ശ്രീനിവാസന്റെ 40-ാം ചരമദിനത്തിൽ വൃദ്ധസദനത്തിൽ ഭക്ഷണവുമായെത്തി ഭാര്യ വിമലയും മക്കളായ വിനീതും ധ്യാനും. എറണാകുളം മുളന്തുരുത്തി കാരിക്കോടുള്ള ബെത്ലഹേം ജിയാട്രിക് കെയർ ഹോമിലാണ് കുടുംബസമേതം ഇവരെത്തിയത്.
ശ്രീനിവാസന്റെ ഭാര്യ വിമല, മക്കളായ വിനീത്, ഭാര്യ ദിവ്യ, ധ്യാൻ, ഭാര്യ അർപ്പിത ഇരുവരുടെയും കുട്ടികൾ എന്നിവർക്കൊപ്പമായിരുന്നു വൃദ്ധസദനത്തിലെത്തിയത്.
അന്തേവാസികൾക്കൊപ്പം ഒരുപാട് സമയം ചിലവഴിച്ച് ഉച്ചഭക്ഷണവും നൽകിയാണ് കുടുംബം മടങ്ങിയത്.
ഡിസംബർ 20നായിരുന്നു ശ്രീനിവാസന്റെ അന്ത്യം. സാധാരണക്കാരുടെ ജീവിതങ്ങളെ അസാധാരണ മിഴിവോടെ അവതരിപ്പിച്ച തിരക്കഥാകൃത്തും നടനും സംവിധായകനുമായിരുന്നു അദ്ദേഹം.