Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Scooter

സ്കൂ​ട്ട​ർ മ​റി​ഞ്ഞ് ബ​സി​ന​ടി​യി​ലേ​യ്ക്ക് വീ​ണ് മ​ധ്യ​വ​യ​സ്ക മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പാ​പ്പ​നം​കോ​ടി​ന് സ​മീ​പം സ്കൂ​ട്ട​റി​ന്‍റെ ഹാ​ൻ​ഡി​ലി​ൽ ബ​സ് ത​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ർ യാ​ത്രി​ക​യ്ക്ക് ദാ​രു​ണാ​ന്ത്യം. ക​ര​മ​ന ത​ളി​യ​ല്‍ എ​സ്എം​ആ​ര്‍​വി.​ലെ​യ്ന്‍ ദേ​വി​കൃ​പ​യി​ല്‍ വി​ജി (53) ആ​ണ് മ​രി​ച്ച​ത്.

ക​ര​മ​ന-​ക​ളി​യി​ക്കാ​വി​ള ദേ​ശീ​യ പാ​ത​യി​ല്‍ തു​ല​വി​ള​യി​ല്‍ ആ​യി​രു​ന്നു സം​ഭ​വം. സ്‌​കൂ​ട്ട​ര്‍ ഓ​ടി​ച്ചി​രു​ന്ന കൂ​ട്ടു​കാ​രി രാ​ജി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്കാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

നെ​യ്യാ​റ്റി​ന്‍​ക​ര ഭാ​ഗ​ത്ത് നി​ന്നും ത​മ്പാ​നൂ​ര്‍ ഭാ​ഗ​ത്തേ​യ്ക്ക് വ​ന്ന ബ​സ് ത​ട്ടി​യാ​ണ് അ​തേ ദി​ശ​യി​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​ര്‍ മ​റി​ഞ്ഞ​ത്. സ്‌​കൂ​ട്ട​റി​ന് പു​റ​കി​ലി​രു​ന്ന വി​ജി മ​റി​ഞ്ഞ് ബ​സി​ന്‍റെ പി​ന്നി​ലെ ച​ക്ര​ങ്ങ​ള്‍​ക്ക​ടി​യി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

National

ഡ​ൽ​ഹി​യി​ൽ ട്ര​ക്കും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: സൗ​ത്ത് ഡ​ൽ​ഹി​യി​ൽ ട്ര​ക്കും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വി​ദ്യാ​ർ​ഥി മ​രി​ച്ചു. സ​ര​യ് ജു​ലെ​ന സ്വ​ദേ​ശി മാ​ന​വ് (19) ആ​ണ് മ​രി​ച്ച​ത്.

മാ​ന​വി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് മു​ഹ​മ്മ​ദ് സാ​ദ് (21) ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്. ഇ​രു​വ​രും ജാ​മി​യ മി​ലി​യ ഇ​സ്‌​ലാ​മി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ്.

മാ​ന​വി​ന്‍റെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​നാ​യി പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മോ​ദി മി​ൽ ഫ്ലൈ ​ഓ​വ​റി​ന് സ​മീ​പ​ത്ത് വ​ച്ച് ഇ​രു​വ​രും സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​ലേ​യ്ക്ക് ട്ര​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

മാ​ന​വ് സം​ഭ​വ​സ്ഥ​ല​ക്ക് വ​ച്ച് ത​ന്നെ മ​രി​ച്ചു. മു​ഹ​മ്മ​ദ് സാ​ദ് സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ട്ര​ക്ക് ഡ്രൈ​വ​ർ ജ​ഹു​ൽ (32) നെ ​അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Auto

റേഞ്ചിൽ കുതിച്ച് കോമാകി XR7

ഇ​ന്ത്യ​ന്‍ ഇ​ല​ക്‌​ട്രി​ക് സ്കൂ​ട്ട​ർ വി​പ​ണി​യി​ല്‍ ദീ​ര്‍​ഘ​ദൂ​ര യാ​ത്ര​ക​ള്‍ ആ​ഗ്ര​ഹി​ക്കു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ളെ ല​ക്ഷ്യ​മി​ട്ട് കോ​മാ​കി അ​വ​ത​രി​പ്പി​ച്ച പു​തി​യ മോ​ഡ​ൽ സ്കൂ​ട്ട​റാ​ണ് കോ​മാ​കി എ​ക്സ്ആ​ർ 7. പ​ര​മ്പ​രാ​ഗ​ത ഡി​സൈ​ന്‍ ശൈ​ലി​യും ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യും ഒ​ത്തു​ചേ​രു​ന്ന ഈ ​വാ​ഹ​നം റേ​ഞ്ചി​ന്‍റെ കാ​ര്യ​ത്തി​ല്‍ വി​സ്മ​യി​പ്പി​ക്കു​ന്ന പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വയ്​ക്കു​ന്ന​ത്.

ഒ​റ്റ​ത്ത​വ​ണ ചാ​ര്‍​ജ് ചെ​യ്താ​ല്‍ 322 കി​ലോ​മീ​റ്റ​ര്‍ സ​ഞ്ച​രി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് ക​മ്പ​നി അ​വ​കാ​ശ​പ്പെ‌​ടു​ന്ന​ത്. ഇ​ല​ക്‌ട്രി​ക് സ്‌​കൂ​ട്ട​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ഇ​ന്ത്യ​യി​ലെത​ന്നെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന റേ​ഞ്ചു​ക​ളി​ല്‍ ഒ​ന്നാ​ണി​ത്. അതുകൊണ്ടുതന്നെ ന​ഗ​ര യാ​ത്ര​ക​ള്‍​ക്ക് മാ​ത്ര​മ​ല്ല, ദീ​ര്‍​ഘ​ദൂ​ര യാ​ത്ര​ക​ള്‍​ക്കും ഈ ​വാ​ഹ​നം അ​നു​യോ​ജ്യ​മാ​ണ്.

