Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Road Accident

Middle East and Gulf

ഒ​മാ​നി​ൽ വാ​ഹ​ന​മി​ടി​ച്ച് ര​ണ്ട് മ​ല​യാ​ളി​ക​ൾ മ​രി​ച്ചു

മ​സ്‌​ക​റ്റ്: ഒ​മാ​നി​ലെ അ​ല്‍ വു​സ്ത ഗ​വ​ര്‍​ണ​റേ​റ്റി​ല്‍ മ​ഹൂ​ത്തി​ന് സ​മീ​പം വാ​ഹ​ന​മി‌​ടി​ച്ച് ര​ണ്ട് മ​ല​യാ​ളി​ക​ള്‍ മ​രി​ച്ചു. കോ​ഴി​ക്കോ​ട് ഒ​ള​വ​ണ്ണ സ്വ​ദേ​ശി​ക​ളാ​യ ഷ​ജി​ത് കു​മാ​ര്‍ (55), സ​ഹോ​ദ​ര​പു​ത്ര​ന്‍ ആ​കാ​ശ് ജി​ത്തു (25) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം. വാ​ഹ​ന​ങ്ങ​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് പി​ക്ക​പ്പ് വാ​നി​ന് നി​യ​ന്ത്ര​ണം ന​ഷ്‌​ട​മാ​വു​ക​യും കാ​ല്‍​ന​ട യാ​ത്ര​ക്കാ​രാ​യി​രു​ന്ന ഷ​ജി​ത്തി​നെ​യും ആ​കാ​ശി​നെ​യും ഇ​ടി​ക്കു​ക​യു​മാ​യി​രു​ന്നു.

മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Kerala

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വി​ന് 95 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം

തൃ​​​ശൂ​​​ർ: വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ൽ ന​​​ട്ടെ​​​ല്ലി​​​നു ക്ഷ​​​ത​​​മേ​​​റ്റ യു​​​വാ​​​വി​​​നു 95 ല​​​ക്ഷം രൂ​​​പ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം. വി​​​യ്യൂ​​​ർ പെ​​​ട്രോ​​​ൾ​​​പ​​​ന്പി​​​നു സ​​​മീ​​​പം കാ​​​ർ ബൈ​​​ക്കി​​​ലി​​​ടി​​​ച്ചു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ ന​​​ട്ടെ​​​ല്ലി​​​നു ഗു​​​രു​​​ത​​​ര പ​​​രി​​​ക്കേ​​​റ്റ സെ​​​ബി​​​ൻ സ​​​ണ്ണി​​​ക്കാ​​​ണ് നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​ഷു​​​റ​​​ൻ​​​സ് ക​​​ന്പ​​​നി ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​കി​​​യ​​​ത്.

ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്സി​​​ൽ ഡി​​​പ്ലോ​​​മ നേ​​​ടി​​​യ ആ​​​ളാ​​​ണ് സെ​​​ബി​​​ൻ. തൃ​​​ശൂ​​​ർ ജി​​​ല്ലാ ലീ​​​ഗ​​​ൽ സ​​​ർ​​​വീ​​​സ​​​സ് അ​​​ഥോ​​​റി​​​റ്റി സം​​​ഘ​​​ടി​​​പ്പി​​​ച്ച ലോ​​​ക് അ​​​ദാ​​​ല​​​ത്തി​​​ലാ​​​ണ് കേ​​​സ് ഒ​​​ത്തു​​​തീ​​​ർ​​​പ്പാ​​​യ​​​ത്.

ജി​​​ല്ലാ കോ​​​ട​​​തി അ​​​ങ്ക​​​ണ​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച ച​​​ട​​​ങ്ങി​​​ൽ പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഡി​​​സ്ട്രി​​​ക്ട് ആ​​​ൻ​​​ഡ് സെ​​​ഷ​​​ൻ​​​സ് ജ​​​ഡ്ജി പി.​​​പി. സൈ​​​ത​​​ല​​​വി ചെ​​​ക്ക് കൈ​​​മാ​​​റി.

ഡി​​​എ​​​ൽ​​​എ​​​സ്എ സെ​​​ക്ര​​​ട്ട​​​റി ഇ​​​ൻ​​​ചാ​​​ർ​​​ജ് ടി.​​​കെ. മ​​​മ​​​ത​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച ച​​​ട​​​ങ്ങി​​​ൽ എം​​​എ​​​സി​​​ടി ജ​​​ഡ്ജി ര​​​വി​​​ച​​​ന്ദ​​​ർ, ഇ​​​ൻ​​​ഷു​​​റ​​​ൻ​​​സ് ക​​​ന്പ​​​നി ചീ​​​ഫ് ബി​​​സി​​​ന​​​സ് ഓ​​​ഫീ​​​സ​​​ർ വി​​​നീ​​​ശ​​​ൻ വി​​​ജ​​​യ​​​ൻ, ഹ​​​ബ് ഇ​​​ൻ ചാ​​​ർ​​​ജ് സു​​​നി​​​ത ആ​​​ൻ തോ​​​മ​​​സ്, ഡെ​​​പ്യൂ​​​ട്ടി മാ​​​നേ​​​ജ​​​ർ ടി.​​​എ​​​സ്.​​​സാ​​​ബു, അ​​​ഡ്വ. പി.​​​ബി. ജ​​​യ​​​ശ്രീ, ഹ​​​ർ​​​ജി​​​ ഭാ​​​ഗം അ​​​ഡ്വ. ടി.​​​എ​​​സ്. ജോ​​​ഷി, അ​​​ഡ്വ. മ​​​റി​​​യാ​​​മ്മ കെ. ​​​ഇ​​​ട്ടൂ​​​പ്പ്, അ​​​ഡ്വ. സീ​​​ബ മാ​​​ത്യൂ​​​സ് എ​​​ന്നി​​​വർ പ​​​ങ്കെ​​​ടു​​​ത്തു.

Kerala

പാ​ലോ​ട് യു​വാ​വി​ന്‍റെ കാ​ലി​ലൂ​ടെ കെ​എ​സ്ആ​ർ​ടി​സി ബ​സ് ക​യ​റി​യി​റ​ങ്ങി

തി​രു​വ​ന​ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് യു​വാ​വി​ന്‍റെ കാ​ലി​ലൂ​ടെ കെ​എ​സ്ആ​ർ​ടി​സി ബ​സ് ക​യ​റി​യി​റ​ങ്ങി അ​പ​ക​ടം. ന​ന്ദി​യോ​ട് സ്വ​ദേ​ശി നി​ഖി​ലി​ന് ആ​ണ് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. പാ​ലോ​ട് ഇ​ള​വ​ട്ട​ത്തി​നും കു​റു​പു​ഴ​യ്ക്കും ഇ​ട​യ്ക്ക് ആ​യി​രു​ന്നു അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു നി​ഖി​ൽ. ഈ ​സ​മ​യം മു​ന്നി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് വാ​ഹ​നം പെ​ട്ടെ​ന്ന് ബ്രേ​ക്ക് ചെ​യ്ത​തോ​ടെ നി​ഖി​ൽ അ​പ​ക​ടം ഒ​ഴി​വാ​ക്കാ​നാ​യി ബൈ​ക്ക് വെ​ട്ടി​ച്ചു​മാ​റ്റി. ഇ​തോ​ടെ നി​ഖി​ലി​ന്‍റെ ബൈ​ക്ക് എ​തി​ർ​ദി​ശ​യി​ൽ വ​ന്ന ബ​സി​ന​ടി​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ മു​ൻ​ച​ക്രം നി​ഖി​ലി​ന്‍റെ കാ​ലി​ലൂ​ടെ ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. നി​ഖി​ലി​നെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

Kerala

കൊ​ട്ടാ​ര​ക്ക​ര​യി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; ര​ണ്ട് പേ​ർ മ​രി​ച്ചു

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര​യി​ൽ എ​തി​ർ​ദി​ശ​യി​ൽ വ​ന്ന ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു. മ​റ്റ് ര​ണ്ട് പേ​രെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. കൊ​ട്ടാ​ര​ക്ക​ര നെ​ടു​വ​ത്തൂ​രി​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഒ​രു ബൈ​ക്കി​ന് തീ​പി​ടി​ച്ചു. ഇ​തേ തു​ട​ർ​ന്ന് പൊ​ള്ള​ലേ​റ്റാ​ണ് ഒ​രാ​ൾ മ​രി​ച്ച​തെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. കൊ​ട്ടാ​ര​ക്ക​ര - കൊ​ല്ലം റോ​ഡി​ൽ താ​മ​ര​ശേ​രി ജം​ഗ്ഷ​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. 

ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഒ​രു വാ​ഹ​ന​ത്തി​ന് തീ​പി​ടി​ച്ച​തോ​ടെ സാ​ഹ​ച​ര്യം ഗു​രു​ത​ര​മാ​യി. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല.

Kerala

സ്കൂ​ട്ട​റി​ൽ കാ​റി​ടി​ച്ച് അ​പ​ക​ടം; യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് അ​മ്മ​യും മ​ക്ക​ളും സ​ഞ്ച​രി​ച്ച ഇ​രു​ച​ക്ര വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് അ​മ്മ മ​രി​ച്ചു. അ​രു​വി​ക്ക​ര സ്വ​ദേ​ശി ഹ​സീ​ന (40)ആ​ണ് മ​രി​ച്ച​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ൽ‌ കാ​ർ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. 

