Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drugs

കോ​ടി​ക​ളു​ടെ ല​ഹ​രി​മ​രു​ന്നു​മാ​യി മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​ർ പി​ടി​യി​ൽ

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന ല​ഹ​രി​മ​രു​ന്ന് പി​ടി​കൂ​ടി. മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​ർ പി​ടി​യി​ലാ​യ​താ​ണ് വി​വ​രം. ചോ​ക്ക​ലേ​റ്റ്, ലെ​യ്സ് പാ​ക്ക​റ്റു​ക​ളി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്തു​ക​യാ​യി​രു​ന്ന ഹൈ​ഡ്രോ ക​ഞ്ചാ​വു​മാ​യി മ​ല​യാ​ളി​ക​ളാ​യ അ​ജ്മ​ൽ, മ​ജീ​ദ് എ​ന്നി​വ​ർ പി​ടി​യി​ലാ​യി. താ​യ്‍​ല​ൻ​ഡി​ൽ നി​ന്നെ​ത്തി​ച്ച അ​ഞ്ച് കോ​ടി​യു​ടെ ഹൈ​ഡ്രോ ക​ഞ്ചാ​വാ​ണ് ഇ​വ​രി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത്.

ബം​ഗ​ളൂ​രു മ​ഹാ​ല​ക്ഷ്മി ലേ​ഔ​ട്ടി​ലും ന​ട​ന്ന ല​ഹ​രി​വേ​ട്ട​യി​ൽ 30 കി​ലോ ക​ഞ്ചാ​വു​മാ​യി മ​ല​യാ​ളി​യാ​യ ആ​ന​ന്ദ് പി​ടി​യി​ലാ​യി. ല​ഹ​രി​മ​രു​ന്നു​മാ​യി ര​ണ്ട് വി​ദേ​ശി​ക​ളും പി​ടി​യി​ലാ​യി​ട്ടു​ണ്ട്. സെ​ന​ഗ​ൽ സ്വ​ദേ​ശി​യാ​ണ് ബം​ഗ​ളൂ​രു​വി​ന​ടു​ത്ത് ഹെ​ബ്ബ​ഗോ​ഡി​യി​ൽ​നി​ന്നും 1.5 കോ​ടി​യു​ടെ ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി പി​ടി​യി​ലാ​യ വി​ദേ​ശി. ക​ഞ്ചാ​വ് കേ​സി​ൽ നേ​ര​ത്തെ പി​ടി​യി​ലാ​യ ഇ​യാ​ൾ ജാ​മ്യ​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ ശേ​ഷ​മാ​ണ് വീ​ണ്ടും ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി പി​ടി​യി​ലാ​യ​ത്. 11 കോ​ടി രൂ​പ വി​ല​മി​ക്കു​ന്ന എം​ഡി​എം​എ​യാ​ണ് ഇ​യാ​ളു​ടെ പ​ക്ക​ൽ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് സെ​ൻ​ട്ര​ൽ ക്രൈം​ബ്രാ​ഞ്ച് പു​റ​ത്തു​വി​ട്ട വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു.

പ്ര​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​വ​ർ ആ​രു​ടെ​യെ​ങ്കി​ലും ഏ​ജ​ന്‍റു​മാ​രാ​ണോ ആ​ർ​ക്കൊ​ക്കെ വേ​ണ്ടി​യാ​ണ് ഇ​വ​ർ മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ച​ത്, ഇ​ട​പാ​ടു​കാ​ർ ആ​രൊ​ക്കെ​യാ​ണ് തു​ട​ങ്ങി വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ൾ കേ​സു​ക​ളി​ൽ ന​ട​ത്തു​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

Kerala

പോ​ലീ​സി​നു തി​രി​ച്ച​ടി; ഷൈ​​​​ന്‍ ടോം ​​​​ചാ​​​​ക്കോ ല​​​​ഹ​​​​രി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചെ​​​​ന്നു തെ​​​​ളി​​​​യി​​​​ക്കാ​​​​നാ​​​​യി​​​​ല്ല

കൊ​​​​ച്ചി: ന​​​​ട​​​​ന്‍ ഷൈ​​​​ന്‍ ടോം ​​​​ചാ​​​​ക്കോ​​​​യ്ക്കെ​​​​തി​​​​രാ​​​​യ ല​​​​ഹ​​​​രി​​​​ക്കേ​​​​സി​​​​ല്‍ പോ​​​​ലീ​​​​സി​​​​നു തി​​​​രി​​​​ച്ച​​​​ടി. ഷൈ​​​​ന്‍ ടോം ​​​​ചാ​​​​ക്കോ ല​​​​ഹ​​​​രി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചെ​​​​ന്നു പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ല്‍ തെ​​​​ളി​​​​യി​​​​ക്കാ​​​​നാ​​​​യി​​​​ല്ല. ന​​​​ട​​​​ന് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യ ഫോ​​​​റ​​​​ന്‍​സി​​​​ക് റി​​​​പ്പോ​​​​ര്‍​ട്ട് ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം പു​​​​റ​​​​ത്തു​​​​വ​​​​ന്നു. ഹോ​​​​ട്ട​​​​ലി​​​​ൽ മു​​​​റി​​​​യെ​​​​ടു​​​​ത്ത് ഷൈ​​​​നും സു​​​​ഹൃ​​​​ത്തും ല​​​​ഹ​​​​രി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​വെ​​​​ന്നാ​​​​ണ് കേ​​​​സ്.

ഡാ​​​​ന്‍​സാ​​​​ഫ് പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കി​​​​ടെ ഷൈ​​​​ന്‍ ടോം ​​​​ചാ​​​​ക്കോ എ​​​​റ​​​​ണാ​​​​കു​​​​ളം നോ​​​​ര്‍​ത്തി​​​​ലെ ഹോ​​​​ട്ട​​​​ല്‍ മു​​​​റി​​​​യി​​​​ല്‍നി​​​​ന്ന് ഇ​​​​റ​​​​ങ്ങി​​​​യോ​​​​ടി​​​​യ​​​​ത് വി​​​​വാ​​​​ദ​​​​മാ​​​​യി​​​​രു​​​​ന്നു. ന​​​​ട​​​​നെ പി​​​​ന്നീ​​​​ട് നോ​​​​ട്ടീ​​​​സ് ന​​​​ല്‍​കി വി​​​​ളി​​​​പ്പി​​​​ക്കു​​​​ക​​​​യും കേ​​​​സെ​​​​ടു​​​​ക്കു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു.

മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ളോ​​​​ളം ഷൈ​​​​നി​​​​നെ പോ​​​​ലീ​​​​സ് ചോ​​​​ദ്യം ചെ​​​​യ്തി​​​​രു​​​​ന്നു. ല​​​​ഹ​​​​രി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​ട്ടു​​​​ണ്ടോ​​​യെ​​​ന്നു പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​നാ​​​​യി സാ​​​​മ്പി​​​​ളു​​​​ക​​​​ള്‍ അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘം ശേ​​​​ഖ​​​​രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. എ​​​​ന്നാ​​​​ല്‍ ഫോ​​​​റ​​​​ന്‍​സി​​​​ക് പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ല്‍ ല​​​​ഹ​​​​രി​​​​യു​​​​ടെ സാ​​​​ന്നി​​​​ധ്യം ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​യി​​​​ല്ലെ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ര്‍​ട്ട് പു​​​​റ​​​​ത്തു​​​വ​​​​ന്നി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ചോ​​​​ദ്യം​​​ചെ​​​​യ്യ​​​​ലി​​​​ല്‍ ല​​​​ഹ​​​​രി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​റു​​​​ണ്ടെ​​​​ന്ന് ന​​​​ട​​​​ൻ മൊ​​​​ഴി ന​​​​ല്‍​കി​​​​യി​​​​ട്ടു​​​​ള്ള​​​​താ​​​​യി നോ​​​​ര്‍​ത്ത് പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു. ഇ​​​​തു​​​​കൊ​​​​ണ്ടു മാ​​​​ത്രം കേ​​​​സു​​​​മാ​​​​യി മു​​​​ന്നോ​​​ട്ടു​​​പോ​​​​കാ​​​​നാ​​​​കി​​​​ല്ല. നി​​​​യ​​​​മോ​​​​പ​​​​ദേ​​​​ശ​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ തു​​​​ട​​​​ര്‍ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ലേ​​​​ക്കു ക​​​​ട​​​​ക്കു​​​​മെ​​​​ന്നും നോ​​​​ര്‍​ത്ത് പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.

ക​​​​ഴി​​​​ഞ്ഞ ഏ​​​​പ്രി​​​​ലി​​​​ലാ​​​​ണു പോ​​​​ലീ​​​​സി​​​​ന്‍റെ ല​​​​ഹ​​​​രി പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കി​​​​ടെ ന​​​​ട​​​​ന്‍ ഷൈ​​​​ന്‍ ടോം ​​​​ചാ​​​​ക്കോ എ​​​​റ​​​​ണാ​​​​കു​​​​ളം നോ​​​​ര്‍​ത്തി​​​​ലെ ഹോ​​​​ട്ട​​​​ല്‍ മു​​​​റി​​​​യി​​​​ല്‍നി​​​​ന്ന് ഇ​​​​റ​​​​ങ്ങി​​​യോ​​​​ടി​​​​യ​​​​ത്. ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍ ഡി ​​​​ഹ​​​​ണ്ടി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി​​​​ട്ടാ​​​​യി​​​​രു​​​​ന്നു പ​​​​രി​​​​ശോ​​​​ധ​​​​ന.

ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര​ല്ലാ​ത്ത ചി​ല​ര്‍ വ​ന്ന​തി​നാ​ലാ​ണ് ഇ​റ​ങ്ങി​യോ​ടി​യ​തെ​ന്ന് ഷൈ​ന്‍

കൊ​​​​ച്ചി: താ​​​​ന്‍ താ​​​​മ​​​​സി​​​ച്ചി​​​​രു​​​​ന്ന ഹോ​​​​ട്ട​​​​ല്‍മു​​​​റി​​​​യി​​​​ല്‍ റൂം​ ​​​സ​​​​ര്‍​വീ​​​​സ് എ​​​​ന്നു​​​പ​​​​റ​​​​ഞ്ഞ് ഹോ​​​​ട്ട​​​​ല്‍ ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​ല്ലാ​​​​ത്ത ചി​​​​ല​​​​ര്‍ വ​​​​ന്ന​​​​തു​​​കൊ​​​​ണ്ടാ​​​​ണ് താ​​​​ന്‍ ഇ​​​​റ​​​​ങ്ങി ഓ​​​​ടി​​​​യ​​​​തെ​​​​ന്ന് ഷൈ​​​​ന്‍ ടോം ​​​​ചാ​​​​ക്കോ. ല​​​​ഹ​​​​രി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്ന ഫോ​​​​റ​​​​ന്‍​സി​​​​ക് റി​​​​പ്പോ​​​​ര്‍​ട്ട് പു​​​​റ​​​​ത്തു​​​​വ​​​​ന്ന വി​​​​വ​​​​രം താ​​​​ന്‍ അ​​​​റി​​​​ഞ്ഞി​​​​ട്ടി​​​​ല്ലെ​​​​ന്നും ന​​​​ട​​​​ന്‍ പ​​​​റ​​​​ഞ്ഞു.

