x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട്ട​യം അ​തി​രൂ​പ​താം​ഗ​ങ്ങ​ളാ​യ ജ​ന​പ്ര​തി​നി​ധി​ക​ള്‍ക്ക് സ്വീ​ക​ര​ണം ന​ല്‍കി


Published: January 25, 2026 05:27 AM IST | Updated: January 25, 2026 05:27 AM IST

കോ​ട്ട​യം: ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ച കോ​ട്ട​യം അ​തി​രൂ​പ​താം​ഗ​ങ്ങ​ളാ​യ ജ​ന​പ്ര​തി​നി​ധി​ക​ള്‍ക്ക് അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​ര​ണം ന​ല്‍കി. ചൈ​ത​ന്യ പാ​സ്റ്റ​റ​ല്‍ സെ​ന്‍റ​റി​ല്‍ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ല്‍ ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ട് ജ​ന​പ്ര​തി​നി​ധി​ക​ളെ ആ​ദ​രി​ച്ചു. അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്മാ​രാ​യ മാ​ര്‍ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ല്‍, ഗീ​വ​ര്‍ഗീ​സ് മാ​ര്‍ അ​പ്രേം, അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍മാ​രാ​യ ഫാ. ​തോ​മ​സ് ആ​നി​മൂ​ട്ടി​ല്‍, ഫാ. ​മൈ​ക്കി​ള്‍ വെ​ട്ടി​ക്കാ​ട്ട്, കെ​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു പ​റ​മ്പ​ട​ത്തു​മ​ല​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഫാ. ​തോ​മ​സ് ആ​ദോ​പ്പ​ള്ളി​ല്‍, ഫാ. ​ഏ​ബ്ര​ഹാം പ​റ​മ്പേ​ട്ട്, ഫാ. ​മാ​ത്യു മ​ണ​ക്കാ​ട്ട്, സാ​ബു ക​രി​ശേ​രി​ക്ക​ല്‍ എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. സ്മാ​ര്‍ട്ട് സ്റ്റേ​റ്റ് റി​സോ​ഴ്സ് പേ​ഴ്സ​ണും ഞീ​ഴൂ​ര്‍ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​മാ​യ പ്ര​തീ​ഷ്മോ​ന്‍ ജോ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍മാ​രു​ടെ “ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളും ക​ട​മ​ക​ളും, പ്ര​വ​ര്‍ത്ത​ന​മേ​ഖ​ല​ക​ളും സാ​ധ്യ​ത​ക​ളും’’ എ​ന്ന വി​ഷ​യ​ത്തി​ല്‍ ക്ലാ​സ് ന​യി​ച്ചു.

അ​തി​രൂ​പ​ത പാ​സ്റ്റ​റ​ല്‍ കൗ​ണ്‍സി​ല്‍, പ്രി​സ്ബി​റ്റ​റ​ല്‍ കൗ​ണ്‍സി​ല്‍, ക്നാ​നാ​യ ക​ത്തോ​ലി​ക്കാ കോ​ണ്‍ഗ്ര​സ്, ക്നാ​നാ​യ കാ​ത്ത​ലി​ക് വി​മ​ന്‍സ് അ​സോ​സി​യേ​ഷ​ന്‍, ക്‌​നാ​നാ​യ കാ​ത്ത​ലി​ക് യൂ​ത്ത് ലീ​ഗ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് അ​നു​മോ​ദ​ന യോ​ഗം ക്ര​മീ​ക​രി​ച്ച​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് ത​ല​ങ്ങ​ളി​ലേ​ക്കു​ള്‍പ്പെടെ അ​തി​രൂ​പ​താം​ഗ​ങ്ങ​ളാ​യ 81 പേ​രാ​ണ് വി​വി​ധ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്

Tags : nattu vishesham representatives people

Recent News

Up