►ബാ​റ്റ​റി പാ​ക്ക്

കോ​മാ​കി എ​ക്സ്ആ​ർ7ന്‍റെ പ്ര​ധാ​ന സ​വി​ശേ​ഷ​ത അ​തി​ന്‍റെ അ​ത്യാ​ധു​നി​ക​മാ​യ ബാ​റ്റ​റി​യാ​ണ്. വാ​ഹ​ന​ത്തി​ൽ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത് ലി​ഥി​യം അ​യ​ണ്‍ ഫോ​സ്‌​ഫേ​റ്റ് ബാ​റ്റ​റി പാ​ക്കാ​ണ്. സാ​ധാ​ര​ണ ലി​ഥി​യം അ​യ​ണ്‍ ബാ​റ്റ​റി​ക​ളേ​ക്കാ​ള്‍ സു​ര​ക്ഷി​ത​വും ദീ​ര്‍​ഘ​കാ​ലം നി​ല​നി​ല്‍​ക്കു​ന്ന​തു​മാ​ണ് ഇ​വ.

ഏ​ക​ദേ​ശം 3000 മു​ത​ല്‍ 5000 വ​രെ ചാ​ര്‍​ജിം​ഗ് സൈ​ക്കി​ളു​ക​ള്‍ ഈ ​ബാ​റ്റ​റി വാ​ഗ്ദാ​നം ചെ​യ്യു​ന്നു. അ​താ​യ​ത് വ​ര്‍​ഷ​ങ്ങ​ളോ​ളം ബാ​റ്റ​റി​യെ​ക്കു​റി​ച്ച് ആ​ശ​ങ്ക​പ്പെ​ടാ​തെ വാ​ഹ​നം ഉ​പ​യോ​ഗി​ക്കാം. കൂ​ടാ​തെ, അ​മി​ത​മാ​യി ചൂ​ടാ​കു​ന്ന​തി​നെ പ്ര​തി​രോ​ധി​ക്കാ​നും തീ​പി​ടിത്തം പോ​ലു​ള്ള അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​നു​മു​ള്ള സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ള്‍ ഇ​തി​ലു​ണ്ട്.

മൂ​ന്ന് മു​ത​ല്‍ നാ​ല് മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ബാ​റ്റ​റി പൂ​ര്‍​ണ​മാ​യും ചാ​ര്‍​ജ് ചെ​യ്യാം എ​ന്ന​ത് യാ​ത്ര​ക​ള്‍​ക്കി​ട​യി​ലെ കാ​ത്തി​രി​പ്പ് ഒ​ഴി​വാ​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്നു. മൂ​ന്ന് കി​ലോ​വാ​ട്ട് ക​രു​ത്തു​ള്ള ബി​എ​ൽ​ഡി​സി ഹ​ബ് മോ​ട്ടോ​റാ​ണ് സ്കൂ​ട്ട​റി​ന്‍റെ ഹൃ​ദ​യം.

►രൂ​പ​ക​ല്‍​പ്പ​ന

പ​ഴ​യ​കാ​ല സ്‌​കൂ​ട്ട​റു​ക​ളു​ടെ ക്ലാ​സി​ക് ലു​ക്കും ആ​ധു​നി​ക ഇ​ല​ക്‌ട്രി​ക് ഫീ​ച്ച​റു​ക​ളും ചേ​ര്‍​ന്നൊ​രു ഡി​സൈ​നാ​ണ് കോ​മാ​കി എ​ക്സ്ആ​ർ7ന്‍റേ​ത്. ഡ​യ​മ​ണ്ട് ക​ട്ട് ഡി​സൈ​നി​ലു​ള്ള എ​ല്‍​ഇ​ഡി ഹെ​ഡ്‌​ലാ​മ്പു​ക​ള്‍ വാ​ഹ​ന​ത്തി​ന് പ്രീ​മി​യം ലു​ക്ക് ന​ല്‍​കു​ന്നു.

യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യം പ​രി​ഗ​ണി​ച്ച് വി​ശാ​ല​മാ​യ ഫൂ​ട്ട്‌​ബോ​ര്‍​ഡും വ​ലി​യ സീ​റ്റും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 30 ലി​റ്റ​റി​ന്‍റെ സ്റ്റോ​റേ​ജ് സൗ​ക​ര്യ​വും കോ​മാ​കി എ​ക്സ്ആ​ർ 7 നു​ണ്ട്. ഗാ​ര്‍​നെ​റ്റ് റെ​ഡ്, ജെ​റ്റ് ബ്ലാ​ക്ക്, റോ​യ​ല്‍ ബ്ലൂ, ​സ്റ്റീ​ല്‍ ഗ്രേ ​എ​ന്നി​ങ്ങ​നെ നാ​ല് നി​റ​ങ്ങ​ളി​ല്‍ സ്കൂട്ടർ ല​ഭ്യ​മാ​ണ്.