“ഞാ​​​​ന്‍ ഹോ​​​​ട്ട​​​​ലി​​​​ല്‍നി​​​​ന്ന് ഓ​​​​ടി​​​​പ്പോ​​​​യ കേ​​​​സി​​​​ന് ല​​​​ഹ​​​​രി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​മി​​​​ല്ല. അ​​​​ന്ന​​​​വ​​​​ര്‍ ര​​​​ക്ത​​​​മൊ​​​​ക്കെ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്ക് എ​​​​ടു​​​​ത്തി​​​​രു​​​​ന്നു. അ​​​​തി​​​​നു​​​ശേ​​​​ഷ​​​​മാ​​​​ണ് റീ​​​​ഹാ​​​​ബി​​​​ലി​​​​റ്റേ​​​​ഷ​​​​ന്‍ സെ​​​​ന്‍റ​​​​റി​​​​ല്‍ എ​​​​ന്നെ കൊ​​​​ണ്ടു​​​​പോ​​​​യ​​​​ത്. അ​​​​തൊ​​​​ക്കെ അ​​​​വി​​​​ടെ ക​​​​ഴി​​​​ഞ്ഞ​​​​താ​​​​ണ്. അ​​​​തി​​​​ന്‍റെ ഫ​​​​ലം വ​​​​ന്ന​​​​ത് ഇ​​​​പ്പോ​​​​ഴാ​​​​ണെ​​​​ന്നേ​​​​യു​​​​ള്ളൂ.

സം​​​​ഭ​​​​വ​​​​ദി​​​​വ​​​​സം രാ​​​​ത്രി പ​​​​തി​​​​നൊ​​​​ന്ന​​​​ര സ​​​​മ​​​​യ​​​​ത്താ​​​​ണ് ഹോ​​​​ട്ട​​​​ല്‍റൂ​​​​മി​​​​ല്‍ ര​​​​ണ്ടു​​​​മൂ​​​​ന്നു പേ​​​​ർ യൂ​​​​ണി​​​​ഫോം ഒ​​​​ന്നു​​​​മി​​​​ടാ​​​​തെ റൂം ​​​​സ​​​​ര്‍​വീ​​​​സ് എ​​​​ന്നു​​​പ​​​​റ​​​​ഞ്ഞ് വ​​​​ന്ന​​​​ത്. റി​​​​സ​​​​പ്ഷ​​​​നി​​​​ല്‍ വി​​​​ളി​​​​ച്ചി​​​​ട്ട് അ​​​​വി​​​​ടെ​​​​യു​​​​ള്ള​​​​വ​​​​ര്‍​ക്കും അ​​​​റി​​​​യി​​​​ല്ല. റൂം ​​​​സ​​​​ര്‍​വീ​​​​സ് പ​​​​റ​​​​ഞ്ഞി​​​​ട്ടി​​​​ല്ല എ​​​​ന്നു പ​​​​റ​​​​ഞ്ഞി​​​​ട്ടും അ​​​​വ​​​​ര്‍ പോ​​​​കു​​​​ന്നി​​​​ല്ല.” അ​​​​വ​​​​ര്‍ അ​​​​വി​​​​ടെ നി​​​​ന്ന് പ​​​​രു​​​​ങ്ങി​​​ക്ക​​​​ളി​​​​ക്കു​​​​ന്ന​​​​തു ക​​​​ണ്ട​​​​പ്പോ​​​​ൾ ഇ​​​​റ​​​​ങ്ങി ഓ​​​​ടി​​​​യ​​​​താ​​​​ണെ​​​​ന്നും ഷൈ​​​​ന്‍ പ​​​​റ​​​​ഞ്ഞു. 

NRI

ഡാളസിൽ വാഹന പരിശോധനക്കിടെ വൻ മയക്കുമരുന്ന് വേട്ട; രണ്ടുപേർ അറസ്റ്റിൽ

ഡാ​ള​സ്: ഡാ​ള​സി​ലെ വൈ​റ്റ് റോ​ക്ക് ഏ​രി​യ​യി​ൽ ന​ട​ന്ന ഒ​രു സാ​ധാ​ര​ണ ട്രാ​ഫി​ക് പ​രി​ശോ​ധ​ന​യ്ക്കി​ടെ ഒ​രു പൗ​ണ്ടി​ന​ടു​ത്ത് കൊ​ക്കെ​യ്നും മെ​ത്താം​ഫെ​റ്റാ​മി​നും ഡാ​ള​സ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ലാ​യി.

അ​മി​ത വേ​ഗ​ത​യി​ൽ വ​ന്ന ഒ​രു ഗോ​ൾ​ഡ് ജി​എം​സി യൂ​ക്കോ​ൺ വാ​ഹ​ന​ത്തെ​യാ​ണ് പോ​ലീ​സ് ത​ട​ഞ്ഞു പ​രി​ശോ​ധി​ച്ച​ത്. യാ​ത്ര​ക്കാ​ര​നാ​യി​രു​ന്ന ജീ​സ​സ് ജോ​ണാ​ത്ത​ൻ ഗാ​ർ​സ​യെ , മോ​ഷ​ണ​ക്കേ​സി​ലെ പ​രോ​ൾ ലം​ഘ​ന​ത്തി​നു​ള്ള വാ​റ​ന്‍റ് ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ആ​ദ്യം അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്ന് കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി​യി​രു​ന്നു.

വാ​ഹ​ന​മോ​ടി​ച്ചി​രു​ന്ന മോ​യി​സ​സ് പെ​ര​സ് ജൂ​നി​യ​റു​ടെ പ​ക്ക​ൽ ഇ​ൻ​ഷു​റ​ൻ​സ് ഇ​ല്ലാ​ത്ത​തി​നാ​ൽ വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വാ​ഹ​ന​ത്തി​ന്‍റെ സെന്‍റ​ർ ക​ൺ​സോ​ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​രം (445.8 ഗ്രാം ​കൊ​ക്കെ​യ്നും 47.7 ഗ്രാം ​മെ​ത്താം​ഫെ​റ്റാ​മി​ൻ​സും) ക​ണ്ടെ​ത്തു​ക​യും ചെ​യ്തു.

മോ​യി​സ​സ് പെ​ര​സി​നെ​തി​രെ മ​യ​ക്കു​മ​രു​ന്ന് നി​ർ​മാ​ണ​ത്തി​നും വി​ത​ര​ണ​ത്തി​നും പോ​ലീ​സ് കേ​സെ​ടു​ത്തു.

Kerala

സിനിമാക്കാർക്കും എംഡിഎംഎ; ഉനൈസിനെയും കല്യാണിയെയും ചോദ്യം ചെയ്യും

കൊ​ച്ചി: കാ​ക്ക​നാ​ട് എം​ഡി​എം​എ പി​ടി​കൂ​ടി​യ കേ​സി​ല്‍ അ​ന്വേ​ഷ​ണം സി​നി​മാ മേ​ഖ​ല​യി​ലേ​ക്ക്. പ്ര​തി ക​ല്ല്യാ​ണി സി​നി​മാ പ്ര​വ​ര്‍​ത്ത​ക​രു​മാ​യി ല​ഹ​രി ഇ​ട​പാ​ട് ന​ട​ത്തി​യി​രു​ന്നു​വെ​ന്ന വി​വ​ര​ത്തെത്തുട​ര്‍​ന്നാ​ണി​ത്. ഇ​വ​രു​ടെ ല​ഹ​രി ഇ​ട​പാ​ടു​ക​ളി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തും. ഇ​തി​നാ​യി പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങു​ക​യാ​ണ് പോ​ലീ​സ്.
ഇ​ന്ന​ലെ​യാ​ണ് കാ​ക്ക​നാ​ട് ഇ​ട​ച്ചി​റ​ക്ക് സ​മീ​പ​മു​ള്ള അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ല്‍നി​ന്നു 20.22 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ഉ​നൈ​സ്, ക​ല്ല്യാ​ണി എ​ന്നി​വ​രെ ഡാ​ന്‍​സാ​ഫ് സം​ഘം പി​ടി​കൂ​ടി​യ​ത്. കാ​പ്പ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി എ​ടു​ത്തി​ട്ടു​ള്ള ഉ​നൈ​സ് നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്. ക​ല്യാ​ണി മോ​ഡ​ലും സി​നി​മാ പ്ര​മോ​ഷ​ന്‍ മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രി​ക​യാ​ണ്.

വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ഫ്‌​ളാ​റ്റ് വാ​ട​ക​യ്ക്ക് എ​ടു​ത്താ​യി​രു​ന്നു ല​ഹ​രി ഇ​ട​പാ​ട്. നേരത്തെയും സിനിമാക്കാരുമായി ബന്ധപ്പെട്ട നിരവധി മയക്കുമരുന്നു കേസുകൾ ഉയർന്നിരുന്നു. സിനിമാ സെറ്റുകളിലും മറ്റും പരിശോധന നടത്താനുള്ള നീക്കങ്ങളും നടന്നിരുന്നു. സിനിമാ പ്രവർത്തകരിൽ ചിലർ മയക്കുമരുന്നുമായി പിടിയിലാവുകയും ചെയ്തു. എന്നാൽ, പിന്നീട് ഇത്തരം പരിശോധനകളൊക്കെ തണുത്തുപോവുകയായിരുന്നു. സമീപകാലത്തു പിടിയിലായ പല മയക്കുമരുന്നു കേസ് പ്രതികൾക്കും സിനിമാ മേഖലയിലുള്ള പലരുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ, ഇത്തരം കേസുകളിലൊന്നും അന്വേഷണം സിനിമാരംഗത്തേക്ക് ആഴത്തിൽ പോയിട്ടില്ല. 

