നെടുമങ്ങാട്: ടെമ്പോ ട്രാവലർ ഇടിച്ച് സ്കൂട്ടർ യാത്രികരായ അമ്മയ്ക്കും മകൾക്കും പരിക്കേറ്റു. ആര്യനാട് പള്ളിവേട്ട ചന്തവിള കോളനി വീട്ടിൽ സുർമിതയ്ക്കും, നാലു വയസുള്ള മകൾ അനാദിനുമാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 9.15 ന് ഉഴമലയ്ക്കൽ പുതുക്കുളങ്ങര തടി മില്ലിനു സമീപമായിരുന്നു അപകടം സംഭവിച്ചത്.
സുർമിത കണിയാപുരത്തുള്ള ഭർത്താവിന്റെ വീട്ടിൽനിന്ന് രാവിലെ തന്റെ വീട്ടിലേക്ക് വരുന്ന വഴിയാണ് ടെംബോ ട്രാവലറുമായി കൂട്ടി ഇടിച്ചത്. സുർമിതയെ ഗുരുതരമായ പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മകൾ അനാദിനെ എസ്എടി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Tags : local nattuvishesham scooter accident