x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാളസിൽ വാഹന പരിശോധനക്കിടെ വൻ മയക്കുമരുന്ന് വേട്ട; രണ്ടുപേർ അറസ്റ്റിൽ

പി.പി. ചെറിയാൻ
Published: December 12, 2025 06:56 AM IST | Updated: December 12, 2025 10:53 AM IST

ഡാ​ള​സ്: ഡാ​ള​സി​ലെ വൈ​റ്റ് റോ​ക്ക് ഏ​രി​യ​യി​ൽ ന​ട​ന്ന ഒ​രു സാ​ധാ​ര​ണ ട്രാ​ഫി​ക് പ​രി​ശോ​ധ​ന​യ്ക്കി​ടെ ഒ​രു പൗ​ണ്ടി​ന​ടു​ത്ത് കൊ​ക്കെ​യ്നും മെ​ത്താം​ഫെ​റ്റാ​മി​നും ഡാ​ള​സ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ലാ​യി.

അ​മി​ത വേ​ഗ​ത​യി​ൽ വ​ന്ന ഒ​രു ഗോ​ൾ​ഡ് ജി​എം​സി യൂ​ക്കോ​ൺ വാ​ഹ​ന​ത്തെ​യാ​ണ് പോ​ലീ​സ് ത​ട​ഞ്ഞു പ​രി​ശോ​ധി​ച്ച​ത്. യാ​ത്ര​ക്കാ​ര​നാ​യി​രു​ന്ന ജീ​സ​സ് ജോ​ണാ​ത്ത​ൻ ഗാ​ർ​സ​യെ , മോ​ഷ​ണ​ക്കേ​സി​ലെ പ​രോ​ൾ ലം​ഘ​ന​ത്തി​നു​ള്ള വാ​റ​ന്‍റ് ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ആ​ദ്യം അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്ന് കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി​യി​രു​ന്നു.

വാ​ഹ​ന​മോ​ടി​ച്ചി​രു​ന്ന മോ​യി​സ​സ് പെ​ര​സ് ജൂ​നി​യ​റു​ടെ പ​ക്ക​ൽ ഇ​ൻ​ഷു​റ​ൻ​സ് ഇ​ല്ലാ​ത്ത​തി​നാ​ൽ വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വാ​ഹ​ന​ത്തി​ന്‍റെ സെന്‍റ​ർ ക​ൺ​സോ​ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​രം (445.8 ഗ്രാം ​കൊ​ക്കെ​യ്നും 47.7 ഗ്രാം ​മെ​ത്താം​ഫെ​റ്റാ​മി​ൻ​സും) ക​ണ്ടെ​ത്തു​ക​യും ചെ​യ്തു.

മോ​യി​സ​സ് പെ​ര​സി​നെ​തി​രെ മ​യ​ക്കു​മ​രു​ന്ന് നി​ർ​മാ​ണ​ത്തി​നും വി​ത​ര​ണ​ത്തി​നും പോ​ലീ​സ് കേ​സെ​ടു​ത്തു.

Tags : Dallas Arrest Drugs

Recent News

Up