x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൃഷിയെ സ്നേഹിച്ച കലാകാരൻ

ഷി​​​ബു ജേ​​​ക്ക​​​ബ്
Published: December 21, 2025 12:01 AM IST | Updated: December 21, 2025 12:01 AM IST

തൃ​​​പ്പൂ​​​ണി​​​ത്തു​​​റ: സി​​​നി​​​മ​​​യി​​​ല്‍ തി​​​ള​​​ങ്ങി​​​നി​​​ല്‍ക്കു​​​ന്ന സ​​​മ​​​യ​​​ത്തും ശ്രീ​​​നി​​​വാ​​​സ​​​ന്‍റെ മ​​​ന​​​സി​​​ലെ പച്ചപ്പായിരുന്നു കൃ​​​ഷി. എ​​​റ​​​ണാ​​​കു​​​ളം ഉ​​​ദ​​​യം​​​പേ​​​രൂ​​​രി​​​ലെ ക​​​ണ്ട​​​നാ​​​ട് കൃ​​​ഷി​​​ക്കി​​​ണ​​​ങ്ങി​​​യ സ്ഥ​​​ലം വാ​​​ങ്ങി താ​​​മ​​​സം ആ​​​രം​​​ഭി​​​ച്ച​​​തി​​​നു പി​​​ന്നി​​​ലും ഈ ​​​കൃ​​​ഷി​​​മോ​​​ഹ​​​മാ​​​യി​​​രു​​​ന്നു.

ടെ​​​റ​​​സി​​​ലാ​​​യി​​​രു​​​ന്നു ആ​​​ദ്യകൃ​​​ഷി. പി​​​ന്നീ​​​ട് ത​​​രി​​​ശു കി​​​ട​​​ന്ന പാ​​​ട​​​ത്തേ​​​ക്ക് വി​​​പു​​​ല​​​പ്പെ​​​ടു​​​ത്തി. ശ്രീ​​​നി​​​വാ​​​സ​​​ന്‍റെ കൃ​​​ഷി​​​സം​​​രം​​​ഭം അ​​​റി​​​ഞ്ഞ​​​തോ​​​ടെ പ​​​ഞ്ചാ​​​യ​​​ത്തും കൃ​​​ഷി ഓ​​​ഫീ​​​സ​​​റും സ​​​ഹാ​​​യ​​​ങ്ങ​​​ളു​​​മാ​​​യെ​​​ത്തി.

കു​​​മ്പ​​​ള​​​ങ്ങ, മ​​​ത്ത​​​ന്‍, കോ​​​വ​​​ല്‍, പ​​​ട​​​വ​​​ലം, വെ​​​ണ്ട, പ​​​യ​​​ര്‍, വെ​​​ള്ള​​​രി തു​​​ട​​​ങ്ങി​​​യ പ​​​ച്ച​​​ക്ക​​​റി​​​ക​​​ള്‍ ക​​​ണ്ട​​​നാ​​​ടും വൈ​​​ക്ക​​​ത്ത് വാ​​​ഴ, പ​​​ട​​​വ​​​ലം തു​​​ട​​​ങ്ങി​​​യ​​​വ​​​യും മ​​​റ​​​യൂ​​​രി​​​ല്‍ കാ​​​ര​​​റ്റ്, കാ​​​ബേ​​​ജ് എ​​​ന്നി​​​വ​​​യും പാ​​​ല​​​ക്കാ​​​ടും ആ​​​ല​​​ത്തൂ​​​രു​​​മൊ​​​ക്കെ​​​യാ​​​യി നെ​​​ല്ലും അ​​​മ​​​ര​​​യും കൊ​​​ത്ത​​​മ​​​ര​​​യു​​​മാ​​​യി​​​രു​​​ന്നു കൃ​​​ഷി. രാ​​​സ​​​വ​​​ള​​​ങ്ങ​​​ളെ പാ​​​ടെ മാ​​​റ്റിനി​​​ര്‍ത്തി​​​യ ശ്രീ​​​നി​​​വാ​​​സ​​​ന്‍ ജൈ​​​വ കൃ​​​ഷി​​​യാ​​​യി​​​രു​​​ന്നു എ​​​ല്ലാ കൃ​​​ഷി​​​യി​​​ലും അ​​​വ​​​ലം​​​ബി​​​ച്ച​​​ത്.

