x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചേ​ർ​ത്ത​ല​യി​ൽ ടോ​റ​സ് ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ട്ട് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു


Published: November 8, 2025 02:02 PM IST | Updated: November 8, 2025 05:32 PM IST

ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല​യി​ൽ ടോ​റ​സ് ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ട്ട് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് പ​ള്ളി​ത്തോ​ട് പു​ന്ന​യ്ക്ക​ൽ ബെ​ൻ​സ​ൺ ജോ​സ​ഫി​ന്‍റെ മ​ക​ൻ അ​മ​ൽ പി ​ബെ​ൻ (33) ആ​ണ് മ​രി​ച്ച​ത്.

ചേ​ർ​ത്ത​ല ഇ​സാ​ഫ് ബാ​ങ്കി​ലെ മാ​നേ​ജ​രാ​ണ് അ​മ​ൽ. ക​ഞ്ഞി​ക്കു​ഴി ഭാ​ഗ​ത്തു​നി​ന്നും ചേ​ർ​ത്ത​ല ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന​തി​നി​ടെ കെ​വി​എം ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന അ​മ​ലി​ന്‍റെ സ്കൂ​ട്ട​ർ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ ക​യ​റി ടോ​റ​സ് ലോ​റി​യു​ടെ അ​ടി​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് ചേ​ർ​ത്ത​ല പൊ​ലീ​സ് പ​റ​ഞ്ഞു.

ലോ​റി​യു​ടെ പി​ൻ​ച​ക്ര​ങ്ങ​ൾ അ​മ​ലി​ന്‍റെ ദേ​ഹ​ത്തു​കൂ​ടി ക​യ​റി​യി​റ​ങ്ങി. ഉ​ട​ൻ​ത​ന്നെ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി കേ​സെ​ടു​ത്തു. പ​രേ​ത​യാ​യ മാ​ഗി ബെ​ൻ​സ​ൺ ആ​ണ് മാ​താ​വ്. ഭാ​ര്യ: അ​ലീ​ന അ​ലോ​ഷ്യ​സ് (രാ​ജ​ഗി​രി പ​ബ്ലി​ക് സ്കൂ​ൾ). മ​ക​ൾ: അ​മി​യ മ​രി​യ.

Tags : accident scooter passenger death tipper lorry collided cherthala

Recent News

Up