൂ​രി​പ​ക്ഷം വ​ര്‍ധി​ച്ചു. പാ​ല​ക്കാ​ട്ടും നി​ല​മ്പൂ​രും ന​ല്ല ഭൂ​രി​പ​ക്ഷ​ത്തി​ല്‍ ജ​യി​ക്കാ​നാ​യി. ചേ​ല​ക്ക​ര​യി​ല്‍ എ​ല്‍ഡി​എ​ഫി​ന്‍റെ 40,000 ഭൂ​രി​പ​ക്ഷം 12,000ലേ​ക്ക് കു​റ​ച്ചു. കേ​ര​ള​ത്തി​ലെ വി​ല​ക്ക​യ​റ്റ​വും വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​വും കാ​ര്‍ഷി​ക പ്ര​ശ്‌​ന​ങ്ങ​ളും ഉ​യ​ര്‍ത്തി​യാ​യി​രി​ക്കും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ക.

ര​ണ്ടാം പി​ണ​റാ​യി സ​ര്‍ക്കാ​രി​ന്‍റെ കാ​ല​ത്ത് വ​ന്യ​മൃ​ഗ​ശ​ല്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​മ​സ​ഭ​യി​ല്‍ നാ​ല് അ​ടി​യ​ന്ത​ര പ്ര​മേ​യ​ങ്ങ​ള്‍ കൊ​ണ്ടു​വ​ന്നെ​ങ്കി​ലും ച​ര്‍ച്ച​യ്ക്കു പോ​ലും എ​ടു​ത്തി​ല്ല. വ​ന്യ​മൃ​ഗ​ശ​ല്യം ച​ര്‍ച്ച ചെ​യ്യാ​ന്‍ ഒ​ന്ന​ര​മ​ണി​ക്കൂ​ര്‍ പോ​ലും നീ​ക്കിവ​യ്ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ ത​യാ​റാ​യി​ല്ല. ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി​ക്കു ക​ത്ത് കൊ​ടു​ത്തി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. പാ​ലാ​യി​ല്‍ ന​വ​കേ​ര​ള സ​ദ​സു​മാ​യി മു​ഖ്യ​മ​ന്ത്രി എ​ത്തി​യ​പ്പോ​ള്‍ സ്ഥ​ലം എം​പി​യാ​യി​രു​ന്ന തോ​മ​സ് ചാ​ഴി​കാ​ട​ന്‍ റ​ബ​ര്‍ വി​ഷ​യം ഉ​ന്ന​യി​ച്ച​പ്പോ​ള്‍ മു​ഖ്യ​മ​ന്ത്രി പ​ര​സ്യ​മാ​യി ശാ​സി​ച്ച​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ​യും സ​ര്‍ക്കാ​രി​ന്‍റെ​യും റ​ബ​ര്‍ ക​ര്‍ഷ​ക​രോ​ടു​ള്ള മ​നോ​ഭാ​വ​മാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. മ​ല​യോ​ര പ്ര​ദേ​ശം പോ​ലെ തീ​ര​പ്ര​ദേ​ശ​വും പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്നും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു

232 രൂ​പ വേ​ത​ന​മു​ള്ള ആ​ശ​ാ വ​ര്‍ക്ക​ര്‍മാ​രോ​ടു​ള്ള സ​ര്‍ക്കാ​രി​ന്‍റെ മ​നോ​ഭാ​വം അ​പ​ല​പ​നീ​യ​മാ​ണ്. ഇ​തു നി​ല​നി​ല്‍ക്കു​മ്പോ​ള്‍ കാ​ര്യ​മാ​യ പ​ണി​യൊ​ന്നു​മി​ല്ലാ​ത്ത പി​എ​സ്‌സി ​ചെ​യ​ര്‍മാ​ന്‍റെ ശ​മ്പ​ളം 4,10,000 രൂ​പ​യാ​ക്കി. കൊ​ട്ടി​ഘോ​ഷി​ച്ച നാ​ഷ​ണ​ല്‍ ഹൈ​വേ വി​ക​സ​നം പൊ​ട്ടി​പ്പൊ​ളി​ഞ്ഞു. അ​ദാ​നി ടെ​ന്‍ഡ​ര്‍ എ​ടു​ത്ത​ത് 1800 കോ​ടി​ക്കാ​ണ്. അ​ദാ​നി അ​തു സ​ബ് കോ​ണ്‍ട്രാ​ക്ട് കൊ​ടു​ത്ത​ത് 900 കോ​ടി​ക്ക്; അ​താ​യ​ത്, പ​കു​തി ലാ​ഭം.

