x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ്രീ​നി​വാ​സ​ന്‍റെ 40-ാം ച​ര​മ​ദി​ന​ത്തി​ൽ അ​ഗ​തി​മ​ന്ദി​രം സ​ന്ദ​ർ​ശി​ച്ച് വിനീതും ധ്യാനും


Published: January 30, 2026 09:49 AM IST | Updated: January 30, 2026 11:49 AM IST

ശ്രീ​നി​വാ​സ​ന്‍റെ 40-ാം ച​ര​മ​ദി​ന​ത്തി​ൽ വൃ​ദ്ധ​സ​ദ​ന​ത്തി​ൽ ഭ​ക്ഷ​ണ​വു​മാ​യെ​ത്തി ഭാ​ര്യ വി​മ​ല​യും മ​ക്ക​ളാ​യ വി​നീ​തും ധ്യാ​നും. എ​റ​ണാ​കു​ളം മു​ള​ന്തു​രു​ത്തി കാ​രി​ക്കോ​ടു​ള്ള ബെ​ത്‌​ല​ഹേം ജി​യാ​ട്രി​ക് കെ​യ​ർ ഹോ​മി​ലാ​ണ് കു​ടും​ബ​സ​മേ​തം ഇ​വ​രെ​ത്തി​യ​ത്.

ശ്രീ​നി​വാ​സ​ന്‍റെ ഭാ​ര്യ വി​മ​ല, മ​ക്ക​ളാ​യ വി​നീ​ത്, ഭാ​ര്യ ദി​വ്യ, ധ്യാ​ൻ, ഭാ​ര്യ അ​ർ​പ്പി​ത ഇ​രു​വ​രു​ടെ​യും കു​ട്ടി​ക​ൾ എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​യി​രു​ന്നു വൃ​ദ്ധ​സ​ദ​ന​ത്തി​ലെ​ത്തി​യ​ത്.

അ​ന്തേ​വാ​സി​ക​ൾ​ക്കൊ​പ്പം ഒ​രു​പാ​ട് സ​മ​യം ചി​ല​വ​ഴി​ച്ച് ഉ​ച്ച​ഭ​ക്ഷ​ണ​വും ന​ൽ​കി​യാ​ണ് കു​ടും​ബം മ​ട​ങ്ങി​യ​ത്.

ഡി​സം​ബ​ർ 20നാ​യി​രു​ന്നു ശ്രീ​നി​വാ​സ​ന്‍റെ അ​ന്ത്യം. സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​ത​ങ്ങ​ളെ അ​സാ​ധാ​ര​ണ മി​ഴി​വോ​ടെ അ​വ​ത​രി​പ്പി​ച്ച തി​ര​ക്ക​ഥാ​കൃ​ത്തും ന​ട​നും സം​വി​ധാ​യ​ക​നു​മാ​യി​രു​ന്നു അ​ദ്ദേ​ഹം.

Tags : Srinivasan vineeth sreenivasan dhyan sreenivasan

Recent News

Up