►സ്മാ​ര്‍​ട്ട് ഫീ​ച്ച​റു​ക​ള്‍

വാ​ഹ​ന​ത്തി​ന്‍റെ വേ​ഗ​ത​യും റേ​ഞ്ചും ബാ​റ്റ​റി വി​വ​ര​ങ്ങ​ളും കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കാ​ൻ സ്മാ​ര്‍​ട്ട് ഡി​ജി​റ്റ​ല്‍ ഡാ​ഷ്ബോ​ര്‍​ഡ്, പാ​ര്‍​ക്കിം​ഗ് എ​ളു​പ്പ​മാ​ക്കു​ന്ന പാ​ര്‍​ക്കിം​ഗ് അ​സി​സ്റ്റ്, ചെ​റി​യ ത​ക​രാ​റു​ക​ള്‍ ത​നി​യെ പ​രി​ഹ​രി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന ഓ​ട്ടോ റി​പ്പ​യ​ര്‍ സ്വി​ച്ച്, ആ​ന്‍റി തെ​ഫ്റ്റ് അ​ലാ​റം, മൊ​ബൈ​ല്‍ ചാ​ര്‍​ജിം​ഗ് പോ​യി​ന്‍റ് എ​ന്നി​ങ്ങ​നെ യാ​ത്രാ സൗ​ക​ര്യം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നാ​യി നി​ര​വ​ധി സ്മാ​ര്‍​ട്ട് ഫീ​ച്ച​റു​ക​ള്‍ സ്കൂ​ട്ട​റി​ൽ‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

►വി​ല, വാ​റ​ന്‍റി

സാ​ധാ​ര​ണ​ക്കാ​ര്‍​ക്കും താ​ങ്ങാ​നാ​വു​ന്ന വി​ല​യി​ലാ​ണ് കോ​മാ​കി ഈ ​വാ​ഹ​നം വി​പ​ണി​യി​ലെ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. 89,999 രൂ​പ മു​ത​ലാ​ണ് എ​ക്‌​സ്-​ഷോ​റൂം വി​ല ആ​രം​ഭി​ക്കു​ന്ന​ത്. ബാ​റ്റ​റി, മോ​ട്ടോ​ര്‍, ക​ണ്‍​ട്രോ​ള​ര്‍ എ​ന്നി​വ​യ്ക്ക് ക​മ്പ​നി മൂ​ന്ന് വ​ര്‍​ഷ​ത്തെ വാ​റ​ന്‍റി ന​ല്‍​കു​ന്നു​ണ്ട്. ചാ​ര്‍​ജ​റി​ന് ഒ​രു വ​ര്‍​ഷ​ത്തെ വാ​റ​ന്‍റി​യും ല​ഭ്യ​മാ​ണ്. മു​ന്‍​നി​ര ബ്രാ​ന്‍​ഡു​ക​ളാ​യ ഓ​ല എ​സ്1 എ​ക്‌​സ്, ടി​വി​എ​സ് ഐ​ക്യൂ​ബ്, ബ​ജാ​ജ് ചേ​ത​ക് തു​ട​ങ്ങി​യ മോ​ഡ​ലു​ക​ളു​മാ​യാ​ണ് കോ​മാ​കി എ​ക്സ്ആ​ർ 7 മ​ത്സ​രി​ക്കു​ന്ന​ത്.

Kerala

സ്കൂട്ടർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് വീണു; പിതാവും മകളും മരിച്ചു

കോഴിക്കോട്: ഇറക്കത്തിൽ നിയന്ത്രണം വിട്ട സ്കൂട്ടർ പാതയോരത്തെ സംരക്ഷണഭിത്തി തകർത്ത് താഴ്ചയിലേക്കു പതിച്ചുണ്ടായ അപകടത്തിൽ പിതാവും മകളും മരിച്ചു. പുറക്കാട്ടിരി സ്വദേശി റാഫി (60), മകൾ ഫാത്തിമ നേഹ(19) എന്നിവരാണ് മരിച്ചത്.

കോഴിക്കോട് ചേവായൂർ മാലൂർകുന്ന് എൻജിഒ ക്വാർട്ടേഴ്സ് – എആർ ക്യാമ്പ് റോഡിനു സമീപമാണ് വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം നഷ്ടമായ സ്കൂട്ടർ പാതയോരത്തെ സംരക്ഷണ ഭിത്തി തകർത്ത് താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്ക് പതിക്കുകയായിരുന്നു.

ഇരുവരുടെയും മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. വെള്ളിമാടുകുന്ന് ജെഡിടി ആർട്സ് ആൻഡ് സയൻസ് കോളജിലെ ഒന്നാം വർഷ ബികോം ബിരുദ വിദ്യാർഥിയാണ് ഫാത്തിമ നേഹ.

2024 ൽ ഇതേ സ്ഥലത്ത് വാഹനം തൊട്ടടുത്ത വീടിന്‍റെ ടെറസിലേക്ക് പതിച്ച് ഒരു സ്ത്രീയും മരിച്ചിരുന്നു. കഴിഞ്ഞ വർഷവും മൂന്നു വിദ്യാർഥികൾക്ക് ഇവിടെ താഴേക്ക് വീണ് പരിക്കേറ്റിരുന്നു.