Kerala

ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ വ​ൻ രാ​സ​ല​ഹ​രി വേ​ട്ട; കാറിന്‍റെ അ​റ​യി​ൽ ഒ​ളി​പ്പി​ച്ച 245.72 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു

ഇ​രി​ങ്ങാ​ല​ക്കു​ട: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ർ​ശ​ന സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ​ക്കി​ട​യി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ വ​ൻ രാ​സല​ഹ​രി​വേ​ട്ട. കാ​റി​ന്‍റെ ര​ഹ​സ്യ അ​റ​യി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്തു​ക​യാ​യി​രു​ന്ന അ​തി മാ​ര​ക രാ​സ​ല​ഹ​രി​യാ​യ 245.72 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു. ഇ​രി​ങ്ങാ​ല​ക്കു​ട ഠാ​ണാ​വി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കൊ​ടു​ങ്ങ​ല്ലൂ​ർ എ​റി​യാ​ട് മാ​ട​വ​ന സ്വ​ദേ​ശി മ​ഠ​ത്തി​പ​റ​മ്പി​ൽ വീ​ട്ടി​ൽ ഫ​ഹ​ദ് (32) നെ ​അ​റ​സ്റ്റ് ചെ​യ്ത​ത്.

‌ഇന്നു പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. ചു​വ​പ്പ് ക​ള​റി​ലു​ള്ള കാ​റി​ൽ തൃ​ശൂ​ർ ഭാ​ഗ​ത്തുനി​ന്ന് നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​ക്കൊ​ണ്ടു വ​രു​ന്ന​താ​യി ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെത്തു​ട​ർ​ന്ന് സു​ര​ക്ഷാ പ​രി​ശോ​ധ​ന​യി​ലു​ണ്ടാ​യി​രു​ന്ന ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​നെ കാ​ർ ക​ണ്ടെ​ത്തി പ​രി​ശോ​ധി​ക്കാ​ൻ അ​യ​യ്ക്കു​ക​യാ​യി​രു​ന്നു. ഫ​ഹ​ദ് കൊ​ടു​ങ്ങ​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ മ​നു​ഷ്യ​ജീ​വ​ന് അ​പ​ക​ടം വ​ര​ത്ത​ക്ക വി​ധം കാ​ർ ഓ​ടി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ്.

Kerala

ചോരപുരണ്ട കത്തിയുമായി കൊലവിളി; യുവ അഭിഭാഷകനെ കീഴടക്കിയത് സാഹസികമായി

കായംകുളം: ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിലേക്കു കൊണ്ടുപോകാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെയാണ് മാവേലിക്കര കോടതിയിലെ അഭിഭാഷകനായ മകൻ അച്ഛനെ ദാരുണമായി വെട്ടിക്കൊലപ്പെടുത്തിയത്. കായംകുളം കണ്ടല്ലൂർ തെക്ക് പീടികച്ചിറയിൽ നവജിത്ത് (30) ആണ് പിതാവ് നടരാജനെ (63) വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രി 9.30 നാണ് നാടിനെ നടുക്കിയ സംഭവം. ഗുരുതരമായി പരിക്കേറ്റ അമ്മ സിന്ധുവിനെ (48) മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നടരാജന്‍റെ മുഖം ആകെ വെട്ടുകൊണ്ട് വികൃതമായ നിലയിൽ ആയിരുന്നു. മുഖത്തും തലയ്ക്കുമാണ് ക്രൂരമായി വെട്ടേറ്റത്.
മാതാപിതാക്കളുമായി ഉണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. വെട്ടുകത്തിയുമായി ആക്രമണം നടത്തിയ ശേഷം നവജിത്ത് അലറി വിളിച്ചു ഭീകാരാന്തരീക്ഷം സൃഷ്ടിച്ചു. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ നവജിത്ത് രക്തം പുരണ്ട കത്തിയുമായി വീടിന്‍റെ മുകളിലത്തെ നിലയിൽ നിലയുറപ്പിച്ച് നിൽക്കുന്നതാണ് നാട്ടുകാർ കണ്ടത്. രക്തം വാർന്നു കിടക്കുന്ന നടരാജനെയും സിന്ധുവിനെയും ഉടൻതന്നെ നാട്ടുകാർ കായംകുളം താലൂക്ക് ആശുപത്രിയിലേക്കും തുടർന്ന് മാവേലിക്കരയിലേക്കും എത്തിച്ചെങ്കിലും നടരാജന്‍റെ ജീവൻ രക്ഷിക്കാനായില്ല.
ചോരപുരണ്ട കത്തിയുമായി ഭീഷണി മുഴക്കി നിന്ന പ്രതിയെ പോലീസിനു കീഴ്പ്പെടുത്താൻ ഏറെ നേരത്തെ പരിശ്രമം വേണ്ടിവന്നു. ഒടുവിൽ, പോലീസ് സാഹസികമായി കയറുപയോഗിച്ചു വരിഞ്ഞുമുറുക്കിയാണ് നവജിത്തിനെ കീഴടക്കി അറസ്റ്റ് ചെയ്തത്.
കൊലപാതകം നടക്കുമ്പോൾ നവജിത്തിന്‍റെ മറ്റ് സഹോദരങ്ങളായ നിധിൻരാജ്, നിധിമോൾ എന്നിവർ വീട്ടിൽ ഉണ്ടായിരുന്നില്ല. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിനു പിന്നിലെന്നും പോലീസ് അറിയിച്ചു. അതേസമയം, ഇയാൾ ലഹരി ഉപയോഗിക്കുന്ന ആളാണെന്നും അതു മാതാപിതാക്കൾ ചോദ്യം ചെയ്തതാണ് പ്രകോപനത്തിനു കാരണമെന്നും നാട്ടുകാർ പറയുന്നു.

District News

മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് പി​ടി​യി​ല്‍

ഏ​​റ്റു​​മാ​​നൂ​​ര്‍: വി​​ല്പ​​ന​​ക്കാ​​യി കൈ​​വ​​ശം വ​​ച്ചി​​രു​​ന്ന മ​​യ​​ക്കു​​മ​​രു​​ന്നു​​മാ​​യി യു​​വാ​​വ് പി​​ടി​​യി​​ല്‍. മാ​​ര​​ക മ​​യ​​ക്കു​​മ​​രു​​ന്നാ​​യ ആം​​ഫി​​റ്റാ​​മി​​നു​​മാ​​യി ഏ​​റ്റു​​മാ​​നൂ​​ര്‍ വ​​ള്ളി​​ക്കാ​​ട് പു​​ളി​​ഞ്ചാ​​ക്ക​​ല്‍ അ​​നൂ​​പ് ടി. ​​തോ​​മ​​സി​​നെ(43)​​യാ​​ണ് ഏ​​റ്റു​​മാ​​നൂ​​ർ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.


7.39 ഗ്രാം ​​മ​​യ​​ക്കു​​മ​​രു​​ന്നാ​​ണ് ഇ​​യാ​​ളി​​ൽ​നി​​ന്ന് പി​​ടി​​കൂ​​ടി​​യ​​ത്. ഇ​​യാ​​ളു​​ടെ പ​​ക്ക​​ല്‍​നി​​ന്നു ഡി​​ജി​​റ്റ​​ല്‍ ത്രാ​​സും ക​​ണ്ടെ​​ടു​​ത്തു.
എ​​സ്ഐ അ​​ഖി​​ല്‍ ദേ​​വി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​ള്ള പോ​​ലീ​​സ് സം​​ഘ​​മാ​​ണ് പ്ര​​തി​​യെ പി​​ടി​​കൂ​​ടി​​യ​​ത്. കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കി​​യ പ്ര​​തി​​യെ റി​​മാ​​ന്‍​ഡ്‌ ചെ​​യ്തു.

Kerala

ഓ​ണ്‍​ലൈ​നി​ല്‍ അ​ന​ധി​കൃ​ത മ​രു​ന്ന് വി​ല്‍​പ്പ​ന; ന​ട​പ​ടി സ്വീ​ക​രി​ച്ച് സം​സ്ഥാ​ന ഡ്ര​ഗ്‌​സ് ക​ണ്‍​ട്രോ​ള്‍ വ​കു​പ്പ്

പ​റ​വൂ​ര്‍: സം​സ്ഥാ​ന ഡ്ര​ഗ്‌​സ് ക​ണ്‍​ട്രോ​ള്‍ വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​യി​ൽ അ​ന​ധി​കൃ​ത​മാ​യി ഓ​ണ്‍​ലൈ​നി​ല്‍ മ​രു​ന്ന് വി​ല്‍​പ്പ​ന ന​ട​ത്തി​യ സ്ഥാ​പ​ന​ത്തി​നെ​തി​രെ ആ​ദ്യ​മാ​യി ന​ട​പ​ടി സ്വീ​ക​രി​ച്ചു. നോ​ര്‍​ത്ത് പ​റ​വൂ​ര്‍ പൂ​ശാ​രി​പ്പ​ടി​യി​ലു​ള്ള ജെ​ജെ മെ​ഡി​ക്ക​ല്‍​സ് എ​ന്ന സ്ഥാ​പ​ന​ത്തി​നെ​തി​രേ​യാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

റെ​യ്ഡി​ൽ ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി​യി​ല്ലാ​തെ മാ​ൻ​ഫോ​ഴ്സ് 50, മാ​ൻ​ഫോ​ഴ്സ് 100, വി​ഗോ​ർ 100 എ​ന്നീ മ​രു​ന്നു​ക​ള്‍ പ​ര്‍​ച്ചേ​സ് ബി​ല്‍ ഇ​ല്ലാ​തെ വാ​ങ്ങു​ക​യും ഓ​ണ്‍​ലൈ​നാ​യി വി​ല്‍​പ്പ​ന ന​ട​ത്തി​യ​താ​യും ക​ണ്ടെ​ത്തി. കേ​ര​ള​ത്തി​ല്‍ ഇ​താ​ദ്യ​മാ​യാ​ണ് അ​ന​ധി​കൃ​ത​മാ​യി ഓ​ണ്‍​ലൈ​നി​ല്‍ മ​രു​ന്ന് വി​ല്‍​പ്പ​ന ന​ട​ത്തി​യ സ്ഥാ​പ​ന​ത്തി​നെ​തി​രെ ഡ്ര​ഗ്‌​സ് ആ​ൻ​ഡ് കോ​സ്‌​മെ​റ്റി​ക്‌​സ് ആ​ക്ട് 1940 പ്ര​കാ​രം നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്.

ക​ണ്ടെ​ടു​ത്ത മ​രു​ന്നു​ക​ളും അ​നു​ബ​ന്ധ രേ​ഖ​ക​ളും നോ​ര്‍​ത്ത് പ​റ​വൂ​ര്‍ ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് അ​ന​ധി​കൃ​ത​മാ​യി മ​രു​ന്നു​ക​ള്‍ ഓ​ണ്‍​ലൈ​ന്‍ വ​ഴി വാ​ങ്ങു​ന്ന​ത് ത​ട​യാ​നും ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്താ​നും ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രി​യോ​ട് ക​ത്തി​ലൂ​ടെ​യും നേ​രി​ട്ടും അ​ഭ്യ​ര്‍​ഥി​ച്ചി​രു​ന്നു.