മ​ക​ളെ ആ​ശു​പ​ത്രി​യി​ൽ കാ​ണി​ച്ച് മ​ട​ങ്ങു​മ്പോ​ഴാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. മ​ക്ക​ളാ​യ ഷം​ന, റം​സാ​ന എ​ന്നി​വ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു. ഇ​വ​ർ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ൽ കാ​ർ വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു. ഹ​സീ​ന സം​ഭ​വ​സ്ഥ​ല​ത്തു​വെ​ച്ചു ത​ന്നെ മ​രി​ച്ചു. 

ഹ​സീ​ന​യു​ടെ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം കു​ടും​ബ​ത്തി​ന് വി​ട്ടു​ന​ൽ​കും.

Kerala

ടൂ​റി​സ്റ്റ് ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക് 

കോ​ട്ട​യം: തി​രു​വ​ല്ല മു​ത്തൂ​രി​ൽ എം​സി റോ​ഡി​ൽ ടൂ​റി​സ്റ്റ് ബ​സും കോ​ൺ​ക്രീ​റ്റ് മി​ക്സ​ർ ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. ഇ​ന്ന് പു​ല​ർ​ച്ചെ 1.30 ഓ​ടെ ആ‍​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ ബ​സി​ലു​ണ്ടാ​യി​രു​ന്ന 30ഓ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. 

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ബ​സ് യാ​ത്ര​ക്കാ​രെ തി​രു​വ​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വെ​ൺ​പാ​ല​യി​ൽ നി​ന്നും പോ​യ ടൂ​റി​സ്റ്റ് ബ​സും മി​ക്സ​ർ ട്ര​ക്കും നേ​ർ​ക്കു​നേ​ർ ഇ​ടി​ച്ച​താ​യാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ട്ര​ക്ക് ഡ്രൈ​വ​ർ ക്യാ​ബി​നു​ള്ളി​ൽ കു​ടു​ങ്ങി​പ്പോ​യി​രു​ന്നു.

തു​ട​ർ​ന്ന് അ​ഗ്നി​ശ​മ​ന യൂ​ണി​റ്റും പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ട്ര​ക്ക് വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് ഡ്രൈ​വ​റെ പു​റ​ത്തെ​ടു​ത്ത​ത്. ട്ര​ക്ക് ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ നാ​ല് പേ​രു​ടെ നി​ല നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വി​വ​രം. അ​പ​ക​ട കാ​ര​ണം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.

Kerala

കിളിമാനൂർ വാഹനാപകടം: മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കിളിമാനൂരിൽ വാഹനാപകടത്തിൽ ദമ്പതികള്‍ മരിച്ച സംഭവത്തിൽ മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷൻ. കിളിമാനൂര്‍ എസ്എച്ച്ഒ ഡി. ജയൻ, എസ്ഐമാരായ അരുണ്‍, ഷജീം എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.

കേസ് കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. അപകടം ഉണ്ടായ ദിവസം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. നാട്ടുകാര്‍ പിടികൂടി പോലീസിൽ ഏൽപ്പിച്ച വാഹനമോടിച്ച പ്രതി വിഷ്ണുവിനെ വിട്ടയച്ചതും ഗുരുതര വീഴ്ചയാണെന്നാണ് കണ്ടെത്തൽ.

നോട്ടീസ് നൽകി വിഷ്ണുവിനെ വിട്ടയച്ചതിനാലാണ് ഒളിവിൽ പോയതെന്നുമാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം റേഞ്ച് ഐജിയാണ് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്.

അതേസമയം, കിളിമാനൂർ വാഹനാപകടത്തിൽ മുഖ്യപ്രതിയായ വിഷ്ണുവിന്‍റെ സുഹൃത്ത് അറസ്റ്റിലായി. വിഷ്ണുവിനെ രക്ഷപ്പെടാൻ സഹായിച്ച ആദർശ് (29) ആണ് പിടിയിലായത്.

കഴിഞ്ഞ മൂന്നിന് വൈകുന്നേരം സംസ്ഥാന പാതയിൽ പാപ്പാലയിലായിലുണ്ടായ അപകടത്തിലാണ് കിളിമാനൂര്‍ സ്വദേശികളായ രജിത്തും അംബികയും മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ അമിതേവഗത്തിൽ വന്ന ഥാർ ജീപ്പിടിക്കുകയായിരുന്നു.

ഗുരുതര പരിക്കേറ്റ അംബിക ഏഴാം തീയതിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ വച്ച് രജിത്തും മരിച്ചു. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതിൽ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധിച്ചവർക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.

Kerala

ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം; മൂ​ന്ന് പേ​ർ ചി​കി​ത്സ​യി​ൽ

പാ​ല​ക്കാ​ട് : പാ​ല​ക്കാ​ട് ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. മ​ണ്ണാ​ർ​ക്കാ​ട് ക​ട​മ്പ​ഴി​പ്പു​റം കോ​ണി​ക്ക​ഴി സ്വ​ദേ​ശി ബി​ബി​ത് ആ​ണ് (30) മ​രി​ച്ച​ത്. പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ലെ ക​ല്ല​ടി​ക്കോ​ട് ഭാ​ഗ​ത്ത് വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

രാ​ത്രി 10:45ഓ​ടെ കാ​ഞ്ഞി​ക്കു​ളം വ​ള​വി​ലാ​യി​രു​ന്നു ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന നാ​ലു​പേ​ർ​ക്കും പ​രി​ക്കേ​റ്റു. ഒ​രാ​ളു​ടെ നി​ല​ഗു​രു​ത​ര​മാ​ണ്. മ​റ്റൊ​രാ​ളെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റും.

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ ക​ട​മ്പ​ഴി​പ്പു​റം കോ​ണി​ക്ക​ഴി സ്വ​ദേ​ശി സു​ജി​ത്തി​നാ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്.

Kerala

പാ​ല​ക്കാ​ട് ബൈ​ക്കി​ൽ ലോ​റി​യി​ടി​ച്ച് അ​പ​ക​ടം; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് സം​സ്ഥാ​ന പാ​ത​യി​ൽ ബൈ​ക്കി​ൽ ലോ​റി ത​ട്ടി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. പാ​ല​ക്കാ​ട് ശ്രീ​കൃ​ഷ്ണ​പു​രം തി​രു​വാ​ഴി​യോ​ട് പ​രാ​വൂ​ർ അ​ഞ്ചി​ല​ത്ത് സു​രേ​ഷ് (40) ആ​ണ് മ​രി​ച്ച​ത്.

വൈ​കു​ന്നേ​രം ഏ​ഴോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. മു​ണ്ടൂ​ർ - തൂ​ത​പാ​ത​യി​ൽ തി​രു​വ​ഴി​യോ​ട് വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു സു​രേ​ഷ്. ഇ​യാ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ൽ ലോ​റി ത​ട്ടു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് നി​ല​ത്ത് വീ​ണ സു​രേ​ഷി​ന്‍റെ ദേ​ഹ​ത്ത് ലോ​റി​യു​ടെ ട​യ​ർ ക​യ​റി​യി​റ​ങ്ങി. സം​ഭ​വ സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ സു​രേ​ഷ് മ​രി​ച്ചു. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം കു​ടും​ബ​ത്തി​ന് വി​ട്ടു​ന​ൽ​കും.

District News

വാ​ഹ​നാ​പ​ക​ട​ത്തി​ൽ കെ​എ​സ്എ​ഫ്ഇ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ മ​രി​ച്ചു

പാ​ല​ക്കാ​ട്: ജോ​ലി​ക​ഴി​ഞ്ഞു ഭ​ർ​ത്താ​വി​നൊ​പ്പം ബൈ​ക്കി​ൽ പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്എ​ഫ്ഇ ഉ​ദ്യോ​ഗ​സ്ഥ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ഭ​ർ​ത്താ​വി​നു പ​രി​ക്കേ​റ്റു. കെ​എ​സ്എ​ഫ്ഇ പാ​ല​ക്കാ​ട് ടൗ​ണ്‍ ബ്രാ​ഞ്ചി​ലെ അ​സി. മാ​നേ​ജ​ർ ക​രി​ങ്ക​ര​പ്പു​ള്ളി കാ​ര​ക്കാ​ട് ലാ​ൻ​ഡ് ലി​ങ്ക്സ് ഗാ​ർ​ഡ​ൻ അ​ഹ​ലം വീ​ട്ടി​ൽ കെ. ​ഷെ​ഹ്‌​ന(37)​യാ​ണ് മ​രി​ച്ച​ത്. ഭ​ർ​ത്താ​വ് തൊ​ഴി​ൽ​വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​ബ്ദു​ൾ ജ​ലീ​ലി​നു പ​രി​ക്കേ​റ്റു.


ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റി​ന് ച​ന്ദ്ര​ന​ഗ​റി​ലാ​ണ് അ​പ​ക​ടം. ബൈ​ക്ക് റോ​ഡ​രി​കി​ലെ മ​ണ​ലി​ലൂ​ടെ ക​യ​റി​യ​തി​നെ​തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. റോ​ഡി​ലേ​ക്കു​വീ​ണ ഷെ​ഹ്‌​ന​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി​യു​ടെ പി​ൻ​ച​ക്രം ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു.


കാ​ലി​നും കൈ​ക്കും പ​രി​ക്കേ​റ്റ അ​ബ്ദു​ൾ ജ​ലീ​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ക​സ​ബ പോ​ലീ​സും ഹൈ​വേ പോ​ലീ​സും ക​ഞ്ചി​ക്കോ​ട് അ​ഗ്നി​ര​ക്ഷാ​സേ​ന​യും സ്ഥ​ല​ത്തെ​ത്തി.