National

16 വ​യ​സു​കാ​ര​ന്‍റെ വൈ​രാ​ഗ്യം; കൗ​മാ​ര​ക്കാ​ർ ഓ​ടി​ച്ച സ്കൂ​ട്ട​റി​ൽ ആ​ഡം​ബ​ര കാ​ർ ഇ​ടി​പ്പി​ച്ചു, ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​സി​ക്കി​ൽ മു​ൻ​കാ​ല വൈ​രാ​ഗ്യ​ത്തെ തു​ട​ർ​ന്ന് 16 വ​യ​സു​കാ​ര​ൻ ആ​ഡം​ബ​ര വാ​ഹ​നം സ്കൂ​ട്ട​റി​ൽ ഇ​ടി​പ്പി​ച്ച് ര​ണ്ടു​പേ​രെ പ​രി​ക്കേ​ൽ​പ്പി​ച്ചു. 14 വ​യ​സു​ള്ള ര​ണ്ടു കു​ട്ടി​ക​ൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഏ​ഴു മാ​സം മു​മ്പു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ​വ​രി​ൽ ഒ​രാ​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 16കാ​ര​നെ​തി​രെ ബി​എ​ൻ​എ​സ്, മോ​ട്ടോ​ർ വാ​ഹ​ന നി​യ​മം എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ജു​വ​നൈ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

ഏ​ഴു മാ​സം മു​മ്പ് പ​രാ​തി​കാ​ര​നും സു​ഹൃ​ത്തും ഒ​രു ക​ട​യി​ൽ കാ​പ്പി കു​ടി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ 16കാ​ര​ൻ ഇ​വ​രെ തു​റി​ച്ചു നോ​ക്കു​ക​യും ഇ​തേ​തു​ട​ർ​ന്ന് ത​ർ​ക്ക​മു​ണ്ടാ​കു​ക​യും ചെ​യ്തു. മ​റ്റു​ള്ള​വ​ർ ഇ​ട​പെ​ട്ട് വ​ഴ​ക്ക് അ​വ​സാ​നി​പ്പി​ച്ചെ​ങ്കി​ലും 16കാ​ര​ൻ ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം പ​രാ​തി​ക്കാ​ര​നും സു​ഹൃ​ത്തും ഗം​ഗാ​പൂ​ർ റോ​ഡി​ലൂ​ടെ സ്കൂ​ട്ട​റി​ൽ പോ​കു​മ്പോ​ൾ പ​തി​നാ​റു​കാ​ര​ൻ പി​ന്നി​ൽ വ​ന്ന് തു​ട​ർ​ച്ച​യാ​യി ഹോ​ൺ മു​ഴ​ക്കി. പ​തി​നാ​റു​കാ​ര​ന് വ​ഴി​കൊ​ടു​ക്കാ​നാ​യി സ്കൂ​ട്ട​ർ ഇ​ട​ത് വ​ശ​ത്തേ​ക്ക് ഒ​തു​ക്കു​മ്പോ​ഴാ​ണ് കാ​ർ സ്കൂ​ട്ട​റി​ന്‍റെ പി​ന്നി​ൽ വ​ന്ന് ഇ‌​ടി​ച്ച് ക​യ​റ്റി​യ​ത്. സം​ഭ​വ​ത്തി​ൽ ഒ​രാ​ളു​ടെ ര​ണ്ട് കാ​ലു​ക​ളി​ലും മ​റ്റൊ​രാ​ളു​ടെ മു​ഖ​ത്തും കൈ​ക​ളി​ലും കാ​ലു​ക​ളി​ലും പ​രി​ക്കേ​റ്റു. ഇ​വ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

 

 

Kerala

സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിച്ച് കാര്‍, നിര്‍ത്താതെ പോയി; അമ്മക്കും മകള്‍ക്കും പരിക്ക്

കൊച്ചി: വൈപ്പിന്‍ - ചെറായി റോഡില്‍ സ്‌കൂട്ടറില്‍ ഇടിച്ച ശേഷം കാര്‍ നിര്‍ത്താതെ പോയി. തെലുങ്കാന രജിസ്‌ട്രേഷനിലുള്ള കാറാണ് യുവതിയും അമ്മയും സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയത്. ബുധനാഴ്ച ഉച്ചയ്ക്ക് 12.42ന് ആണ് അപകടം സംഭവിച്ചത്.

എടവനക്കാട് സ്വദേശികളായ നദീറ മൊയ്തു, മകള്‍ നദിമ എന്നിവര്‍ക്കാണ് പരിക്കേറ്റത്. മകളായിരുന്നു സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. പരിക്കേറ്റ ഇരുവരെയും നാട്ടുകാര്‍ കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്.

സംഭവത്തില്‍ മുനമ്പം പോലീസ് കേസ് എടുത്തു. നിര്‍ത്താതെ പോയ കാറിന്‍റെ നമ്പര്‍ ഒരു സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. കാറിന്‍റെ നമ്പറുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണ്.

 

 

Kerala

മ​ട്ട​ന്നൂ​രി​ൽ നി​ർ​ത്തി​യി​ട്ട സ്കൂ​ട്ട​റി​ൽ കാ​ർ ഇ​ടി​ച്ച് അ​പ​ക​ടം; വ​യോ​ധി​ക​ൻ മ​രി​ച്ചു

ക​ണ്ണൂ​ർ: മ​ട്ട​ന്നൂ​രി​ൽ നി​ർ​ത്തി​യി​ട്ട സ്കൂ​ട്ട​റി​ൽ കാ​ർ ഇ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നാ​യ വ​യോ​ധി​ക​ൻ മ​രി​ച്ചു. മൂ​ന്നാം പീ​ടി​ക സ്വ​ദേ​ശി അ​ബൂ​ബ​ക്ക​ർ (69) ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി മൂ​ന്നാം പീ​ടി​ക അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ന് സ​മീ​പ​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ക​ട​യി​ൽ നി​ന്ന് വീ​ട്ടി​ലേ​യ്ക്കു​ള്ള സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി പോ​വാ​ൻ ഒ​രു​ങ്ങ​വെ​യാ​ണ് പി​റ​കെ നി​ന്നെ​ത്തി​യ കാ​ർ അ​ബൂ​ബ​ക്ക​റി​നെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച​ത്.