ഈ ​മ​രു​ന്നു​ക​ള്‍ ഉ​ത്തേ​ജ​ക മ​രു​ന്നു​ക​ളാ​യി ദു​രു​പ​യോ​ഗം ചെ​യ്യാ​ന്‍ സാ​ധ്യ​ത​യു​ള്ള​താ​ണ്. ഡോ​ക്ട​റു​ടെ നി​ര്‍​ദേ​ശ​മി​ല്ലാ​തെ സ്വ​ന്ത​മാ​യി ഇ​ത്ത​രം മ​രു​ന്ന് വാ​ങ്ങി ഉ​പ​യോ​ഗി​ച്ചാ​ല്‍ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. പൊ​തു​ജ​ന​ത്തി​ന്‍റെ ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​കു​ന്ന രീ​തി​യി​ലു​ള്ള ഷെ​ഡ്യൂ​ള്‍ എ​ച്ചി​ല്‍ പെ​ടു​ന്ന ഇ​ത്ത​രം മ​രു​ന്നു​ക​ള്‍ കു​റി​പ്പ​ടി ഇ​ല്ലാ​തെ വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​ത് കു​റ്റ​ക​ര​മാ​ണ്.

Kerala

ല​ഹ​രി​യു​മാ​യി എ​റ​ണാ​കു​ള​ത്ത് ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

കൊ​ച്ചി: എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ൽ ര​ണ്ടി​ട​ത്ത് നി​ന്നാ​യി വ​ൻ ല​ഹ​രി​വേ​ട്ട. 48 ഗ്രാം ​എം​ഡി​എം​എ​യും 149.68 ഗ്രാം ​ക​ഞ്ചാ​വും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ണ​യ​ന്നൂ​ർ താ​ഴ​ത്തെ കു​ട്ടി വീ​ട്ടി​ൽ പ്ര​ണ​വ് (22), പൂ​ണി​ത്തു​റ പ്ല​ക്കാ​ട്ട് വീ​ട്ടി​ൽ പ്ര​ശാ​ന്ത് (44) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പ്ര​ണ​വി​നെ ചേ​രാ​ന​ല്ലൂ​ർ ജി​എ​ൽ​പി സ്‌​കൂ​ളി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​ശാ​ന്തി​നെ മ​ര​ടി​ലെ വെ​ൽ കെ​യ​ർ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്ത് നി​ന്നും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ബം​ഗ​ളൂ​രു​വി​ൽ നേ​രി​ട്ട് പോ​യി എം​ഡി​എം​എ കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തു​ന്ന പ്ര​ധാ​നി​ക​ളി​ൽ ഒ​രാ​ളാ​ണ് പ്ര​ശാ​ന്ത​നെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ര​ണ്ട് പേ​രു​ടെ​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം വൈ​ദ്യ പ​രി​ശോ​ധ​ന അ​ട​ക്കം പൂ​ർ​ത്തി​യാ​ക്കി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. പ്ര​തി​ക​ളെ കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

National

പാക് ഡ്രോൺ നിക്ഷേപിച്ച 25 കോടിയുടെ മയക്കുമരുന്ന് കണ്ടെത്തി

ജ​​​മ്മു: അ​​​ന്താ​​​രാ​​​ഷ്‌​​ട്ര അ​​​തി​​​ർ​​​ത്തി​​​ക്കു സ​​​മീ​​​പം പാ​​​ക് ഡ്രോ​​​ൺ നി​​​ക്ഷേ​​​പി​​​ച്ച മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ബി​​​എ​​​സ്എ​​​ഫ് ക​​​ണ്ടെ​​​ത്തി.

അ​​​ന്താ​​​രാ​​​ഷ്‌​​ട്ര വി​​​പ​​​ണി​​​യി​​​ൽ 25 കോ​​​ടി രൂ​​​പ വി​​​ല​​​മ​​​തി​​​ക്കു​​​ന്ന അ​​​ഞ്ചു കി​​​ലോ​​​ഗ്രാം ഹെ​​​റോ​​​യി​​​ൻ അ​​​ട​​​ങ്ങി​​​യ ര​​​ണ്ട് ബാ​​​ഗു​​​ക​​​ളാ​​​ണ് ആ​​​ർ​​​എ​​​സ് പു​​​ര​​​യി​​​ലെ ബോ​​​ർ​​​ഡ​​​ർ ഔ​​​ട്ട്പോ​​​സ്റ്റി​​​ന്‍റെ സ​​​മീ​​​പ​​​ത്തു​​നി​​​ന്നു ക​​​ണ്ടെ​​​ടു​​​ത്ത​​​ത്.

പ​​​ത്ത് പാ​​​ക്ക​​​റ്റു​​​ക​​​ൾ ഇ​​​വ​​​യി​​​ൽ അ​​​ട​​​ങ്ങി​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് വി​​​വ​​​രം. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ആ​​റോ​​​ടെ​​​യാ​​​ണ് ബി​​​എ​​​സ്എ​​​ഫും പോ​​​ലീ​​​സും ചേ​​​ർ​​​ന്ന് മേ​​​ഖ​​​ല​​​യി​​​ൽ തെ​​​ര​​​ച്ചി​​​ൽ ആ​​​രം​​​ഭി​​​ച്ച​​​ത്.

ഇ​​​ന്ത്യ​​​യി​​​ലേ​​​ക്ക് മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ക​​​ട​​​ത്തി​​​വി​​​ടാ​​​നു​​​ള്ള പാ​​​ക്കി​​​സ്ഥാ​​​ന്‍റെ ശ്ര​​​മ​​​മാ​​​ണു വ്യ​​​ക്ത​​​മാ​​​യ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വി​​​വ​​​ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ തെ​​​ര​​​ച്ചി​​​ലി​​​ലൂ​​​ടെ സേ​​​ന പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്ന് ഒ​​​രു ബി​​​എ​​​സ്എ​​​ഫ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ പ​​​റ​​​ഞ്ഞു.

സം​​​ഭ​​​വ​​​ത്തി​​​ൽ കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് കൂ​​​ടു​​​ത​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നു പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

Kerala

മു​ണ്ട​ക്ക​യ​ത്ത് വ​ൻ ല​ഹ​രി​വേ​ട്ട

മു​ണ്ട​ക്ക​യം: കാ​ഞ്ഞി​ര​പ്പ​ള്ളി എ​ക്‌​സൈ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ണ്ട​ക്ക​യ​ത്ത് വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ഞ്ചാ​വും എം​ഡി​എം​എ​യു​മാ​യി മൂ​ന്നു​പേ​രെ പി​ടി​കൂ​ടി. കാ​ഞ്ഞി​ര​പ്പ​ള്ളി പ​ട്ടി​മ​റ്റം സ്വ​ദേ​ശി സ​നൂ​ജ് (42), സ​ഹാ​യി കൂ​വ​പ്പ​ള്ളി സ്വ​ദേ​ശി ശ്രീ​ജി​ത്ത്‌ (40) എ​ന്നി​വ​രെ​യാ​ണ് ഒ​രു കി​ലോ 100 ഗ്രാം ​ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി​യ​ത്.

ആ​ക്രി വ്യാ​പാ​ര​വും ഇ​റ​ച്ചി​ക്ക​ച്ച​വ​ട​വും ന​ട​ത്തി​വ​രി​ക​യാ​ണ് സ​നൂ​ജും സ​ഹാ​യി ശ്രീ​ജി​ത്തും. ത​മി​ഴ്‌​നാ​ട്ടി​ൽ​നി​ന്നു മാ​ടു​ക​ളെ കൊ​ണ്ടു​വ​രു​ന്ന​തി​ന്‍റെ മ​റ​വി​ൽ വ​ൻ​തോ​തി​ൽ കേ​ര​ള​ത്തി​ലേ​ക്ക് ക​ഞ്ചാ​വ് ക​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​ക​ളാ​ണ് ഇ​വ​ർ.

മു​ണ്ട​ക്ക​യം, കാ​ഞ്ഞി​ര​പ്പ​ള്ളി മേ​ഖ​ല​യി​ലെ പ്ര​ധാ​ന ക​ഞ്ചാ​വ് ക​ച്ച​വ​ട​ക്കാ​ര​നാ​യ സ​നൂ​ജി​നെ കു​റ​ച്ചു നാ​ളു​ക​ളാ​യി എ​ക്സൈ​സ് നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. മു​ന്പ് പ​ല​ത​വ​ണ പോ​ലീ​സി​നെ​യും എ​ക്‌​സൈ​സി​നെ​യും വെ​ട്ടി​ച്ചു ക​ട​ന്നു​ക​ള​ഞ്ഞ സ​നൂ​ജി​നെ​യും ശ്രീ​ജി​ത്തി​നെ​യും അ​തി​സാ​ഹ​സി​ക​മാ​യി​ട്ടാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി എ​ക്‌​സൈ​സ് പി​ടി​കൂ​ടി​യ​ത്.

മ​റ്റൊ​രി​ട​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മാ​ര​ക ല​ഹ​രി​മ​രു​ന്നാ​യ ഒ​രു​ഗ്രാം എം​ഡി​എം​എ​യു​മാ​യി മു​ണ്ട​ക്ക​യം പൈ​ങ്ങ​ണ സ്വ​ദേ​ശി ഷാ​ഹി​ൻ സ​ലാ​മി​നെ (22) പി​ടി​കൂ​ടി​യ​ത്. യു​വാ​ക്ക​ൾ​ക്കി​ട​യി​ലും വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ലും പ്ര​ധാ​ന ല​ഹ​രി വി​ത​ര​ണ​ക്കാ​ര​നാ​ണ് പി​ടി​യി​ലാ​യ ഷാ​ഹി​ൻ സ​ലാം. ഇ​യാ​ൾ മു​ന്പ് നി​ര​വ​ധി ക​ഞ്ചാ​വ് കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.

കാ​ഞ്ഞി​ര​പ്പ​ള്ളി എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ സു​ധി കെ. ​സ​ത്യ​പാ​ല​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​എ​ൻ. സു​രേ​ഷ്കു​മാ​ർ, ഇ.​സി. അ​രു​ൺ​കു​മാ​ർ, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​എ. ഷൈ​ജു, കെ.​വി. വി​ശാ​ഖ്, സ​ന​ൽ മോ​ഹ​ൻ​ദാ​സ്, ര​മേ​ഷ് രാ​മ​ച​ന്ദ്ര​ൻ, വ​നി​താ സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ എം. ​ല​ക്ഷ്മി, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ ഡ്രൈ​വ​ർ കെ.​വി. ജോ​ഷി എ​ന്നി​വ​ർ പ​രി​ശോ​ധ​ന​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.