മ​ക്ക​ൾ: അ​ൽ​ഹാ​ൻ, അ​ഹി​യാ​ൻ. പാ​ല​ക്കാ​ട് ട്രാ​ഫി​ക് പോ​ലീ​സ് എ​എ​സ്ഐ മെ​ഹ്റു​ബാ​നു​വി​ന്‍റെ​യും ക​രീ​മി​ന്‍റെ​യും മ​ക​ളാ​ണ് ഷെ​ഹ്‌​ന. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഇ​ന്നു ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​ന​ൽ​കും.

Kerala

കുഴിയിൽ ചാടിയ പാൽ വണ്ടിയുടെ ഡോര്‍ തുറന്നു റോഡിൽ വീണ യുവാവ് മരിച്ചു

അമ്പലപ്പുഴ: മില്‍മ പാല്‍വിതരണ വാഹനത്തിന്‍റെ ഡോര്‍ തുറന്നു റോഡിൽ
തെറിച്ചു വീണു പരിക്കേറ്റ തൊഴിലാളി മരിച്ചു. അമ്പലപ്പുഴ വടക്ക് 17 ആം വാര്‍ഡില്‍ വളഞ്ഞവഴി പടിഞ്ഞാറ് കാക്കാഴം വെള്ളംതെങ്ങ് പുഷ്പരാജ് -പ്രിയംവദ ഭമ്പതികളുടെ മകന്‍ ഉഷസ്(30) ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെ 11 ഓടെ കാക്കാഴം മേല്‍പ്പാലത്തിലായിരുന്നു അപകടം. മേല്‍പ്പാലത്തിനു മുമ്പുള്ള കടയില്‍ പാലിറക്കിയ ശേഷം വാഹനത്തിന്‍റെ മുന്‍സീറ്റില്‍ കയറി തെക്ക് ഭാഗത്തേക്കു പോകുന്നതിനിടെ പാലത്തിലെ കുഴിയില്‍പെട്ട് വാതില്‍ പെട്ടെന്നു തുറന്നുപോയതോടെ ഉഷസ് റോഡിലേക്കു തെറിച്ചു വീഴുകയായിരുന്നു.

തലയ്ക്കും വയറിനും ഗുരുതര പരിക്കേറ്റ ഉഷസിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരിച്ചു. അവിവാഹിതനാണ്. സഹോദരങ്ങൾ: പരേതനായ ഉല്ലാസ്, ഉണ്ണി. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്ത മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

Kerala

കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; ചി​കി​ത്സ‍​യി​ലാ​യി​രു​ന്ന പ്ല​സ് ടു ​വി​ദ്യാ​ർ​ഥി മ​രി​ച്ചു

പാ​ല​ക്കാ​ട്: വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ്ല​സ് ടു ​വി​ദ്യാ​ർ​ഥി മ​രി​ച്ചു. പാ​ല​ക്കാ​ട് ത​ച്ച​നാ​ട്ടു​ക​ര നാ​ട്ടു​ക​ൽ പൂ​ന്തോ​ട്ട​ത്തി​ൽ ല​ത്തീ​ഫി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് മു​ഹ്സി​ൻ (18)ആ​ണ് മ​രി​ച്ച​ത്.

ജ​നു​വ​രി 4ന് ​ആ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മു​ഹ്സി​ൻ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ശ​നി​യാ​ഴ്ച രാ​ത്രി 11.15ഓ​ടെ​യാ​ണ് വി​ദ്യാ​ർ​ഥി ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്. നാ​ട്ടു​ക​ൽ ഐ​എ​ൻ​ഐ​സി സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു മു​ഹ്സി​ൻ.

District News

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

മ​ങ്ക​ട: സി​പി​ഐ മ​ല​പ്പു​റം ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗ​വു​മാ​യ പി.​ടി. ഷ​റ​ഫു​ദ്ദീ​ന്‍റെ ഭാ​ര്യ​യും നി​ല​വി​ൽ മ​ങ്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ പൂ​ന്തോ​ട്ട​ത്തി​ൽ ച​ക്കു​പ​റ​ന്പി​ൽ ന​സീ​റ (40) വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.

ഇ​ക്ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച ന​സീ​റ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി അ​ധി​കാ​ര​മേ​റ്റെ​ടു​ത്ത​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ക​ട​ന്ന​മ​ണ്ണ​യി​ൽ ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്പോ​ൾ പി​ക്ക​പ്പ് വാ​ഹ​നം ത​ട്ടി​യാ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

മ​ക്ക​ൾ: ഇ​ബ്ൻ​ഷ, ഇ​ഷ, ഇ​ഹ്സാ​ൻ. പി​താ​വ്: കു​ഞ്ഞാ​ലി. മാ​താ​വ്: കു​ഞ്ഞാ​ത്തു. മൃ​ത​ദേ​ഹം പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

Kerala

ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ ഡ്രൈ​വിം​ഗ് സ്കൂ​ൾ ഉ​ട​മ​യ്ക്ക് ദാ​രു​ണാ​ന്ത്യം

ചേ​ര്‍​ത്ത​ല: ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ ഡ്രൈ​വിം​ഗ് സ്കൂ​ൾ ഉ​ട​മ​യ്ക്ക് ദാ​രു​ണാ​ന്ത്യം. ചേ​ര്‍​ത്ത​ല വാ​ര​നാ​ട് കു​പ്പ​ക്കാ​ട്ട് രേ​വ​തി ഡ്രൈ​വിം​ഗ് സ്കൂ​ൾ ഉ​ട​മ കെ.​കെ. സ​തീ​ശ​ന്‍ (60) ആ​ണ് മ​രി​ച്ച​ത്. കെ​എ​സ്ഇ​ബി റി​ട്ട. ഓ​വ​ര്‍​സി​യ​റാ​ണ്.

ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ട് മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ചേ​ര്‍​ത്ത​ല കാ​ളി​കു​ള​ത്തു വ​ച്ച് നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പെ​ട്ട് സ​തീ​ശ​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ചേ​ര്‍​ത്ത​ല താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നാ​ലെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മ​രി​ച്ചു. ഭാ​ര്യ: ഗീ​ത, മ​ക്ക​ള്‍: അ​ഭി​രാ​മി, അ​ന​ന്ത​നാ​രാ​യ​ണ​ന്‍.

 

NRI

അ​ബു​ദാ​ബി​യി​ൽ വാ​ഹ​നാ​പ​ക​ടം; മൂന്നു കുട്ടികളുൾപ്പെടെ നാ​ലു മ​ല​യാ​ളി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

അ​ബു​ദാ​ബി: അ​ബു​ദാ​ബി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മൂന്നു കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ നാ​ലു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. കൊ​ണ്ടോ​ട്ടി പു​ളി​യ​ക്കോ​ട് സ്വ​ദേ​ശി​യും ദു​ബാ​യി​യി​ൽ വ്യാ​പാ​രി​യാ​യ അ​ബ്ദു​ൽ ല​ത്തീ​ഫി​ന്‍റെ കു​ടും​ബ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

അ​ബ്ദു​ൽ ല​ത്തീ​ഫി​ന്‍റെ മ​ക്ക​ളാ​യ അ​ഷ​സ് (14), അ​മ്മാ​ർ (12), അ​യാ​ഷ് (5) എ​ന്നി​വ​രും വീ​ട്ടു​ജോ​ലി​ക്കാ​രി മ​ല​പ്പു​റം ച​മ്ര​വ​ട്ടം സ്വ​ദേ​ശി ബു​ഷ​റ​യു​മാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ അ​ബ്ദു​ൽ ല​ത്തീ​ഫും ഭാ​ര്യ​യും അ​മ്മ​യും മ​ക​ളും ചി​കി​ത്സ​യി​ലാ​ണ്.

അ​ബു​ദാ​ബി - ദു​ബാ​യി റോ​ഡി​ൽ ഷ​ഹാ​മ​ക്കിന് സമീപത്തുവച്ചാണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ദു​ബാ​യി​യിൽ താ​മ​സി​ക്കു​ന്ന കു​ടും​ബം അ​ബു​ദാ​ബി ലി​വ ഫെ​സ്റ്റി​വ​ൽ ക​ണ്ട് മ​ട​ങ്ങു​ന്ന വ​ഴി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

District News

കോ​ഴി​ക്കോ​ട്ട് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി മ​രി​ച്ചു

പ​യ്യ​ന്നൂ​ര്‍: കോ​ഴി​ക്കോ​ട്ട് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി മ​രി​ച്ചു. താ​യി​നേ​രി ജു​മാ മ​സ്ജി​ദി​നു സ​മീ​പ​ത്തെ മു​ഹ​മ്മ​ദ് കു​ഞ്ഞി-​ന​ഫീ​സ ദ​ന്പ​തി​ക​ളു​ടെ മ​ക​ന്‍ എം.​കെ. മു​ഹ​മ്മ​ദ് റി​യാ​സ് (44) ആ​ണ് മ​രി​ച്ച​ത്.

വ​നി​താ ലീ​ഗ് ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി​യും മു​ന്‍ പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​റു​മാ​യി​രു​ന്ന എം.​കെ. ഷ​മീ​മ​യു​ടെ സ​ഹോ​ദ​ര​നാ​ണ്. ഭാ​ര്യ: റം​സീ​ന (ചേ​നോ​ത്ത്, വെ​ള്ളൂ​ര്‍). മ​ക്ക​ള്‍: മു​ഹ​മ്മ​ദ് റാ​സി, ഫാ​ത്തി​മ​ത്ത് റി​സ. മ​റ്റു സ​ഹോ​ദ​ര​ങ്ങ​ള്‍: ഷാ​ന​വാ​സ്, സാ​ജി​ത, ഷ​മീം.

