x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​യു​മാ​യി എ​റ​ണാ​കു​ള​ത്ത് ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ


Published: November 12, 2025 11:27 PM IST | Updated: November 12, 2025 11:27 PM IST

കൊ​ച്ചി: എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ൽ ര​ണ്ടി​ട​ത്ത് നി​ന്നാ​യി വ​ൻ ല​ഹ​രി​വേ​ട്ട. 48 ഗ്രാം ​എം​ഡി​എം​എ​യും 149.68 ഗ്രാം ​ക​ഞ്ചാ​വും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ണ​യ​ന്നൂ​ർ താ​ഴ​ത്തെ കു​ട്ടി വീ​ട്ടി​ൽ പ്ര​ണ​വ് (22), പൂ​ണി​ത്തു​റ പ്ല​ക്കാ​ട്ട് വീ​ട്ടി​ൽ പ്ര​ശാ​ന്ത് (44) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പ്ര​ണ​വി​നെ ചേ​രാ​ന​ല്ലൂ​ർ ജി​എ​ൽ​പി സ്‌​കൂ​ളി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​ശാ​ന്തി​നെ മ​ര​ടി​ലെ വെ​ൽ കെ​യ​ർ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്ത് നി​ന്നും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ബം​ഗ​ളൂ​രു​വി​ൽ നേ​രി​ട്ട് പോ​യി എം​ഡി​എം​എ കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തു​ന്ന പ്ര​ധാ​നി​ക​ളി​ൽ ഒ​രാ​ളാ​ണ് പ്ര​ശാ​ന്ത​നെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ര​ണ്ട് പേ​രു​ടെ​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം വൈ​ദ്യ പ​രി​ശോ​ധ​ന അ​ട​ക്കം പൂ​ർ​ത്തി​യാ​ക്കി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. പ്ര​തി​ക​ളെ കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Tags : people arrested drugs police

Recent News

Up