മ​ണ​ക്കാ​യി ഭാ​ഗ​ത്ത് നി​ന്ന് ഉ​രു​വ​ച്ചാ​ലി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​ർ റോ​ഡ​രി​കി​ലെ സി​ഗ്ന​ൽ കു​റ്റി​യി​ൽ ഇ​ടി​ച്ച ശേ​ഷ​മാ​ണ് സ്കൂ​ട്ടി​യു​ടെ പി​റ​കി​ൽ ഇ​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ർ ത​ക​ർ​ന്നു .

മ​ട്ട​ന്നൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വാ​ഹ​ന​ങ്ങ​ൾ സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി. മൃ​ത​ദേ​ഹം ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി.

Kerala

സ്കൂ​ട്ട​റി​ൽ കാ​റി​ടി​ച്ച് അ​പ​ക​ടം; കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റി​ന് പ​രി​ക്ക്

തൃ​ശൂ​ര്‍: കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ.​ ര​വീ​ന്ദ്ര​ന് വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു. സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്യു​മ്പോ​ൾ പി​ന്നി​ൽ കാ​റി​ടി​ച്ചാ​ണ് ര​വീ​ന്ദ്ര​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

തോ​ളെ​ല്ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്ക് പ​റ്റി​യ ര​വീ​ന്ദ്ര​നെ തി​ങ്ക​ളാ​ഴ്ച ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​ക്കും. തൃ​ശൂ​രി​ലെ എ​ലൈ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ര​വീ​ന്ദ്ര​നെ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ സ​ന്ദ​ർ​ശി​ച്ചു.

അ​പ​ക​ടം ന​ട​ന്ന​യു​ട​നെ ര​വീ​ന്ദ്ര​നെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. സി​പി​എം തൃ​ശൂ​ര്‍ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും ക​ര്‍​ഷ​ക സം​ഘം ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​മാ​ണ് ര​വീ​ന്ദ്ര​ൻ.

Kerala

ചേ​ർ​പ്പി​ൽ കാ​റും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ആ​റ് വ​യ​സു​കാ​ര​ൻ മ​രി​ച്ചു

തൃ​ശൂ​ർ: ചേ​ർ​പ്പി​ൽ കാ​റും സ്‌​കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​റ് വ​യ​സു​കാ​ര​ൻ മ​രി​ച്ചു. ചേ​ർ​പ്പ് ചൊ​വ്വൂ​ർ ചെ​റു​വ​ത്തേ​രി ച​ക്കാ​ല​ക്ക​ൽ അ​രു​ൺ കു​മാ​റി​ന്‍റെ കൃ​ഷ്‌​ണ​പ്രി​യ​യു​ടെ​യും മ​ക​ൻ കൃ​ഷ്ണ​സ്വ​രൂ​പ് (ആ​റ്) ആ​ണ് മ​രി​ച്ച​ത്.

തൃ​പ്പൂ​ണി​ത്തു​റ ഭ​വ​ൻ​സ് സ്‌​കൂ​ളി​ലെ ഒ​ന്നാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. ഇ​ന്ന് ഉ​ച്ച​യോ​ടെ ചൊ​വ്വൂ​ർ മോ​ഴി​പ​റ​മ്പി​ൽ ഫ​ർ​ണീ​ച്ച​ർ ഷോ​റൂ​മി​ന് മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം.

ചെ​റു​വ​ത്തേ​രി കീ​ഴ്തൃ​ക്കോ​വി​ൽ ക്ഷേ​ത്രം പ​ത്താ​മു​ദ​യം മ​ഹോ​ത്സ​വം കാ​ണാ​ൻ അ​രു​ൺ കു​മാ​റും കൃ​ഷ്‌​ണ​സ്വ​രൂ​പും പോ​യി​രു​ന്നു. ഉ​ത്സ​വം ക​ണ്ട് മ​ട​ങ്ങു​മ്പോ​ൾ എ​തി​ർ​ദി​ശ​യി​ൽ വ​ന്ന കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കൃ​ഷ്ണ​സ്വ​രൂ​പി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. പ​രി​ക്കേ​റ്റ അ​രു​ൺ​കു​മാ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കൃ​ഷ്‌​ണ​സ്വ​രൂ​പി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു.