NRI

മ​ല​യാ​ളി കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർ മ​ദീ​നയ്​ക്ക് സ​മീ​പം വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

റി​യാ​ദ്: മ​ല​യാ​ളി കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർ മ​ദീ​നയ്​ക്ക് സ​മീ​പം വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. മ​ല​പ്പു​റം മ​ഞ്ചേ​രി വെ​ള്ളി​ല സ്വ​ദേ​ശി ന​ടു​വ​ത്ത്‌ ക​ള​ത്തി​ൽ അ​ബ്ദു​ൽ ജ​ലീ​ൽ (52), ഭാ​ര്യ ത​സ്‌​ന തോ​ടേ​ങ്ങ​ൽ (40), മ​ക​ൻ ന​ടു​വ​ത്ത്‌ ക​ള​ത്തി​ൽ ആ​ദി​ൽ (14), ജ​ലീ​ലി​ന്‍റെ മാ​താ​വ് മൈ​മൂ​ന​ത്ത്‌ കാ​ക്കേ​ങ്ങ​ൽ (73) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

മ​ദീ​ന സ​ന്ദ​ർ​ശി​ക്കാ​ൻ പോ​യ കു​ടും​ബ​ത്തി​ലെ ഏ​ഴം​ഗ​ങ്ങ​ൾ സ​ഞ്ച​രി​ച്ച കാ​ർ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം. ജ​ലീ​ലി​ന്‍റെ മ​ക്ക​ളാ​യ നൂ​റ, ആ​യി​ഷ, ഫാ​ത്തി​മ എ​ന്നി​വ​ർ സാ​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ മ​ദീ​ന​യി​ലെ കിം​ഗ് ഫ​ഹ​ദ്, സൗ​ദി ജ​ർ​മ​ൻ എ​ന്നീ ആ​ശു​പ​ത്രി​ക​ളി​ലെ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കു​ടും​ബം സ​ഞ്ച​രി​ച്ച ജി​എം​സി വാ​ഹ​ന​ത്തി​ൽ ഏ​ഴ് പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ജി​ദ്ദ-​മ​ദീ​ന റോ​ഡി​ൽ വാ​ദി ഫ​റ​ഹ എ​ന്ന സ്ഥ​ല​ത്ത് തീ​റ്റ​പ്പു​ല്ല് ക​യ​റ്റി​വ​ന്ന ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

വ​ർ​ഷ​ങ്ങ​ളാ​യി ജി​ദ്ദ​യി​ൽ ജോ​ലി ചെ​യ്യു​ന്ന അ​ബ്ദു​ൽ ജ​ലീ​ലി​ന്‍റെ കു​ടും​ബം സ​ന്ദ​ർ​ശ​ന വി​സ​യി​ലാ​ണ് ഇ​വി​ടെ​യെ​ത്തി​യ​ത്. ഉ​മ്മ മൈ​മൂ​ന​ത്ത് ഉം​റ വി​സ​യി​ലാ​ണ് എ​ത്തി​യ​ത്.

സ​കു​ടും​ബം മ​ക്ക​യി​ലെ​ത്തി ഉം​റ നി​ർ​വ​ഹി​ച്ച ശേ​ഷം മ​ദീ​ന​യി​ലേ​ക്ക് പു​റ​പ്പെ​ട്ട​താ​യി​രു​ന്നു. മ​ദീ​ന കെ​എം​സി​സി നേ​താ​ക്ക​ളാ​യ ഷ​ഫീ​ഖ്, ജ​ലീ​ൽ, ഹ​ഫ്‌​സി, റ​ഫീ​ഖ്, മു​ബാ​റ​ക്ക് എ​ന്നി​വ​ർ തു​ട​ർ ന​ട​പ​ടി​ക​ൾ ചെ​യ്തു​വ​രു​ന്ന​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

District News

ചെന്ത്രാപ്പിന്നിയിൽ വാഹനാപകടം; മൂന്നു പേർക്ക് പരിക്ക്

ചെ​ന്ത്രാ​പ്പി​ന്നി: ദേ​ശീ​യ​പാ​ത​യി​ൽ ചെ​ന്ത്രാ​പ്പി​ന്നി പാ​ല​പ്പെ​ട്ടി​യി​ൽ പെ​ട്ടിഓ​ട്ടോ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്. പെ​ട്ടിഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന എ​ട​മു​ട്ടം സ്വ​ദേ​ശി​ക​ളാ​യ സ​ന്തോ​ഷ്, ബാ​ബു, വി​പി​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്ക്.

സ​ന്തോ​ഷി​ന് ഗു​രു​ത​ര പ​രി​ക്കു​ണ്ട്. ഇ​ന്ന​ലെ രാ​ത്രി ഏ​ഴ​ര​യോ​ടെ സ​ഹ​റാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ന് മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. വ​ട​ക്ക് ഭാ​ഗ​ത്തുനി​ന്നും വ​ന്നി​രു​ന്ന പെ​ട്ടി ഓ​ട്ടോ നി​യ​ന്ത്ര​ണം തെ​റ്റി നി​ർ​ത്തി​യി​രു​ന്ന ലോ​റി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​. ഓ​ട്ടോ​യ്ക്ക് പി​ന്നി​ൽ ഇ​ടി​ച്ച ലോ​റി നി​ർ​ത്താ​തെ പോ​യി​. ചെ​ന്ത്രാ​പ്പി​ന്നി മി​റാ​ക്കി​ൾ ആം​ബു​ല​ൻ​സ് പ്ര​വ​ർ​ത്ത​ക​ർ കൊ​ടു​ങ്ങ​ല്ലൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പത്രിയിൽ പ്രവേശിപ്പിച്ചു.

Kerala

ബൈക്ക് നിയന്ത്രണം വിട്ട്‌ തീർഥാടക വാഹനത്തിലിടിച്ച് വിദ്യാർഥി മരിച്ചു

എ​രു​മേ​ലി: ബൈ​ക്ക് നി​യ​ന്ത്ര​ണം തെ​റ്റി പി​ന്നി​ൽ വ​ന്ന ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ വാ​ഹ​ന​ത്തി​ന്‍റെ അ​ടി​യി​ലേ​ക്ക് വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വി​ദ്യാ​ർ​ഥി മ​രി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി കൂ​വ​പ്പ​ള്ളി അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി എ​രു​മേ​ലി ക​ണ്ണി​മ​ല പ​ഴ​യ​തോ​ട്ടം ജെ​സ്വി​ൻ സാ​ജു (19) ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ ജെ​സ്വി​നെ 26-ാം മൈ​ൽ മേ​രി ക്വീ​ൻ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ 5.30ന് ​എ​രു​മേ​ലി​ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. മൂ​വാ​റ്റു​പു​ഴ​യി​ൽ പ​ഠി​ക്കു​ന്ന സ​ഹോ​ദ​ര​ൻ ജേ​ക്ക​ബ് സാ​ജു​വി​നെ ബ​സി​ൽ ക​യ​റ്റി വി​ടാ​ൻ ബൈ​ക്കി​ൽ വ​രു​മ്പോ​ൾ നി​യ​ന്ത്ര​ണം തെ​റ്റി​യ ബൈ​ക്ക് റോ​ഡി​ലൂ​ടെ ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന തീ​ർ​ഥാ​ട​ക​രെ ത​ട്ടി​യ​ശേ​ഷം പി​ന്നി​ൽ വ​ന്ന തീ​ർ​ഥാ​ട​ക വാ​ഹ​ന​ത്തി​ന്‍റെ അ​ടി​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ബൈ​ക്കി​ൽനി​ന്ന് തെ​റി​ച്ചു വീ​ണ ജെ​സ്വി​ൻ തീ​ർ​ഥാ​ട​ക വാ​ഹ​ന​ത്തി​ന്‍റെ അ​ടി​യി​ൽ​പ്പെ​ട്ട നി​ല​യി​ലാ​യി​രു​ന്നു. റോ​ഡി​ന്‍റെ എ​തി​ർ വ​ശ​ത്തേ​ക്ക് തെ​റി​ച്ചുവീ​ണ സ​ഹോ​ദ​ര​ന് ക​യ്യി​ൽ മു​റി​വേ​റ്റി​രു​ന്നു.

സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ക​ണ്ണി​മ​ല സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഇ​ന്ന​ലെ മൃ​ത​ദേ​ഹം കാ​ഞ്ഞി​ര​പ്പ​ള്ളി കൂ​വ​പ്പ​ള്ളി അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ചു.

നൂ​റു​ക​ണ​ക്കി​നു പേ​ർ അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു. പി​താ​വ് സാ​ജു കു​ര്യ​ൻ (ഹെ​ഡ്മാ​സ്റ്റ​ർ, സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹൈ​സ്കൂ​ൾ, മു​ണ്ട​ക്ക​യം), അ​മ്മ ഷെ​റി​ൻ ആ​ൻ​സ് ജേ​ക്ക​ബ് (അ​ധ്യാ​പി​ക, സെ​ന്‍റ് തോ​മ​സ് സ്കൂ​ൾ, എ​രു​മേ​ലി). സ​ഹോ​ദ​ര​ങ്ങ​ൾ: ജേ​ക്ക​ബ് സാ​ജു (വി​ദ്യാ​ർ​ഥി, നി​ർ​മ​ല കോ​ള​ജ്, മൂ​വാ​റ്റു​പു​ഴ), ജൂ​വ​ൽ സാ​ജു (വി​ദ്യാ​ർ​ഥി, സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹൈ​സ്‌​കൂ​ൾ, മു​ണ്ട​ക്ക​യം).