Editorial

മദ്യക്കമ്പനിയെ വാഴിക്കാൻ എലപ്പുള്ളിയെ വീഴിക്കരുത്

പാ​ല​ക്കാ​ട് എ​ല​പ്പു​ള്ളി​യി​ൽ കു​ടി​വെ​ള്ളം മു​ട്ടി​ക്കു​ന്ന മ​ദ്യ​നി​ർ​മാ​ണ​ശാ​ല സ്ഥാ​പി​ക്ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ജ​ന​കീ​യ പ്ര​ക്ഷോ​ഭം ക​രു​ത്താ​ർ​ജി​ക്കു​ക​യാ​ണ്. ദി​വ​സ​ങ്ങ​ൾ​ക്കു​മു​ന്പ്, ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ന്നു പ​റ​ഞ്ഞെ​ത്തി​യ മ​ദ്യ​ക്ക​ന്പ​നി​ക്കാ​രെ ജ​നം ത​ട​ഞ്ഞി​രു​ന്നു. ഇ​ന്ന്, പ്ര​ദേ​ശ​ത്ത് സം​സ്ഥാ​ന​ത​ല സ​മ്മേ​ള​നം ന​ട​ക്കു​ക​യാ​ണ്. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു മ​ദ്യ​നി​ർ​മാ​ണ​ത്തി​നു​ള്ള സ്പി​രി​റ്റ് വാ​ങ്ങു​ന്ന​തി​ന്‍റെ ന​ഷ്ടം ഒ​ഴി​വാ​ക്കാ​മെ​ന്ന​താ​ണ് സ​ർ​ക്കാ​രി​ന്‍റെ ന്യാ​യം.

അ​താ​യ​ത്, ഇ​പ്പോ​ൾ​ത​ന്നെ അ​മി​ത​ലാ​ഭ​മു​ള്ള മ​ദ്യ​ക്ക​ച്ച​വ​ട​ത്തെ കൊ​ള്ള​സ​ങ്കേ​ത​മാ​ക്കാ​നു​ള്ള ച​തു​രു​പാ​യ​ങ്ങ​ളി​ലാ​ണ് സ​ർ​ക്കാ​ർ. മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നും കേ​ര​ള​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ശാ​പ​മാ​യി മാ​റി​യ​തു​പോ​ലും സ​ർ​ക്കാ​രി​നെ പി​ന്തി​രി​പ്പി​ക്കു​ന്നി​ല്ല. ക്ഷേ​മ​ത്തേ​ക്കാ​ൾ ലാ​ഭ​ത്തി​നു പ്രാ​ധാ​ന്യം കൊ​ടു​ക്കു​ന്ന ഈ ​നി​ല​പാ​ടി​ൽ​നി​ന്നു സ​ർ​ക്കാ​ർ പി​ന്തി​രി​യ​ണം. മ​ദ്യ​ക്ക​ന്പ​നി​യെ വാ​ഴി​ക്കാ​ൻ എ​ല​പ്പു​ള്ളി​ക്കാ​രെ വീ​ഴി​ക്ക​രു​ത്.

പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ക​ഞ്ചി​ക്കോ​ട് എ​ല​പ്പു​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ 600 കോ​ടി നി​ക്ഷേ​പ​ത്തി​ല്‍ വ​ന്‍​കി​ട മ​ദ്യ​നി​ര്‍​മാ​ണ​ത്തി​നാ​ണ് മ​ധ്യ​പ്ര​ദേ​ശ് ആ​സ്ഥാ​ന​മാ​യ ഒ​യാ​സി​സ് ക​മ്പ​നി​ക്ക് എ​ക്‌​സൈ​സ് വ​കു​പ്പ് അ​നു​മ​തി ന​ല്‍​കി​യ​ത്. പ​ഞ്ചാ​യ​ത്തി​നോ​ട് ആ​ലോ​ചി​ക്കു​ക​പോ​ലും ചെ​യ്യാ​തെ​യു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം അ​റി​ഞ്ഞ​തു​മു​ത​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. കോ​ൺ​ഗ്ര​സും ബി​ജെ​പി​യും ജ​ന​ങ്ങ​ൾ​ക്കൊ​പ്പ​മു​ണ്ട്.

നാ​ലു ഘ​ട്ട​മാ​യി 500 കി​ലോ ലി​റ്റ​ര്‍ ശേ​ഷി​യു​ള്ള എ​ഥ​നോ​ള്‍ പ്ലാ​ന്‍റ്, മ​ള്‍​ട്ടി ഫീ​ഡ് ഡി​സ്റ്റി​ലേ​ഷ​ന്‍ യൂ​ണി​റ്റ്, ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത വി​ദേ​ശ മ​ദ്യ യൂ​ണി​റ്റ്, ബ്രൂ​വ​റി, മാ​ള്‍​ട്ട് സ്‌​പി​രി​റ്റ് പ്ലാ​ന്‍റ്, ബ്രാ​ണ്ടി-​വൈ​ന​റി പ്ലാ​ന്‍റ് എ​ന്നി​വ​യു​ള്‍​പ്പെ​ട്ട മ​ദ്യ​നി​ർ​മാ​ണ കേ​ന്ദ്ര​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. മ​ദ്യ​നി​ര്‍​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ ഏ​ക​ദേ​ശം 80 ല​ക്ഷം ലി​റ്റ​ര്‍ സ്‌​പി​രി​റ്റ് പ്ര​തി​മാ​സം മ​ഹാ​രാ​ഷ്‌​ട്ര, മ​ധ്യ​പ്ര​ദേ​ശ്, പ​ഞ്ചാ​ബ്, ക​ര്‍​ണാ​ട​ക, തെ​ലു​ങ്കാ​ന എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നാ​ണ് കേ​ര​ള​ത്തി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്ന​ത്.

ഇ​തു​കാ​ര​ണം ജി​എ​സ്ടി​യി​ൽ 210 കോ​ടി​യു​ടെ ന​ഷ്ട​മു​ണ്ടെ​ന്നാ​ണ് എ​ക്സൈ​സ് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് പ​റ​ഞ്ഞ​ത്. നി​ല​വി​ൽ കി​ട്ടു​ന്ന 16,000 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ മ​ദ്യ​ലാ​ഭ​ത്തി​ലേ​ക്ക് ഇ​തു​കൂ​ടി ചേ​ർ​ക്കാ​ൻ ജ​ല​ദൗ​ർ​ല​ഭ്യ​മു​ള്ള ഗ്രാ​മ​ത്തെ ഒ​രു മ​ദ്യ​ക്ക​ന്പ​നി​ക്കു വി​ൽ​ക്കേ​ണ്ട​തു​ണ്ടോ എ​ന്ന​താ​ണ് ചോ​ദ്യം.

മ​ല​യാ​ളി​യെ അ​നാ​രോ​ഗ്യ​ത്തി​ലേ​ക്കും അ​ക്ര​മാ​സ​ക്തി​യി​ലേ​ക്കും കു​ടും​ബ​ത്ത​ക​ർ​ച്ച​ക​ളി​ലേ​ക്കും വ​ലി​ച്ചെ​റി​യു​ന്ന മ​ദ്യ​വി​ൽ​പ​ന​യി​ലൂ​ടെ സ​ർ​ക്കാ​രി​നു കി​ട്ടു​ന്ന ലാ​ഭം നി​സാ​ര​മ​ല്ല. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍​ഷം കേ​ര​ള​ത്തി​ല്‍ ന​ട​ന്ന​ത് 19,561.85 കോ​ടി​യു​ടെ മ​ദ്യ​വി​ല്‍​പ​ന​യാ​ണ്. 2023-24ൽ ​ഇ​ത് 19,088.68 കോ​ടി​യും 2022-23ല്‍ 18,510.98 ​കോ​ടി​യു​മാ​യി​രു​ന്നു. വി​ൽ​ക്കു​ന്ന​തി​ന്‍റെ ഒ​ട്ടു​മു​ക്കാ​ലും ലാ​ഭ​മ​ണ്. അ​താ​യ​ത്, നി​കു​തി​യി​ന​ത്തി​ല്‍ ഖ​ജ​നാ​വി​ലേ​ക്കെ​ത്തു​ന്ന വ​രു​മാ​നം വ​ർ​ഷം ഏ​ക​ദേ​ശം 17,000 കോ​ടി​യോ​ട് അ​ടു​ത്തു.

ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ​തു​മു​ത​ൽ 2025 മാ​ർ​ച്ച് 31 വ​രെ ബാ​ർ ലൈ​സ​ൻ​സ് ഫീ​സി​ന​ത്തി​ൽ ഖ​ജ​നാ​വി​ലെ​ത്തി​യ​ത് 1,225.70 കോ​ടി രൂ​പ. ഇ​തൊ​ന്നും പോ​രാ​ഞ്ഞി​ട്ടാ​ണ് സ്പി​രി​റ്റ് ഇ​റ​ക്കു​മ​തി​യു​ടെ 210 കോ​ടി ലാ​ഭി​ക്കാ​ൻ എ​ല​പ്പു​ള്ളി​യി​ലെ ജ​ന​ങ്ങ​ളു​ടെ കു​ടി​വെ​ള്ളം മു​ട്ടി​ക്കു​ന്ന​ത്. മ​ദ്യ​ക്ക​ന്പ​നി പൂ​ർ​ണ​മാ​യി പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യാ​ൽ പ്ര​തി​ദി​നം വേ​ണ്ടി​വ​രു​ന്ന​ത് അ​ഞ്ച് ല​ക്ഷം ലി​റ്റ​ർ വെ​ള്ള​മാ​ണ്.

ഭൂ​വി​നി​യോ​ഗം, നെ​ൽ​വ​യ​ൽ ത​ണ്ണീ​ർ​ത്ത​ട സം​ര​ക്ഷ​ണം, കു​ടി​വെ​ള്ള​വി​ത​ര​ണം, മാ​ലി​ന്യ​നി​ർ​മാ​ർ​ജ​നം എ​ന്നി​വ പൂ​ർ​ണ​മാ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധി​കാ​ര​പ​രി​ധി​യി​ലാ​ണെ​ങ്കി​ലും അ​തി​നെ​യൊ​ക്കെ മ​റി​ക​ട​ന്നാ​ണ് മ​ന്ത്രി​സ​ഭ മ​ദ്യ​ക്ക​ന്പ​നി​ക്കു​വേ​ണ്ടി തീ​രു​മാ​ന​മെ​ടു​ത്ത​ത്. അ​നു​മ​തി കൊ​ടു​ത്ത​ത് സു​താ​ര്യ​മാ​യി​ട്ട​ല്ലെ​ന്ന ആ​രോ​പ​ണ​വു​മു​ണ്ട്.