ത​ദ്ദേ​ശ ​തെ​ര​ഞ്ഞെ​ടു​പ്പ്

അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഒ​രു ബൂ​ത്തി​ല്‍ വോ​ട്ടു ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം 1100 ആ​യി തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍ പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ആ ​സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ല്ലാ​വ​ര്‍ക്കും വോ​ട്ട് ചെ​യ്യാ​ന്‍ സാ​ധി​ക്കും. എ​ന്നാ​ല്‍ വ​രു​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഒ​രു വാ​ര്‍ഡി​ല്‍ വോ​ട്ട് ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം 1300 ആ​ക്കി. ത്രി​ത​ല തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മൂ​ന്നു​ വോ​ട്ടു​ക​ള്‍ ചെ​യ്യ​ണം. അ​തി​നാ​ൽ സ​മ​യ​ത്ത് വോ​ട്ടെ​ടു​പ്പ് തീ​രി​ല്ല എന്നു പറയുന്നത്. പ​ല​ര്‍ക്കും വോ​ട്ടു മു​ട​ങ്ങും.

കേ​ര​ള കോ​ണ്‍ഗ്ര​സ് -എം

​പാ​ര്‍ട്ടി​ക​ള്‍ എ​ന്ന നി​ല​യി​ല്‍ ആ​രു​മാ​യും ച​ര്‍ച്ച ന​ട​ത്തി​യി​ട്ടി​ല്ല. യു​ഡി​എ​ഫി​ന്‍റെ അ​ടി​ത്ത​റ വി​പു​ലീ​ക​രി​ക്ക​ണ​മെ​ന്നു ത​ന്നെ​യാ​ണ് ഞ​ങ്ങ​ളു​ടെ ആ​ഗ്ര​ഹം. അ​ക്കാ​ര്യം കേ​ര​ള കോ​ണ്‍ഗ്ര​സാ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​ത്. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ന്യാ​യ​വും സ​ത്യ​വും എ​വി​ടെ​യാ​ണെ​ന്ന് കേ​ര​ള കോ​ണ്‍ഗ്ര​സ് -എം ​പ​രി​ശോ​ധി​ക്ക​ണം.

വ​ന​നി​യ​മം

1972ല്‍ ​വ​ന​നി​യ​മം വ​രു​മ്പോ​ള്‍ ഇ​ക്കാ​ല​ത്തേ​തു​പോ​ലെ വ​ന്യ​മൃ​ഗ​ശ​ല്യം ഇ​ല്ല. ആ ​സ​മ​യം വ​ന്യ​മൃ​ഗ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നുവേ​ണ്ടി​യാ​ണ് നി​യ​മം ഉ​ണ്ടാ​ക്കി​യ​ത്. ഇ​പ്പോ​ള്‍ വ​ന്യ​മൃ​ഗം പെ​രു​കി മ​നു​ഷ്യ​ര്‍ക്കാ​ണ് ജീ​വി​തം വ​ഴി​മു​ട്ടി​യ​ത്. ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ ദേ​ശീ​യ മൃ​ഗ​മാ​യ കം​ഗാ​രു പെ​റ്റു​പെ​രു​കു​മ്പോ​ള്‍ അ​വ​യെ വെ​ടി​വ​യ്ക്കു​ക​യാ​ണ്. ഇവിടെ കാ​ട്ടു​പ​ന്നി​യെ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് ക​ത്തി​ച്ചു ക​ള​യു​ക​യാ​ണ് വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ച് വേവിച്ച് ഭ​ക്ഷി​ക്കു​ക​യാ​ണു വേ​ണ്ട​ത്. 1972ലെ ​വ​കു​പ്പി​ലെ 62-ാം വ​കു​പ്പി​ല്‍ കാ​ട്ടു​പ​ന്നി​യെ ക്ഷു​ദ്ര​ജീ​വി​യാ​യി കേ​ന്ദ്രസ​ര്‍ക്കാ​രി​നു പ്ര​ഖ്യാ​പി​ക്കാം. എ​ന്നാ​ല്‍ ഇ​ക്കാ​ര്യം സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ കേ​ന്ദ്ര​ത്തോ​ടു പ​റ​യു​ന്നി​ല്ല.

ഗ​വ​ര്‍ണ​റും ഭാ​ര​താം​ബ വി​വാ​ദ​വും

ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖ​ത്തി​ല്‍നി​ന്നു സോ​ഷ്യ​ലി​സ​വും മ​തേ​ത​ര​തവും മാ​റ്റ​ണ​മെ​ന്നാ​ണ് ആ​ര്‍എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ​റ​യു​ന്ന​ത്. ഇ​ന്ത്യ മ​ത​രാ​ഷ്‌ട്ര മ​ല്ല, മ​തേ​ത​ര​ രാ​ഷ്‌ട്രമാ​ണ്. ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം അ​തി​ന്‍റെ ഹൃ​ദ​യ​മാ​ണ്. ബി​ജെ​പി ഏ​ത​റ്റം വ​രെ​യും പോ​കും. ഗ​വ​ര്‍ണ​ര്‍ ആ​ര്‍എ​സ്എ​സ് നേ​താ​വാ​യി ചു​രു​ങ്ങു​ക​യും രാ​ജ്ഭ​വ​ന്‍ പാ​ര്‍ട്ടി ഓ​ഫീ​സാ​ക്കി മാ​റ്റു​ക​യും ചെ​യ്യു​ന്നു.

Latest News

Up