Kerala

വെ​ങ്ങ​ള​ത്ത് സ്വ​കാ​ര്യ ബ​സു​ക​ൾ അ​പ​ക​ട​ത്തി​ൽ​പെ​ട്ടു; നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്

കൊ​യി​ലാ​ണ്ടി: വെ​ങ്ങ​ള​ത്ത് സ്വ​കാ​ര്യ ത​മ്മി​ലി​ടി​ച്ച് അ​പ​ക​ടം. ദേ​ശീ​യ​പാ​ത​യി​ൽ വെ​ങ്ങ​ളം പാ​ല​ത്തി​ന് സ​മീ​പ​ത്താ​യി ഇ​ന്ന് വൈ​കു​ന്നേ​ര​മാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. സ്വ​കാ​ര്യ ബ​സു​ക​ൾ മ​ത്സ​ര​യോ​ട്ട​ത്തി​ലാ​യി​രു​ന്നെ​ന്ന് യാ​ത്ര​ക്കാ​ർ ആ​രോ​പി​ച്ചു.

കോ​ഴി​ക്കോ​ട് നി​ന്നും ഇ​രി​ട്ടി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഫാ​ത്തി​മാ​സ് ബ​സും ഇ​തേ റൂ​ട്ടി​ൽ പോ​കു​ക​യാ​യി​രു​ന്ന കൃ​തി​ക ബ​സു​മാ​ണ് ഇ​ടി​ച്ച​ത്. കൃ​തി​ക ബ​സി​ന് പി​ന്നി​ൽ ഫാ​ത്തി​മാ​സ് ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഫാ​ത്തി​മാ​സ് ബ​സി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ ഗ്ലാ​സ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. കു​ട്ടി​ക​ള​ട​ക്കം നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കു​ണ്ട്. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല പ​രി​ക്കേ​റ്റ​വ​ർ കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.

National

ദ്വാ​ര​ക തീ​ർ​ഥാ​ട​ക​ർ​ക്കി​ട​യി​ലേ​ക്ക് ട്ര​ക്ക് ഇ​ടി​ച്ചു​ക​യ​റി; നാ​ല് പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

മോ​ർ​ബി: ഗു​ജ​റാ​ത്തി​ലെ ദ്വാ​ര​ക​യി​ലേ​ക്ക് കാ​ൽ​ന​ട​യാ​യി പോ​യ തീ​ർ​ഥാ​ട​ക​ർ​ക്കി​ട​യി​ലേ​ക്ക് ട്ര​ക്ക് ഇ​ടി​ച്ചു​ക​യ​റി നാ​ല് പേ​ർ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​റ് മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

പ​രി​ക്കേ​റ്റ തീ​ർ​ഥാ​ട​ക​നെ മോ​ർ​ബി​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​യാ​ൾ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്. മ​ലി​യ ഗ്രാ​മ​ത്തി​നും ജാം​ന​ഗ​റി​നും മ​ധ്യേ സം​സ്ഥാ​ന പാ​ത​യി​ലാ​യി​രു​ന്നു അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

ബ​ന​സ്‌​ക​ന്ത ജി​ല്ല​യി​ൽ നി​ന്നു​ള്ള ദി​ലീ​പ് ഭാ​യ് ചൗ​ധ​രി (28), ഹാ​ർ​ദി​ക് ചൗ​ധ​രി (28), ഭ​ഗ​വാ​ൻ​ഭാ​യ് ചൗ​ധ​രി (65), അ​മ്‌​ര ഭാ​യ് ചൗ​ധ​രി (62) എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്.

Kerala

കൊ​ച്ചി​യി​ൽ ടി​പ്പ​ർ ലോ​റി മ​ര​ത്തി​ലി​ടി​ച്ച് അ​പ​ക​ടം

കൊ​ച്ചി: മ​ന​യ്ക്ക ക​ട​വ് പാ​ല​ത്തി​ന് സ​മീ​പം ടി​പ്പ​ർ ലോ​റി മ​ര​ത്തി​ലി​ടി​ച്ച് അ​പ​ക​ടം. എ​തി​ർ ദി​ശ​യി​ൽ നി​യ​ന്ത്ര​ണം വി​ട്ടെ​ത്തി​യ കാ​റി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ വെ​ട്ടി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ലോ​റി മ​ര​ത്തി​ലി​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​യ​ത്.

കാ​റി​ൽ ത​ട്ടി​യ ശേ​ഷ​മാ​ണ് ലോ​റി മ​ര​ത്തി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി​യ​ത്. അ​പ​ക​ട​ത്തി​ൽ ലോ​റി ഡ്രൈ​വ​ർ മ​നാ​ഫി​ന് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ലോ​റി​യു​ടെ മു​ൻ​ഭാ​ഗം ത​ക​ർ​ന്നി​ട്ടു​ണ്ട്. വി​വ​രം അ​റി​ഞ്ഞ് ഉ​ട​ൻ​ത​ന്നെ തൃ​ക്കാ​ക്ക​ര അ​ഗ്നി​ര​ക്ഷാ സേ​ന സ്ഥ​ല​ത്തെ​ത്തി.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ലോ​റി​ക്കു​ള്ളി​ൽ കു​ടു​ങ്ങി​പ്പോ​യ മ​നാ​ഫി​നെ ഹൈ​ഡ്രോ​ളി​ക് ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് ലോ​റി​യു​ടെ ഭാ​ഗ​ങ്ങ​ൾ മു​റി​ച്ച് പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. മ​നാ​ഫി​നെ ഉ​ട​ൻ കാ​ക്ക​നാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Kerala

കോ​ത​മം​ഗ​ല​ത്ത് ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു; വി​ദ്യാ​ർ​ഥി​ക്ക് ദാ​രു​ണാ​ന്ത്യം

കൊ​ച്ചി: കോ​ത​മം​ഗ​ലം കാ​ര​ക്കു​ന്ന​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ൽ വി​ദ്യാ​ർ​ഥി മ​രി​ച്ചു. ബൈ​ക്ക് ലോ​റി​യി​ലി​ടി​ച്ചാ​ണ് അ​പ​ക​ടം. ആ​ല​പ്പു​ഴ സ്വ​ദേ​ശി വി​ഷ്ണു ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ട് സു​ഹൃ​ത്തു​ക്ക​ൾ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്.

പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ആ​രോ​മ​ൽ, തൃ​ശൂ​ർ സ്വ​ദേ​ശി ആ​ദി​ത്യ​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പു​തു​പ്പാ​ടി യ​ൽ​ദോ മാ​ർ ബ​സേ​ലി​യോ​സ് കോ​ളേ​ജ് ബി​സി​എ മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് മൂ​വ​രും.

 

Kerala

ബൈ​ക്ക് വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച് വി​ദ്യാ​ർ​ഥി​ക്ക് ദാ​രു​ണാ​ന്ത്യം; സു​ഹൃ​ത്ത് ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ചി​കി​ത്സ​യി​ൽ  

തി​രു​വ​ന​ന്ത​പു​രം: ഉ​ഴ​മ​ല​യ്ക്ക​ലി​ൽ ബൈ​ക്ക് വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച് വി​ദ്യാ​ർ​ഥി​ക്ക് ദാ​രു​ണാ​ന്ത്യം. പ​റ​ണ്ടോ​ട് പു​റ​ത്തി​പ്പാ​റ വി​ഭ​ഭ​വ​നി​ൽ വി​ജ​യ​കു​മാ​റി​ന്‍റെ​യും ദീ​പ​യു​ടെ​യും മ​ക​ൻ വി​ധു (20) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

വി​ധു​വും സു​ഹൃ​ത്ത് മി​ഥു​നും മു​ടി​വെ​ട്ടാ​ൻ പോ​യി തി​രി​കെ വ​രു​മ്പോ​ൾ കാ​ര​നാ​ട് ജം​ഗ്ഷ​ന് സ​മീ​പം വ​ള​വി​ൽ ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡ​രി​കി​ലെ പു​ല്ലി​ലേ​ക്ക് ക​യ​റി​യാ​ണ് ബൈ​ക്കി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ഇ​തു​വ​ഴി ക​ട​ന്നു​പോ​യ മ​റ്റൊ​രു യാ​ത്ര​ക്കാ​ര​നാ​ണ് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് കി​ട​ന്ന യു​വാ​ക്ക​ളെ കാ​ണു​ന്ന​ത്. തു​ട​ർ​ന്ന് നാ​ട്ടു​കാ​രെ വി​ളി​ച്ചു​ചേ​ർ​ത്ത് ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും വി​ധു​വി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മി​ഥു​ൻ ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ ചി​കി​ത്സ​യി​ൽ തു​ട​രു​ന്നു.