കൃ​​​ഷി പു​​​രോ​​​ഗ​​​മി​​​ച്ച് ഉ​​​ത്പാ​​​ദ​​​നം വ​​​ര്‍ധി​​​ച്ച​​​തോ​​​ടെ വി​​​ല്പ​​​ന​​​യ്ക്കാ​​​യി ഉ​​​ദ​​​യ​​​ശ്രീ ഓ​​​ര്‍ഗാ​​​നി​​​ക് ഗ്രൂ​​​പ്പ് തു​​​ട​​​ങ്ങി​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും പി​​​ന്നീ​​​ട് നി​​​ര്‍ത്തി. ഇ​​​ട​​​യ്ക്കു കൃ​​​ഷി​​​യി​​​ല്‍ ന​​​ഷ്‌​​​ടം വ​​​ന്ന​​​തോ​​​ടെ കൂ​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന ചി​​​ല​​​ര്‍ പി​​​ന്മാ​​​റി​​​യ​​​തി​​​നാ​​​ല്‍ ക​​​ണ്ട​​​നാ​​​ട് മാ​​​ത്ര​​​മാ​​​ക്കി കൃ​​​ഷി പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്തി. പി​​​ന്നീ​​​ട് ക​​​ണ്ട​​​നാ​​​ട് ക​​​ര്‍ഷ​​​ക കൂ​​​ട്ടാ​​​യ്മ എ​​​ന്ന​​​പേ​​​രി​​​ല്‍ കൃ​​​ഷി ആ​​​രം​​​ഭി​​​ച്ചു.

ര​​​ണ്ടേ​​​ക്ക​​​റി​​​ല്‍ തു​​​ട​​​ങ്ങി​​​യ നെ​​​ല്‍കൃ​​​ഷി 102 ഏ​​​ക്ക​​​റി​​​ല്‍ വ​​​രെ വ്യാ​​​പി​​​ച്ചു. നെ​​​ല്‍കൃ​​​ഷി​​​ക്കു​​​ശേ​​​ഷം പ​​​ച്ച​​​ക്ക​​​റി​​​ക​​​ളും സൂ​​​ര്യ​​​കാ​​​ന്തി​​​യും വ​​​രെ ഇ​​​വി​​​ടെ വി​​​ള​​​വെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്. ആ​​​രോ​​​ഗ്യ​​​സ്ഥി​​​തി മോ​​​ശ​​​മാ​​​കു​​​ന്ന​​​തു​​​വ​​​രെ കൃ​​​ഷി ക്കൂട്ടാ​​​യ്മ​​​യി​​​ല്‍ ശ്രീ​​​നി​​​വാ​​​സ​​​ന്‍ മു​​​ന്‍നി​​​ര​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​ത്ത​​​വ​​​ണ ശ്രീ​​​നി​​​വാ​​​സ​​​നു പ​​​ക​​​രം മ​​​ക​​​ന്‍ ധ്യാ​​​ന്‍ ആ​​​ണു കൃ​​​ഷി​​​ക്കി​​​റ​​​ങ്ങി​​​യ​​​ത്.

ക​​​ല​​​യോ​​​ടൊ​​​പ്പം കൃ​​​ഷി​​​യെ സ്‌​​​നേ​​​ഹി​​​ച്ച ശ്രീ​​​നി​​​വാ​​​സ​​​ന്‍റെ കൃ​​​ഷി​​​യി​​​ട​​​ങ്ങ​​​ളി​​​ലൂ​​​ടെ ജൈ​​​വ​​​കൃ​​​ഷി രീ​​​തി​​​ക്ക് താ​​​ര​​​പ​​​ദ​​​വി​​​യാ​​​ണു നാ​​​ട്ടി​​​ല്‍ ല​​​ഭി​​​ച്ച​​​ത്.

Tags : artist loved agriculture Kandanad in Udayamperur Srinivasan Cini artist

Recent News

Up