ക​ന്പ​നി പു​റം​ത​ള്ളു​ന്ന മാ​ലി​ന്യം എ​ങ്ങ​നെ സം​സ്ക​രി​ക്കു​മെ​ന്ന​തി​നെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യ മ​റു​പ​ടി​യി​ല്ല. ഭൂ​ഗ​ർ​ഭ​ജ​ല​മ​ല്ല, മ​ല​ന്പു​ഴ ഡാ​മി​ൽ​നി​ന്ന് എ​ത്തി​ക്കു​ന്ന ജ​ല​മാ​ണ് ക​ന്പ​നി ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന സ​ർ​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം ഘ​ട​ക​ക​ക്ഷി​യാ​യ സി​പി​ഐ പോ​ലും മു​ഖ​വി​ല​യ്ക്കെ​ടു​ത്തി​ട്ടി​ല്ല. ത​മി​ഴ്‌​നാ​ടി​നോ​ട് ചേ​ര്‍​ന്നു​കി​ട​ക്കു​ന്ന വ​ര​ണ്ട പ്ര​ദേ​ശ​മാ​യ​തി​നാ​ല്‍ എ​ല​പ്പു​ള്ളി​യി​ൽ നെ​ല്‍​ക്കൃ​ഷി​ക്കു വെ​ള്ളം തീ​രെ​യി​ല്ല. പ​ല​രും കൃ​ഷി ഉ​പേ​ക്ഷി​ച്ചു.

കു​ടി​വെ​ള്ള​ത്തി​നും ക്ഷാ​മ​മാ​ണ്. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി രൂ​പീ​ക​രി​ച്ച സ്വാ​ഗ​ത​സം​ഘ​വും ക​ർ​ഷ​ക, പ​രി​സ്ഥി​തി, മ​നു​ഷ്യാ​വ​കാ​ശ, മ​ദ്യ​വി​രു​ദ്ധ, ഗാ​ന്ധി​യ​ൻ സം​ഘ​ട​ന​ക​ളും ചേ​ർ​ന്നു രൂ​പീ​ക​രി​ച്ച ‘ഗാ​ന്ധി​യ​ൻ സ്ട്ര​ഗ്ൾ എ​ഗെ​ൻ​സ്റ്റ് പ്രൊ​പ്പോ​സ്ഡ് ബ്രൂ​വ​റി അ​റ്റ് എ​ല​പ്പു​ള്ളി’ എ​ന്ന പ്ര​സ്ഥാ​ന​മാ​ണ് ഇ​ന്നു സം​സ്ഥാ​ന​ത​ല സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ​ദ്ധ​തി​ക്കു ന​ൽ​കി​യ പ്രാ​ഥ​മി​കാ​നു​മ​തി റ​ദ്ദാ​ക്ക​ണ​മെ​ന്നു ചെ​യ​ർ​മാ​ൻ ബി​ഷ​പ് ജോ​ഷ്വ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് സ​ർ​ക്കാ​രി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്.

മ​ദ്യ​ത്തി​ന്‍റെ ല​ഭ്യ​ത​യും ഉ​പ​യോ​ഗ​വും പ​ടി​പ​ടി​യാ​യി കു​റ​യ്ക്കു​മെ​ന്നു പ​റ​ഞ്ഞ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ഇ​ട​തു​മു​ന്ന​ണി അ​തി​നു ക​ട​ക​വി​രു​ദ്ധ​മാ​യ ഭ​ര​ണ​മാ​ണ് ന​ട​ത്തു​ന്ന​ത്. എ​ല​പ്പു​ള്ളി​യി​ൽ പി​ന്നോ​ട്ടി​ല്ലെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി​യി​ൽ ജ​ന​ങ്ങ​ൾ അ​തൃ​പ്ത​രാ​ണ്. സി​ൽ​വ​ർ​ലൈ​നി​നു​വേ​ണ്ടി ആ​യി​ര​ക്ക​ണ​ക്കി​നു മ​നു​ഷ്യ​രു​ടെ ഭാ​വി അ​നി​ശ്ച​ത​ത്വ​ത്തി​ലാ​ക്കി​യ​തു​പോ​ലെ​യു​ള്ള അ​പ​ക്വ​മാ​യ ന​ട​പ​ടി​യാ​യി ഇ​തും മാ​റ​രു​ത്.

ലോ​ക​ക​ന്പ​നി​യാ​യ കൊ​ക്ക​ക്കോ​ള​യെ കെ​ട്ടു​കെ​ട്ടി​ച്ച​ത് പ്ലാ​ച്ചി​മ​ട​യി​ലെ ആ​ദി​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന പാ​വ​ങ്ങ​ളാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്തു​ക​ളെ മ​റി​ക​ട​ന്ന് തീ​രു​മാ​ന​മെ​ടു​ക്കാ​ൻ സ​ർ​ക്കാ​രി​ന് അ​ധി​കാ​ര​മു​ണ്ടാ​യി​രി​ക്കാം. പ​ക്ഷേ, ജ​ന​വി​രു​ദ്ധ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന മ​ന്ത്രി​സ​ഭ​ക​ളെ കൈ​കാ​ര്യം ചെ​യ്യാ​ൻ ശേ​ഷി​യു​ള്ള ജ​നാ​ധി​പ​ത്യം അ​തി​നും മു​ക​ളി​ലാ​ണെ​ന്നു മ​റ​ക്ക​രു​ത്. സിം​ഗൂ​രി​ലും ന​ന്ദി​ഗ്രാ​മി​ലും അ​തി​ന്‍റെ സ്മാ​ര​ക​ങ്ങ​ളു​ണ്ട്; ധാ​ർ​ഷ്ട്യ​ത്തി​ന്‍റെ ക​ബ​റി​ട​ങ്ങ​ൾ​പോ​ലെ.

District News

ലഹരി വിൽപ്പന; മൂന്നുപേർ അറസ്റ്റിൽ

പാ​ല​ക്കാ​ട്: ല​ഹ​രി വി​ൽ​പ്പ​ന​യ്ക്കാ​യി ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്ത യു​വ​തി ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ഴി​ക്കോ​ട് വെ​ള്ള​യി​ല്‍ ക​ലി​യാ​ട്ടു​പ​റ​മ്പി​ല്‍ മ​ര്‍​ജീ​ന ഫാ​ത്തി​മ, മ​ണ്ണാ​ര്‍​ക്കാ​ട് തെ​ങ്ക​ര മ​ണ​ല​ടി സ്വ​ദേ​ശി അ​പ്പ​ക്കാ​ട​ന്‍ മു​നീ​ർ, മ​ല​പ്പു​റം തി​രൂ​ർ​ക്കാ​ട് സ്വ​ദേ​ശി നി​ഹാ​ൽ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​വ​രി​ൽ നി​ന്ന് എം​ഡി​എം​എ​യും, ക​ഞ്ചാ​വും, ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്തു​ക്ക​ളും, ലൈം​ഗി​ക ഉ​ത്തേ​ജ​ക മ​രു​ന്നും പോ​ലീ​സ് പി​ടി​കൂ​ടി. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ണ്ണാ​ർ​ക്കാ​ട് എ​സ്ഐ രാ​മ​ദാ​സും സം​ഘ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ കു​ടു​ങ്ങി​യ​ത്.

ല​ഹ​രി തേ​ടി​യാ​ണ് സു​ഹൃ​ത്ത് മു​ഖേ​ന യു​വ​തി മ​ണ്ണാ​ർ​ക്കാ​ടെ​ത്തി​യ​ത്. ഇ​വ​ർ അ​ഞ്ചു​വ​ർ​ഷ​മാ​യി ല​ഹ​രി​ക്ക​ടി​മ​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

കൊ​ണ്ടോ​ട്ടി​യി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് പി​ടി​യി​ൽ

 മ​ല​പ്പു​റം: കൊ​ണ്ടോ​ട്ടി പാ​ല​ക്ക​പ​റ​മ്പി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് പി​ടി​യി​ൽ. 132 ഗ്രാം ​മെ​ത്താം​ഫി​റ്റാ​മി​നു​മാ​യി മൂ​ന്നി​യൂ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് സ​ഹ​ലാ​ണ് പി​ടി​യി​ലാ​യ​ത്.

മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച് കാ​റും മ​യ​ക്കു​മ​രു​ന്ന് വി​റ്റ 27,000 രൂ​പ​യും ഇ​യാ​ളി​ൽ നി​ന്നും എ​ക്സൈ​സ് ക​ണ്ടെ​ടു​ത്തു.

എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ സ്‌​ക്വാ​ഡും മ​ഞ്ചേ​രി എ​ക്സൈ​സ് സ​ർ​ക്കി​ൾ പാ​ർ​ട്ടി​യും മ​ല​പ്പു​റം ഇ​ന്‍റ​ലി​ജ​ൻ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മു​ഹ​മ്മ​ദ് സ​ഹ​ൽ പി​ടി​യി​ലാ​യ​ത്.

District News

മയക്കുമരുന്ന് കേസ് അന്വേഷണത്തിനിടെ വാഹനാപകടം; കാ സർഗോട്ട് പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

കാ​സ​ർ​ഗോ​ഡ്: ടി​പ്പ​ര്‍ ലോ​റി​യി​ടി​ച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് ദാ​രു​ണാ​ന്ത്യം. ബേ​ക്ക​ല്‍ ഡി​വൈ​എ​സ്പി​യു​ടെ ഡാ​ന്‍​സാ​ഫ് സ്‌​ക്വാ​ഡ് അം​ഗം സ​ജീ​ഷ്(42) ആ​ണ് മ​രി​ച്ച​ത്. നാ​ലാം​മൈ​ലി​ൽ പു​ല​ർ​ച്ചെ ര​ണ്ടേ​മു​ക്കാ​ലോ​ടെ​യാ​ണ് സം​ഭ​വം.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു പോ​ലീ​സു​കാ​ര​ൻ സു​ഭാ​ഷ് ച​ന്ദ്ര​ന് പ​രി​ക്കേ​റ്റു. മ​യ​ക്കു​മ​രു​ന്ന് കേ​സി​ലെ അ​ന്വേ​ഷ​ണ​ത്തി​നി​ടെ അ​പ​ക​ട​മു​ണ്ടാ​യ​ത്.