 

National

അ​രു​ണാ​ച​ൽ​പ്ര​ദേ​ശി​ൽ ലോ​റി കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു; 21 തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ  

ഗോ​ഹ​ട്ടി: അ​രു​ണാ​ച​ൽ​പ്ര​ദേ​ശി​ൽ ലോ​റി കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് 21 പേ​ർ മ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. തൊ​ഴി​ലാ​ളി​ക​ളു​മാ​യി ആ​സാ​മി​ൽ നി​ന്ന് അ​രു​ണാ​ച​ൽ​പ്ര​ദേ​ശി​ലേ​ക്ക് പോ​യ ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

ഡി​സം​ബ​ർ 8ന് ​രാ​ത്രി​യി​ൽ ചൈ​ന അ​തി​ർ​ത്തി​ക്ക​ടു​ത്തു​ള്ള ഹ​യു​ലി​യാ​ങ്-​ച​ഗ്ല​ഗാം റോ​ഡി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. എ​ന്നാ​ൽ പ്ര​ദേ​ശ​ത്തെ മൊ​ബൈ​ൽ നെ​റ്റ്‌​വ​ർ​ക്കി​ന്‍റെ അ​ഭാ​വം മോ​ശം കാ​ലാ​വ​സ്ഥ എ​ന്നീ കാ​ര​ണ​ങ്ങ​ളാ​ൽ അ​പ​ക​ട വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത് ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ആ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. പ്ര​ദേ​ശ​ത്ത് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ക്കു​ന്നു. 1,000 അ​ടി താ​ഴ്ച​യി​ലേ​ക്കാ​ണ് ലോ​റി മ​റി​ഞ്ഞ​ത്. പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

 

 

Kerala

മ​ല​പ്പു​റ​ത്ത് സ്‌​കൂ​ട്ട​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ന​ഴ്സി​ന് ദാ​രു​ണാ​ന്ത്യം

മ​ല​പ്പു​റം: മാ​ന​ത്തു​മം​ഗ​ല​ത്ത് സ്‌​കൂ​ട്ട​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ന​ഴ്സി​ന് ദാ​രു​ണാ​ന്ത്യം. വ​ല​മ്പൂ​ര്‍ പൂ​പ്പ​ലം പാ​റ​ക്ക​ല്‍ വീ​ട്ടി​ല്‍ പി.​കെ. സു​ജാ​ത​യാ​ണ് (49) മ​രി​ച്ച​ത്. പെ​രി​ന്ത​ല്‍​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സാ​യി​രു​ന്നു സു​ജാ​ത.

ബു​ധ​നാ​ഴ്ച രാ​വി​ലെ 7.50ന് ​ആ​യി​രു​ന്നു പെ​രി​ന്ത​ല്‍​മ​ണ്ണ-​ഊ​ട്ടി റോ​ഡി​ല്‍ മാ​ന​ത്തു​മം​ഗ​ല​ത്ത് അ​പ​ക​ടം ന​ട​ന്ന​ത്. ച​ര​ക്കു​ക​യ​റ്റി​യെ​ത്തി​യ ലോ​റി നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

സു​ജാ​ത​യെ സ​മീ​പ​ത്തെ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ക്ക​ള്‍: ദേ​വി ഗി​രി​ജ, സ​ഹ​സ്ര​നാ​ഥ​ന്‍.

Kerala

ഉ​റ​ങ്ങി​പ്പോ​യി, കാ​ർ വീ​ട്ടു​മു​റ്റ​ത്തേ​ക്കു മ​റി​ഞ്ഞു; നാ​ല് അ​യ്യ​പ്പ​ഭ​ക്ത​ര്‍​ക്കു പ​രി​ക്ക്

മു​ക്കൂ​ട്ടു​ത​റ: ശ​ബ​രി​മ​ല പാ​ത​യി​ല്‍ മു​ക്കൂ​ട്ടു​ത​റ-​ഇ​ട​ക​ട​ത്തി പ​മ്പാ​വാ​ലി റോ​ഡി​ല്‍ ഉ​മി​ക്കു​പ്പ​യി​ല്‍ തീ​ര്‍​ഥാ​ട​ക​രു​ടെ കാ​ര്‍ വീ​ട്ടു​മു​റ്റ​ത്തേ​ക്കു മ​റി​ഞ്ഞു. കാ​റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന തൃ​ശൂ​ര്‍ മാ​ള സ്വ​ദേ​ശി​ക​ളാ​യ നാ​ലു അ​യ്യ​പ്പ തീ​ര്‍​ഥാ​ട​ക​ര്‍​ക്കു പ​രി​ക്കേ​റ്റു.

ഇ​ന്നു പു​ല​ര്‍​ച്ചെ 5.40 നാ​യി​രു​ന്നു അ​പ​ക​ടം. ​ഡ്രൈ​വ​ര്‍ ഉ​റ​ങ്ങി​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നു സ്ഥ​ല​ത്ത് എ​ത്തി വാ​ഹ​നം പ​രി​ശോ​ധി​ച്ച മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പി​ന്‍റെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നു പോ​കു​ന്ന വ​ഴി​ക്കാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്നാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

Kerala

നെ​ടു​മ​ങ്ങാ​ട് നി​യ​ന്ത്ര​ണം വി​ട്ട ബ​സ് വൈ​ദ്യു​തി പോ​സ്റ്റ് ത​ക​ർ​ത്തു

നെ​ടു​മ​ങ്ങാ​ട്: എ​ൽ​ഐ​സി ജം​ഗ്ഷ​നി​ൽ നി​യ​ന്ത്ര​ണം വി​ട്ട ബ​സ് വൈ​ദ്യു​തി പോ​സ്റ്റ് ത​ക​ർ​ത്തു. ശ​നി​യാ​ഴ്ച രാ​ത്രി 10ന് ​ആ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

നെ​ടു​മ​ങ്ങാ​ട് ടൗ​ണി​ൽ നി​ന്ന് എ​ൽ​ഐ​സി ഓ​ഫി​സ് ജം​ഗ്ഷ​നി​ലേ​ക്ക് വ​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ക​ക്കാ​പ്പു​ര സ്വ​ദേ​ശി ഗ​ണ​പ​തി​യു​ടെ വീ​ടി​ന്‍റെ മ​തി​ലും കി​ണ​റും ത​ക​ർ​ത്താ​ണ് ബ​സ് നി​ന്ന​ത്. നി​റു​ത്തി​യി​ട്ടി​രു​ന്ന ര​ണ്ട് കാ​റു​ക​ളി​ൽ ഇ​ടി​ച്ച ശേ​ഷം വൈ​ദ്യു​തി പോ​സ്റ്റും ത​ക​ർ​ത്തു.

‌‌‌‌വൈ​ദ്യു​തി പോ​സ്റ്റ് ത​ക​ർ​ന്ന​തോ​ടെ പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി ബ​ന്ധം ത​ട​സ​പ്പെ​ട്ടു. ബ​സ് ക​ഴു​കി​യ ശേ​ഷം കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ ഡ്രൈ​വ​റും ക്ലീ​ന​റും ഇ​റ​ങ്ങി ഓ​ടി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

കാ​റി​ടി​ച്ച് ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​ര​ന് ദാ​രു​ണാ​ന്ത്യം

ഇ​ടു​ക്കി: കാ​റി​ടി​ച്ച് ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​ര​ന് ദാ​രു​ണാ​ന്ത്യം. പാ​ലാ- തൊ​ടു​പു​ഴ റോ​ഡി​ൽ പി​ഴ​കി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ബം​ഗ​ളാം​കു​ന്ന് സ്വ​ദേ​ശി ജോ​സ് കെ.​വി (60) ആ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. ജോ​സ് റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ ആ​യി​രു​ന്നു അ​പ​ക​ടം. 

നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ ജോ​സ് റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

Kerala

കു​ട്ടി​ക്കാ​ന​ത്ത് അ​യ്യ​പ്പ ഭ​ക്ത​ർ സ​ഞ്ച​രി​ച്ച ബ​സ് മ​റി​ഞ്ഞു; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

കു​ട്ടി​ക്കാ​നം: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ് മ​റി​ഞ്ഞ് 14 പേ​ർ​ക്ക് പ​രി​ക്ക്. കൊ​ട്ടാ​ര​ക്ക​ര-​ഡി​ണ്ടു​ഗ​ൽ ദേ​ശീ​യ​പാ​ത​യി​ൽ കു​ട്ടി​ക്കാ​ന​ത്തി​നും വ​ള​ഞ്ഞ​ങ്ങാ​ന​ത്തി​നു​മി​ട​യി​ൽ വ​ള​വി​ൽ‌ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ടാ​ണ് ബ​സ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

അ​പ​ക​ട​ത്തിന് പിന്നാലെ ഇ​തു​വ​ഴി ക​ട​ന്നു​പോ​യ യാ​ത്ര​ക്കാ​രും ഹൈ​വേ പോ​ലീ​സും, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും, പീ​രു​മേ​ട് ഫ​യ​ർ​ഫോ​ഴ്സും സം​യു​ക്ത​മാ​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

ത​മി​ഴ്നാ​ട് ഡി​ണ്ടു​ഗ​ലി​ൽ നി​ന്ന് ശ​ബ​രി​മ​ല​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന അ​യ്യ​പ്പ ഭ​ക്ത​രാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

Kerala

ക​ണ്ണൂ​രി​ൽ ലോ​റി മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു; ഏ​ഴ് പേ​ർ​ക്ക് പ​രി​ക്ക്

ക​ണ്ണൂ​ർ: താ​വു​കു​ന്നി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ലോ​റി മ​റി​ഞ്ഞ് ഛത്തീ​സ്ഗ​ഢ് സ്വ​ദേ​ശി​ക്ക് ദാ​രു​ണാ​ന്ത്യം. ഛത്തീ​സ്ഗ​ഢ് സ്വ​ദേ​ശി ന​ന്ദു​ലാ​ൽ (22) ആ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ഏ​ഴ് പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

ഉ​ച്ച​യ്ക്ക് 12.30ന് ​ആ​യി​രു​ന്നു അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ലോ​റി​യു​ടെ കാ​ബി​നി​ലും പി​ന്നി​ലു​മാ​യി എ​ട്ട് പേ​രു​ണ്ടാ​യി​രു​ന്നു. നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ലോ​റി സ​മീ​പ​ത്തെ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ​തോ​ടെ ന​ന്ദു​ലാ​ൽ ലോ​റി​ക്ക് അ​ടി​യി​ൽ പെ​ടു​ക​യാ​യി​രു​ന്നു.