Kerala

ടാ​ങ്ക​ർ ലോ​റി സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച് യു​വ​തി മ​രി​ച്ചു

ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​രി​ൽ ടാ​ങ്ക​ർ ലോ​റി സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച് യു​വ​തി മ​രി​ച്ചു. ക​ണ്ണൂ​ർ - കാ​സ​ർ​ഗോ​ഡ് ദേ​ശീ​യ പാ​ത​യി​ൽ പ​യ്യ​ന്നൂ​ർ ക​ണ്ടോ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ക​ട​ന്ന​പ്പ​ള്ളി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​ഫീ​സ് ജീ​വ​ന​ക്കാ​രി അ​ന്നൂ​ർ ശാ​ന്തി​ഗ്രാ​മ​ത്തി​ലെ വി.​എം. യു​ഗേ​ഷി​ന്‍റെ ഭാ​ര്യ കെ.​കെ. ഗ്രീ​ഷ്മ (38) യാ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 9.45 ഓ​ടെ ക​ണ്ടോ​ത്തെ ലോ​റി ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫീ​സി​ന് സ​മീ​പ​ത്താ​ണ് അ​പ​ക​ടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി​യെ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ്ര​ത്രി​യി​ലെ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

പ​യ്യ​ന്നൂ​ർ മ​ഹാ​ദേ​വ ഗ്രാ​മ​ത്തി​ലെ അ​ങ്ക​ൺ​വാ​ടി അ​ധ്യാ​പി​ക കെ.​കെ. ഗീ​ത​യു​ടെ​യും തൃ​ക്ക​രി​പ്പൂ​ർ ത​ങ്ക​യ​ത്തെ റി​ട്ട. അ​ധ്യാ​പ​ക​ൻ സി. ​മ​ധു​സൂ​ദ​ന​ന്‍റെ​യും മ​ക​ളാ​ണ്. മ​ക​ൻ: ആ​ര​വ്. സ​ഹോ​ദ​ര​ൻ: വൈ​ശാ​ഖ്. സം​ഭ​വ​ത്തി​ൽ ടാ​ങ്ക​ർ ലോ​റി ഡ്രൈ​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

Kerala

മ​ല​പ്പു​റ​ത്ത് സ്‌​കൂ​ട്ട​റി​ല്‍ ടി​പ്പ​ര്‍ ലോ​റി​യി​ടി​ച്ച് അ​ധ്യാ​പി​ക മ​രി​ച്ചു

മ​ല​പ്പു​റം: കു​രു​വ​മ്പ​ലം സ്‌​കൂ​ളി​നു മു​ന്നി​ല്‍ സ്‌​കൂ​ട്ട​റി​ല്‍ ടി​പ്പ​ര്‍ ലോ​റി​യി​ടി​ച്ച് അ​ധ്യാ​പി​ക മ​രി​ച്ചു. കൊ​ള​ത്തൂ​ര്‍ നാ​ഷ​ന​ല്‍ എ​ല്‍​പി സ്‌​കൂ​ളി​ലെ അ​റ​ബി അ​ധ്യാ​പി​ക ന​ഫീ​സ ആ​ണ് മ​രി​ച്ച​ത്. സ്‌​കൂ​ളി​ല്‍ നി​ന്ന് വി​ര​മി​ക്കാ​ന്‍ മാ​സ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി​നി​ല്‍​ക്കെ​യാ​ണ് മ​ര​ണം.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ സ്‌​കൂ​ള്‍ വി​ട്ട് സ്‌​കൂ​ട്ടി​യി​ല്‍ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വെ ഇ​തേ ദി​ശ​യി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ന​ഫീ​സ​യു​ടെ വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കാ​ന്‍ ടി​പ്പ​ര്‍ ലോ​റി ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ലോ​റി​യു​ടെ മു​ന്‍​ഭാ​ഗം വാ​ഹ​ന​ത്തി​ല്‍ ത​ട്ടി. ഈ ​സ​മ​യം ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ല്‍ നി​ന്നും ന​ഫീ​സ ടീ​ച്ച​ര്‍ ലോ​റി​ക്ക​ടി​യി​ലേ​ക്കു തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു.

District News

ട്രാ​വ​ല​ർ ഇ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​രാ​യ അ​മ്മ​യ്ക്കും മ​ക​ൾ​ക്കും ഗുരുതര പരിക്ക്


നെ​ടു​മ​ങ്ങാ​ട്: ടെ​മ്പോ ട്രാ​വ​ല​ർ ഇ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​രാ​യ അ​മ്മ​യ്ക്കും മ​ക​ൾ​ക്കും പ​രി​ക്കേ​റ്റു. ആ​ര്യ​നാ​ട് പ​ള്ളി​വേ​ട്ട ച​ന്ത​വി​ള കോ​ള​നി വീ​ട്ടി​ൽ സു​ർ​മി​ത​യ്ക്കും, നാ​ലു വ​യ​സു​ള്ള മ​ക​ൾ അ​നാ​ദി​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ 9.15 ന് ​ഉ​ഴ​മ​ല​യ്ക്ക​ൽ പു​തു​ക്കു​ള​ങ്ങ​ര ത​ടി മി​ല്ലി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

സു​ർ​മി​ത ക​ണി​യാ​പു​ര​ത്തു​ള്ള ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽ​നി​ന്ന് രാ​വി​ലെ ത​ന്‍റെ വീ​ട്ടി​ലേ​ക്ക് വ​രു​ന്ന വ​ഴി​യാ​ണ് ടെം​ബോ ട്രാ​വ​ല​റു​മാ​യി കൂ​ട്ടി ഇ​ടി​ച്ച​ത്. സു​ർ​മി​ത​യെ ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ക​ൾ അ​നാ​ദി​നെ എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

Kerala

ഊ​ര​ക​ത്ത് സ്വ​കാ​ര്യ ബ​സി​ന​ടി​യി​ൽ​പ്പെ​ട്ട് സ്കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം

തൃ​ശൂ​ര്‍: ഊ​ര​ക​ത്ത് സ്വ​കാ​ര്യ ബ​സി​ന​ടി​യി​ൽ​പ്പെ​ട്ട് സ്കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രി മ​രി​ച്ചു. തൃ​ശൂ​ര്‍ പൂ​ച്ചി​ന്നി​പ്പാ​ടം സ്വ​ദ​ശി ജെ​റി​യു​ടെ ബാ​ര്യ സ്നേ​ഹ​യാ​ണ് മ​രി​ച്ച​ത്. പൊ​റ​ത്തി​ശേ​രി വി​ല്ലേ​ജ് ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ് സ്നേ​ഹ.