കാ​ര്‍ അ​ണ്ട​ര്‍ പാ​സി​ലൂ​ടെ വ​രു​മ്പോ​ള്‍ എ​തി​രെ അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ടി​പ്പ​ര്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. അ​പ​ക​ട​ത്തി​ൽ കാ​റി​ന്‍റെ ഇ​ട​ത് ഭാ​ഗം പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നു. ഇ​ട​ത് ഭാ​ഗ​ത്താ​ണ് സ​ജീ​ഷ് ഇ​രു​ന്നി​രു​ന്ന​ത്.

മാ​രു​തി ഓ​ള്‍​ട്ടോ കാ​റി​ലാ​ണ് സ​ജീ​ഷും സു​ഭാ​ഷ് ച​ന്ദ്ര​നും സ​ഞ്ച​രി​ച്ചി​രു​ന്ന​ത്. സ​ജീ​ഷ് സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​രി​ച്ചു. സു​ഭാ​ഷ് ച​ന്ദ്ര​നെ നാ​ട്ടു​കാ​ര്‍ ഇ​കെ ന​യ​നാ​ര്‍ ആ​ശു​പ​ത്രി​യി​ലാ​ണ് ആ​ദ്യം എ​ത്തി​ച്ച​ത്. തു​ട​ര്‍​ന്ന് കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

District News

കോട്ടക്കലിൽ എം.ഡി.എം.എയുമായി മൂന്നംഗ സംഘം പിടിയിൽ; ലഹരിമാഫിയക്കെതിരെ കർശന നടപടി

കോട്ടക്കൽ ടൗണിൽ എം.ഡി.എം.എയുമായി മൂന്നംഗ സംഘം എക്സൈസ് സംഘത്തിന്റെ പിടിയിലായി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. പിടിച്ചെടുത്ത ലഹരിവസ്തുക്കൾക്ക് വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലവരുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

പ്രതികൾക്ക് ലഹരി മാഫിയയുമായി അടുത്ത ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്. ജില്ലയിൽ ലഹരി ഉപയോഗവും വിപണനവും വർധിച്ചുവരുന്ന സാഹചര്യത്തിൽ പോലീസ്, എക്സൈസ് വകുപ്പുകൾ സംയുക്തമായി പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. യുവാക്കളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ടാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നതെന്നാണ് സൂചന.

ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ കൂടുതൽ ഊർജിതമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുജനങ്ങൾക്കും ലഹരി മാഫിയയെക്കുറിച്ചുള്ള വിവരങ്ങൾ അധികൃതരെ അറിയിക്കാമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

Editorial

ച​ങ്കും ക​ര​ളു​മ​റ​ത്ത് ഖ​ജ​നാ​വ് നി​റ​യ്ക്ക​രു​ത്

ഒ​രു കാ​ര്യം ഉ​റ​പ്പാ​യി, സ​ർ​ക്കാ​ർ വി​ചാ​രി​ച്ചാ​ൽ മാ​ത്ര​മേ ഒ​രു നാ​ടി​നെ മ​ദ്യ​ത്തി​ലും മ​യ​ക്കു​മ​രു​ന്നി​ലും ഇ​തു​പോ​ലെ മു​ക്കാ​നാ​കൂ. അ​ങ്ങ​നെ ഒ​രു സ​ർ​ക്കാ​ർ വി​ചാ​രി​ച്ചാ​ൽ നാ​ടി​നെ ര​ക്ഷി​ക്കാ​നു​ള്ള മ​റ്റെ​ല്ലാ ശ്ര​മ​ങ്ങ​ളും പാ​ഴാ​കും. കേ​ര​ളം അ​ത്ത​ര​മൊ​ര​വ​സ്ഥ​യി​ലാ​ണ്.

അ​വ​സ​ര​ങ്ങ​ൾ വ​ർ​ധി​ച്ച​തോ​ടെ ല​ഹ​രി​യ​ടി​മ​ക​ളും കു​റ്റ​വാ​ളി​ക​ളു​മാ​യ മ​നു​ഷ്യ​ർ തീ​ർ​ത്ത ചെ​റു​ന​ര​ക​ങ്ങ​ൾ പെ​രു​കു​ക​യാ​ണ്. ഇ​താ​പ​ത്താ​ണെ​ന്ന് ഒ​രു ല​ഹ​രി​യ​ടി​മ​യെ പ​റ​ഞ്ഞു മ​ന​സി​ലാ​ക്കു​ന്ന​തി​ലും ക്ലേ​ശ​ക​ര​മാ​യി​രി​ക്കു​ന്നു, സ​ർ​ക്കാ​രി​നെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ! എ​ങ്കി​ലും ത​ക​ർ​ന്ന​ടി​യു​ന്ന ഒ​രു ത​ല​മു​റ​യെ ഓ​ർ​ത്ത് ഈ ​ല​ഹ​രി​വി​രു​ദ്ധ ദി​ന​ത്തി​ൽ സ​ർ​ക്കാ​രി​നോ​ട് അ​ഭ്യ​ർ​ഥി​ക്കു​ന്നു, തി​രു​ത്തി​യാ​ലും.

ക​ഴി​ഞ്ഞ പു​തു​വ​ത്സ​ര​ത്ത​ലേ​ന്നു മാ​ത്രം വി​റ്റ​ത്‌ 108 കോ​ടി രൂ​പ​യു​ടെ മ​ദ്യ​മാ​ണ്. ത​ലേ വ​ർ​ഷ​ത്തെ​ക്കാ​ൾ ഏ​താ​ണ്ട് 13 കോ​ടി അ​ധി​കം. ക്രി​സ്മ​സ് ഉ​ൾ​പ്പെ​ടു​ന്ന ഡി​സം​ബ​ർ 22 മു​ത​ൽ ഡി​സം​ബ​ർ 31 വ​രെ 712. 96 കോ​ടി രൂ​പ​യു​ടെ മ​ദ്യം വി​റ്റു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​തി​ലും 15 കോ​ടി അ​ധി​കം. ഓ​ണ​ക്കാ​ല​ത്ത് 818.21 കോ​ടി​യു​ടെ മ​ദ്യം വി​റ്റു.

ഓ​രോ ക​ണ​ക്കു വ​രു​ന്പോ​ഴും മ​ദ്യ​വി​ൽ​പ്പ​ന​യി​ൽ സ്വ​ന്തം റി​ക്കാ​ർ​ഡ് തി​രു​ത്തി​യ വാ​ർ​ത്ത കേ​ട്ട് സം​സ്ഥാ​ന​ത്തെ ഏ​ക മ​ദ്യ​വ്യാ​പാ​രി​യാ​യ സ​ർ​ക്കാ​ർ ഷൈ​ലോ​ക്കി​നെ​പ്പോ​ലെ ചി​രി​ക്കാ​റു​ണ്ട്. പ​ക്ഷേ, അ​തു ചോ​ര​ക്കാ​ശാ​ണ്; സ​ർ​ക്കാ​ർ പ​ക​രം മു​റി​ച്ചെ​ടു​ത്ത ക​ര​ളി​ൽ​നി​ന്നും ഹൃ​ദ​യ​ങ്ങ​ളി​ൽ​നി​ന്നും വാ​ർ​ന്നൊ​ഴി​കി​യ​ത്.

മ​ദ്യ​വി​ൽ​പ്പ​ന​യി​ലെ പു​തി​യ ക​ണ​ക്കു​ക​ൾ​കൊ​ണ്ടു​പോ​ലും കേ​ര​ള​ത്തി​ലെ ല​ഹ​രി​യു​ടെ ആ​ഴ​മ​ള​ക്കാ​നാ​കി​ല്ല. കാ​ര​ണം, മ​ദ്യ​പാ​ന​ത്തേ​ക്കാ​ൾ മാ​ര​ക​മാ​യ മ​യ​ക്കു​മ​രു​ന്നി​ലേ​ക്ക് ചു​വ​ടു​തെ​റ്റി​യ​വ​ർ ല​ക്ഷ​ക്ക​ണ​ക്കി​നാ​ണ്. ര​ണ്ടും​കൂ​ടി ചേ​ർ​ത്ത ഒ​രു ക​ണ​ക്ക് ന​മു​ക്കി​ല്ല. വി​ദ്യാ​ർ​ഥി​ക​ളും യു​വാ​ക്ക​ളും മ​യ​ക്കു​മ​രു​ന്നു​പ​യോ​ഗി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് പ​ഠ​നം ന​ട​ത്ത​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ക​ഴി​ഞ്ഞ മാ​സ​മാ​ണ് സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്.

10 വ​ർ​ഷ​ത്തി​നു​ള്ളി​ൽ എ​ത്ര കേ​സു​ക​ൾ ര​ജി​സ്റ്റ​ർ​ചെ​യ്തു, എ​ന്താ​ണ് പൊ​തു​രീ​തി, ഏ​തു മേ​ഖ​ല​യി​ലാ​ണ് മ​യ​ക്കു​മ​രു​ന്നു​പ​യോ​ഗം കു​ടു​ത​ൽ, ഏ​തു പ്രാ​യ​ക്കാ​രാ​ണ് കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത് തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളു​ൾ​പ്പെ​ടു​ത്തി​യു​ള്ള പ​ഠ​നം അ​നി​വാ​ര്യ​മാ​ണെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് നി​തി​ൻ ജാം​ദാ​ർ, ജ​സ്റ്റീ​സ് സി. ​ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചു.

മാ​ർ​ച്ച് 12ന് ​കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം രാ​ജ്യ​സ​ഭ​യി​ൽ സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ള​നു​സ​രി​ച്ച്, 2024ൽ ​പ​ഞ്ചാ​ബി​ൽ 9,025 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​പ്പോ​ൾ കേ​ര​ള​ത്തി​ൽ 27,701 കേ​സു​ക​ൾ. പ​ഞ്ചാ​ബി​ലേ​തി​ന്‍റെ മൂ​ന്നി​ര​ട്ടി! പ​ഞ്ചാ​ബി​ൽ പ​കു​തി കേ​സു​ക​ൾ​പോ​ലും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ലെ​ന്ന സ​ർ​ക്കാ​ർ വാ​ദം സ​മ്മ​തി​ച്ചാ​ൽ​പോ​ലും കേ​ര​ളം കു​തി​ക്കു​ക​യാ​ണ്.

പ​ഞ്ചാ​ബി​ൽ മാ​ത്ര​മ​ല്ല, കേ​ര​ള​ത്തി​ലും മു​ഴു​വ​ൻ കേ​സു​ക​ളും പി​ടി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്ന​തും മ​റ​ക്ക​രു​ത്. സം​സ്ഥാ​ന എ​ക്‌​സൈ​സ് വ​കു​പ്പ് എ​ൻ​ഡി​പി​എ​സ് ആ​ക്ട് പ്ര​കാ​രം 2016ൽ ​ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 2,985 കേ​സു​ക​ളാ​യി​രു​ന്നെ​ങ്കി​ൽ 2024ൽ ​ഇ​ത് 8,160 ആ​യി ഉ​യ​ർ​ന്നു.