കു​ഴ​ൽ​ക്കി​ണ​റി​ന്‍റെ പ​ണി ക​ഴി​ഞ്ഞ് വ​രി​ക​യാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്ന് ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ളെ പു​റ​ത്തെ​ത്തി​ക്കാ​നാ​യ​ത്.

National

വാ​ഹ​നാ​പ​ക​ട​ത്തി​ൽ മൂ​ന്ന് ഡോ​ക്ട​ർ​മാ​ർ മ​രി​ച്ചു, ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്

ചെ​ന്നൈ: തൂ​ത്തു​ക്കു​ടി​യി​ൽ ഡോ​ക്ട​ർ​മാ​ർ സ​ഞ്ച​രി​ച്ച കാ​ർ മ​ര​ത്തി​ലി​ടി​ച്ചു​ണ്ടാ​യ ​അ​പ​ക​ട​ത്തി​ൽ ​മൂ​ന്ന് പേ​ർ മ​രി​ച്ചു. ര​ണ്ട് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ന്യൂ ​പോ​ർ​ട്ട് ബീ​ച്ച് റോ​ഡി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

തൂ​ത്തു​ക്കു​ടി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഹൗ​സ് സ​ർ​ജ​ൻ​മാ​ർ സ​ഞ്ച​രി​ച്ച കാ​ർ, ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു നി​യ​ന്ത്ര​ണം വി​ട്ടു റോ​ഡി​രി​കി​ലെ മ​ര​ത്തി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. 

ഹൗ​സ് സ​ർ​ജ​ൻ​മാ​രാ​യ സ​രൂ​പ​ൻ (23), രാ​ഹു​ൽ (23) എ​ന്നി​വ​ർ സം​ഭ​വ സ്ഥ​ല​ത്തും മു​കി​ല​ൻ (23) ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യും മ​രി​ച്ചു. ശ​ര​ൺ, കൃ​തി​ക് കു​മാ​ർ എ​ന്നി​വ​രെ ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ തൂ​ത്തു​ക്കു​ടി ഗ​വ. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി തൂ​ത്തു​ക്കു​ടി പോ​ലീ​സ് പ​റ​ഞ്ഞു.

District News

വാ​ഹ​നാ​പ​ക​ട​ത്തി​ൽ വി​നോ​ദസ​ഞ്ചാ​രി മ​രി​ച്ചു; ഭ​ർ​ത്താ​വി​ന് പ​രി​ക്ക്

കു​മ​ളി: മ​ധ്യ​പ്ര​ദേ​ശി​ൽനി​ന്നു​ള്ള ദ​ന്പ​തി​ക​ളാ​യ വി​നോ​ദസ​ഞ്ചാ​രി​ക​ൾ സ​ഞ്ച​രി​ച്ചി​ച്ച ഇ​രു​ച​ക്രവാ​ഹ​നം ത​മി​ഴ്നാ​ട്ടി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് യു​വ​തി മ​രി​ച്ചു. ഭ​ർ​ത്താ​വി​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഉ​ത്ത​മ​പാ​ള​യ​ത്തി​ന് സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഭോ​പ്പാ​ൽ സ്വ​ദേ​ശി​നി പ്രി​യ​ങ്ക (38) ആ​ണ് മ​രി​ച്ച​ത്.

ഭ​ർ​ത്താ​വ് ക​പി​ൽ 39 നാ​ണ് പ​രി​ക്കേ​റ്റ​ത്. ഭ​ർ​ത്താ​വിനൊ​പ്പം ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ തേ​നി​യി​ൽനി​ന്ന് കു​മ​ളി​യി​ലേ​ക്ക് വ​രു​ന്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. നി​യ​ന്ത്ര​ണംതെ​റ്റി​യ ഇ​വ​രു​ടെ വാ​ഹ​നം ട്രാ​ക്ട​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ക​പി​ലി​നെ ഉ​ത്ത​മ​പാ​ള​യം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി​യശേ​ഷം തേ​നി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ട്രാ​ക്ട​ർ ഓ​ടി​ച്ചി​രു​ന്ന നാ​രാ​യ​ണ​തേ​വ​ൻ പ​ട്ടി​യി​ലെ സു​രു​ളി​സാ​മി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

Kerala

വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി ബം​ഗ​ളൂ​രു​വി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

സു​​​​ൽ​​​​ത്താ​​​​ൻ ബ​​​​ത്തേ​​​​രി: വ​​​​യ​​​​നാ​​​​ട് സ്വ​​​​ദേ​​​​ശി​​​​യാ​​​​യ മെ​​​​ഡി​​​​ക്ക​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ൽ വാ​​​​ഹ​​​​നാ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ മ​​​​രി​​​​ച്ചു.

കൊ​​​​ള​​​​ഗ​​​​പ്പാ​​​​റ റോ​​​​ക്ക് വാ​​​​ലി ഹൗ​​​​സിം​​​​ഗ് കോ​​​​ള​​​​നി​​​​യി​​​​ലെ അ​​​​ച്ചാ​​​​രു​​​​കു​​​​ടി​​​​യി​​​​ൽ റോ​​​​യി കു​​​​ര്യാ​​​​ക്കോ​​​​സ്- മേ​​​​ഴ്സി ദ​​​​ന്പ​​​​തി​​​​ക​​​​ളു​​​​ടെ മ​​​​ക​​​​ൻ ഡോ​​​​ണ്‍ റോ​​​​യി​​​​യാ​​​​ണ് (23)​​ മ​​​​രി​​​​ച്ച​​​​ത്. വെ​​​​ള്ളി​​​​യാ​​​​ഴ്ച വൈ​​​​കു​​​​ന്നേ​​​​രം ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​നും മൈ​​​​സൂ​​​​രു​​​​വി​​​​നും ഇ​​​​ട​​​​യി​​​​ലെ ബേ​​​​ലൂ​​​​രി​​​​ൽ ഡോ​​​​ണ്‍ സ​​​​ഞ്ച​​​​രി​​​​ച്ച ബൈ​​​​ക്കി​​​​ൽ ലോ​​​​റി ത​​​​ട്ടി​​​​യാ​​​​ണ് അ​​​​പ​​​​ക​​​​ടം.

ബേ​​​​ലൂ​​​​രി​​​​ൽ ഡി ​​​​ഫാം അ​​​​വ​​​​സാ​​​​ന വ​​​​ർ​​​​ഷ വി​​​​ദ്യാ​​​​ർ​​​​ഥി​​​​യാ​​​​യ ഡോ​​​​ണ്‍ താ​​​​മ​​​​സ​​​​സ്ഥ​​​​ല​​​​ത്തേ​​​​ക്ക് പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. കോ​​​​ള​​​​ജി​​​​ൽ അ​​​​വ​​​​സാ​​​​ന​​​​വ​​​​ർ​​​​ഷ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ സം​​​​ഗ​​​​മം വെ​​​​ള്ളി​​​​യാ​​​​ഴ്ച​​​​യാ​​​​ണ് ന​​​​ട​​​​ന്ന​​​​ത്. പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ട​​​​ത്തി​​​​നു​​​​ശേ​​​​ഷം നാ​​​​ട്ടി​​​​ലെ​​​​ത്തി​​​​ച്ച മൃ​​​​ത​​​​ദേ​​​​ഹം അ​​​​സം​​​​പ്ഷ​​​​ൻ ഫൊ​​​​റോ​​​​ന പ​​​​ള്ളി​​​​യി​​​​ൽ സം​​​​സ്ക​​​​രി​​​​ച്ചു. സ​​​​ഹോ​​​​ദ​​​​ര​​​​ൻ: ഡി​​​​യോ​​​​ണ്‍ റോ​​​​യി.

District News

റോ​ഡ് അ​പ​ക​ട​ങ്ങ​ൾ: റാ​ഫ് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ദേ​ശീ​യ​പാ​ത 766ൽ ​കൊ​ള​ഗ​പ്പാ​റ-​അ​ന്പ​ല​വ​യ​ൽ റോ​ഡ് ജം​ഗ്ഷ​നി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന​ത് ത​ട​യാ​ൻ സ​ത്വ​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് റോ​ഡ് ആ​ക്സി​ഡ​ന്‍റ് ആ​ക്ഷ​ൻ ഫോ​റം ജി​ല്ലാ ഘ​ട​കം ജി​ല്ലാ ക​ള​ക്ട​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഫാ​രി​സ് സൈ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി മ​ണ്ഡ​ല​ത്തി​ൽ, സീ​ത വി​ജ​യ​ൻ, ടി.​ടി. സു​ലൈ​മാ​ൻ, പി.​സി. അ​സൈ​നാ​ർ, രാ​ധ ര​വീ​ന്ദ്ര​ൻ, സി.​പി. ശാ​ലി​നി, ഗി​രീ​ഷ് മീ​ന​ങ്ങാ​ടി, പോ​ൾ ആ​ലു​ങ്ക​ൽ, കെ.​പി. ഗീ​ത, പി.​കെ. സി​സി​ലി, പ്ര​സ​ന്ന കൃ​ഷ്ണ​ൻ, ടി.​പി. റോ​ഷ്മി​ല്ല, എം.​എ​സ്. ജെ​സി​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.

അ​നു​വാ​ദം ല​ഭി​ച്ചാ​ൽ റോ​ഡി​ൽ സ്പോ​ണ്‍​സ​ർ​ഷി​പ്പി​ലൂ​ടെ സ്പീ​ഡ് ബ്രേ​ക്ക​ർ സ്ഥാ​പി​ക്കാ​ൻ ഒ​രു​ക്ക​മാ​ണെ​ന്ന് റാ​ഫ് ഭാ​ര​വാ​ഹി​ക​ൾ ക​ള​ക്ട​റെ അ​റി​യി​ച്ചു.