സ്നേ​ഹ സ്കൂ​ട്ട​റി​ൽ പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സ്വ​കാ​ര്യ ബ​സ് മ​റ്റൊ​രു ബ​സി​നെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബ​സി​ന​ടി​യി​ൽ​പ്പെ​ട്ട് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പോ​സ്റ്റ്‍​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ൽ​കും.

Kerala

കോ​ഴി​ക്കോ​ട്ട് മി​നി​വാ​ൻ സ്കൂ​ട്ട​റി​ലി​ടി​ച്ച് കോ​ള​ജ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു

കോ​ഴി​ക്കോ​ട്: മി​നി​വാ​ൻ സ്കൂ​ട്ട​റി​ലി​ടി​ച്ച് കോ​ള​ജ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. ബാ​ലു​ശേ​രി ഏ​ക​രൂ​ർ സ്വ​ദേ​ശി വ​ഫ ഫാ​ത്തി​മ​യാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ 9.30ന് ​കു​ന്ദ​മം​ഗ​ലം പ​തി​മം​ഗ​ല​ത്താ​ണ് അ​പ​ക​ടം. കോ​ഴി​ക്കോ​ട് പ്രൊ​വി​ഡ​ൻ​സ് കോ​ള​ജ് ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം വി​ദ്യാ​ർ​ഥി​നി​യാ​യ വ​ഫ ഫാ​ത്തി​മ പ​രീ​ക്ഷ​ക്കാ​യി കോ​ള​ജി​ലേ​ക്ക് സ്കൂ​ട്ട​റി​ൽ പോ​ക​വേ​യാ​ണ് അ​പ​ക​ടം.

കു​ന്ദ​മം​ഗ​ലം ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന വ​ഫ​യു​ടെ സ്കൂ​ട്ട​റി​ലേ​ക്ക് എ​തി​ർ ദി​ശ​യി​ൽ വ​ന്ന മി​നി​വാ​ൻ ഇ​ടി​ച്ച് ക​യ​റു​ക​യാ​യി​രു​ന്നു.

തെ​റി​ച്ച് വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​നി​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മി​നി​വാ​ൻ അ​മി​ത വേ​ഗ​ത​യി​ലാ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

National

ഹോ​ൺ മു​ഴ​ക്കി​യ​തി​ൽ പ​ക; സ്കൂ​ട്ട​ർ യാ​ത്രി​ക​രെ ഇ​ടി​ച്ചു​തെ​റു​പ്പി​ച്ച് യു​വാ​വ്

ബം​ഗു​ളൂ​രു: ഹോ​ൺ മു​ഴ​ക്കി​യ​തി​ന്‍റെ ദേ​ഷ്യ​ത്തി​ൽ മൂ​ന്നം​ഗ കു​ടും​ബം സ​ഞ്ച​രി​ച്ച സ്കൂ​ട്ട​ർ ഇ​ടി​ച്ചു തെ​റു​പ്പി​ച്ച് കാ​ർ യാ​ത്രി​ക​ൻ. ക​ർ​ണാ​ട​ക​യി​ലെ ബം​ഗു​ളൂ​രു​വി​ലെ എം​എ​സ് രാ​മ​യ്യ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മാ​ണ് സം​ഭ​വം.

സം​ഭ​വ​ത്തി​ൽ കാ​ർ ഡ്രൈ​വ​റാ​യ സു​കൃ​ത്(23)​നെ​തി​രെ പോ​ലീ​സ് വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ മാ​സ​മാ​ണ് സം​ഭ​വം.

ദ​മ്പ​തി​ക​ളും കു​ട്ടി​യും സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ പി​ന്നി​ലൂ​ടെ അ​മി​ത​വേ​ഗ​ത​യി​ൽ കാ​റി​ലെ​ത്തി​യ സു​കൃ​ത് സ്കൂ​ട്ട​ർ ഇ​ടി​ച്ചു​തെ​റു​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ൾ വാ​ഹ​നം നി​ർ​ത്താ​തെ പോ​യി.

സാ​ര​മാ​യ പ​രി​ക്കേ​റ്റ ദ​മ്പ​തി​ക​ളെ​യും കു​ട്ടി​യെ​യും പ്ര​ദേ​ശ​വാ​സി​ക​ൾ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ർ​ന്ന് ഇ​വ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സു​കൃ​തി​നെ പി​ടി​കൂ​ടി. ഇ​യാ​ൾ​ക്കെ​തി​രെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Kerala

ചേ​ർ​ത്ത​ല​യി​ൽ ടോ​റ​സ് ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ട്ട് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു

ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല​യി​ൽ ടോ​റ​സ് ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ട്ട് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് പ​ള്ളി​ത്തോ​ട് പു​ന്ന​യ്ക്ക​ൽ ബെ​ൻ​സ​ൺ ജോ​സ​ഫി​ന്‍റെ മ​ക​ൻ അ​മ​ൽ പി ​ബെ​ൻ (33) ആ​ണ് മ​രി​ച്ച​ത്.

