x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഹ​നാ​പ​ക​ട​ത്തി​ൽ വി​നോ​ദസ​ഞ്ചാ​രി മ​രി​ച്ചു; ഭ​ർ​ത്താ​വി​ന് പ​രി​ക്ക്


Published: November 10, 2025 10:56 PM IST | Updated: November 10, 2025 10:56 PM IST

പ്രിയങ്ക

കു​മ​ളി: മ​ധ്യ​പ്ര​ദേ​ശി​ൽനി​ന്നു​ള്ള ദ​ന്പ​തി​ക​ളാ​യ വി​നോ​ദസ​ഞ്ചാ​രി​ക​ൾ സ​ഞ്ച​രി​ച്ചി​ച്ച ഇ​രു​ച​ക്രവാ​ഹ​നം ത​മി​ഴ്നാ​ട്ടി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് യു​വ​തി മ​രി​ച്ചു. ഭ​ർ​ത്താ​വി​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഉ​ത്ത​മ​പാ​ള​യ​ത്തി​ന് സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഭോ​പ്പാ​ൽ സ്വ​ദേ​ശി​നി പ്രി​യ​ങ്ക (38) ആ​ണ് മ​രി​ച്ച​ത്.

ഭ​ർ​ത്താ​വ് ക​പി​ൽ 39 നാ​ണ് പ​രി​ക്കേ​റ്റ​ത്. ഭ​ർ​ത്താ​വിനൊ​പ്പം ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ തേ​നി​യി​ൽനി​ന്ന് കു​മ​ളി​യി​ലേ​ക്ക് വ​രു​ന്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. നി​യ​ന്ത്ര​ണംതെ​റ്റി​യ ഇ​വ​രു​ടെ വാ​ഹ​നം ട്രാ​ക്ട​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ക​പി​ലി​നെ ഉ​ത്ത​മ​പാ​ള​യം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി​യശേ​ഷം തേ​നി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ട്രാ​ക്ട​ർ ഓ​ടി​ച്ചി​രു​ന്ന നാ​രാ​യ​ണ​തേ​വ​ൻ പ​ട്ടി​യി​ലെ സു​രു​ളി​സാ​മി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

Tags : road accident nattuvisesham local news

Recent News

Up