NRI

ഇ​റ്റ​ലി​യി​ൽ വാ​ഹ​നാ​പ​ക​ടം; നാ​ല് ഇ​ന്ത്യ​ക്കാ​ർ മ​രി​ച്ചു

റോം: തെ​ക്ക​ൻ ഇ​റ്റ​ലി​യി​ലെ മ​റ്റേ​ര ന​ഗ​ര​ത്തി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ നാ​ല് ഇ​ന്ത്യ​ക്കാ​ർ മ​രി​ച്ചു. റോ​മി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മ​നോ​ജ്കു​മാ​ർ, സു​ർ​ജി​ത് സിം​ഗ്, ഹ​ർ​വീ​ന്ദ​ർ സിം​ഗ്, ജ​സ്ക​ര​ൻ സിം​ഗ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​വ​ർ സ​ഞ്ച​രി​ച്ച വാ​ഹ​നം ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ അ​ഞ്ചു പേ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ട്ര​ക്കി​ന്‍റെ ഡ്രൈ​വ​ർ​ക്കു പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

സം​ഭ​വം അ​ന്വേ​ഷി​ക്കാ​ൻ മ​റ്റേ​ര പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റു​ടെ ഓ​ഫീ​സ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

NRI

ഇ​റ്റ​ലി​യി​ൽ വാ​ഹ​നാ​പ​ക​ടം: ഇ​ന്ത്യ​ൻ ദ​മ്പ​തി​ക​ൾ മ​രി​ച്ചു

റോം: ​ഇ​റ്റ​ലി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഇ​ന്ത്യ​ൻ ദ​മ്പ​തി​ക​ൾ മ​രി​ച്ചു. നാ​ഗ്പു​ർ സ്വ​ദേ​ശി​ക​ളാ​യ ജാ​വേ​ദ് അ​ക്ത​റും ഭാ​ര്യ നാ​ദി​റ ഗു​ൽ​ഷ​നു​മാ​ണ് മ​രി​ച്ച​ത്. മ​ക്ക​ളാ​യ അ​ർ​സു, ഷി​ഫ, ജാ​സ​ൽ എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു.

അ​ർ​സു​വി​ന്‍റെ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കു​ണ്ടെ​ന്നാ​ണ് വി​വ​രം. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഗ്രോ​സെ​ത്തോ​യി​ൽ വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഇ​ന്ത്യ​ൻ കു​ടും​ബം സ​ഞ്ച​രി​ച്ച ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ബ​സ് ഡ്രൈ​വ​റും അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.

NRI

ബം​ഗ​ളൂ​രു​വി​ൽ സ്കൂ​ട്ട​റി​ൽ ലോ​റി ഇ​ടി​ച്ച് അ​പ​ക​ടം; യു​വ​തി മ​രി​ച്ചു

ബം​ഗ​ളൂ​രു: ന​ന്ദി​നി ലേ​യൗട്ടിൽ സ്കൂ​ട്ട​റി​ൽ ലോ​റി ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വ​തി മ​രി​ച്ചു. സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​യാ​യ ക​ൽ​പ​ന (38) ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ക​ൽ​പ​ന​യു​ടെ കൂ​ടെ സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന സു​ഹൃ​ത്തി​ന് പ​രി​ക്കേ​റ്റു. ഇ​രു​വ​രും ജോ​ലി​സ്ഥ​ല​ത്തേ​ക്കു​ള്ള പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

സ്കൂ​ട്ട​റി​ന്‍റെ ഹാ​ൻ​ഡി​ലി​ൽ ലോ​റി ത​ട്ടി​യ​തി​നെ തു​ട​ർ​ന്ന് സ്കൂ​ട്ട​ർ മ​റി​ഞ്ഞു​വീ​ണു. റോ​ഡി​ൽ വീ​ണ ക​ൽ​പ​ന​യു​ടെ ദേ​ഹ​ത്തി​ന് മു​ക​ളി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. ക​ൽ​പ​ന സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു.

മ​ഹാ​ല​ക്ഷ്മി ലേ​ഔ​ട്ടി​ലെ താ​മ​സ​ക്കാ​രി​യാ​യ ക​ൽ​പ​ന പീ​ന്യ​യി​ലെ സ്വ​കാ​ര്യ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ്. അ​പ​ക​ട​ത്തി​ന് ശേ​ഷം ക​ട​ന്നു​ക​ള​ഞ്ഞ ലോ​റി ഡ്രൈ​വ​റെ പി​ന്നീ​ട് പോ​ലീ​സ് പി​ടി​കൂ​ടി.

NRI

അ​ബു​ദാ​ബി​യി​ലെ വാ​ഹ​നാ​പ​ക​ടം: മ​ല​യാ​ളി കു​ടും​ബ​ത്തി​ന് നാ​ല് ല​ക്ഷം ദി​ർ​ഹം ന​ഷ്‌‌‌​ട​പ​രി​ഹാ​രം

അ​ബു​ദാ​ബി: 2023 ജൂ​ലൈ ആ​റി​ന് അ​ബു​ദാ​ബി​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച മ​ല​പ്പു​റം ര​ണ്ട​ത്താ​ണി ക​ല്‍​പ​ക​ഞ്ചേ​രി സ്വ​ദേ​ശി മു​സ്ത​ഫ ഓ​ടാ​യ​പ്പു​റ​ത്ത് മൊ​യ്തീ​ന്‍റെ കു​ടും​ബ​ത്തി​ന് ന​ഷ്‌​ട​പ​രി​ഹാ​ര​മാ​യി നാ​ല് ല​ക്ഷം ദി​ർ​ഹം(​ഏ​ക​ദേ​ശം 95.4 ല​ക്ഷം ഇ​ന്ത്യ​ൻ രൂ​പ) ല​ഭി​ച്ചു.

യാ​ബ്‌ ലീ​ഗ​ൽ സ​ർ​വീ​സ​സ് സി​ഇ​ഒ സ​ലാം പാ​പ്പി​നി​ശേ​രി​യാ​ണ് തു​ക നേ​ടി​യെ​ടു​ക്കാ​ൻ സ​ഹാ​യി​ച്ച​ത്. അ​ൽ ബ​തീ​ൻ-​അ​ൽ ഖ​ലീ​ജ് അ​ൽ അ​റ​ബി സ്ട്രീ​റ്റി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ബ​സി​ൽ നി​ന്ന് ഇ​റ​ങ്ങി റോ​ഡ് മു​റി​ച്ചു​ക​ട​ക്കാൻ ശ്രമിച്ച മു​സ്ത​ഫ​യെ ഇ​മാ​റാ​ത്തി സ്വ​ദേ​ശി ഓ​ടി​ച്ച കാ​റി​ടിക്കുകയായിരുന്നു. ശ്ര​ദ്ധ​യി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ച്ച​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് ഫാ​ൽ​ക്ക​ൺ ഐ ​കാ​മ​റ ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ നി​ന്നും വ്യ​ക്ത​മാ​യി.

അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മു​സ്ത​ഫ സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​ര​ണ​പ്പെ​ട്ടു. ഇ​തേ​ത്തു​ട​ർ​ന്ന്, അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ച്ച കാ​ർ ഡ്രൈ​വ​ർ​ക്ക് അ​ബു​ദാ​ബി ക്രി​മി​ന​ൽ കോ​ട​തി 20,000 ദി​ർ​ഹം പി​ഴ​യും മു​സ്ത​ഫ​യു​ടെ കു​ടും​ബ​ത്തി​ന് ര​ണ്ട് ല​ക്ഷം ദി​ർ​ഹം ദ​യാ​ധ​നം(​ബ്ല​ഡ് മ​ണി) ന​ൽ​കാ​നും വി​ധി​ച്ചു.

ല​ഭി​ച്ച തു​ക അ​പ​ര്യാ​പ്ത​മാ​ണെ​ന്ന് കാ​ണി​ച്ച്‌ യാ​ബ് ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ്‌ ദ​യാ​ധ​ന​ത്തി​ന് പു​റ​മെ ന​ഷ്‌​ട​പ​രി​ഹാ​രം ല​ഭി​ക്കു​ന്ന​തി​നാ​യി ഇ​ന്‍​ഷു​റ​ന്‍​സ് അ​തോ​റി​റ്റി​യി​ല്‍ ന​ഷ്‌​ട​പ​രി​ഹാ​ര കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

ലീ​ഗ​ൽ ഹെ​യേ​ഴ്സ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, ബ്രെ​ഡ് വി​ന്ന​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ക്രി​മി​ന​ൽ കേ​സ് വി​ധി തു​ട​ങ്ങി​യ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ച് ന​ട​ത്തി​യ നി​യ​മ​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ ദ​യാ​ധ​ന​ത്തി​ന് പു​റ​മെ ര​ണ്ടു ല​ക്ഷം ദി​ർ​ഹം കൂ​ടി ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി ന​ഷ്‌​ട​പ​രി​ഹാ​ര​മാ​യി ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ കു​ടും​ബ​ത്തി​ന് ആ​കെ നാ​ലു ല​ക്ഷം ദി​ർ​ഹം ല​ഭി​ച്ചു. ഉ​മ്മ​യും ഭാ​ര്യ​യും മ​ക​നും മ​ക​ളും അ​ട​ങ്ങു​ന്ന​താ​ണ് മു​സ്ത​ഫ​യു​ടെ കു​ടും​ബം.

Latest News

Up