ചേ​ർ​ത്ത​ല ഇ​സാ​ഫ് ബാ​ങ്കി​ലെ മാ​നേ​ജ​രാ​ണ് അ​മ​ൽ. ക​ഞ്ഞി​ക്കു​ഴി ഭാ​ഗ​ത്തു​നി​ന്നും ചേ​ർ​ത്ത​ല ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന​തി​നി​ടെ കെ​വി​എം ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന അ​മ​ലി​ന്‍റെ സ്കൂ​ട്ട​ർ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ ക​യ​റി ടോ​റ​സ് ലോ​റി​യു​ടെ അ​ടി​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് ചേ​ർ​ത്ത​ല പൊ​ലീ​സ് പ​റ​ഞ്ഞു.

ലോ​റി​യു​ടെ പി​ൻ​ച​ക്ര​ങ്ങ​ൾ അ​മ​ലി​ന്‍റെ ദേ​ഹ​ത്തു​കൂ​ടി ക​യ​റി​യി​റ​ങ്ങി. ഉ​ട​ൻ​ത​ന്നെ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി കേ​സെ​ടു​ത്തു. പ​രേ​ത​യാ​യ മാ​ഗി ബെ​ൻ​സ​ൺ ആ​ണ് മാ​താ​വ്. ഭാ​ര്യ: അ​ലീ​ന അ​ലോ​ഷ്യ​സ് (രാ​ജ​ഗി​രി പ​ബ്ലി​ക് സ്കൂ​ൾ). മ​ക​ൾ: അ​മി​യ മ​രി​യ.

Kerala

കൊ​ല്ല​ത്ത് സ്വ​കാ​ര്യ ബ​സി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു

കൊ​ല്ലം: സ്വ​കാ​ര്യ ബ​സി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു. തേ​വ​ല​ക്ക​ര മു​ള്ളി​ക്കാ​ല സ്വ​ദേ​ശി അ​ബ്ദു​ൾ മു​ത്ത​ലി​ഫ് (64) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ 8.13ന് ​പ​ട​പ്പ​നാ​ൽ ക​ല്ലും​പു​റ​ത്ത് ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ബ​സ് സ്കൂ​ട്ട​റി​നെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

കൊ​ല്ലം-​പ​ത്ത​നം​തി​ട്ട റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് ക​ണ്ട് അ​മി​ത വേ​ഗ​ത്തി​ൽ പോ​യ സ്വ​കാ​ര്യ ബ​സാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​ത്.

അ​ബ്ദു​ൾ മു​ത്ത​ലി​ഫി​ന് ഒ​പ്പം സ്കൂ​ട്ട​റി​ൽ ഉ​ണ്ടാ​യി​രു​ന്ന രാ​ധാ​കൃ​ഷ്ണ​പി​ള്ള​യ്ക്കും പ​രി​ക്കേ​റ്റു. ഇ​രു​വ​രും നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ളാ​ണ്. രാ​വി​ലെ ജോ​ലി​ക്ക് പോ​കു​ന്ന വ​ഴി​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

Kerala

സ്കൂ​ട്ട​റി​ൽ കാ​ർ ത​ട്ടി ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ട്ട് ഐ​ടി ജീ​വ​ന​ക്കാ​രി മ​രി​ച്ചു

 

 

ഇ​രു​മ്പ​നം: സ്കൂ​ട്ട​റി​ൽ കാ​ർ ത​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്ന് റോ​ഡി​ൽ വീ​ണ ഐ​ടി ജീ​വ​ന​ക്കാ​രി പി​ന്നാ​ലെ വ​ന്ന ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ട്ട് മ​രി​ച്ചു. ഇ​രു​മ്പ​നം മ​ന​യ്ക്ക​പ്പ​ടി​ക്കു സ​മീ​പം കു​ഴി​വേ​ലി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ ഷാ​ജി​യു​ടെ മ​ക​ൾ ശ്രീ​ല​ക്ഷ്മി (23) യാ​ണു മ​രി​ച്ച​ത്.

കാ​ക്ക​നാ​ട് ആ​ബാ സോ​ഫ്റ്റി​ലെ ജീ​വ​ന​ക്കാ​രി​യാ​യ ശ്രീ​ല​ക്ഷ്മി ജോ​ലി​ക്കു പോ​ക​വെ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 8.30ഓ​ടെ വ​ട​ക്കേ ഇ​രു​മ്പ​നം എ​ച്ച്പി പെ​ട്രോ​ൾ പ​മ്പി​ന​ടു​ത്ത് ഷാ​പ്പു​പ​ടി സ്റ്റോ​പ്പി​ലാ​യി​രു​ന്നു അ​പ​ക​ടം. ശ്രീ​ല​ക്ഷ്മി സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ന്‍റെ മി​റ​റി​ൽ എ​തി​രേ വ​ന്ന കാ​ർ ത​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​ർ മ​റി​ഞ്ഞു.

റോ​ഡി​ലേ​ക്കു വീ​ണ ശ്രീ​ല​ക്ഷ്മി​യു​ടെ ത​ല​യി​ലൂ​ടെ പി​ന്നാ​ലെ വ​രി​ക​യാ​യി​രു​ന്ന ടാ​ങ്ക​ർ ലോ​റി ക​യ​റി​യി​റ​ങ്ങു​ക​യും ത​ത്ക്ഷ​ണം മ​ര​ണം സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു.

Latest News

Up