മാ​താ​പി​താ​ക്ക​ളെ​യും സ​ഹോ​ദ​ര​ങ്ങ​ളെ​യും പോ​ലീ​സു​കാ​രെ​യും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പ്പേ​രെ മ​യ​ക്കു​മ​രു​ന്ന​ടി​മ​ക​ൾ സം​സ്ഥാ​ന​ത്ത് കൊ​ന്നു ത​ള്ളി. അ​ക്ര​മ​ങ്ങ​ൾ, മാ​ന​ഭം​ഗ​ങ്ങ​ൾ, വീ​ടു​ക​യ​റി ആ​ക്ര​മ​ണ​ങ്ങ​ൾ... കൗ​മാ​ര​ക്കാ​രി​ലെ അ​ക്ര​മോ​ത്സു​ക​ത​യും വ​ർ​ധി​ക്കു​ക​യാ​ണ്. പോ​ലീ​സി​നും ഭ​യം.

പെ​ൺ​കു​ട്ടി​ക​ൾ മ​യ​ക്കു​മ​രു​ന്ന​ടി​മ​ക​ളും വി​ത​ര​ണ​ക്കാ​രു​മാ​യി. കു​ടും​ബ​ങ്ങ​ളി​ലെ​യും നാ​ട്ടി​ലെ​യും സ​മാ​ധാ​നം കെ​ട്ടു. ല​ഹ​രി​യി​ൽ വാ​തി​ൽ തു​റ​ന്നെ​ത്തു​ന്ന മ​ക്ക​ൾ​ക്കും സ​ഹോ​ദ​ര​ന്മാ​ർ​ക്കും മു​ന്നി​ൽ അ​മ്മ​മാ​രും സ​ഹോ​ദ​രി​മാ​രും ഭ​യ​ന്നു​വി​റ​യ്ക്കു​ക​യാ​ണ്. മു​ന്പെ​ന്ന​ത്തേ​ക്കാ​ളു​മ​ധി​കം മ​യ​ക്കു​മ​രു​ന്നു​വേ​ട്ട ന​ട​ക്കു​ന്നു​ണ്ട്. പ​ക്ഷേ, എ​വി​ടെ​യും സു​ല​ഭം.

പു​തി​യ ചി​ല അ​വ​താ​ര​ങ്ങ​ൾ വേ​ഷം​കെ​ട്ടി​യാ​ടു​ന്ന​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലാ​ണ്. എ​ളു​പ്പ​ത്തി​ൽ കൈ​യ​ടി​യും ലൈ​ക്കും വാ​ങ്ങാ​ൻ സ​മൂ​ഹ-​കു​ടും​ബ ഘ​ട​ന​ക​ളെ ത​ക​ർ​ക്കു​ന്ന ഈ ​സ​മൂ​ഹ​മാ​ധ്യ​മ പ​ണ്ഡി​ത​രു​ടെ ക​ണ്ടെ​ത്ത​ൽ മ​ദ്യ​വും ക​ഞ്ചാ​വും എം​ഡി​എം​എ​യും നി​യ​മ​വി​ധേ​യ​മാ​ക്ക​ണ​മെ​ന്നാ​ണ്.

നാ​ലും നാ​ലു വ​ഴി​ക്കാ​യ സ്വ​ന്തം കു​ടും​ബ​ങ്ങ​ളു​ടെ അ​വ​സ്ഥ​യാ​ണ് മ​റ്റെ​ല്ലാ കു​ടും​ബ​ങ്ങ​ളി​ലു​മെ​ന്നു തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന ഈ ​എ​ന്പു​രാ​ന്മാ​ർ സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന സ​മൂ​ഹ-​കു​ടും​ബ​വി​രു​ദ്ധ പൊ​തു​ബോ​ധം, തി​ക​ഞ്ഞ അ​രാ​ജ​ക​ത്വ​മാ​ണെ​ന്നു സ​ർ​ക്കാ​ർ തി​രി​ച്ച​റി​യ​ണം. അ​വ​ർ​ക്കി​നി​യൊ​ന്നും ന​ഷ്ട​പ്പെ​ടാ​നി​ല്ല.

സ​ർ​ക്കാ​ർ വി​ദ്യാ​രം​ഭ​ത്തി​ൽ ന​ട​ത്തി​യ, ഒ​രു മ​ണി​ക്കൂ​ർ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം ന​ല്ല തു​ട​ക്ക​മാ​ണെ​ങ്കി​ലും കാ​ര്യ​മാ​യ പ്ര​യോ​ജ​ന​മൊ​ന്നു​മി​ല്ലെ​ന്നു തി​രി​ച്ച​റി​ഞ്ഞ് തു​ട​ർ ബോ​ധ​വ​ത്ക​ര​ണം ന​ൽ​ക​ണം. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ 138-ാം പി​റ​ന്നാ​ൾ​ദി​ന​ത്തി​ൽ ‘കി​ക് ഔ​ട്ട്’ എ​ന്ന പേ​രി​ൽ ദീ​പി​ക തു​ട​ങ്ങി​യ ഒ​രു വ​ർ​ഷ​ത്തെ ല​ഹ​രി​വി​രു​ദ്ധ പോ​രാ​ട്ടം തു​ട​രു​ക​യാ​ണ്.

സ​ർ​ക്കാ​ർ ഒ​പ്പ​മു​ണ്ടാ​ക​ണം. വീ​ര്യം കു​റ​ഞ്ഞ കൂ​ടു​ത​ൽ മ​ദ്യ​മി​റ​ക്കി​യും കു​ടു​ത​ൽ മ​ദ്യ​നി​ർ​മാ​ണ​ശാ​ല​ക​ളു​ണ്ടാ​ക്കി​യും ത്രീ ​സ്റ്റാ​റി​നു മു​ക​ളി​ലു​ള്ള ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റ​റ​ന്‍റു​ക​ളി​ലു​മൊ​ക്കെ ക​ള്ള് ല​ഭ്യ​മാ​ക്കി​യും മ​ദ്യ​സൗ​ഹൃ​ദ കു​ടും​ബ​ങ്ങ​ളെ സൃ​ഷ്ടി​ച്ചു​മ​ല്ല; മ​യ​ക്കു​മ​രു​ന്നി​ന്‍റെ മൊ​ത്ത​വ്യാ​പാ​രി​ക​ളെ കു​ടു​ക്കി​യും മ​ദ്യ​ല​ഭ്യ​ത കു​റ​ച്ചു​മേ ന​മു​ക്കീ ന​ര​ക​ത്തി​ൽ​നി​ന്നു ക​ര​ക​യ​റാ​നാ​കൂ.

സ​ർ​ക്കാ​ർ ഇ​ന്നു ന​ട​ത്തു​ന്ന ല​ഹ​രി​വി​രു​ദ്ധ പ്ര​ചാ​ര​ണ​ങ്ങ​ൾ തു​ട​ര​ട്ടെ. പ​ക്ഷേ, നി​ങ്ങ​ൾ ആ ​സ്പി​രി​റ്റു ക​ന്നാ​സു​ക​ൾ​കൂ​ടി വ​ലി​ച്ചെ​റി​ഞ്ഞി​രു​ന്നെ​ങ്കി​ൽ! ല​ഹ​രി​യി​ര​ക​ളു​ടെ ചോ​ര കൈ​യി​ൽ​നി​ന്നു ക​ഴു​കി​ക്ക​ള​ഞ്ഞി​രു​ന്നെ​ങ്കി​ൽ!

Kerala

സിനിമാസെറ്റുകളില്‍ ലഹരി ഉപയോഗിക്കില്ലെന്ന് സത്യവാങ്മൂലം നല്‍കണം

കൊ​​​​ച്ചി: സി​​​​നി​​​​മാ​​​​സെ​​​​റ്റു​​​​ക​​​​ളി​​​​ല്‍ ല​​​​ഹ​​​​രി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കി​​​​ല്ല എ​​​​ന്ന സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം സി​​​​നി​​​​മാ​​​​പ്ര​​​​വ​​​​ര്‍ത്ത​​​​ക​​​​രി​​​​ല്‍നി​​​​ന്ന് എ​​​​ഴു​​​​തി വാ​​​​ങ്ങാ​​​​നൊ​​​​രു​​​​ങ്ങി നി​​​​ര്‍മാ​​​​താ​​​​ക്ക​​​​ളു​​​​ടെ സം​​​​ഘ​​​​ട​​​​ന. സി​​​​നി​​​​മ​​​​യു​​​​ടെ ചി​​​​ത്രീ​​​​ക​​​​ര​​​​ണ​​​​സ​​​​മ​​​​യ​​​​ത്തോ അ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു താ​​​​മ​​​​സി​​​​ക്കു​​​​ന്ന സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലോ ല​​​​ഹ​​​​രി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കി​​​​ല്ല എ​​​​ന്നാ​​​​ണ് എ​​​​ഴു​​​​തി ന​​​​ല്‍കേ​​​​ണ്ട​​​​ത്. ന​​​​ടീ​​​​ന​​​​ട​​​​ന്മാ​​​​ര്‍ അ​​​​ട​​​​ക്കം എ​​​​ല്ലാ​​​​വ​​​​ര്‍ക്കും ഇ​​​​തു ബാ​​​​ധ​​​​ക​​​​മാ​​​​ണെ​​​​ന്നും സം​​​​ഘ​​​​ട​​​​ന അ​​​​റി​​​​യി​​​​ച്ചു. വേ​​​​ത​​​​ന ക​​​​രാ​​​​റി​​​​നൊ​​​​പ്പം ഈ ​​​​സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം​​​​കൂ​​​​ടി നി​​​​ര്‍ബ​​​​ന്ധ​​​​മാ​​​​ക്കി​​​​യേ​​​​ക്കും. ല​​​​ഹ​​​​രി​​​​വി​​​​രു​​​​ദ്ധ ദി​​​​ന​​​​മാ​​​​യ ഈ​​​​മാ​​​​സം 26 മു​​​​ത​​​​ല്‍ നി​​​​ബ​​​​ന്ധ​​​​ന ന​​​​ട​​​​പ്പി​​​​ല്‍ വ​​​​രു​​​​ത്തു​​​​മെ​​​​ന്നും നി​​​​ര്‍മാ​​​​താ​​​​ക്ക​​​​ളു​​​​ടെ സം​​​​ഘ​​​​ട​​​​ന വ്യ​​​​ക്ത​​​​മാ​​​​ക്കി.

Latest News

Up